BOSA - Zoology Department, Bharata Mata College

  • Home
  • BOSA - Zoology Department, Bharata Mata College

BOSA - Zoology Department,  Bharata Mata College The Dept of Zoology Bharata Mata College, Thrikkakara celebrate its 50 glorious years of institution

ഓർമ്മക്കൂട് വിൽപ്പനയ്ക്കെത്തി. BOSA യുടെ അക്കൗണ്ടിൽ Rs.250 GPay ചെയ്ത് Address അയച്ചുതരിക, തപാലിൽ ലഭിക്കും. Ac details ആ...
07/02/2026

ഓർമ്മക്കൂട് വിൽപ്പനയ്ക്കെത്തി. BOSA യുടെ അക്കൗണ്ടിൽ Rs.250 GPay ചെയ്ത് Address അയച്ചുതരിക, തപാലിൽ ലഭിക്കും. Ac details ആദ്യത്തെ Comment box ൽ:

"നിങ്ങളെ എന്നും ഓർമ്മിക്കും....വിസ്മൃതിയുടെ ഇരുളിലേക്ക് പടിയിറങ്ങിപ്പോകും വരെ"ഓർമ്മക്കൂട്ഫ്രാൻസിസ് ജോസഫ് എടത്രക്കരിപുസ്ത...
15/01/2026

"നിങ്ങളെ എന്നും ഓർമ്മിക്കും....
വിസ്മൃതിയുടെ ഇരുളിലേക്ക് പടിയിറങ്ങിപ്പോകും വരെ"

ഓർമ്മക്കൂട്
ഫ്രാൻസിസ് ജോസഫ് എടത്രക്കരി

പുസ്തക പ്രകാശനം
ജനുവരി - 26 | 2.30 PM

ഭാരതമാതാ കോളേജ് ഓഡിറ്റോറിയം
പൂർവവിദ്യാർത്ഥി സംഗമത്തോടനുബന്ധിച്ച്

INDICON 2025 National Seminar on Invertebrate Diversity organised by the Department of Zoology funded by DBT STAR Colleg...
25/09/2025

INDICON 2025

National Seminar on Invertebrate Diversity organised by the Department of Zoology funded by DBT STAR College Scheme was inaugurated today at 10 am by Dr. Jahnavi Joshi ( Scientist) CCMB Hyderabad.

Congratulations to Dr. Sherin Antony, Dr. Simi Joseph P, and Dr. Sonia John from the Department of Zoology, for publishi...
04/09/2025

Congratulations to Dr. Sherin Antony, Dr. Simi Joseph P, and Dr. Sonia John from the Department of Zoology, for publishing a book chapter (Springer) on 'Green Nanotechnology for Ocean Pollution Control'.

🚣ബോട്ടുകൾ: 🚤മോട്ടോർ ഘടിപ്പിക്കാത്ത വള്ളങ്ങളെ നമ്മൾ ബോട്ട് എന്നു വിളിക്കാറില്ലാത്തതിനാൽ അവ ബോട്ടുകളല്ലാതാവുന്നില്ലല്ലോ.🛶 ...
05/11/2024

🚣ബോട്ടുകൾ:

🚤മോട്ടോർ ഘടിപ്പിക്കാത്ത വള്ളങ്ങളെ നമ്മൾ ബോട്ട് എന്നു വിളിക്കാറില്ലാത്തതിനാൽ അവ ബോട്ടുകളല്ലാതാവുന്നില്ലല്ലോ.

🛶 പണ്ട് കമ്പനി വള്ളങ്ങളിലായിരുന്നു പൊതു ജലഗതാഗതം . മോട്ടോർ ഘടിപ്പിച്ച ബോട്ടുകൾ വന്നത് പിന്നീടാണ്. ആദ്യമൊക്കെ സ്വകാര്യ സംരഭമായിരുന്നു. ഓർക്കുന്നുണ്ടല്ലോ, പല്ലനയിൽ മഹാകവിയുമായി ചെരിഞ്ഞു മുങ്ങിയ ബോട്ടിന്റെ പേര് റിഡീമർ എന്നായിരുന്നു !

എന്റെ ചെറുപ്പത്തിൽ വേമ്പനാട്ടുകായലിൽ ചെങ്ങണ്ട - ചീപ്പുങ്കൽ സർവ്വീസായി സതീശ് എന്ന ബോട്ടും, പമ്പയാറ്റിൽ ഫ്ലെയിംഗ് സോസർ , ഫോക്കർ ഫ്രണ്ട്ഷിപ്പ് , സെന്റ് പോൾ എന്നീ ബോട്ടുകളും കണ്ടിട്ടുണ്ട്.

🚢60 കൾക്കു മുമ്പേ തന്നെ സർക്കാർ വക KWTC വക ബോട്ടുകൾ കായലും പുഴകളും കയ്യേറിയിരുന്നു. ഒന്നു മുതൽ നൂറ്റി ച്ചില്വാൻ വരെയുള്ള നമ്പർ ഇട്ട ബോട്ടുകൾ കണ്ടിട്ടുണ്ട്.

🛳️ അറുപതുകളുടെ മദ്ധ്യത്തോടെ കോർപ്പറേഷൻ പിരിച്ചു വിട്ട് State Water Transport Department തുടങ്ങി.
യാത്രാബോട്ടുകൾ ലൈൻ ബോട്ടുകളെന്നറിയപ്പെട്ടു. No 1 മുതൽ 12 വരെയൊക്കെയുള്ളത് കൂറ്റൻ ജലയാനങ്ങളായിരുന്നു. നീലച്ചായമടിച്ച അവ കാർഗോ ബോട്ടുകളായിരുന്നു. രാത്രിഞ്ജരരായ അവർ ചാക്കു കെട്ടുകളും വല്ലങ്ങളും നിറച്ച് റാന്തൽ വിളക്കുകളും കൊളുത്തി ഉച്ചത്തിൽ ബഹളമുണ്ടാക്കിയും മണിയടിച്ചും സാവധാനം കായൽ നീന്തിക്കടന്നു.

