MSM Riyadh

MSM Riyadh The primary objective of the Movement is to follow and propagate the true message of Islam

Mujahid Students Movement Under Riyadh Indian Islahi Center was founded decades back by a few dedicated Islahi workers from Kerala, India. The primary objective of the Center is to follow and propagate the true message of Islam among the expatriate Muslim community in Riyadh. Treading the footsteps of the Salafs for understanding and practicing Qura'n and Sunnah
The primary objective of all activi

ties organized by Indian Isalhi Center is propagation of True Islam - the Message of Allah - exactly as it is shown in the Qura'n and Sunnah. The methods adopted towards achieving this objective is founded on the path shown by the Salafs - the virtuous predecessors who were the followers of Prophet Muhammed (SA) and their followers, followers of their followers and so on, in succession. In other words the Center strives to follow the Salafs in understanding and practicing Islam.

✨ അറിവ് അന്വേഷിക്കുന്നവർക്കൊരു സുവർണാവസരം ✨ 📲 ഓൺലൈൻ ഇസ്‌ലാമിക പഠന കോഴ്‌സ്🔊 റബ്‌വ ഇസ്‌ലാമിക പ്രബോധന കേന്ദ്രം സംഘടിപ്പിക്ക...
15/01/2026

✨ അറിവ് അന്വേഷിക്കുന്നവർക്കൊരു സുവർണാവസരം ✨

📲 ഓൺലൈൻ ഇസ്‌ലാമിക പഠന കോഴ്‌സ്

🔊 റബ്‌വ ഇസ്‌ലാമിക പ്രബോധന കേന്ദ്രം സംഘടിപ്പിക്കുന്ന ഓൺലൈൻ സൗജന്യ മത പഠന കോഴ്‌സിന്റെ 66 മത് ബാച്ചിലേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു. ‼️‼️‼️
👉🏼 ആഴ്ചയിൽ ഒരു ദിവസം മാത്രം ക്ലാസുകൾ
👉🏼 എല്ലാ വ്യാഴാഴ്ചയും 4 പിരീഡുകൾ , ആകെ ആഴ്ചയിൽ രണ്ടര മണിക്കൂർ മാത്രം
👉🏼 ലോകത്ത് ഏത് ഭാഗത്ത് ഉള്ളവർക്കും പഠിക്കാൻ അവസരം.
👉🏼 ഖുർആൻ, ഹദീസ്, ഫിഖ്ഹ്, അഖീദ, ചരിത്രം, ഭാഷാ പഠനങ്ങൾ സംയോജിപ്പിച്ച സിലബസ്.
👉🏼 ഓരോ സെമസ്റ്റർ കഴിയുമ്പോഴും മൂല്യ നിർണയ പരീക്ഷകളും വിജയികൾക്ക് സർട്ടിഫിക്കറ്റുകളും.

📌താഴെയുള്ള ലിങ്കില്‍ കയറി കോഴ്സിൽ രജിസ്റ്റർ ചെയ്യുക;
https://docs.google.com/forms/d/e/1FAIpQLSdqopsIeG7R_1EjN1vyXEjYxXR-2Gy1p2TAcMRLF1OA6C1T8Q/viewform

📩 കോഴ്‌സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും വാർത്തകൾക്കുമായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക;
https://chat.whatsapp.com/GH4L5IIVMBy7QgQiTh9Z1J

കൂടുതൽ വിവരങ്ങൾക്ക്:
+966534659925
+966506985998
+966561313770
+966552161136
+966567518485

📢📢📢💵🎁റബ്‌വ ജാലിയാത്ത് "നോമ്പ്" എന്ന വിഷയത്തിൽ സൗദിയിൽ താമസിക്കുന്ന മലയാളികൾക്കായി വൈജ്ഞാനിക മത്സരം സംഘടിപ്പിക്കുന്നു. മത...
27/03/2024

