Mayilpeeli Malayalam School, UK

Mayilpeeli Malayalam School, UK Welcome to Mayilpeeli Malayalam School. We welcome new students from across the UK. More details on https://www.mayilpeelimalayalamschool.co.uk

മയിൽപീലി മലയാളം സ്കൂൾ - യുകെയിലുള്ള സന്നദ്ധ പ്രവർത്തകർ നടത്തുന്ന മലയാളം സ്കൂൾ2026–27 ഓൺലൈൻ ക്ലാസ് രജിസ്ട്രേഷൻ ആരംഭിച്ചു!...
02/08/2026

മയിൽപീലി മലയാളം സ്കൂൾ - യുകെയിലുള്ള സന്നദ്ധ പ്രവർത്തകർ നടത്തുന്ന മലയാളം സ്കൂൾ

2026–27 ഓൺലൈൻ ക്ലാസ് രജിസ്ട്രേഷൻ ആരംഭിച്ചു!

സെപ്റ്റംബർ മാസം മുതൽ ക്ലാസുകൾ ആരംഭിക്കുകയാണ്. യോജ്യമായ ക്ലാസ് സമയം പരിശോധിച്ച് നിങ്ങളുടെ സൗകര്യം ഉറപ്പുവരുത്തിയ ശേഷം മാത്രം രജിസ്റ്റർ ചെയ്യുക.

പ്രത്യേക ശ്രദ്ധയ്ക്ക്: നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും ഈ ഫോം പൂരിപ്പിക്കേണ്ടതാണ്. (2026 മാർച്ച് 31-നു ശേഷം പ്രവേശനം നേടിയവർ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല).

ക്ലാസുകളും സമയക്രമവും
Level 1: Beginners

മലയാളം തീരെ അറിയാത്തവർക്കായി (പ്രധാനമായും ഇംഗ്ലീഷിലൂടെയാണ് അധ്യാപനം). അക്ഷരങ്ങൾ, ലളിതമായ വാക്കുകൾ, അടിസ്ഥാന സംഭാഷണങ്ങൾ എന്നിവ പഠിപ്പിക്കുന്നു.

സമയം: രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്ചകളിൽ, രാവിലെ 10:30 - 11:15

Level 2: Intermediate

മലയാളം മനസ്സിലാകുന്നതും ലളിതമായി സംസാരിക്കാൻ അറിയുന്നതുമായ കുട്ടികൾക്ക്. സംഭാഷണം, എഴുത്ത്, വായന എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നു.

സമയം: രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്ചകളിൽ, രാവിലെ 9:30 - 10:15

Level 3: Advanced

മലയാളം നന്നായി സംസാരിക്കാൻ അറിയാവുന്ന, എഴുത്തും വായനയും കൂടുതൽ വ്യക്തതയോടെ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക്. 'മലയാളം മിഷൻ' പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകളും താല്പര്യമുള്ളവർക്ക് പരീക്ഷ എഴുതാനുള്ള സൗകര്യവും ലഭ്യമാണ്.

സമയം: രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ, രാവിലെ 9:30 - 10:15

രജിസ്റ്റർ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ/വെബ്സൈറ്റിൽ സന്ദർശിക്കുക:

https://www.mayilpeelimalayalamschool.co.uk/register-for-online-malayalam-class

Welcome to Mayilpeeli Malayalam School, a voluntary organisation dedicated to connecting the UK's Malayali community with the rich heritage of the Malayalam language. Since 2020, we have offered structured classes for learners at three different levels, welcoming students from all across the United

മയിൽപീലി മലയാളം സ്കൂളിലെ എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിഷു ആശംസകൾ!കണിക്കൊന്നയുടെ പൂക്കളും വിഷുക്...
15/04/2026

മയിൽപീലി മലയാളം സ്കൂളിലെ എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിഷു ആശംസകൾ!
കണിക്കൊന്നയുടെ പൂക്കളും വിഷുക്കണിയുടെ ഐശ്വര്യവുമായി മറ്റൊരു വിഷുക്കാലം കൂടി എത്തിച്ചേർന്നിരിക്കുന്നു. വരും വർഷം എല്ലാവർക്കും സന്തോഷവും സമാധാനവും പുരോഗതിയും നൽകട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു.

Wishing all the students, parents, and teachers of Mayilpeeli Malayalam School a very Happy Vishu!

As the golden Kanikkonna blooms, may this festival of harvest and light bring endless joy, peace, and success to your lives. Let us celebrate our rich heritage and the beauty of our mother tongue on this auspicious day.

Happy Vishu 2026! 🎇🍃☀️

ഇന്ന് ഫെബ്രുവരി 21, ലോക മാതൃഭാഷാ ദിനം! എൻ്റെ ഭാഷ, എൻ്റെ അവകാശം മാതൃഭാഷയുടെ സംരക്ഷണത്തിനും സാംസ്കാരിക വൈവിധ്യങ്ങൾക്കും പ്...
21/02/2026

ഇന്ന് ഫെബ്രുവരി 21, ലോക മാതൃഭാഷാ ദിനം! എൻ്റെ ഭാഷ, എൻ്റെ അവകാശം

മാതൃഭാഷയുടെ സംരക്ഷണത്തിനും സാംസ്കാരിക വൈവിധ്യങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് യുനെസ്കോ (UNESCO) പ്രഖ്യാപിച്ച ഈ ദിനം, ലോകമെമ്പാടുമുള്ള ഭാഷാ സ്നേഹികൾ ആഘോഷിക്കുന്നു.

