The Heart Brain by M.M Akbar | സംവാദ ശേഷവും തീരാത്ത നാസ്തിക സംശയങ്ങള്‍ Part-01
NICHE of TRUTH
Only For Da'wah..
കേരളത്തിലെ യുക്തിവാദികൾക്ക് ശാസ്ത്രത്തിൽ അവിശ്വാസമോ.!
സംവാദം വിഷയം ശാസ്ത്രജ്ഞമാരുടെ മധ്യസ്ഥതയിൽ വീണ്ടും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് എം എം അക്ബർ.
10/09/2017
റോഹിങ്ക്യ: ലോകം മറന്നവർക്കായി കരയുക നാം... by M.M Akbar
ഇത് റോഹിങ്ക്യൻ മുസ്ലിംകളുടെ ശബ്ദം !!
"ഞങ്ങൾക്ക് അഭയം ലഭിക്കുന്ന സ്ഥലങ്ങളൊന്നും ഭൂമിയിലില്ലേ? ജീവിക്കാൻ ഞങ്ങൾക്കൊരു ഇടം നൽകാൻ തയ്യാറുള്ള ഒരു രാജ്യവുമില്ലേ?"
"മനുഷ്യാവകാശങ്ങളൊന്നുമില്ലാത്ത ഭൂമിയിലെ ഒരേയൊരു ജനതയാണ് ഞങ്ങൾ"
"അവർക്ക് ഞങ്ങൾ മൃഗങ്ങളാണ്"
"സോദരരെ... ഞങ്ങളോടൊരു സ്നേഹവുമില്ല നിങ്ങൾക്ക്? യാതൊരു വിധ അനുകമ്പയും നിങ്ങൾക്ക് ഞങ്ങളോട് തോന്നുന്നില്ലേ?"
ലോകത്തെ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ജനത! റോഹിങ്ക്യക്കാരെക്കുറിച്ച ഐക്യരാഷ്ട്രസഭയുടെ വിശേഷണമാണിത് . പക്ഷെ, അവരെപ്പറ്റി ആർക്കും ഒന്നും പറയാനില്ല.....
അവരാണ്..... അവർ തന്നെയാണ് "ലോകം മറന്ന ജനത"
റോഹിങ്ക്യ - മ്യാൻമാർ സർക്കാരിന്റെ വംശീയനിർമ്മൂലനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ജനത!
എട്ടാം നൂറ്റാണ്ട് മുതൽ ബർമയിലെ ജീവിച്ചുവരുന്ന റോഹിങ്ക്യക്കാർക്ക് പൗരത്വം നിഷേധിക്കുന്ന സർക്കാർ!
"നിയമവിരുദ്ധരായ കുടിയേറ്റക്കാരാണിവർ". മ്യാൻമാർ സർക്കാരിന്റെ അധിക്ഷേപമങ്ങനെയാണ്.
അതെ....മൂന്നര നൂറ്റാണ്ട് കാലം മുസ്ലിംകളുടെ ഭരണം നില നിന്ന അറാഖാനിൽ ഇന്ന് ജീവിക്കുന്ന മുസ്ലിംകൾ സമാധാനത്തിന് നൊബേൽ സമ്മാനം ലഭിച്ച ആങ് സാങ് സ്യൂകിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭാഷയിൽ അനധികൃത കുടിയേറ്റക്കാരാണ് !
പ്രവാചകാനുചരന്മാരുടെ കാലത്തുതന്നെ ഇസ്‌ലാം എത്തിയ അറാഖാനിലെ മുസ്ലിംകൾക്കിന്ന് മേൽവിലാസമില്ല !
പ്രമുഖ സ്വഹാബിയായ സഅദ് ബ്‌നു അബീവഖാസിലൂടെയാണ് അവിടെ ഇസ്‌ലാം എത്തിയതെന്നാണ് ചരിത്രം.
