19/07/2025
ജൂലൈ 20ന് മാമോക്കിൽ പാടുന്നു
The official Alumni page of MAMO College,Manassery, Kerala, India
19/07/2025
ജൂലൈ 20ന് മാമോക്കിൽ പാടുന്നു
16/07/2025
ജൂലൈ 20ന് മാമോക്കിൽ ..!
07/07/2025
*`റിക്രൂട്ട്‌മെന്റ് ഡ്രൈവ് 2025`*
🎙️ _*മികച്ച ഉദ്യോഗർത്ഥികളെ കണ്ടെത്താൻ സുവർണ്ണാവസരം!*_
🔑 *Campus Recruitment*
*`Companies Registration:`*
*https://forms.gle/AvEMy72m9nF7FW3M6*
- പ്രതിഭകളായ ജീവനക്കാരെ സ്ഥാപനത്തിന്റെ ഭാഗമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
💡ഭാവിയിലേക്ക് മുതൽക്കൂട്ടാകുന്ന മികച്ച ഉദ്യോഗാർത്ഥികളെ *Campus Interview* വഴി നേരിട്ട് കണ്ടെത്താൻ മാമോപ്രണർ നിങ്ങൾക്ക് അവസരമൊരുക്കുന്നു!
🔒 *എന്താണ് മാമോപ്രണർ റിക്രൂട്ട്‌മെന്റ് ഡ്രൈവ്?*
🔓 വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള, ഉത്സാഹികളായ വിദ്യാർത്ഥികളെയും യുവ പ്രൊഫഷണലുകളെയും നിങ്ങളുടെ സ്ഥാപനങ്ങൾക്ക് പരിചയപ്പെടുത്താൻ മാമോപ്രണർ സംഘടിപ്പിക്കുന്ന ഒരു വിപുലമായ പ്ലാറ്റ്‌ഫോമാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ്. തൊഴിൽദാതാക്കൾക്കും തൊഴിലന്വേഷകർക്കും ഒരുപോലെ പ്രയോജനകരമായ ഈ ഡ്രൈവിൽ നിങ്ങളുടെ സ്ഥാപനത്തിലെ ഒഴിവുകളിലേക്ക് ആവശ്യങ്ങൾക്കനുസരിച്ചുള്ള മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താം!.
*താഴെ കൊടുത്ത link വഴി സ്ഥാപനങ്ങൾക്ക് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം!.*
*Campus Recruitment*
*`Companies Registration:`*
*https://forms.gle/AvEMy72m9nF7FW3M6*
📆 തീയതി: *15 ജൂലൈ 2025,*
⏰ സമയം *1.30 pm - 4.30pm*
📍 സ്ഥലം: *എം.എ.എം.ഒ. കോളേജ്, മുക്കം.*
📞 ബന്ധപ്പെടുക:
*9072 402 245, +965 9556 0667,*
*9744 916 913*
_Team_
_MAMOPRENEURS_
07/07/2025
*കാമ്പസ് റിക്രൂട്ട്‌മെന്റ് ഡ്രൈവ്*
💥 _*സ്വപ്ന ജോലിയിലേക്ക് ഒരു പടി കൂടി!*_
*`Campus Recruitment`*
*Candidates Registration:*
*https://forms.gle/M2FUj9GWfgu2JEYx6*
നിങ്ങളുടെ കരിയർ സ്വപ്നങ്ങൾക്ക് ഒരു പുതിയ ദിശാബോധം നൽകാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ ഇതാ നിങ്ങൾ കാത്തിരുന്ന അവസരം! മാമോപ്രണർ - നിങ്ങളുടെ കഴിവുകൾക്ക് അനുയോജ്യമായ മികച്ച തൊഴിൽ കണ്ടെത്താൻ സഹായിക്കുന്നു.
*`കാമ്പസ് റിക്രൂട്ട്‌മെന്റ് ഡ്രൈവ്-` 2025*
കരിയറിന്റെ സ്വപ്ന തുടക്കമാവട്ടെ campus recruitment drive ! 🔥
*നിങ്ങൾ ചെയ്യേണ്ടത്:*
1. ATS base ൽ മികച്ച Resume തയ്യാറാക്കുക (Resume Model campus ലെ Placement Cell വഴിയും അതാത് ഡിപ്പാർട്മെന്റുകൾ വഴിയും ലഭിക്കുന്നതാണ്).
