നേരിന്റെ കൂട്ടുകാർ

നേരിന്റെ കൂട്ടുകാർ The path of the Right Way 💚🤍💙

29/06/2026

Elevating Stories🍃

𝐇𝐔𝐌𝐀𝐍 𝐋𝐈𝐁𝐑𝐀𝐑𝐘✨
`Learners' Commune`

2026 June 28 Sunday
Qadisiyya, Kollam

ലക്ഷദ്വീപിൽ മദ്യനിരോധനം അവസാനിപ്പിച്ച നടപടി പിൻവലിക്കുക SYS പ്രതിഷേധ ധർണ്ണ30 ജൂൺ 2026 ചൊവ്വ 9.30 AMലക്ഷദ്വീപ് അഡ്മിനിസ്ട...
29/06/2026

ലക്ഷദ്വീപിൽ മദ്യനിരോധനം അവസാനിപ്പിച്ച നടപടി പിൻവലിക്കുക

SYS പ്രതിഷേധ ധർണ്ണ

30 ജൂൺ 2026 ചൊവ്വ 9.30 AM

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസ്
വില്ലിങ്ടൺ ഐലൻഡ്, എറണാകുളം

© SYS Kerala

28/06/2026

*കൂടുതൽ ബന്ധം പുലർത്തേണ്ടത്...?*

عَنْ أَبِي هُرَيْرَة رَضِيَ الله عنه قال: جَاءَ رَجُلٌ إِلَى رَسُولِ الله ﷺ فقال: يا رسول الله، مَنْ أحقُّ النَّاس بحسن صحابتي؟ قال: «أمك»، قال: ثُمَّ مَنْ؟ قال: «أمك»، قال: ثُمَّ مَنْ؟ قال: «أمك»، قال: ثُمَّ مَنْ؟ قال: «ثُمَّ أبوك»
(متفق عليه)

*ഒരാൾ നബി തങ്ങളോട് ചോദിച്ചു:നബിയേ...ജനങ്ങളിൽ ആരോടാണ് കൂടുതൽ ബന്ധം പുലർത്തേണ്ടത്...?നബി (സ)പറഞ്ഞു:നിന്റെ ഉമ്മയോട്. പിന്നെയോ..? നിന്റെ ഉമ്മയോട് .പിന്നെയോ...? നിൻറെ ഉമ്മയോട്. പിന്നെയോ എന്ന് നാലാമതും ചോദിച്ചപ്പോൾ നബി(സ) പറഞ്ഞു: നിൻറെ ഉപ്പയോട്....*

Tweet 1466ഹിജാസ് ദേശത്തുനിന്ന് പുറപ്പെടുന്ന തീയെക്കുറിച്ചുള്ള തിരുനബിﷺയുടെ പ്രവചനം വായിക്കാം.ഇമാം അഹ്മദും(റ) തിർമിദി(റ)യ...
20/06/2026

Tweet 1466
ഹിജാസ് ദേശത്തുനിന്ന് പുറപ്പെടുന്ന തീയെക്കുറിച്ചുള്ള തിരുനബിﷺയുടെ പ്രവചനം വായിക്കാം.

ഇമാം അഹ്മദും(റ) തിർമിദി(റ)യും ഇബ്നു ഹിബ്ബാനും(റ) ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: "അന്ത്യനാളിന് മുൻപായി ഹള്റമൗത്തിൽ നിന്നോ അല്ലെങ്കിൽ ഹള്റമൗത്തിന്റെ ഭാഗത്തുനിന്നോ ഒരു തീ പുറപ്പെടുകയും അത് ജനങ്ങളെ ഒരുമിച്ചുകൂട്ടുകയും അഥവാ ഒരു സ്ഥലത്തേക്ക് നയിക്കുകയും ചെയ്യും." അപ്പോൾ ചോദിക്കപ്പെട്ടു: "അല്ലാഹുവിന്റെ ദൂതരെﷺ, അങ്ങനെയുണ്ടാകുമ്പോൾ ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്നാണ് അവിടുന്ന് കൽപ്പിക്കുന്നത്?" തിരുനബിﷺ പറഞ്ഞു: "നിങ്ങൾ ശാം/ സിറിയ ഉൾപ്പെടുന്ന പ്രദേശം തിരഞ്ഞെടുക്കുക."

ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പ്രസ്‍താവിച്ചു. "ഹിജാസ് ദേശത്തുനിന്ന് ബുസ്റയിലെ ഒട്ടകങ്ങളുടെ കഴുത്തുകൾ പ്രകാശിക്കുന്ന തരത്തിൽ ഒരു തീ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല."

അബൂ അവാന(റ), അബുത്തുഫൈലി(റ)ൽ നിന്ന്, അദ്ദേഹം ഹുദൈഫത്ത് ബിൻ അസീദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തീർച്ചയായും തിരുനബിﷺ പറഞ്ഞു. "മദീനയ്ക്ക് സമീപമുള്ള റുകൂബയിൽ നിന്ന് ബുസ്റയിലെ ഒട്ടകങ്ങളുടെ കഴുത്തുകൾ പ്രകാശിക്കുന്ന തരത്തിൽ ഒരു തീ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല."

