Velicham

Velicham Velicham Quran Learning Program
എഴുതാനും വായിക്കാനും അറിയാനും

മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന 10 വയസ്സിനു
മുകളിലുള്ള ആര്‍ക്കും 3 വര്‍ഷം കൊണ്ട് വീട്ടിലിരുന്നോ സൗകര്യപ്രദമായ മറ്റിടങ്ങളിൽനിന്നോ
വിശുദ്ധ ഖുര്‍ആന്‍ ആശയങ്ങള്‍ പഠിക്കാനുള്ള ഒരു നൂതന സംരംഭം. QIIC ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ സംഘടിപ്പിക്കുന്ന
വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പഠന പദ്ധതി. മെയ് 2011 ൽ തുടങ്ങി. മൂന്ന് വർഷം കൊണ്ട് ആദ്യ ഘട്ടത്തിലൂടെ നിരവധി പേർക്ക് ഖുർആനിന്റെ വെളിച്ചം എത്തിക്കാനായി. അൽഹംദുലില

്ലാഹ്.

പരിശുദ്ധ ഖുർആനിനോടൊപ്പം തിരു സുന്നത്തും പാഠഭാഗങ്ങളിൽ ചേർത്ത് പരിഷകരിച്ച സിലബസുമായി വെളിച്ചം 2 ന് മെയ് 8, 2015 ന് തുടക്കം കുറിച്ചു. കുട്ടികൾക്ക് വേണ്ടി ബാല വെളിച്ചം, അമുസ്ലിം സഹോദരങ്ങൾക്കായി മാർഗ്ഗ ദീപം, ഇംഗ്ലീഷ പഠിതാക്കൾക്കായി ദി ലൈറ്റ് എന്നീ പഠന സിലബസുകളും നിലവിലുണ്ട്.
ഏറെ പുതുമകളോടെ വിഷയാധിഷ്ഠിത സിലബസോടെ വെളിച്ചം 3 ജൂലൈ 2021 ന് തുടക്കം കുറിച്ചു.
വെബ്സൈറ്റ്: www.velichamqatar.com

14/06/2026
22/02/2026

റമദാൻ വെളിച്ചം 5
ആയുസ്സിന്റെ അവധി അറിയിച്ച അദ്ധ്യായം.

അല്ലാഹുവിന്റെ സഹായവും അതുവഴി മഹത്തായ വിജയവും മുഹമ്മദ് നബിക്ക് കരഗതമാകുമെന്ന് സുവിശേഷം അറിയിക്കുന്ന അധ്യായമാണ് അന്നസ്റ്. സ്വന്തം ബാധ്യതകളും ഉത്തരവാദിത്വങ്ങളും പൂർണമായി നിർവഹിച്ചതിന്റെ ചാരിതാർത്ഥ്യത്തോടെ ലക്ഷ്യത്തിന്റെ പരിസമാപ്തിയിലേക്ക് മുഹമ്മദ് നബിക്ക് നീങ്ങാമെന്നുള്ള സുവിശേഷം കൂടിയാണ് ഈ അധ്യായത്തിന്റെ പ്രമേയം.

‘യാത്രയയപ്പിന്റെ അധ്യായം’ എന്നും ഈ അധ്യായത്തിന് പേരുണ്ട്. മുഹമ്മദ് നബിയുടെ വിയോഗത്തിന് സമയമായി എന്ന അറിയിപ്പ് കൂടി ഈ അധ്യായം ഉൾക്കൊള്ളുന്നു എന്ന അർത്ഥത്തിലാണ് പ്രസ്തുത നാമം പറയപ്പെടുന്നത്.

പ്രവാചകനെ അല്ലാഹു ഏൽപ്പിച്ച ദൗത്യത്തിന്റെ പൂർത്തീകരണമായ വിജയത്തെ കുറിച്ചുള്ള സുവിശേഷമാണ് ഈ അധ്യായം.

ഇസ്ലാം മതത്തിന്റെ പൂർത്തീകരണം മക്കാ വിജയത്തിലൂടെയാണ് അർത്ഥവത്താകുന്നത്. ഈ അധ്യായത്തിൽ മുശ്രിക്കുകളുടെ മതം നാമാവശേഷമാകുമെന്നും, അല്ലാഹുവിന്റെ സഹായവും വിജയവും സമാഗതമായാൽ ഇസ്ലാം അതിജീവിക്കുമെന്നും, ജനങ്ങൾ സംഘങ്ങളായി ഇസ്ലാം സ്വീകരിക്കുമെന്നും സന്തോഷവാർത്ത അറിയിക്കുന്നു.

ഈ മഹത്തായ വിജയം നേടിയത് അല്ലാഹുവിന്റെ സഹായം ഒന്നുകൊണ്ടുമാത്രമാണ്. അതിനാൽ അവനെ കൂടുതലായി വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത ഈ അധ്യായം ബോധ്യപ്പെടുത്തുന്നു.


അവലംബം: വെളിച്ചം ഖുർആൻ പഠന പദ്ധതി - Mob: 55443131 Velicham

വെളിച്ചം - 4 ന്റെ  അഞ്ചാം മോഡ്യൂൾ ലഭിക്കാൻ ബന്ധപ്പെടുക...5544 3131, 60003782
13/02/2026

വെളിച്ചം - 4 ന്റെ അഞ്ചാം മോഡ്യൂൾ ലഭിക്കാൻ ബന്ധപ്പെടുക...

5544 3131, 60003782

15/10/2025
വെളിച്ചം - 4, നാലാം മോഡ്യൂൾ ഇപ്പോൾ ലഭ്യമാണ്..നിങ്ങളുടെ കോപ്പികൾക്കായി 5544 3131, 6000 3782 എന്നീ വാട്സ്ആപ്പ് നമ്പറുകളിൽ ...
12/10/2025

വെളിച്ചം - 4, നാലാം മോഡ്യൂൾ ഇപ്പോൾ ലഭ്യമാണ്..

നിങ്ങളുടെ കോപ്പികൾക്കായി
5544 3131, 6000 3782 എന്നീ വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കോപ്പികൾ ലഭ്യമാക്കാവുന്നതാണ്.⬇️

https://wa.me/55443131

https://wa.me/60003782

11/10/2025

സാബിഖ് പുല്ലൂർ | വെളിച്ചം കോർഡിനേറ്റർസ് സംഗമം പ്രഭാഷണം

വെളിച്ചം - 4, മൂന്നാം മോഡ്യൂൾ ഇപ്പോൾ ലഭ്യമാണ്..നിങ്ങളുടെ കോപ്പികൾക്കായി ⁨5544 3131⁩, 6000 3782 എന്നീ വാട്സ്ആപ്പ് നമ്പറു...
11/05/2025

വെളിച്ചം - 4, മൂന്നാം മോഡ്യൂൾ ഇപ്പോൾ ലഭ്യമാണ്..

നിങ്ങളുടെ കോപ്പികൾക്കായി ⁨
5544 3131⁩, 6000 3782 എന്നീ വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കോപ്പികൾ ലഭ്യമാക്കാവുന്നതാണ്.⬇️

https://wa.me/55443131

Address

Das Street
Wakra

Alerts

Be the first to know and let us send you an email when Velicham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Velicham:

Shortcuts

Share