2. Campus Interview വിനായി prepare ചെയ്യുക.
3. Interview വിനു വരുന്ന കമ്പനികളെയും അവരുടെ Job Openings കളും വ്യക്തമായിമനസ്സിലാക്കുക.
4. കമ്പനികളെ കുറിച്ച് പഠിക്കുക.
5. 2025 July 15 ലേക്ക് ഉദ്യോഗാർത്ഥിയുടെ Mind Set രൂപപ്പെടുത്തുക; interview വിനെ serious ആയി കാണുക.
6. *Campus ലെ Placement Cell നെ സമീപിച്ചു വേണ്ട നിർദ്ദേശങ്ങളും interview വിനാവശ്യമായ സഹായങ്ങളും നേടുക!* (നിങ്ങളെ സഹായിക്കാൻ സന്നദ്ധമായി department wise palcement cell wing തയ്യാറായി നിൽക്കുന്നുണ്ട്.
7. *താഴെ കാണുന്ന ലിങ്കിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക!* 👇
*`Campus Recruitment`*
*Candidates Registration:*
*https://forms.gle/M2FUj9GWfgu2JEYx6*
📆 തീയതി: *15 ജൂലൈ 2025,*
⏰ സമയം *1.30 pm - 4.30pm*
📍 സ്ഥലം: *എം.എ.എം.ഒ. കോളേജ്, മുക്കം.*
📞 ബന്ധപ്പെടുക:
*9072 402 245, +965 9556 0667,*
*9744 916 913*
_Team_
*_MAMOPRENEURS_* with
_*Placement Cell, MAMOC*_
25/06/2025
🌟 *മാമോക് റിഥം 🎶: നിങ്ങളുടെ സ്റ്റേജ് റെഡിയാണ്!* 🌟
ഹേയ് മാമോക്കിലെ ചങ്ങായിമാരെ.. 🥰
നമ്മുടെ മിലാപിങ്ങടുത്തു.... ജൂലൈ 20നു ഒരു ഒന്നൊന്നര പരിപാടി പ്ലാൻ ചെയ്തിട്ടുണ്ട്, “*മാമോക് റിഥം*”🥳
നിങ്ങടെ ടീമിന്റെ ഒപ്പന, വട്ടപ്പാട്ട്, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, ഗ്രൂപ്പ് സോങ്ങ്, ഇവയൊക്കെ സ്റ്റേജിൽ അവതരിപ്പിക്കാൻ ഒരുങ്ങിക്കോ.🔥
ബാച്ച്, ജൻഡർ, റീജിയൻ, ഇതൊന്നും നോക്കണ്ട.... മാമോകിലെ പൂർവ്വവിദ്യാർത്ഥി ആണേൽ നിങ്ങള്ക്ക് ടീമായി വന്നു തകർക്കാം..😎
ഒരു കണ്ടീഷൻ മാത്രം: ഒരു ടീമിന് പരമാവധി 5 മിനിറ്റ് പെർഫോമൻസ് ടൈം. സമയം നോക്കി സെറ്റാക്കിക്കോ.
*പ്രധാന അറിയിപ്പ്:*
പരിമിതമായ സമയത്തിനുള്ളിൽ കാര്യക്ഷമമായി പരിപാടി നടത്തേണ്ടതുള്ളത് കൊണ്ട് സ്ക്രീനിംഗ് കമ്മിറ്റി തിരഞ്ഞെടുക്കുന്ന പ്രകടനങ്ങൾക്ക് മാത്രമേ വേദിയിൽ അവസരം കിട്ടൂ...😊
രജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യൂൂ....