ക്രിസ്താബ്ദം 1420 ൽ സുൽത്താൻ സുലൈമാൻ ഷായുടെ നേതൃത്വത്തിൽ മുസ്ലിം ഭരണം സ്ഥാപിക്കപ്പെട്ട അറാഖാൻ.
1784ൽ ബുദ്ധന്മാർ ആക്രമിച്ച് കീഴ്പ്പെടുത്തുന്നത് വരെ മൂന്നര നൂറ്റാണ്ടിലധികം മുസ്ലിംകൾ ഭരിച്ച നാട്.
1824 ൽ ബ്രിട്ടീഷ് ഭരണത്തിന്റെ ആരംഭം....അക്കാലത്ത് ഭൂരിപക്ഷമായ ബുദ്ധന്മാരെ പ്രീതിപ്പെടുത്താനായുള്ള വെള്ളക്കാരന്റെ പീഡന ങ്ങളുണ്ടായിരുന്നെങ്കിലും താരതമ്യേന മുസ്ലിംകൾ സുരക്ഷിതരായിരുന്നു.
1938 ൽ ബ്രിട്ടനിൽ നിന്ന് സ്വയംഭരണാവകാശം നേടിയതോടെ ബുദ്ധന്മാർ തനിനിറം കാണിക്കാൻ തുടങ്ങി.
ബുദ്ധമതം സ്വീകരിക്കുക അല്ലെങ്കിൽ നാട് വിടുക എന്നതായിരുന്നു ബർമീസ് ബുദ്ധന്മാരുടെ ഉപദേശം.
1942 അറാഖാൻ കൂട്ടക്കൊല കുപ്രസിദ്ധമാണ്; ഒരു ലക്ഷം മുസ്ലിംകളാണ് ആ കലാപത്തിൽ കൊല്ലപ്പെട്ടത്.
1962 ൽ സൈനിക ഭരണമാരോപിച്ചതു മുതൽ മുസ്ലിംപീഡനം ശക്തമായി.
ഇക്കാലത്താണ് 'ബുദ്ധന്മാരുടെ ആക്രമണങ്ങളെ പ്രതിരോധിക്കുക' എന്ന ലക്‌ഷ്യം പ്രഖ്യാപിച്ചുകൊണ്ട് ചില മുസ്ലിംഗ്രൂപ്പുകളുണ്ടാകുന്നത്. സ്വത്വസംരക്ഷണത്തിന്റെ പേരിൽ പ്രസ്തുത ഗ്രൂപ്പുകൾ ആയുധമെടുക്കാനാരംഭിച്ചതോടെ സാധാരണക്കാരായ മുസ്ലിംകളെ കൂട്ടക്കൊലചെയ്യാൻ ബൗദ്ധന്മാർക്കും പട്ടാളമേധാവികൾക്കും അത് ന്യായീകരണമായി.
ഈ പേരിൽ 1978ൽ മൂന്നു ലക്ഷം പേരെ മ്യാൻമാരിൽ നിന്ന് ആട്ടിയോടിച്ചു. ബംഗ്ളാദേശിലാണ് അവർ അഭയം തേടിയെത്തിയത്.
1982 ൽ റോഹിങ്ക്യൻ മുസ്ലിംകൾക്ക് മ്യാൻമാർ പൗരത്വം ലഭിക്കാത്ത തരത്തിലുള്ള നിയമങ്ങൾ നിർമ്മിച്ചു.
അന്ന് മുതൽ റോഹിങ്ക്യൻ മുസ്ലിംകൾ നാടില്ലാത്തവരാണ്. പൗരത്വമില്ലാത്തവരാണ്.
കൊല്ലപ്പെട്ടാലും ആട്ടിയോടിക്കപ്പെട്ടാലും ആരും ചോദിക്കാനില്ലാത്തവർ.
1992ൽ വീണ്ടും കലാപം; കൂട്ടക്കൊലകൾ! നാടുകടത്തലുകൾ!