1952-ൽ ബംഗാളി ഭാഷയ്ക്കായി നടന്ന പോരാട്ടങ്ങളുടെ ഓർമ്മയ്ക്കായിട്ടാണ് ഈ ദിനം ആചരിക്കുന്നത്.

മാതൃഭാഷാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭാഷകളെ സംരക്ഷിക്കുകയും ചെയ്യുക.

ഓരോ ഭാഷയും ഒരു സംസ്കാരത്തിന്റെ വാതിലാണ്. മാതൃഭാഷയിലൂടെ മാത്രമേ ഒരു കുട്ടിക്ക് തന്റെ വേരുകളെ തിരിച്ചറിയാൻ കഴിയൂ.

മലയാള ഭാഷയുടെ മധുരവും കരുത്തും പുതുതലമുറയ്ക്ക് പകർന്നുനൽകാൻ നമുക്ക് ഒന്നിച്ച് കൈകോർക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ മാതൃഭാഷാ ദിനാശംസകൾ! 🌍❤️

International Mother Language Day is celebrated annually on February 21st to promote linguistic/cultural diversity and multilingualism. Proclaimed by UNESCO in 1999 and observed since 2000, it commemorates the 1952 Bengali language movement protests. The day emphasizes protecting threatened languages and supporting education in mother tongues.


മയിൽപ്പീലി മലയാളം സ്കൂളിലെ പ്രിയ അധ്യാപകർ ഒത്തുചേർന്നപ്പോൾ. ❤️ സ്നേഹവും അറിവും പങ്കുവെച്ച മനോഹര നിമിഷങ്ങൾ ❤️Mayilpeeli M...
16/02/2026

മയിൽപ്പീലി മലയാളം സ്കൂളിലെ പ്രിയ അധ്യാപകർ ഒത്തുചേർന്നപ്പോൾ. ❤️ സ്നേഹവും അറിവും പങ്കുവെച്ച മനോഹര നിമിഷങ്ങൾ ❤️

Mayilpeeli Malayalam School Teachers Meet Up

ഓണാശംസകൾ!!
05/09/2025

ഓണാശംസകൾ!!

മയിൽപീലി മലയാളം സ്കൂളിൻറെ 2025-26 വർഷത്തെ ഓൺലൈൻ ക്ലാസുകൾ സെപ്റ്റംബർ മാസം ആരംഭിക്കും. ക്ലാസ്സ്‌ സമയങ്ങളിൽ മാറ്റം വരുത്തിയ...
07/08/2025

മയിൽപീലി മലയാളം സ്കൂളിൻറെ 2025-26 വർഷത്തെ ഓൺലൈൻ ക്ലാസുകൾ സെപ്റ്റംബർ മാസം ആരംഭിക്കും. ക്ലാസ്സ്‌ സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്‌, രജിസ്റ്റർ ചെയ്യുന്നതിനു മുൻപ്‌ നിങ്ങളുടെ സൗകര്യം ഉറപ്പു വരുത്തുക. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും ഫോം പൂരിപ്പിക്കണം, 2025 മാർച്ച്‌ 31 ശേഷം ചേർന്നവർ വീണ്ടും ഫീസ്‌ അടയ്ക്കേണ്ടതില്ല.

Level 1: മലയാളം ഒട്ടും അറിയാത്തവർ, ഇംഗ്ലീഷിലായിരിക്കും കൂടുതലും പഠിപ്പിക്കുക. അക്ഷരങ്ങളും ചെറിയ വാക്കുകളും സംഭാഷണങ്ങളും പഠിപ്പിക്കുന്നു:
ക്ലാസ്സ്‌ സമയം - രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്ച, രാവിലെ 10:30 മുതൽ 11:15 വരെ.

Level 2: മലയാളം മനസ്സിലാകുന്നവർ, കുറച്ച്‌ സംസാരിക്കാൻ അറിയുന്നവർ. സംഭാഷണം, എഴുത്ത്,‌ വായന എന്നിവയിൽ ശ്രദ്ധിക്കുന്നു:
ക്ലാസ്സ്‌ സമയം - രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്ച, രാവിലെ 9:30 മുതൽ 10:15 വരെ

Level 3: മലയാളം സംസാരിക്കാൻ അറിയുന്നവർ, എഴുത്തും വായനയും പഠിക്കേണ്ടവർ. മലയാളം മിഷൻ പാഠപുസ്തകം പഠിപ്പിക്കുകയും താൽപര്യമുള്ളവർക്ക്‌ പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കുകയും ചെയ്യുന്നു:
ക്ലാസ്സ്‌ സമയം - രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച, രാവിലെ 9:30 മുതൽ 10:15 വരെ

രജിസ്റ്റർ ചെയ്യുന്നതിനു വെബ്സൈറ്റ്‌ സന്ദർശ്ശിക്കുക:
https://www.mayilpeelimalayalamschool.co.uk/register-for-online-malayalam-class

Welcome to Mayilpeeli Malayalam School, a voluntary organisation dedicated to connecting the UK's Malayali community with the rich heritage of the Malayalam language. Since 2020, we have offered structured classes for learners at three different levels, welcoming students from all across the United

ലോക മാതൃഭാഷാ ദിനം
21/02/2025

ലോക മാതൃഭാഷാ ദിനം

Address

Edinburgh

Alerts

Be the first to know and let us send you an email when Mayilpeeli Malayalam School, UK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Mayilpeeli Malayalam School, UK:

Shortcuts

Share