31/03/2023
👏👏
📌 സമ്പത്തു സൃഷ്ട്ടിക്കാൻ നല്ല മാർഗ്ഗം ഒരു സംരംഭകനാകുക എന്നതാണ് എന്ന വാക്യത്തെ, സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഇറങ്ങി തിരിക്കുന്ന പല സംരംഭകർക്കും വേദനിപ്പിക്കുന്ന പരാജയത്തിന്റെ കഥകളാണ് പറയാനുണ്ടാവുക.
സ്വന്തം കിടപ്പാടവും, കാറും എല്ലാം നഷ്ടപ്പെട്ടതും ബാങ്കുകളിൽ ഒരു ജീവിതകാലം മുഴുവൻ പണിയെടുത്താൽ പോലും കൊടുത്തു തീർക്കാൻ കഴിയാത്ത കടബാധ്യതയും ഉണ്ടായതിന്റെ വേദനിപ്പിക്കുന്ന കഥകൾ പറയാനുള്ള ധാരാളം ചെറുകിട സംരംഭകരെ നമുക്ക് കാണാൻ കഴിയും.
ഓരോ ബിസിനസ്സുകൾ പരാജയപ്പെടുമ്പോഴും അതിനു നിരവധി കാര്യങ്ങൾ ഓരോ സംരംഭകനും കണ്ടെത്താറുണ്ടെകിലും ആത്യന്തികമായി അതിനു ഒരു കാരണമാകും ഉണ്ടാവുക. "ബിസിനസിനെ കുറിച്ചുള്ള അറിവില്ലായ്മ" എന്ന ഒരു കാരണം മാത്രം. കാരണം മാർക്കറ്റ് സൂപ്പർ ആണ്. 10%-30% ആളുകൾ വിജയിക്കുന്നതും കാണാം 🤔
ഏതൊരു തൊഴിൽ മേഖല തിരഞ്ഞെടുക്കുമ്പോഴും, അതിൽ ഉള്ള പ്രാഗൽഭ്യത്തെ അടിസ്ഥാനമാക്കിയാണ് അതിൽ നിലനിൽക്കാൻ കഴിയുകയുള്ളു. അതുപോലെ തന്നെയാണ് നിങ്ങൾ ഒരു ഗ്രോസറി സ്റ്റോറോ, റെസ്റ്റോറന്റോ, പ്രമുഖ ബ്രാണ്ടിന്റെ ഫ്രാഞ്ചിസ് യോ( സ്വന്തം ബ്രാണ്ടിനെക്കാളും റിസ്ക് കുറവ് -കാരണം വിജയത്തിനായി mother കമ്പനിക്കൂടി ശ്രമിക്കും ),ഗാർമെൻറ് ഷോപ്പോ, പോലെ ഏതു ബിസിനസ്സ് ആരംഭിക്കുകയാണെങ്കിലും അതിൽ വ്യക്തമായ അറിവുള്ള ആളായിരിക്കണം.
പല ആളുകളും ബിസിനസ്സിൽ തങ്ങൾ നടത്തുന്ന ബിസിനസ്സിൽ വലിയ പരിചയമുള്ളവരാണ് എന്ന് അവകാശപെടാറുണ്ട്, എന്നാൽ അവർ ധരിച്ചിരിക്കുന്നത് ദൈനം ദിന പ്രവർത്തങ്ങളിൽ ചിലതു മാത്രമായ്, പർച്ചെയ്‌സും, വില്പനയുമാണ് ബിസിനസ്സ് പ്രവർത്തങ്ങൾ എന്നാണ്.
എന്നാൽ ഏതൊരു ചെറിയ ബിസിനസ്സിൽ പോലും ഉണ്ടാവേണ്ട സ്റ്റാഫ് മാനേജ്മെന്റ്റും, ഫിനാൻസ് മാനേജ്മെന്റ്റും, മാർക്കറ്റിംഗും, ബ്രാൻഡിങ്ങും, ഇൻവെൻഡറി മാനേജ്മെന്റ്റും പോലെ അത്യാവശ്യവും ബിസിനസ്സിന്റെ നിലനിൽപ്പിനെ നേരിട്ട് ബാധിക്കുന്നതുമായ പ്രധാന കാര്യങ്ങളെ കുറിച്ച് അറിവില്ലായ്മ നിലനിൽക്കുന്നത് ബിസിനസിനെ ആരംഭ ഘട്ടം മുതൽ തന്നെ വില്പന കുറവിലേക്കും സാമ്പത്തിക ഞെരുക്കത്തിലേക്കും കൊണ്ട് പോകുന്നു.
ഇത്തരത്തിൽ പരാജയപ്പെടുന്ന സംരംഭകരുടെ ജീവിതത്തിൽ അവർ നേരിടുന്ന പ്രശ്നങ്ങൾ സാമ്പത്തിക നഷ്ട്ടത്തിനപ്പുറം മറ്റു പലതുമാണ്.
ഒരു ചെറുകിട ബിസിനസ്സിന്റെ പരാജയം ഒരു സംരംഭകനിൽ അഗാധമായ വൈകാരിക സ്വാധീനം ചെലുത്തുന്നു. അത് നിരാശ, വിഷാദം തുടങ്ങിയ വികാരങ്ങളിലേക്ക് നയിക്കുന്നു. ഒരു ബിസിനസ്സ് ഉടമ എന്ന നിലയിൽ അവരുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും ഇത് ബാധിക്കുന്നു.