സമാധാനത്തിന് നൊബേൽസമ്മാനം ലഭിച്ചയാൾ അധികാരത്തിലെത്തിയിട്ടും മുസ്‌ലിംപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ല.
എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ മുസ്ലിംകൾക്ക് നേരെ അക്രമങ്ങളിഴിച്ച് വിടുന്നതിൽ പട്ടാളക്കാരും ബുദ്ധസന്യാസിമാരും മത്സരിക്കുകയാണവിടെ.
റോഹിങ്ക്യൻ മുസ്ലിംകൾ; മതത്തിന്റെയും വംശത്തിന്റെയും പേരിൽ റാഖൈനിലെ ബുദ്ധഭൂരിപക്ഷത്തിന്റെ ചരിത്രത്തിൽ തുല്യതയില്ലാത്ത അക്രമങ്ങൾക്കും പീഡനങ്ങൾക്കുമിരയായിക്കൊണ്ടിരിക്കുന്നവർ !
അവഗണനയും വിവേചനങ്ങളും സഹിച്ചുകൊണ്ട് ദിവസങ്ങൾ തള്ളിനീക്കുന്ന ജനത!
അവരുടെ ഭൂമി അധികൃതരും ബുദ്ധന്മാരും കയ്യേറിക്കൊണ്ടിരിക്കുന്നു!
അവരെ നിർബന്ധിച്ച് തുച്ഛമായ വേതനം നൽകി ജോലിചെയ്യിക്കുന്നു!
അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു!
ഇപ്പോഴുണ്ടായ കലാപങ്ങൾ വഴി ദിവസങ്ങൾക്കകം ആയിരക്കണക്കിന് റോഹിങ്ക്യക്കാർക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്!
ഗ്രാമങ്ങൾ കത്തിയെരിച്ചുകൊണ്ടിരിക്കുന്നു
ആളുകൾ ബന്ധിക്കപ്പെടുന്നു
പീഡനശാലകൾ നിർമിച്ചുകൊണ്ടിരിക്കുന്നു
സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുന്നു
കുട്ടികൾ അതിക്രൂരമായി കൊല്ലപ്പെടുന്നു
രക്ഷപ്പെടാൻ അയൽ നാടുകളിലേക്ക് ബോട്ടുകയറുന്നവർ കടലിൽ വെച്ചും ആക്രമിക്കപ്പെടുന്നു. കൊല്ലപ്പെടുന്നു...
ബാക്കിയായവർ രക്ഷപ്പെടാനായി അയാൾ നാടുകളിലേക്ക് പലായനം ചെയ്യുന്നു.... അവിടെയും അവർക്ക് രക്ഷയില്ല!
അയൽ രാജ്യങ്ങളുടെ അതിർത്തിവരെയെത്തുന്ന അവരെ അവിടുത്തെ അതിർത്തി സേന തിരിച്ചയക്കുന്നു!!!
ദിവസങ്ങളോളം കടലിൽ കഴിയേണ്ടിവരുന്നവരിൽ ചിലർ പട്ടിണി മൂലം മരിക്കുന്നു.
റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിൽ നിന്ന് സന്നദ്ധസംഘടനകളെ വിലക്കുന്നവർ ഭരിക്കുന്നിടങ്ങളിലേക്കാണ് അവർക്ക് പലായനം ചെയ്യാനുള്ളത്!!
ആട്ടിയോടിക്കപ്പെടുന്നവർ
ചുട്ടുകൊല്ലപ്പെടുന്നവർ
ഭൂമിയിലെവിടെയും അഭയം ലഭിക്കാതെ അലഞ്ഞു തിരിയുന്നവർ.
പട്ടിണി കിടക്കുന്നവർ
മുറിവേറ്റവർ
ബലാൽസംഗം ചെയ്യപ്പെടുന്നവർ
വികലാംഗരാക്കപ്പെട്ടവർ
മരിച്ചുകൊണ്ടിരിക്കുന്നവർ
ഈ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കുട്ടികളുടെയും മുന്നിൽ രണ്ടേ രണ്ട് വഴികളാണുള്ളത്...