🛳️ എറണാകുളത്തു നിന്ന് ആലപ്പുഴ വഴി കൊല്ലത്തിനു പോയിരുന്ന രണ്ടാം നമ്പർ ബോട്ടാണ് ഏറ്റവും ദീർഘ ദൂരസഞ്ചാരി ! വൈകുമ്പോൾ എറണാകുളം ജെട്ടിയിൽ നിന്ന് തള്ളുന്ന കൊല്ലം ബോട്ട് വെളുപ്പാങ്കാലത്ത് ആലപ്പുഴയെത്തി ദീർഘമായി വിശ്രമിച്ച് പകൽ കൊല്ലത്തിനു വിടുന്നു. ചരക്കുടമകളും അല്ലാത്തവരുമായ യാത്രക്കാർ ഉറങ്ങിയും ഉറക്കം തൂങ്ങിയും , ബീഡിവലിച്ച് തണുപ്പകറ്റിയും യാത്രാ വിരസതയിൽ അലിഞ്ഞുചേരുന്നു.

🛶മെലിഞ്ഞു സുന്ദരികളായ മറ്റു ബോട്ടുകൾ പകൽ നേരങ്ങളിൽ അണിഞ്ഞൊരുങ്ങി , യാത്രികരെ ഉദരത്തിൽ വഹിച്ച്‌, പുഴയ്ക്കക്കരെയിക്കരെ സിഗ് സാഗ് നൃത്തം ചെയ്ത് ലക്ഷ്യമണയുന്നു.

🏛️ആലപ്പുഴെ നിന്നു പുറപ്പെടുന്ന ബോട്ടുകൾ കൂടുതലും കോട്ടയത്തിനും ചങ്ങനാശ്ശേരി ക്കുമാണ്. തകഴി , എടത്വ, നീലമ്പേരൂർ, ചെങ്ങന്നൂർ, തലവടി , മുതലായ സ്ഥലങ്ങളിലേക്കും ബോട്ടുകളുണ്ട്.

🪂പ്രധാന ജെട്ടികൾക്ക് കനാലാപ്പീസ് എന്നു പറയും. അവിടുത്തെ സ്റ്റേഷൻ മാസ്റ്റർ കനാലാപ്പീസർ എന്നറിയപ്പെടും. യാത്രാവഴികളിൽ ഇടയ്ക്കുള്ള കനാലാപ്പീസുകൾ പുളിങ്കുന്നിലും നെടുമുടിയിലുമാണ്. അവിടങ്ങളിൽ കാത്തിരിപ്പുപൂരകളുണ്ട്.

🤕ബോട്ടിലെ അധികാരി ബോട്ടു മാഷാണ്. അദ്ദേഹം ടിക്കറ്റു കൊടുക്കുന്നു. എൻജിൻ ഡ്രൈവർ എൻജിൻ പ്രവർത്തിപ്പിക്കുന്നു. ബോട്ടിന്റെ മുകളിൽ ഒരു ക്യാബിനുണ്ട്. അവിടെ അദൃശ്യനായി ഒരു ഒടേ തമ്പുരാനുണ്ട് - സ്രാങ്ക് ! അയാളാണ് നാവിഗേറ്റർ ! ബോട്ടിന്റെ ദിശനിർണ്ണയിക്കുന്ന ചക്രം അയാളുടെ കൈവശമാണ്. അയാളുടെ കയ്യിലാണ് എൻജിൻ മുറിയിൽ തൂങ്ങിയാടുന്ന മണിയുടെ ചരട് . ആ മണിയടി ശബ്ദത്തിനനുസരിച്ചാണ് എൻജിൻ ഓണും ഓഫും ആക്കുന്നത്.... മുന്നോട്ടും പുറകോട്ടും നീക്കുന്നത്, സ്ലോയും ഫാസ്റ്റും ആക്കുന്നത്.

🛩️എൻജിനിൽ നിന്ന് ബോട്ടിന്റെ പുറകിലേയ്ക്കു നീളുന്ന , വേഗത്തിൽ തിരിഞ്ഞും മറിഞ്ഞും കറങ്ങുന്ന വലിയ ഉലക്കയാണ് ബോട്ടിന്റെ പ്രധാന മോട്ടോർ മസിൽ! ഉലക്കയുടെ അറ്റത്ത് വെള്ളത്തിൽ കറങ്ങുന്ന ഒരു ചുക്ക (ഫാൻ) യുണ്ട്. ബോട്ട് പുറകോട്ടെടുക്കുമ്പോൾ ഈ ഷാഫ്റ്റ് എതിർ ദിശയിൽ ക്കറങ്ങി പ്രതിക്ഷേധിക്കും. കില്ലപ്പട്ടി തല്ലു കൊണ്ടു മോങ്ങുമ്പോഴുള്ള വവ്വവ്വവ്വാ ശബ്ദമായിരിക്കും ബോട്ടിന്നപ്പോൾ !

🪂സ്രാങ്കിന്റെ കയ്യിലെ സുദർശന ചക്രത്തിൽ നിന്ന് ബോട്ടിന്റെ മുകളിലൂടെ പുറകോട്ടു പോകുന്ന ചെയിനാണ് , മേൽപ്പറഞ്ഞ ചുക്കയ്ക്കു സമീപെ വെള്ളത്തിലേയ്ക്കു തൂങ്ങിക്കിടക്കുന്ന പങ്ക തിരിച്ച് ദിശാനിർണ്ണയം നടത്തുന്നത്.

ഈ ഇരുവർ സംഘമാണ് ബോട്ടിന്റെ കണ്ണും കരളും !
ബോട്ടിന്റെ മദ്ധ്യഭാഗത്താണ് താഴെ എൻജിൻ മുറിയും മേലെ സ്രാങ്കിന്റെ കാബിനും .

😁എൻജിൻ മുറിയുടെ മുന്നിലെ ഇടത്ത് ചെറുപ്പക്കാരായ ആണുങ്ങളും പുറകിലെയിടത്ത് കൂലിക്കാരായ പെണ്ണുങ്ങളും . ഇത് രണ്ടാം ക്ലാസ്സാണ്. ഒന്നാം ക്ലാസ്സിലിരുന്നു പത്രം വായിക്കുകയും മുറുക്കിത്തുപ്പുകയുമൊക്കെ ചെയ്ത് ഗൗരവംപൂണ്ടിരിക്കുന്ന കാരണവന്മാരെ മറഞ്ഞ് കൊച്ചു തമ്പ്രാന്മാർക്കിരുന്നു പുകവിടാനുള്ള ഒരു പെർമിറ്റ് ഏരിയ കൂടിയാണീ രണ്ടാം ക്ലാസ്സ് .