📢📢📢💵🎁
റബ്‌വ ജാലിയാത്ത് "നോമ്പ്" എന്ന വിഷയത്തിൽ സൗദിയിൽ താമസിക്കുന്ന മലയാളികൾക്കായി വൈജ്ഞാനിക മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ വിജയികളാകുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ അഞ്ച് സ്ഥാനക്കാർക്ക് യഥാക്രമം 900 റിയാൽ, 700 റിയാൽ, 600 റിയാൽ, 500 റിയാൽ, 300 റിയാൽ എന്നിങ്ങനെ ക്യാഷ് അവാർഡ് സമ്മാനമായി ലഭിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നതിനും നിബന്ധനകൾ മനസ്സിലാക്കുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:

https://forms.gle/6818sMZRi11kYpbb8

*അവസാന തീയതി: 04- ഏപ്രിൽ- 2024 (25 റമദാൻ 1445)*

📌കൂടുതൽ വിവരങ്ങൾക്ക്:
മിദ്‌ലാജ് സ്വലാഹി (മലയാളം വിഭാഗം, റബ്‌വ ജാലിയാത്ത് - റിയാദ്)
📲+966534659925

share with your friends 🛑🛑🛑🛑

റബ്‌വ ജാലിയാത്ത് വൈജ്ഞാനിക മത്സരം 2024/ ഹി: 1445 നിബന്ധനകൾ: 1. സൗദി അറേബ്യയിൽ താമസിക്കുന്ന (ഇഖാമയുള്ള) മലയാളികൾക്ക് മാത....

28/02/2024
09/04/2023

റമദാൻ 17
*"മിനസ്സത് ത" റമദാൻ വിജ്ഞാന മത്സരം*

👉🏻ഇന്നത്തെ പാഠ ഭാഗം *മരണവും മരണാനന്തര കർമങ്ങളും*
താഴെ കൊടുത്ത ലിങ്ക് വഴി മത്സരത്തിൽ പ്രവേശിക്കാവുന്നതാണ്:

📖ദിനേനെ വ്യത്യസ്ത വിഷയങ്ങൾ
🎉ഓരോ ദിവസവും വിജയികൾ
💵എല്ലാ ദിവസവും 10 ഡോളർ വീതം സമ്മാനം ..
🌏 ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും പങ്കെടുക്കാന്‍ അവസരം..

https://learningislam.com/ml/ramadan

Midlaj Ariyil IslamHouse.com മലയാളം - Malayalam - مليالم

റമദാൻ 16 *"മിനസ്സത് ത" റമദാൻ വിജ്ഞാന മത്സരം*    👉🏻ഇന്നത്തെ പാഠ ഭാഗം *ഹജ്ജ്* താഴെ കൊടുത്ത ലിങ്ക് വഴി മത്സരത്തിൽ പ്രവേശിക്...
07/04/2023

റമദാൻ 16
*"മിനസ്സത് ത" റമദാൻ വിജ്ഞാന മത്സരം*

👉🏻ഇന്നത്തെ പാഠ ഭാഗം *ഹജ്ജ്*
താഴെ കൊടുത്ത ലിങ്ക് വഴി മത്സരത്തിൽ പ്രവേശിക്കാവുന്നതാണ്:

📖ദിനേനെ വ്യത്യസ്ത വിഷയങ്ങൾ
🎉ഓരോ ദിവസവും വിജയികൾ
💵എല്ലാ ദിവസവും 10 ഡോളർ വീതം സമ്മാനം ..
🌏 ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും പങ്കെടുക്കാന്‍ അവസരം..

https://learningislam.com/ml/ramadan

05/03/2023

*വെളിച്ചം പരത്തുന്ന മിഴികൾ*

✍️ ഷംസാദ് കൊല്ലം.