ഇമാം ഹാകിം(റ) അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; തീർച്ചയായും തിരുനബിﷺ പറഞ്ഞു. "ഹിജാസ് ദേശത്തുനിന്ന് ബുസ്റയിലെ ഒട്ടകങ്ങളുടെ കഴുത്തുകൾ പ്രകാശിക്കുന്ന തരത്തിൽ ഒരു തീ പുറപ്പെടുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല."

ഇമാം ഹാകിം(റ) അബൂദർറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: ഞങ്ങൾ ഒരു യാത്രയിൽ തിരുനബിﷺക്കൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾ മടങ്ങുമ്പോൾ, ചില ആളുകൾ ധൃതികൂട്ടി മദീനയിൽ പ്രവേശിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: "മദീന അതിന്റെ ഏറ്റവും നല്ല അവസ്ഥയിലായിരിക്കുമ്പോൾ തന്നെ നിങ്ങൾ അതിനെ ഉപേക്ഷിച്ചുപോകാൻ സമയമടുത്തിരിക്കുന്നു. ബുസ്റയിലെ വലിയ ഒട്ടകങ്ങളുടെ കഴുത്തുകൾ പ്രകാശിക്കുന്ന തരത്തിൽ വർഖാൻ പർവതത്തിൽ നിന്ന് എപ്പോഴാണ് ആ തീ പുറപ്പെടുക എന്ന് ഞാൻ ആലോചിക്കുകയാണ്."

"ഈ തീ ഹിജ്റ വർഷം 654-ൽ പുറപ്പെടുകയുണ്ടായി അഥവാ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട മദീനയിലെ അഗ്നിപർവത സ്ഫോടനം." അൽ-അർജിനും അർ-റുവൈഥയ്ക്കും ഇടയിലുള്ള ഏറ്റവും വലിയ കരിമ്പാറ പർവതങ്ങളിൽ ഒന്നാണ് ജബൽ വറിഖാൻ അഥവാ വരിഖാൻ പർവതം. മദീനയിൽ നിന്ന് മക്കയിലേക്ക് പോകുന്ന ഒരാളുടെ വലതുവശത്ത് കാണുന്ന ആദ്യത്തെ പർവതമാണിത്. സുബുലുൽ ഹുദാ വർറഷാദ് എന്ന ഗ്രന്ഥത്തിലെ ലളിതമായ അനുബന്ധമാണിത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




19/06/2026

*📚 ഇസ്ലാമിക കലണ്ടറും ഹിജ്‌റയും: പ്രവാചക പാത അടയാളപ്പെടുത്തുന്ന മുഹറം |*

14/06/2026

Hasbi Rabbi Jallallah...

ത്വരീഖത്തിൻ്റെ പേരിൽ കുറെ ശബ്ദമലിനീകരണം നടത്തുക. പകയും വിദ്വേഷ്യവും മൂത്ത് വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുക. പഠിച്ചെടു...
12/06/2026

ത്വരീഖത്തിൻ്റെ പേരിൽ കുറെ ശബ്ദമലിനീകരണം നടത്തുക. പകയും വിദ്വേഷ്യവും മൂത്ത് വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുക. പഠിച്ചെടുത്ത ദീനീവിജ്ഞാനത്തെ പച്ചയായി അപഹസിക്കുന്ന രീതിയിൽ ഇബാറത്തുകൾ കോട്ടി മാട്ടുക. മഹാനായ ഒരു വലിയ്യിനെ മുൻനിർത്തി അപസർപകഥകൾ പറഞ്ഞു ആളാവാൻ ശ്രമിക്കുക. അറിവു പകർന്ന ഗുരുവര്യന്മാരെ അരോചകമാംവിധം തള്ളിപ്പറഞ്ഞ് കൃതൃമ ശൈഖിൻ്റെ കോട്ടിനുള്ളിൽ നിന്നും വെളിപാട് സ്വീകരിക്കുക. അതിനുവേണ്ടി മാത്രം ഒരു ശൈഖിൻ്റെ കോലംകെട്ടി ചമഞ്ഞൊരുങ്ങി ഒരാൾ നിൽക്കുക.രണ്ട്മൂന്നു കോളാമ്പികളെ ശൈഖ് തീറ്റിപോറ്റി വളർത്തുക.. സൂഫീ പേരിൽ പർണശാല പണിത് സുഖിച്ച് ജീവിക്കുക. കോരൂരും ചോറ്റൂരും കൊണ്ടോട്ടി ത്വരീഖത്തും പോലെ കുറച്ചുകാലം പിടഞ്ഞു നിൽക്കാൻ ദുർവിധിയുള്ള കുരുവട്ടൂരിയൻ ത്വരീഖത്തും കേരളീയ സുന്നീ സമൂഹത്തിന് ഒരു കൗതുകക്കാഴ്ച മാത്രമാണ്. അതിലപ്പുറം ഒന്നുമല്ല.

Address

Dammam

Website

Alerts

Be the first to know and let us send you an email when നേരിന്റെ കൂട്ടുകാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share