🙏ബോട്ടിന്റെ ഏറ്റവും മുൻഭാഗം ഉയർന്നതും ഉന്നതമാരുടെ ഇരിപ്പിടങ്ങളുമാണെങ്കിൽ പിന്നിലെ ഉയർന്ന ഭാഗം കുലസ്ത്രീകൾക്കുള്ളതും ആകുന്നു. അവിടെയിരുന്നാൽ ബോട്ടിൽ നടക്കുന്ന സർവ്വ സംഭവങ്ങളും കാണാം. പെണ്ണുങ്ങൾക്കുള്ള എല്ലാ സംവിധാനങ്ങൾക്കും ഈ പ്രത്യേകതയുള്ളതായി കാണാം. അവരുടെ കണ്ണുകൾ പോലും മറ്റുള്ളവരറിയാതെ മറ്റുള്ളവരെക്കാണാൻ പര്യാപ്തമായ രീതിയിലാണത്രേ! ഇതിലെ ശാസ്ത്രീയ വശം അന്വേഷിച്ചു നാം ബുദ്ധിമുട്ടണമെന്നില്ല! ഇതൊക്കെയാണെങ്കിലും കൊച്ചമ്മമാരുടെ ഈ കൊച്ചു മുറി കടന്നു വേണം ബോട്ടിലെ ശൗചാലയത്തിലേക്കു പോകാൻ ! മൂത്രത്തിന്റെ സുഗന്ധം നുകർന്നിരിക്കാനുമാണവരുടെ വിധി!
🦘
മുൻഭാഗം പണ്ട് ഫസ്റ്റ് ക്ലാസ്സും അവിടുത്തെ ടിക്കറ്റ് നിരക്ക് അൽപ്പം ഉയർന്നതുമായിരുന്നു!

👯ബോട്ടിലെ ജോലിക്കാരിൽ ഇനിയുള്ളത് രണ്ട് നീലകളേബരന്മാരാണ് - ലസ്കർമാർ ! ഈ നകുല-സഹദേവന്മാർ കഴുക്കോൽ കുത്തിയും കയറുമായി ചാടി ജെട്ടിയിലിറങ്ങി വലിച്ചും ബോട്ടിനെ ജെട്ടിയിലേയ്ക്കു ചേർത്ത് യാത്രികരെ കയറ്റിയിറക്കുകയും ചെയ്യുന്നു.

🏂അല്ലാത്ത സമയങ്ങളിൽ ബോട്ടിന്റെ ഹള്ളിൽ നിന്ന് അടിയിലൂടെ ഊറിയടിയുന്ന വെള്ളം തേവി വറ്റിക്കുന്നു. കൂടുതൽ വെള്ളക്കേടുള്ള ബോട്ടുകളിൽ ചാമ്പു പൈപ്പ് വെച്ച് വെള്ളം വറ്റിക്കുന്നു.🪅

എക്സ്പ്രസ്സ് ബോട്ടുകളും അവയിൽ പുതിയ പെർക്കിൻസ് എൻജിനും മറ്റും വന്നപ്പോൾ ബോട്ടുകൾ പരിഷ്ക്കാരിണികളായി. ഫസ്റ്റ് ക്ലാസ്സും ലാസ്റ്റ് ക്ലാസ്സുമെല്ലാം ഇപ്പോൾ ഒരേ നിരപ്പ് - അപ്പോൾ EMS ന്റെ രണ്ടാം മന്ത്രിസഭ നിലവിൽ വന്നിരുന്നു! സർവ്വത്ര സമത്വം!!

അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കുന്ന പലക ബെഞ്ചുകൾക്കു പകരം ബസ്സിലേതു പോലെ മുൻഭാഗത്തേക്കു നോക്കിയിരിക്കുന്ന, പച്ച നിറമുള്ള,ചകിരി കുഷ്യനിട്ട സീറ്റുകൾ!

🛩️ഇടയ്ക്ക് സ്റ്റോപ്പില്ലാത്ത കോട്ടയം എക്സ്പ്രസ്സിൽ ചായക്കട പരീക്ഷണവും നടത്തി നോക്കി. എന്തുകൊണ്ടോ അത് വിജയിച്ചില്ല!🪅

🪑മുഖ്യാതിഥികൾ - അന്നും, ഇന്നും :🥳🌹തൊണ്ണൂറുകളുടെ ആരംഭം വരെ ക്യാമ്പസുകളിലെ ചടങ്ങുകൾക്ക് പ്രശസ്ത സാഹിത്യകാരന്മാരുടെ സാന്നിദ...
04/11/2024

🪑മുഖ്യാതിഥികൾ - അന്നും, ഇന്നും :🥳

🌹തൊണ്ണൂറുകളുടെ ആരംഭം വരെ ക്യാമ്പസുകളിലെ ചടങ്ങുകൾക്ക് പ്രശസ്ത സാഹിത്യകാരന്മാരുടെ സാന്നിദ്ധ്യം ഒഴിവാക്കാൻ പറ്റാത്തതായിരുന്നു. എന്നാൽ സിനിമാ നടന്മാരോടുള്ള അമിതാരാധന, അവരെ ഒഴിവാക്കുന്നതിനോ അവർ സ്വയം ഒഴിഞ്ഞു പോകുന്നതിനോ ഒക്കെ സാഹചര്യമൊരുക്കി !

🌾എന്നാൽ സാനുമാഷിനും ശ്രീകുമാരൻ തമ്പിക്കുമുള്ള സ്വീകാര്യത ഇന്നും കുറഞ്ഞു പോയിട്ടില്ല!

🎺മാഷ് നൂറു വാര ഓട്ടത്തിൻ്റെ അവസാന ലാപ്പിലാണ് - ഓർമ്മയ്ക്കും കണ്ണിനും യാതൊരു മങ്ങലുമില്ല! സാനുമാഷ് ഏറെ പേർക്ക് ഗുരുവും അതിലുമേറെപ്പേർക്ക് ഗുരുതുല്യനുമത്രേ!
ഈ ഗുരുപ്പട്ടം അദ്ദേഹം ആർജ്ജിച്ചെടുക്കുന്നത് അനായാസേനയാണ്. സ്വതസിദ്ധമായ വിനയം കൊണ്ടാണത് സാധിക്കുന്നത്! - അറിയാനുള്ള ത്വര ഒരു കൊച്ചു കുട്ടിയുടേതാണ്.