പരാജയപ്പെട്ട ഒരു ചെറുകിട ബിസിനസ്സിന്റെ സമ്മർദ്ദം ഒരു സംരംഭകന്റെ വ്യക്തിബന്ധങ്ങളെയും ബാധിക്കും. ഇത് അവരുടെ കുടുംബം, സാമൂഹിക, സൗഹൃദ നെറ്റ്‌വർക്കുകളിൽ വിള്ളലുകൾ സൃഷ്ടിക്കുന്നു.
ചുരുക്കത്തിൽ ബിസിനസിലെ പരാജയങ്ങൾ സംരംഭകൻ സാമ്പത്തിക പരാജയത്തിനപ്പുറം ജീവിത സങ്കൽപ്പങ്ങളെ കൂടിയാണ് തകിടം മറിക്കുന്നത്.
നിങ്ങൾ ആരംഭിക്കുന്ന ബിസിനസ്സ് എത്ര ചെറുതാണെങ്കിലും, വ്യക്തമായ അറിവുകൾ ആ മേഖലയിൽ നേടിയെടുക്കുക.അതല്ല എങ്കിൽ നിങ്ങൾ മുടക്കുന്ന മൂലധനത്തേക്കാൾ എത്രയോ മടങ്ങു നഷ്ട്ടം വരുത്താൻ ഈ ബിസിനസ്സ് കാരണമായേക്കാം.
നിലവിൽ നിങ്ങൾ ഒരു ബിസിനസ്സ് ഉടമയാണെങ്കിൽ, അല്ലങ്കിൽ നിങ്ങൾ ഞങ്ങളുടെ ഒരു പാർട്ണർ ആണെങ്കിൽ നിങ്ങളുടെ ബിസിനസിലെ കാശ് ഫ്ലോ (പണമൊഴുക്ക്), cash in & out നല്ലനിലയിലാണോ എന്ന് പരിശോധിക്കുക, നല്ലനിലയിലാണെങ്കിൽ നിങ്ങളുടെ ബിസിനസ്സ് വിജയകരമാണ് എന്ന് വിലയിരുത്താം. അതല്ല നിരന്തരമായ സാമ്പത്തികമായ വെല്ലു വിളികൾ നിങ്ങളുടെ ബിസിനസ്സിൽ നിങ്ങൾ നേരിടുന്നു എങ്കിൽ നിങ്ങളുടെ ബിസിനസ്സ് പരാജയത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിയുക. ഇതിനെ മറികടക്കാൻ നിങ്ങൾ ആവശ്യമായ അറിവുകൾ നേടുകയും അത് ബിസിനസ്സിൽ നടപ്പിലാക്കുകയും ചെയ്യുക. കൂടാതെ ഞാൻ നടത്തുന്നത് പോലെ യുള്ള ട്രെയിനിങ് കൾ നിങ്ങളുടെ ബിസിനസിലെ പ്രതിസന്ധി പെട്ടെന്ന് തടയുന്നതിന് സഹായിക്കും.
✅.. ഗ്രീൻവേൾഡ് ഇന്റർനാഷണൽ ന്റെ none profit vertical സെക്ഷൻ ആയ ഗ്രീൻവേൾഡ് അക്കാദമി നാട്ടിലെ സംരമ്ഭകർക്കും,പാർട്ണർ മാർക്കും ആയി നടത്തുന്ന സൗജന്യ ട്രെയിനിങ് പ്രോഗ്രാം ആണ് - 10x your profit ratio - SKILL UP - LEVEL UP സീരീസ് 1 to 10.. ഞായറാഴ്ച അല്ലങ്കിൽ leave നാൾ നാട്ടിൽ വളരെ യധികം ട്രൈനേഴ്സ് ഉണ്ടങ്കിലും അവരിൽ നിന്നും വ്യത്യസ്തമായി ഒരു വിജയിച്ച സംരമ്ഭകനും, ഒരു മികച്ച ബിസിനസ് & ലൈഫ് കോച്ചും, ഒരു ഇന്റർനാഷണൽ ട്രൈനെർ & കാരീർ കൗൺസിലർ ഒക്കെ ആയ Dr. വിനോദ്കുമാർ TA DMS, D Litt -USA ആണ് ഈ ട്രെയിനിങ് നടത്തുന്നത്. ഈ ട്രെയിനിങ് ന്റെ ആദ്യ സെഷൻ ന്റെ വീഡിയോ ലിങ്ക് താഴെ ചേർക്കുന്നു.. നിങ്ങൾക്ക് ഗുണം എന്ന് തോന്നുന്നു എങ്കിൽ അടുത്ത പ്രോഗ്രാം കളിൽ പങ്കെടുക്കാൻ ശ്രമിക്കുക. കൂടുതൽ സംരമ്ഭകരെ, സൃഷ്ടിക്കുക, കൂടുതൽ തൊഴിൽ സാധ്യത ഉണ്ടാക്കുക, നിലവിലെ നിങ്ങളുടെ ബിസിനസ് ന്റെ ലാഭം 10 ഇരട്ടി വർധിപ്പിക്കുക എന്നതാണ്. പ്രധാന ലക്ഷ്യങ്ങൾ 👍
https://youtu.be/vG8wVTf46bg
👆കഴിഞ്ഞക്ലാസിനു ചേരാൻ സാധിക്കാത്തവർക്കായി വീഡിയോ 👆.
ഈ ഞായർ IST 8.30 PM നു ഒരു പുതിയ സബ്ജെക്ട് ആയി കാനഡയിൽ നിന്നും ഞാൻ എത്തുന്നു 👍
wa.me/918943347928
DOUBLE YOUR BUSINESS THROUGH SALE, MARKETING, AND CLOSING TECHNIQUES