ട്രാവൽസിൽ കൗണ്ടറിൽ എനിക്കൊപ്പമിരുന്ന് ജോലി ചെയ്തിരുന്ന സ്വദേശി പൗരൻ പെട്ടെന്ന് ഒരു വാക്ക്‌ പോലും പറയാതെ ഓഫീസിൽ നിന്ന് പുറത്തേക്ക്‌ പാഞ്ഞു. എന്തെങ്കിലും അത്യാവശ്യത്തിനു പോയ തായിരിക്കും എന്ന് ഞാനും കരുതി. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും മടങ്ങിവരാതായപ്പോൾ വിളിച്ച്‌ നോക്കി ഫോൺ എടുക്കുന്നില്ല. ഏകദേശം വൈകുന്നേരമായപ്പോൾ മടങ്ങി വന്നു പുഞ്ചിരിച്ച മുഖവുമായി. ഞാൻ കുറച്ച്‌ ഗൗരവമായി തന്നെ ശകാരിച്ച്‌ കൊണ്ട്‌ ചോദിച്ചു. ഇതൊ രൊഫീസാണെന്ന് നിനക്ക്‌ ധാരണയില്ലെ? ഇവിടെ ചില മര്യാദകൾ പാലിക്കണമെന്ന് നിനക്ക്‌ അറിയില്ലെ? എന്ത്‌കൊണ്ട്‌ ഓഫീസ്‌ സമയത്ത്‌ നീ പുറത്ത്‌ പോയപ്പോൾ അനുവാദം ചോദിച്ചില്ല? അങ്ങനെ കുറെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവൻ മറുപടി നൽകി. എന്നെ എന്റെ ഉമ്മാ വിളിച്ചിട്ട്‌ അത്യാവശ്യമായി കാണണമെന്നും ഉമ്മാക്ക്‌ എന്നിൽ നിന്നും എന്തോ സഹായം വേണം എന്നും പറഞ്ഞപ്പോൾ എനിക്ക്‌ എത്രയും വേഗം ഉമ്മായുടെ അടുത്ത്‌ എത്തണം എന്ന് തോന്നി. എന്റെ ഉമ്മായുടെ അടുക്കൽ എത്താൻ എനിക്ക്‌ ഒരുപാധിയും തടസ്സമല്ല. കാരണം ഈ ദുനിയാവിൽ എനിക്ക്‌ ഒന്നാമത്തെ പരിഗണന എന്റെ മാതാവാണ്. ഓഫീസും, പൈസയും, ജോലിയും എല്ലാം അതിനു ശേഷമേ ഉള്ളു. അത്‌ കൊണ്ട്‌ ഈ കാര്യത്തിൽ നിനക്ക്‌ എന്ത്‌ നടപടിയും സ്വീകരിക്കാം.

ഹൊ, എന്ത്‌ നടപടി സ്വീകരിക്കാൻ? ഒരിക്കലും പ്രതീക്ഷിക്കാത്ത അവന്റെ മറുപടിയിൽ മാതാവി നോടുള്ള ആ തീവ്ര സ്നേഹത്തിന്റെ, ആദരവിന്റെ, ബഹുമാനത്തിന്റെ മുന്നിൽ എന്ത്‌ നടപടി.പണത്തിനും, പദവിക്കും, അംഗീകാരത്തിനും മാതാ പിതാക്കൾ ഒരു തടസ്സമായാൽ കണ്ണിൽ കാണുന്ന വൃദ്ധ സദനങ്ങളിൽ ഏൽപിച്ച്‌ തടി തപ്പുന്നവർ ഏറി വരുന്ന ഈ കാലത്ത്‌ മാതാവിനു നന്മ ചെയ്യാൻ ഓടിക്കിതച്ച്‌പോയ അവനോട്‌ എന്ത്‌ നടപടി. ബഹുമാനം മാത്രം.

ശരിയല്ലെ അവൻ പറഞ്ഞത്‌.കണ്ണുതുറന്നു ഭൂമിയുടെ വെട്ടം കാണും മുൻപേ നാം ആദ്യം അറിയുന്ന അനുഭവമാണ് നമ്മുടെ മാതാവ്‌ .നാം കുഞ്ഞായിരുന്നപ്പോൾ, പിച്ചവെച്ച്‌ തുടങ്ങിയപ്പോൾ നമ്മുടെ ഓരോ കാലടികളും കരുതലോടെ നോക്കി കണ്ട രണ്ടു കണ്ണുകളുണ്ടായിരുന്നു നമ്മുടെ ഉമ്മയുടെ കണ്ണുകൾ . പറമ്പിലും പാടത്തും നാം ഓടിക്കളിച്ച്‌ തുടങ്ങിയപ്പോൾ ആ കണ്ണുകളും നമുക്കൊപ്പം പറന്നുവന്നിരുന്നു. ഒരുനാൾ നമ്മൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ നമ്മുടെ കണ്ണിൽ നിന്ന് ഉമ്മ മറഞ്ഞാലും ആ ഉമ്മയുടെ കണ്ണുകൾ പ്രാർത്ഥനയായി കാത്ത് നിന്നിരുന്നു. പിന്നെ വളർന്ന് വലുതായി നാം ദൂരേക്ക്‌ പറന്ന് പോയപ്പോഴും അദ്രിശ്യമായി ആ കണ്ണുകൾ നമ്മെ പിന്തുടർന്നിരുന്നു .