" ബദാം കരുവാണ് മാഷേ, ഒന്നുരണ്ടെണ്ണം ആരോഗ്യത്തിനു നല്ലതാണ് "

" ഓ... അതെയോ !"
മാഷ് അതിൽ നിന്ന് രണ്ടെണ്ണം എടുക്കുന്നു.

നൂറുവാര നടക്കുന്നതിന് മാഷ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല - ചേർത്തുപിടിച്ചു നടക്കാൻ ആളുണ്ടല്ലോ!

മുന്നോടികളായ പ്രസംഗകരുടെ വാക്കുകൾക്ക് മാഷ് കാതോർക്കുന്നു. മാഷ് അക്ഷമനാകുന്നില്ല, തിടുക്കം കൂട്ടുന്നില്ല!

പോഡിയത്തിൽ വന്നു നിന്നാൽ പിന്നെ ധാരമുറിയാതെ ചൊരിയുകയാണ് - അർത്ഥമുള്ള വാക്കുകൾ, ഗാംഭീര്യം ചോരാത്ത ആശയങ്ങൾ ! മാഷ് ബോറടിപ്പിക്കുന്നില്ല - മാഷ് മാഷ്തന്നെയാണ്. അതിനാലാണദ്ദേഹം ഏറെ പോപ്പുലറായ പ്രതിയോഗിയോട് അസംബ്ലി ഇലക്ഷനിൽ വിജയിച്ചത് ! സഭയിൽ അദ്ദേഹം ശാന്തനായിരുന്നു. പിന്നീടാ വഴിക്കു പോയതുമില്ല! പൂജ്യനായതിനാലാവാം കേരളത്തിലെ മന്ത്രിപദം മാഷ് ന് ചേരാതെ പോയത്! മാഷ് എല്ലാവരേയും കരുതുന്നു, സ്നേഹിക്കുന്നു.

✍️ശ്രീകുമാരൻ തമ്പി സാഹിത്യത്തിലും സിനിമയിലും എല്ലാമെല്ലാമാണ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമ്മാണം, ഗാനരചന , അങ്ങനെ......
പള്ളികൂടത്തിൽ ഏറെയൊന്നും പഠിപ്പിച്ചിട്ടില്ലെങ്കിലും അദ്ദേഹം തമ്പിസ്സാറാണ്!

🏦അടുത്ത കാലങ്ങളിൽ രണ്ടു പേരെയും നേരിൽ പരിചയപ്പെടാനായത് ജന്മപുണ്യം എന്നുതന്നെ കരുതാം !💞

⛩️കസവും കുറിയും പിന്നെ കുറച്ചു കേരളപ്പിറവിയോർമ്മകളും !✍️ഒന്നും ചിത്രത്തിലെഴുതിയിട്ടില്ല, മനം വരച്ചു തരുന്ന ചില രേഖാചിത്ര...
01/11/2024

⛩️കസവും കുറിയും പിന്നെ കുറച്ചു കേരളപ്പിറവിയോർമ്മകളും !

✍️ഒന്നും ചിത്രത്തിലെഴുതിയിട്ടില്ല, മനം വരച്ചു തരുന്ന ചില രേഖാചിത്രങ്ങൾ മാത്രം !

🏦എൺപതുകളുടെ ഒടുക്കത്തിലെ ഭാരത മാതാ - ഒരു ക്ഷീണത്തിൽ നിന്ന് കരേറി എല്ലാക്കാര്യത്തിലും മുൻപന്തിയിലെത്തി നിൽക്കുന്ന കാലം! കരിയാട്ടിയച്ചൻ എന്ന പ്രിൻസിപ്പാളിൻ്റെ സ്ട്രിക്റ്റ് ഡിസിപ്ലിൻ പ്രിൻസിപ്പിളിൽ കാലം കഴിഞ്ഞു പോകുന്ന കാലം!

🥴പ്രിൻസ് സാറും ചുണക്കുട്ടന്മാരും കുട്ടികളും നാഷനൽ സർവീസ് സ്ക്കീമിൻ്റെ യൂണിറ്റ് യൂണിവേഴ്സിറ്റിയിൽ ഒന്നാമതെത്തിച്ചിരിക്കുന്നു.

🥰 ആരുടെയോ കാഞ്ഞ ബുദ്ധിയിലുദിച്ച ആശയമാണ് കേരളപ്പിറവി ആഘോഷം എന്നത്.

🎠പ്രിൻസ് പ്രിൻസിപ്പാളിൻ്റെ യുവതുർക്കി ഗ്രൂപ്പിലെ പ്രമുഖനായതുകൊണ്ട് ഏതാനും വ്യവസ്ഥ കളിൻമേൽ സമ്മതം കിട്ടി - ക്ലാസ്സ് നടത്തിപ്പിന് തടസ്സമുണ്ടാവില്ല, സൗകര്യമുള്ളവരെല്ലാം മുണ്ടും ഷർട്ടും പെമ്പിള്ളേർ കേരള സാരിയോ സെറ്റുമുണ്ടോ ധരിക്കാം.

😁ഭവാന്മാരും ഭവതികളും കളഭവും മനസ്സുമായി ഗെയ്റ്റിൽ നിന്ന് കയറി വരുന്നവരെ കുറിയണിയിക്കാം. അവിടെയുമുണ്ട് വ്യവസ്ഥ - ഭവാന്മാർ ഭവാന്മാരെയും ഭവതികൾ ഭവതികളെയും മാത്രമേ കുറിയണിയിക്കുകയുള്ളൂ, നെറ്റിയുടെ നടുക്ക് ചൂണ്ടുവിരൽ കൊണ്ട് മാത്രം!

😃സംഗതി നടന്നു! അത്ഭുതമായി!!!

🚧 ബെല്ലടിച്ചു, ഏതാനും പേർ കൂടി പടികടന്നു വരുന്നു. അവരെ കൂടി കുറിതൊട്ടു വിടുന്നതിനെന്താ കുഴപ്പം?