https://chat.whatsapp.com/J4j10zsX5NK0UBSz4mOGeU
കൂടുതൽ വിവരങ്ങൾക്കായി : 917560877400
25/06/2025
*നൃത്തച്ചുവടുകൾ കൊണ്ട് വിസ്മയിപ്പിച്ച് മമോക്കിൻറെ സിംഹാസനത്തിലേക്ക്*.💃🕺
“*ഒരു മുറൈ വന്ത് പാർത്തായാ*...” എന്ന മത്സരയിനത്തിൽ ചുവടുവെപ്പുകൾ കൊണ്ട് വിസ്മയം തീർത്ത ഡാൻസിങ് സ്റ്റാർസ്..🔥
ആട്ടവും പാട്ടും റിഥവും കോറിയൊഗ്രഫിയും അളന്നുറപ്പിച്ചു സമവും അരമണ്ഡലവും മുഴുമണ്ഡലവും അരക്കിട്ടുറപ്പിച്ചു മത്സരാർഥികൾ കൊമ്പുകോർത്തപ്പോൾ..
മത്സരഫലനിർണയത്തിൽ ഇഞ്ചോടിഞ്ച് പോരാടി.. ഇവർ..
എല്ലാവരും ആകാംഷയോടെ കാത്തിരുന്ന നമ്മുടെ ഡാൻസ് കോണ്ടെസ്റ്റ് #9 ലെ വിജയികൾ ഇതാ..
*Winner*
Shiyas Babu - (2004-07 batch)
*First runner up*
Sajila VS - (2004-07 batch)
*Second Runner Up*
Pravitha Vasanth (2004-07 batch)
*Heartiest congratulations*❤️👏
23/06/2025
*മിലാപ്പാട്ട്..* മിലാപ്പിലെ മുട്ടിപ്പാട്ട്..🪘🎼
കൊട്ടിപ്പാടി.. മുട്ടിപ്പാടി.. 👏🏻
ഈണവും താളവും ആവേശോന്മാദത്തിന്റെ തിരി കൊളുത്തുമ്പോൾ.. 🔥
മിലാപ് വേദിയെ ആവേശത്തിന്റെ പാരമ്യത്തിൽ എത്തിക്കുവാൻ.. അണിയറയിൽ മുട്ടിപ്പാട്ട് ഒരുങ്ങുന്നു..🥁
കണ്ണും കാതും കൂർപ്പിച്ചു കാത്തു കൊൾക..🎼
മിലാപ്പിന്റെ വേദിയെ പ്രകമ്പനം കൊള്ളിക്കുന്ന ഈ മുട്ടിപ്പാട്ടിൽ, പാട്ട് പാടാൻ എല്ലാ മാമോക്ക് അലുമ്നി മെമ്പർമാർക്കും സുവർണ്ണാവസരം!
വിവിധ കാലഘട്ടങ്ങളിൽ മാമോക്കിൽ പഠിച്ച എല്ലാ ഗായകരെയും ഉൾപ്പെടുത്തി മിലാപ്പ് പ്രോഗ്രാം കമ്മിറ്റി ഒരുക്കുന്ന ആവേശകരമായ *മുട്ടിപ്പാട്ട്* 🥁 🎼🎉 ൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഉടൻ തന്നെ👇 നിങ്ങളുടെ പേര് താഴെ കൊടുത്ത 📱 വാട്‌സ്ആപ്പ് നമ്പറുകളിൽ രജിസ്റ്റർ ചെയ്യുക ✅
Thouseef : https://wa.me/919645154979
Faijas: https://wa.me/966503513952
മുട്ടിപ്പാടാൻ റെഡിയാണോ..? വന്നോളീ..🥁🎼
14/06/2025
*”MAMO College Global Alumni”* presents *Milaap’25*
Contest #10
MAMOC in 2050
*ഇറ്റ് ഈസ് ഇൻ 2050*
നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും:
1️⃣ MAMO കോളേജ് 25 വർഷത്തിനുശേഷം അഥവാ 2050-ൽ എന്തായിരിക്കുമെന്ന് നിങ്ങളുടെ ഭാവനയിൽ വിവരിക്കുന്ന, മൂന്നുമിനിറ്റിൽ കവിയാത്ത ഓഡിയോ ക്ലിപ്പ് അയയ്ക്കുക. വിഷൻ 2050, അക്കാദമിക്സ്, അടിസ്ഥാനസൗകര്യങ്ങൾ, കോളേജിനു ലഭിക്കാനിടയുള്ള അംഗീകാരങ്ങൾ തുടങ്ങിയവ പരാമർശിക്കാം.