ഒന്നുകിൽ തങ്ങളുടെ ജന്മനാടായ മ്യാൻമാരിൽ പീഢനങ്ങൾ സഹിച്ച് മരിക്കുക
അല്ലെങ്കിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കടലിൽ മുങ്ങി മരിക്കുക
ലോകമാധ്യമങ്ങളൊന്നും കാര്യമായി ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല
സർക്കാരുകൾ ശ്രദ്ധിക്കുന്നുമില്ല
അതിനാൽ പരിതാപകരമായ റോഹിങ്ക്യൻ അവസ്ഥയെക്കുറിച്ച് ലോകം അറിയുന്നില്ല..
ബംഗ്ലാദേശിൽ അഭയം തേടിയെത്തിയ ചിലരുടെ വാക്കുകൾ വായിക്കൂ; (അൽജസീറ ടി വി പുറത്തു വിട്ടത്).
"എന്റെ സഹോദരീസഹോദരന്മാരും മറ്റു കുടുംബക്കാരുമെല്ലാം ജീവനോടെ കത്തിയെരിക്കപ്പെട്ടു. പീഢനങ്ങൾ സഹിക്കാനാകാതെയാണ് ഞങ്ങൾ ബംഗ്ളാദേശിലേക്കു വന്നത്. കോസ്റ്ഗാർഡ് മൂന്നു തവണ ഞങ്ങളെ കടലിലേക്കുതന്നെ തിരിച്ചയച്ചു. കടലിൽ ഒഴുകിനടന്ന നാല് രാപ്പകലുകൾ!! ഓർക്കുമ്പോൾ നടുക്കം വരുന്നു. അവസാനം എങ്ങനെയോ ഞങ്ങൾ കരയിൽ കയറിപ്പറ്റി"
"ബർമയിലെ വെച്ച് ഞങ്ങളുടെ മൂന്നു മക്കളെ അവർ പച്ചയായി ചുട്ടുകൊന്നു.. ഇങ്ങോട്ട് വരുന്ന വഴിയിൽ ബോട്ടിൽ വെച്ച് മറ്റു രണ്ടുപേരും മരിച്ചു"
" അഴുകി നശിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ആളുകളുടെ ശരീരം.. വിശന്നും ദാഹിച്ചും കരഞ്ഞുകൊണ്ടിരിക്കുന്ന ഞങ്ങളുടെ മക്കൾ... പതിനേഴു വര്ഷങ്ങളായി ഈ പീഡനങ്ങൾ സഹിച്ചുകൊണ്ടിരിക്കുന്നു... ഇപ്പോഴും ഞങ്ങൾക്കൊരു സമാധാനവുമില്ല..."
റോഹിങ്ക്യക്കാർക്കെതിരേറെയുള്ള പീഡനങ്ങളെ വംശീയനിർമ്മൂലനം അഥവാ എത്നിക് ക്ലെന്സിംഗ് അല്ലെങ്കിൽ വർഗ്ഗനശീകരണം അഥവാ ജീനോസൈഡ് എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. ഇക്കാര്യം മനുഷ്യാവകാശസംഘടനകൾ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.
ഇതിന്നെതിരെ ലോകമനസ്സാക്ഷി ഉണരേണ്ടതുണ്ട്. അല്ലെങ്കിൽ നമുക്കൊന്നും മനുഷ്യരെന്ന വിളിക്കപ്പെടാൻ അര്ഹതയുണ്ടാവില്ല.
ഇപ്പോൾ നടക്കുന്ന കൂട്ടക്കൊലകൾക്കെതിരെയുണ്ടാവുന്ന ചില ശ്രദ്ധേയമായ സ്വരങ്ങൾ പ്രതീക്ഷ നൽകുന്നവയാണ്.