🐅അപ്പോഴാണ് പുലി പുറത്തു ചാടുന്നത്!

"പ്രിൻസാറേ .... സ്നേഹമൊക്കെ സ്നേഹം..... അതങ്ങ് റിട്രീറ്റ് ഹൗസിൽ! ബെല്ലടിച്ചാൽ ഒറ്റണ്ണത്തിനെ പുറത്തു കാണാമ്പാടില്ല''

എന്നുവച്ചാൽ കാണാൻ പാടില്ല !

🪗പക്ഷേ തുടർവർഷങ്ങളിലും സംഗതി നടന്നു.

🪑 പിൽക്കാലത്ത് NSS ൽ നിന്ന് സംഗതി കോളെജ് യൂണിയൻ കാർ ഏറ്റെടുത്തു. അപ്പോഴേക്കും കോയിൽ പറമ്പിലച്ചൻ പ്രിൻസിപ്പാളായി - സ്ട്രിക്റ്റ് ഡിസിപ്ലിൻ പ്രിൻസിപ്പിളല്ലാതായി! രാവിലെ ക്ലാസ്സ് - ഉച്ചകഴിഞ്ഞ് വിവിധ പരിപാടികൾ !

💞ക്ലാസ്സ് എന്നതും ഒരു മത്സരം തന്നെ! ഏറ്റവും നന്നായി അലങ്കരിക്കുകയും ഏറ്റവും അധികം കുട്ടികൾ കേരള സ്റ്റൈലിൽ വസ്ത്രം ധരിച്ചു വരുകയും ചെയ്യുന്ന ക്ലാസ്സുകൾക്ക് ഷീൽഡ് !- മൂന്നാം വർഷ സുവോളജീ വിദ്യാർത്ഥികൾ ആ ഷീൽഡ് എന്നും കൈപ്പിടിയിലൊതുക്കി !

🌀പിന്നെ പൂക്കളമത്സരം - 'പുഷ്പസദ്യ'! അവിടെ കേമത്തം കെമിസ്ട്രി, ബോട്ടണി, കൊമേഴ്സ്!

🎠പിന്നെ ഓഡിറ്റോറിയത്തിൽ കേരള ശ്രീമാൻ, മലയാളി മങ്ക മത്സരങ്ങൾ! കുട്ടികളുടെ മലയാളത്തിലുള്ള വാക്ചാതുരിയും അറിവും മാറ്റുരയ്ക്കുന്ന ഈ മത്സരങ്ങൾ ആവേശകരമായിരുന്നു !

🚣ഒടുവിൽ - വടംവലി മത്സരം , പഴക്കുല ട്രോഫി !

🚗ഒരു ദിവസത്തെ ഉടുപ്പും നടപ്പും എടുപ്പും - അതൊക്കെയാണ് ന്യൂജെൻ കേരളം!

🎺അനന്തരം :

🛋️ഈവിധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടവും വായ്നോട്ടവുമൊക്കെയായുള്ള പരിചയം ഞങ്ങളെ പിന്നീട് പലയിടത്തും വിധികർത്താക്കളായെത്തിച്ചു.

🌹 നാലുകൊല്ലം മുമ്പ് ലുലുമാളിലെ മത്സരത്തിനു വിധികർത്താവായി പോയതാണ്. അവിടുന്നു പ്രതിഫലമായി കിട്ടിയ ഞൊള്ളു ഞൊളികളുടെ ഭംഗി നോക്കി വീട്ടിലിരിക്കെയാണ് അടുക്കളയിൽ വെള്ളം തിളച്ചു തൂവുന്ന ബഹളം കേട്ടത് !

🌾 ഓടിച്ചെന്ന് സ്റ്റൗ ഓഫ് ചെയ്ത് പാത്രം പൊക്കിയെടുത്തതും അതു മറിഞ്ഞ് എൻ്റെ ഇരുകാലിലും!

🦵 പത്തു ദിവസം ആശുപത്രിയിൽ, പിന്നെ രണ്ടാഴ്ച ഡ്രെസ്സ് ചെയ്യിക്കൽ ! ബൈപ്പാസ് സർജറി നടത്തിയതിൻ്റെ കേട് അത്രമാത്രം വന്നില്ല!🤩

✍️ ഒക് 30 3024; രണ്ടുവർഷമാകുന്നു ചാവറ തോമസുകുട്ടി എന്ന തോമസുകുട്ടി മറഞ്ഞകന്നിട്ട് ! 👭 പതിനൊന്നു കൊല്ലത്തോളം ഒരു കൂരക്കീഴ...
31/10/2024

✍️ ഒക് 30 3024; രണ്ടുവർഷമാകുന്നു ചാവറ തോമസുകുട്ടി എന്ന തോമസുകുട്ടി മറഞ്ഞകന്നിട്ട് !

👭 പതിനൊന്നു കൊല്ലത്തോളം ഒരു കൂരക്കീഴിൽ താമസിക്കുകയും ഒന്നിച്ചു പഠിക്കുകയും ചെയ്ത തോമസ് മാത്യു ചാവറ (69) കൈനകരി നിര്യാതനായി.. കാലടി മറ്റൂർ കുടിയിരുപ്പ് വീട്ടിൽ അമ്മിണിക്കുട്ടിയാണ് ഭാര്യ. രണ്ട് ആണ്മക്കളാണീ ദമ്പതികൾക്കുള്ളത്.