2️⃣ ഇത് വ്യക്തിഗത ഇനമാണ്. 10, 5, 3 പോയിൻ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കു ലഭിക്കും. ബാച്ച് അടിസ്ഥാനത്തിലുള്ള മത്സരമായതിനാൽ പോയിന്‍റുകൾ ബാച്ച് സ്കോറില്‍ ഉൾപ്പെടുത്തും. ഓരോ ബാച്ചിൽനിന്നും എത്രപേർക്കും പങ്കെടുക്കാം.
3️⃣ ഉള്ളടക്കം, പ്രസക്തി, സർഗ്ഗാത്മകത, അവതരണശൈലി തുടങ്ങിയവയാണു മൂല്യനിർണയ ഘടകങ്ങള്‍. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
4️⃣ എൻട്രികള്‍ പേര്, പഠിച്ച വർഷം, ബാച്ച് എന്നിവയ്ക്കൊപ്പം 22.06.2025-നുമുമ്പ് താഴെ നല്കിയ എന്തെങ്കിലും ഒരു വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കുക.
https://wa.me/971503518987
https://wa.me/919496622751
5️⃣ വിജയികളെ ജൂൺ 29-നു പ്രഖ്യാപിക്കും. മികച്ച എൻട്രികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യും.
15/05/2025
*”MAMO College Global Alumni”* presents *Milaap’25*
Contest # 8
Funny Video
*ലൈക്, ഷെയർ, സബ്സ്ക്രൈബ്!*
നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും
1️⃣ നിങ്ങൾക്കൊരു യുട്യൂബ് ചാനലുണ്ടെന്നു സങ്കൽപ്പിച്ച് ആ ചാനലിൽ റിലീസ് ചെയ്യാൻ നിർമ്മിച്ച നാലുമിനുട്ടിൽ കവിയാത്ത നർമവീഡിയോ അയയ്ക്കുക. ഒറ്റ സ്ട്രെച്ചിൽ ഉള്ളതോ എഡിറ്റ് ചെയ്തതോ ആകാം.
3️⃣ മത്സരം വ്യക്തിഗതമാണ്. 10, 5, 3 വീതം പോയിൻ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കു ലഭിക്കും. ബാച്ച് അടിസ്ഥാനത്തിലുള്ള മത്സരമായതിനാൽ പോയിന്‍റുകൾ ബാച്ച് സ്കോറിലേക്ക് ഉൾപ്പെടുത്തും. ഒരുബാച്ചിൽനിന്ന് എത്രപേർക്കും പങ്കെടുക്കാം.
2️⃣ നിങ്ങളുടെ പേര്, ഡിപ്പാർട്മെന്റ്, പഠിച്ച വർഷം എന്നിവയോടൊപ്പം താഴെ കൊടുത്ത ഏതെങ്കിലും ഒരു വാട്‌സ്ആപ്പ് നമ്പറിലേക്ക് 29/05/2025-നു മുൻപായി വീഡിയോ അയക്കേണ്ടതാണ്. വൈകിയ എൻട്രികൾ പരിഗണിക്കില്ല.
https://wa.me/919048298027
https://wa.me/971503518987
4️⃣ വീഡിയോ ഈ മത്സരത്തിനുവേണ്ടി നിർമിച്ചതാവണം. മുൻപ് പ്രദർശിപ്പിച്ചതോ മറ്റു മത്സരങ്ങളിൽ അവതരിപ്പിച്ചതോ ആകരുത്.
5️⃣ നർമ്മം, വിനോദമൂല്യം, അവതരണം, സർഗ്ഗാത്മകത, വൈകാരികാനുഭവം, അവതരണം, സാങ്കേതികനിലവാരം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മൂല്യനിർണയം. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
6️⃣ വിജയികളെ 2025 ജൂൺ 4-ന് പ്രഖ്യാപിക്കും. മികച്ച എൻട്രികൾ കോളേജ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യും.