അമേരിക്കയിലെയും യൂറോപ്പിലെയുമെല്ലാം ചില മനുഷ്യാവകാശ സംഘടനകൾ വിഷയം ഗൗരവമുള്ളതാണെന്നു മനസ്സിലാക്കി പ്രതികരിക്കാനും സർക്കാരുകൾ ഇടപെടണമെന്നു പറയാനും തുടങ്ങിയിട്ടുണ്ട്.
പലായനം ചെയ്തെത്തുന്ന റോഹിങ്ക്യക്കാർക്കു അഭയം നൽകണമെന്നും അതിനു വരുന്ന ചിലവുകൾ വഹിക്കാൻ തങ്ങൾ സന്നദ്ധമാണെന്നും തുർക്കി ബംഗ്ളാദേശിനെ അറിയിച്ചിട്ടുണ്ട്.
പലായനം ചെയ്തെത്തുന്ന റോഹിങ്ക്യക്കാരെ സ്വീകരിക്കാൻ സന്നദ്ധമാണെന്ന് സഊദി അറേബിയയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതെല്ലാം താൽക്കാലിക പരിഹാരം മാത്രമാണ്. റോഹിങ്ക്യക്കാർക്ക് ജനിച്ചു വളർന്ന നാട്ടിൽ ജീവിക്കുവാനുള്ള അവകാശം നൽകാൻ അന്താരാഷ്ടസമൂഹം മ്യാൻമാരിൽ സമ്മർദ്ധം ചെലുത്തണം. അത് മാത്രമാണ് അവരുടെ പ്രശ്നനങ്ങൾക്കുള്ള യഥാർത്ഥ പരിഹാരം.
രാഷ്ട്രനേതാക്കൾ ഇതിൽ ഇടപെടണം; അതിന്നായി പൗരന്മാർ സമ്മർദ്ദം ചെലുത്തണം...മ്യാൻമാർ സർക്കാർ മനസ്സിലാക്കണം; ഈ പീഡനങ്ങൾ തുടർന്നാൽ ലോകം നോക്കിയിരിക്കുകയില്ലെന്ന്....
അവിടെനിന്നെത്തുന്ന അഭയാർത്ഥികളെ അയാൾ നാടുകൾ സ്വീകരിക്കണം; അയല്പക്കക്കാർ അവരെ സഹായിക്കണം. സഹായിക്കുവാൻ ബാധ്യതയുള്ളവർ അവരെ ആട്ടിപ്പായിക്കാനുള്ള വഴികൾ തേടുന്നത് മനുഷ്യത്വമില്ലായ്മയാണ്.
ഇക്കാര്യത്തിൽ ബംഗ്ളാദേശ് സർക്കാരിന്റെ നടപടികൾ തികച്ചും മനുഷ്യത്വരഹിതമാണ്;
ഇന്ത്യാസർക്കാരിന്റെ പുതിയ നടപടികളും ക്രൂരതയാണ്.
ഉത്തരേന്ത്യയിൽ ജീവിക്കുന്ന റോഹിങ്ക്യൻ മുസ്ലിംകളെ ഇന്ത്യയിൽ നിന്ന് നാടുകടത്താനാണ് സർക്കാർ തീരുമാനം.
'ലോകാ സമസ്താ സുഖിനോ ഭവന്തു' വെന്ന തത്വശാസ്ത്രം പറഞ്ഞു അധികാരത്തിലേറിയവർ
നാടും വീടുമില്ലാതെ നമ്മുടെ തെരുവ് മാലിന്യങ്ങൾ നീക്കിയും ഭക്ഷിച്ചും കഴിഞ്ഞു കൂട്ടുന്ന ആ പാവങ്ങളെ ആട്ടിയോടിക്കാനുള്ള തയ്യാറെടുപ്പിലാണ്. സമ്മതിക്കരുത് നാം ഈ ക്രൂരത. മനുഷ്യത്വമുള്ള മുഴുവൻ ഭാരതീയരും ഒറ്റക്കെട്ടായി നിന്ന് ആയ പാവങ്ങൾക്ക് വേണ്ടി ശബ്‌ദിക്കണം.