😎🤠ഞങ്ങൾ തമ്മിലുള്ള ബന്ധം 1965 ൽ ചങ്ങനാശേരി SH ബോർഡിംഗിൽ തുടങ്ങുന്നു. ഞങ്ങളെക്കാൾ രണ്ടു വയസ്സിനു മൂപ്പുള്ള തോമസ് മാത്യു കൂട്ടുകാരുടെയിടയിൽ 'ചാവറ' എന്നു തന്നെ അറിയപ്പെട്ടു. സ്കൂളിലുണ്ടായിരുന്ന 6 വർഷവും ക്ലാസ്സ് മോണിട്ടറായിരുന്നു .😎മികച്ച ഗായകനെന്ന നിലയിൽ സ്കൂളിൽ ശ്രദ്ധ പിടിച്ചുപറ്റി. ഒത്തിണങ്ങിപ്പോകാൻ കഴിവുള്ള തലക്കനമില്ലാത്ത ഒരു സ്വാഭാവിക നേതാവ് ! ബോർഡിംഗിൽ കുസിനിക്കാരോടൊത്ത് ഭക്ഷണം വിളമ്പാൻ കൂടിയിരുന്നതായി ഓർമ്മിക്കുന്നു.🤓 പാട്ടിനോടൊപ്പം തന്നെ അഭിനയവും ബാസ്കറ്റ്ബോൾ കളിയും ചാവറയ്ക്കു വഴങ്ങി. കഴിവുo നർമ്മബോധവും കൊണ്ടവൻ ഹോസ്റ്റലകങ്ങളെ സന്തോഷഭരിതരാക്കി !🦸 SB കോളെജ് സുവോളജി ഡിപ്പാർട്‌മെന്റിൽ എന്റെ ഒരു വർഷം ജൂനിയറായിരുന്നു.💺 സഹൃദയാ ഹോസ്റ്റലിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. ചാവറ അൽപ്പം അന്തർമ്മുഖനായോ എന്നു തോന്നി. ചാവേർപ്പട എന്ന നാടകത്തിൽ അവതരിപ്പിച്ച നമ്പൂതിരി വേഷം അതി ഗംഭീരമായി !🗽 കോളെജ് ജൂബിലി വേളയിൽ അദ്ധ്യാപകരുടെ ഗാനമേളയുടെ മുഖ്യ പരിശീലകനായിരുന്നു ചാവറ !🛶 പിന്നെ ഞങ്ങൾ രണ്ടു വഴിക്കായി. എങ്കിലും ആലപ്പുഴ ബോട്ട്ജെട്ടി പരിസരങ്ങളിൽ വല്ലപ്പോഴും കണ്ടുമുട്ടിയിരുന്നു.🛥️ ഒരിക്കൽ ബസ് സ്റ്റാൻഡിലേയ്ക്കു നടക്കുമ്പോൾ ചാവറക്കാരുടെ 'സിറിയക് ഏലിയാസ് ' എന്ന സ്പെഷ്യൽ ബോട്ട് കണ്ടു. ചാവറ അതിലിരുന്ന് പ്രാതൽ കഴിക്കുന്നു. അന്ന് ആദ്യമായി ഗൾഫിൽ പോവുകയാണ്. അപ്പൻ മാത്തുക്കുട്ടിയും സഹോദരനും പണ്ടേ കുവൈറ്റിലായിരുന്നു. ☺️സ്കൂളിൽ പഠിക്കുമ്പോൾ ചാവറയ്ക്ക് വാച്ചുണ്ടായിരുന്നു , ഒരു ഫോറിൻ സ്യൂട്ട് കെയ്സും . ഞങ്ങൾക്കൊക്കെ പാട്ട കൊണ്ടുള്ള ട്രങ്ക് പെട്ടികളായിരുന്നുവല്ലോ!😇 വർഷങ്ങൾക്കുമുമ്പ് സ്കൂൾബാച്ച് ഗെറ്റ് ടുഗതറിൽ ചാവറ സജീവമായി പങ്കെടുത്തു ....പഴയ പാട്ടുകൾ പാടി. 😇പിന്നീട് ഒരിക്കൽ ചമ്പക്കുളത്തുവച്ചു കണ്ടു. ദീർഘനേരം സംസാരിച്ചു. പക്ഷേ എന്തുകൊണ്ടോ അവന് എന്നെ മനസ്സിലായിരുന്നില്ല ! 🥹പിന്നീടൊരിക്കൽ അവരുടെ വീടിന്റെ കടവിൽ അടുത്ത് ചാവറയെ വിളിച്ചു.... ആ അംനീഷ്യ .....എന്നെക്കുറിച്ചു മാത്രമോ?🥲

💞2015 ഒക്ടോബർ 26. എൻ്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിന് !💗നിങ്ങളില്ലാതെ എന്താഘോഷം! - എന്നല്ലേ? എന്നാൽ എനിക്ക് നിങ്ങളുള്ളതാണ് ആഘോ...
30/10/2024

💞2015 ഒക്ടോബർ 26. എൻ്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിന് !

💗നിങ്ങളില്ലാതെ എന്താഘോഷം! - എന്നല്ലേ? എന്നാൽ എനിക്ക് നിങ്ങളുള്ളതാണ് ആഘോഷം!

❤️എൻ്റെ ആദ്യ ബാച്ചുകാർ അങ്ങനെയാണ് ! ഞാൻ B2, B3 എന്ന രണ്ടു ബാച്ചുകാരെ 1980 -82 ൽ പഠിപ്പിച്ചു എന്നാലും B2 ക്കാരാണ് തമ്മിൽ തമ്മിലും ഞാനുമായും ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്.

💞ജോർജിൻ്റെ മകൻ്റെ കല്യാണത്തിനു ശേഷം ഞാൻ ഇവരെ കണ്ടിട്ടില്ല. സലീമും സതീശും ജോർജ്ജുമാണ് കൂടുതൽ ബന്ധപ്പെടുന്നത്. ആശ അമ്മൂമ്മയായപ്പോൾ മുതൽ കുഞ്ഞുങ്ങളിലാണ് ശ്രദ്ധ!

💖ശ്രീലേഖ അമേരിക്കയ്ക്കു പോകും മുമ്പ് കാണാൻ വന്നത് കൈ നിറയെ സമ്മാനവുമായാണ്. ലേഖയുടെ ശ്രീബുദ്ധൻ ഇവിടെ ശാന്തി പകർന്നിരിക്കുന്നു! ജോർജിൻ്റെ ഗോൾഡൻ തൂലികയും റാണിയുടെ ആടാത്ത മയിലും ഒക്കെ ഷോ കെയ്സിലിരുന്നെന്നെ സന്തോഷിപ്പിക്കുന്നു!