നന്മയുടെ വെളിച്ചം പരത്തുന്ന മിഴികളുള്ള ആ ഉമ്മാക്ക്‌ നന്മ ചെയ്യണമെന്ന് ശക്തമായി ഉപദേശിക്കുന്ന ഖുർആൻ വചനങ്ങൾ അനുസരിക്കുന്ന ഏതൊരാൾക്കും തന്റെ മാതാവിന്റെ ആവശ്യം പിന്തിക്കാൻ പറ്റില്ല. ആയതിനാൽ നമുക്കും സ്നേഹിക്കാം നമ്മുടെ ഉമ്മയെ ഉപാധികളില്ലാതെ.

പരിശുദ്ധ ഖുർആന്റെ ശക്തമായ ഈ ഉപദേശങ്ങൾ തന്നെയായിരിക്കും ഖുർ ആനിക ശാസനകൾക്കനുസരിച്ച്‌ ജീവിതം നയിക്കുന്ന സമൂഹങ്ങൾക്കിടയിൽനിന്ന് വൃദ്ധ സദനങ്ങളെ ഇല്ലാതാക്കുന്നത്.



*മാതാപിതാക്കൾക്ക്‌ നന്മ ചെയ്യുവാനുള്ള ഖുർആനിക വചനവും പ്രവാചകാദ്ധ്യാപനവും.*

📖 *وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا ۖ حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا*

മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു ക്ലേശത്തോടെയാണ്
മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവനെ പ്രസവിച്ചതും പ്രയാസം സഹിച്ചുതന്നെ. (Sura 46 : Aya 15)


📖 *وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا*

നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത് മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് "ഛെ" എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക_ (Sura 17 : Aya 23)

📄അബൂഹുറൈറ (റ)നിന്ന് നിവേദനം: ഒരു മനുഷ്യൻ പ്രവാചകന്റെ അടുത്ത് വന്ന് ചോദിച്ചു. പ്രവാചകരേ ഞാൻ നന്നായി സഹവസിക്കാൻ ഏറ്റവും കടമയുള്ളത് ആരോടാണ്. അവിടുന്ന് അരുളി: നിന്റെ ഉമ്മയോട് അയാൾ വീണ്ടും ചോദിച്ചു പിന്നെ ആരോടാണ്. നിന്റെ ഉമ്മയോട്. അയാൾ വീണ്ടും ചോദിച്ചു പിന്നെ ആരോടണ്ടാണ് അവിടുന്ന് അരുളി: നിന്റെ ഉമ്മയോട്. അയാൾ വീണ്ടും ചോദിച്ചു പിന്നെ ആരോടാണ് നിന്റെ ഉപ്പയോട് (മുത്തഫഖുൻ അലൈഹി)

🔚

  - Madeenaപ്രവാചകന്റെ ﷺ കയ്യാൽ നിർമിക്കപ്പെട്ട മദീനയിലെ രണ്ടാമത്തെ മസ്ജിദ് ആണ് മസ്ജിദ് അൽ നബവി. ഇതു പോലെയൊരു റബീഉൽ അവ്വ...
24/10/2021

- Madeena

പ്രവാചകന്റെ ﷺ കയ്യാൽ നിർമിക്കപ്പെട്ട മദീനയിലെ രണ്ടാമത്തെ മസ്ജിദ് ആണ് മസ്ജിദ് അൽ നബവി. ഇതു പോലെയൊരു റബീഉൽ അവ്വൽ 12 നു ആണ് പ്രവാചകൻ ഈ ലോകത്തോട് വിട വാങ്ങിയത്.. പ്രവാചകന്റെ ഭൗതിക ശരീരം അടക്കപ്പെട്ടതും ഇവിടെ തന്നെയാണ്.. കാണാം ഈ മനോഹര സ്വർഗഭൂമി.. പറയാം ഹൃദയത്തിൽ നിന്നും സലാം...

https://youtu.be/kURejSSx5HU

വീഡിയോ കാണുന്നതോടൊപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും share ചെയ്യാനും മറക്കരുതേ 💚😍

Address

Riyadh

Alerts

Be the first to know and let us send you an email when MSM Riyadh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MSM Riyadh:

Shortcuts

Share