ഒപ്പം തന്നെ നാം അറിയണം; റോഹിങ്ക്യൻ കൂട്ടക്കൊലകളെയും നാടുകടത്തലുകളെയും ന്യായീകരിക്കുന്ന ബുദ്ധിജീവി-മാധ്യമ സംസ്കാരം ഇന്ത്യയിലും , നമ്മുടെ കേരളത്തിലും വളർന്നുവരുന്നുണ്ടെന്ന്. അവിടെനിന്ന് ആട്ടിപ്പായിക്കപ്പെടുന്ന സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമെല്ലാം തീവ്രവാദികളാണെന്ന് പേനയുന്തുന്നവരെ നാം തിരിച്ചറിയണം. അവർക്കെതിരെ പൊതുജനരോഷം ഉയർന്നു വരണം.
അതോടൊപ്പം തന്നെ നാം മനസ്സിലാക്കണം. റോഹിങ്ക്യയിലുള്ള ന്യൂനാൽ ന്യൂനപക്ഷം വരുന്ന തീവ്രവാദികളുടെ ചെയ്തികളെ ചൂണ്ടിക്കാട്ടിയാണ് പട്ടാളഭരണകൂടം മുസ്ലിംകളെയെല്ലാം പൂർണമായും നിർമൂലനം ചെയ്യാനുള്ള പദ്ധതികളുണ്ടാക്കുന്നതെന്ന്. തീവ്രവാദവും ഭീകരവാദവും നാശം മാത്രമേയുണ്ടാകൂവെന്ന വസ്തുത നാം തിരിച്ചറിയണം.
റോഹിങ്ക്യൻ മുസ്ലിംകളുടെ നിർമൂലനം ആഘോഷിക്കുന്ന മാധ്യമവാർത്തകളും കുറിപ്പുകളും ഓൺലൈൻ പോസ്റ്റുകളും ട്രോളുകളും പറഞ്ഞുതരുന്നത് അതെ മാതൃകയിൽ ഇന്ത്യൻ മുലിംകളെയും നിർമൂലനം ചെയ്യാനാഗ്രഹിക്കുന്നവർ നമുക്കിടയിൽ ജീവിച്ചിരിക്കുന്നുണ്ടെന്നാണ്. ആയുധമെടുത്തകൊണ്ടല്ല, ഭരണഘടനയുപയോഗിച്ച് അവരെ നിലയ്ക്ക് നിർത്തുവാൻ നാടിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മകള്ണ്ടാകണം. പൗരത്വം ചോദ്യം ചെയ്യുവാൻ കഴിയാത്തവിധം രാഷ്ട്രനിര്മാണപ്രവർത്തനങ്ങളിൽ നാം പങ്കാളികളാകണം. നാടിന്റെ വീണ്ടെടുപ്പിനു വേണ്ടിയുള്ള ശ്രമങ്ങളിൽ നാം സജീവരായി പങ്കാളികളാകണം.
റോഹിങ്ക്യയിലും പുറത്തും പീഡനങ്ങളനുഭവിക്കുന്ന നമ്മുടെ സഹോദരന്മാർക്ക് വേണ്ടി നാം പ്രാർത്ഥിക്കണം. പീഡിതന്റെയും പീഡിതനുവേണ്ടിയുമുള്ള പ്രാർത്ഥനകൾ സർവശക്തൻ കേൾക്കുക തന്നെ ചെയ്യും... അവനിലാണല്ലോ നാം ഭരമേല്പിച്ചിരിക്കുന്നത്. അവനിൽ തന്നെയാണല്ലോ നമ്മുടെ പ്രതീക്ഷകളത്രയും.
സർവശക്തൻ സഹായിക്കട്ടെ, ആമീൻ.
Click here to claim your Sponsored Listing.
Location
Telephone
Website
Address
Al-Jubail
36347