🥰" വര്വാ , വര്വാ ..... " മാധവൻ സാറിൻ്റെ സ്ഥിരം വാക്കുകൾ എൻ്റെ നാവിലും !
എനിക്ക് നിങ്ങളില്ലാതെ എന്ത് ജീവിതം !🤩

🍞റസ്ക്കും വെണ്ണയും: ചെറുപ്പകാലത്തെ പ്രധാന നാലുമണിപ്പലഹാരങ്ങളായിരുന്നു ഇവ! 🥞ബേക്കറികളിൽ അന്ന് ബൺ,പച്ച റൊട്ടി, ഉണക്ക റൊട്ട...
29/10/2024

🍞റസ്ക്കും വെണ്ണയും: ചെറുപ്പകാലത്തെ പ്രധാന നാലുമണിപ്പലഹാരങ്ങളായിരുന്നു ഇവ!

🥞ബേക്കറികളിൽ അന്ന് ബൺ,പച്ച റൊട്ടി, ഉണക്ക റൊട്ടി, ഗ്ലാക്സോയുടെ ദീർഘചതുര ബാർലി ബിസ്ക്കറ്, വൃത്താകൃതിയിലുള്ള ചായബിസ്കറ്റ്, ബ്രിട്ടാണിയയുടെ വട്ടത്തിലുള്ള കൊച്ചു ബിസ്കറ്റുകൾ, പൂസറ് എന്നു വിളിക്കുന്ന ക്രീം ബിസ്ക്കറ്റ്, വെളുത്ത വോയിൽ ക്കടലാസ്സിൽ പൊതിഞ്ഞ
പ്ലംകേയ്ക്ക് , കാര, കപ്പ് കേയ്ക്ക് ,ടീറസ്ക്ക് , കുഞ്ഞിപ്പിള്ളേർക്ക് വായിലിട്ടു ചപ്പാൻ അയമോദകം ചേർത്ത കോല് വെണ്ണ, മൂത്രമൊഴിവുകാർക്ക് പത്രക്കടലാസ്സിൽ പൊതിഞ്ഞ ഗോതമ്പുറൊട്ടി,
മിക്സ്ചർ ഇവയൊക്കെയാണ് കിട്ടുക. 🥖

🧀ആലപ്പുഴയിലെ ബേക്കറി പലഹാരങ്ങൾക്ക് ഒരു പ്രത്യേക രുചിയുണ്ട്. മുല്ലയ്ക്കലെ പ്രീമിയർ ബേക്കറിയായിരുന്നു , മുന്തിയത്. അതിനു തൊട്ടു താഴെ പോപ്പുലർ, ഇംപിരിയൽ, അശോകാ , വർക്കി ഔസേഫ് കാട്ടേഴം,വർക്കി ലോനി കാട്ടേഴം, എന്നീ ബേക്കറികളും മഞ്ജുള ബേക്കറിയുമായിരുന്നു ഉണ്ടായിരുന്നത്.

🍞 ഇന്ന് അവയെല്ലാം ഇല്ലാതാവുകയോ ചുരുങ്ങുകയോ ചെയ്തു, എന്നാൽ കല്ലുപാലത്തിനരികിൽ ഉണ്ടായിരുന്ന, എന്റെ ശ്രദ്ധയിൽ വരാഞ്ഞ ഹിമാലയ ബേക്കറി ശാഖോപശാഖ
കളായി ഇന്നും പന്തലിച്ചുനിൽ
ക്കുന്നു ! ആലപ്പുഴ വഴി പോയാൽ അതിലൊന്നിൽക്കയറി റസ്ക്കും വെണ്ണ ബിസ്ക്കറ്റും വാങ്ങിപ്പോരും- പഴയ രുചികളുടെ ഗൃഹാതുര സംഗീതമാസ്വദിക്കാൻ !

🧀കൊച്ചിയിലെ ബേക്കറികൾ കേമമാകുന്നത് അവയുടെ പേരു കൊണ്ടാണെന്നു പറയാം! ഒരു പാട് പുതുരുചികൾ പകരുന്ന ബേക്കറി ശൃംഖലകൾ എറണാകുളം ജില്ലയിലിന്നുണ്ട്. കേമപ്പെട്ടവ !

💫 പലയിടത്തു നിന്നും റസ്ക് വാങ്ങി നോക്കി. ഒന്നും ആലപ്പുഴെ കിട്ടുന്ന റസ്ക്കിന്റെയത്ര രുചി നൽകുന്നില്ല! വെണ്ണ ബിസ്ക്കറ്റ് ഏതാണ്ട് അപ്രത്യക്ഷമായി എന്നു തന്നെ കരുതണം !

🧀ഇനി,കേയ്ക്കിന്റെ കാര്യമാണ്. പരമ്പരാഗത പ്ലം കേയ്ക്കുകൾക്കു പകരം ഇന്ന് കാരറ്റ്, ചക്ക, മുതലായ പച്ചക്കറികളും പഴങ്ങളും ചേർത്ത കേയ്ക്കുകൾക്കാണ് പ്രിയം! ശർക്കര ചേർത്ത വട്ടേപ്പത്തിന്റെ ഒരു വേർഷൻ !

🥞പിന്നെയുള്ളത് കാഴ്ചയ്ക്ക് അതീവ ഭംഗിയുള്ള പേസ്റ്ററി കേയ്ക്കുകളാണ്. അവ ബേക്കറികളിൽ കിട്ടുന്നതിലുമേറെ വീടുകളിൽ കിട്ടും. വെറുതെയിരിക്കുന്ന കൊച്ചു വീട്ടമ്മമാർ അവ ചന്തത്തിൽ ചമച്ചു തരും . ഈ ജനറേഷന്റെ കേയ്ക്ക് അതാണ്. ജൻമദിനങ്ങൾക്കും , ⛩️കല്യാണങ്ങൾക്കും , ആനിവേഴ്സറികൾക്കുമെല്ലാം അതാണ് മുഖ്യാതിഥി ! മുറിച്ചൊരു കഷ്ണം കിട്ടിയാൽ അത് വായിൽ വെക്കാനോ വെച്ചു കൊടുക്കാനോ ഉള്ള പാടിനെയാണ് പെടാപ്പാട് എന്നു പറയുന്നത്!

🧀എന്നാലും പിള്ളേരേ , സത്യം പറയാമല്ലോ ..... ധാരാളം ഉണക്കമുന്തിരി ചേർത്ത , ഐസിംഗിൽ പൊതിഞ്ഞ ആ പഴയ കേയ്ക്കുണ്ടല്ലോ? അതിന്റെ രുചിയാണ് രുചി!🧀

😌ഹക്കീം ഉറങ്ങുകയാണ്... ശാന്തമാണാ മയക്കം. എല്ലാം മറന്ന് ഒരു കുഞ്ഞിനെപ്പോലെ കൈവിരലുണ്ടുള്ള സുഷുപ്തി !🏛️ബാങ്കലൂർ നിന്നു ഹൈദ...
28/10/2024

😌ഹക്കീം ഉറങ്ങുകയാണ്... ശാന്തമാണാ മയക്കം. എല്ലാം മറന്ന് ഒരു കുഞ്ഞിനെപ്പോലെ കൈവിരലുണ്ടുള്ള സുഷുപ്തി !

🏛️ബാങ്കലൂർ നിന്നു ഹൈദരബാദിലേക്കുള്ള ശീതീകരിച്ച ആ സെമി സീറ്റർ ബസ്സിൽ ഞങ്ങളെ വിളിച്ചു കയറ്റുകയായിരുന്നു ഹക്കീമും രാജണ്ണയും!

⛩️ബസ് ക്രൂ ആണിരുവരും ... സർക്കാർ ബസ്സിന്റെ സാരഥികൾ!

🍁ഏകദേശം പത്തു പതിനൊന്നു മണിക്കൂർ കൊണ്ടേ യാത്ര തീരൂ.... തിരികെ രാത്രിയാത്ര !

🌇 ... ഞങ്ങൾ ബാങ്കലൂർ മജെസ്റ്റിക്ക് ബസ് സ്റ്റേഷനിൽ എത്തിയതേയുണ്ടായിരുന്നുള്ളൂ ...

"ഒരഞ്ചുമിനുട്ട് ...? " ആവട്ടെയെന്ന മട്ടിൽ ഹക്കിം തലയാട്ടി.

😎 രാജണ്ണ ടിക്കറ്റ് അടിച്ചു തന്നു... കേരളത്തിലെ ട്രാൻസ്പോർട്ടേമാന്മാരൊഴികെ എല്ലാവരും ഇങ്ങനെയൊക്കെത്തന്നെയാണ്.

🥺അവശ്യമുള്ളവർ സൗകര്യമുണ്ടെങ്കിൽ കേറ്... എന്നുള്ള നിലപാടാണല്ലോ നമ്മുടെ നാട്ടുകാർക്ക് ! താനിരിക്കുന്ന മരക്കമ്പ് മുറിച്ചാൽ തനിക്കെന്താ ?

😈 കേരളത്തിന്റെ ബാങ്കലൂർ KSRTC സൂപ്പർ ലക്ഷ്വറി ബസ് തുടങ്ങിയ ദിവസങ്ങൾ ഓർമ്മയിൽ വരുന്നു.

😇59 വയസ്സായ രണ്ടു ചെറുപ്പക്കാർ 87 വയസ്സുള്ള രോഗിയായ ഒരു മനുഷ്യനും അദ്ദേഹത്തിന്റെ സർവ്വ ലഗേജുമായി ആലുവയിൽ നിന്ന് ബാങ്കലൂർക്കു പോകുന്നു.

നേരത്തെ റിസർവ് ചെയ്തിട്ടുണ്ട്. ബൈപ്പാസിൽ കാത്തുനിൽപ്പു തുടങ്ങി...
സമയം കടന്നുപോകുന്നു. റോഡിൽ നല്ല തിരക്ക്.🚊 എങ്ങനെയോ
സംഘടിപ്പിച്ച നമ്പറിൽ കൺഡക്ടറെ വിളിച്ചു....🚍

"താമസിക്കും ".....
"സാരമില്ല, ഞങ്ങൾ ബൈപ്പാസിൽ മറ്റ് ദീർഘ ദൂര ബസ്സുകൾ നിർത്തുന്ന സ്ഥലത്തുണ്ട് ..."

🚍 കർണാടകക്കാരുടെ ഐരാവതവും നിരവധി പ്രൈവറ്റ് ബസ്സുകളും വന്നു, നിർത്തി .... ബുക്ക് ചെയ്തിട്ടുള്ള ആളുകളെ ഉറക്കെ വിളിച്ചു കയറ്റുന്നു.....എല്ലാവരും കയറി എന്നുറപ്പുവരുത്തുന്നു...

🚍 ഒരു മണിക്കൂർ വൈകി നമ്മുടെ KSRTC വണ്ടി വന്നു. അത് ഓരം ചേർത്തുനിർത്താൻ ഭാവമില്ലാതെ മിഡിൽ ട്രാക്കിൽ കൂടി പോകുന്നു.... ദാ... അത് കടന്നുപോവുകയാണ്! തിരക്കായതിനാൽ പതുക്കെയാണ് പ്രയാണം !
ഞങ്ങൾ പിന്നാലെ ഓടി .... ബസ്സിൽ ആഞ്ഞടിച്ചു. മാർത്താണ്ഡ വർമ്മ പ്പാലം കയറും മുമ്പ് അത് നിന്നു....

🤕വയസ്സായ മനുഷ്യനെ താങ്ങിപ്പിടിച്ച് ലഗേജുംകയറ്റി ... 🤔

"എന്താ ഇങ്ങനെ "? മറുപടിയില്ല....😛

" അതിങ്ങനാണു ഭായ്..." എന്ന മട്ടിൽ ഒരു നോട്ടം ...

🥺 ഡ്രൈവർക്കാണെങ്കിൽ വോൾവോ ഓടിക്കാനറിയില്ല...അയാൾ ഈ വോൾവോ കണ്ടുപിടിച്ചവനെ പ്രാകുന്നുമുണ്ട് ..🚴 ഒരു യാത്രക്കാരന്റെ സഹായത്താൽ വണ്ടി ഒരുവിധം ബാങ്കലൂരെത്തിയെന്നു പറഞ്ഞാൽ മതിയല്ലോ!

🚌 KSRTC യിൽ സംഗതികൾ ഇപ്പൊഴും അങ്ങനെയൊക്കെത്തന്നെയാണെന്നാണ് കേൾവി ! 🚍

Address


682021

Telephone

+918075591814

Website

Alerts

Be the first to know and let us send you an email when BOSA - Zoology Department, Bharata Mata College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share