*ഞാൻ ക്രിസ്തുവിൽ & ക്രിസ്തു എന്നിൽ* 41 ഭാഗം - അവനിൽ നാം അവകാശവും പ്രാപിച്ചു:- ക്രിസ്തുവിൽ നമുക്കുള്ള അവകാശങ്ങൾ ഭൗതികത്തേക്കാൾ ഏറ്റവും വിലയേറിയ ആത്മീയ സമ്പത്തായ അവകാശങ്ങളാണ്.1.ലോകസ്ഥാപനത്തിനു മുമ്പ് ഒരുക്കപ്പെട്ട രാജ്യം “രാജാവ് തന്റെ വലത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; *ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.”*
മത്തായി 25:34.അതു മനുഷ്യർക്കു വേണ്ടിയുള്ളതാകകൊണ്ടും ലോകസ്ഥാപനത്തിനു മുമ്പ് മനുഷ്യർ നിലവിലില്ലാതിരുന്നതിനാലും ദൈവത്തിന്റെ മനസ്സിലും ഉദ്ദേശ്യത്തിലും പദ്ധതിയിലുമായിരുന്നു ആ ഒരുക്കം. ഇപ്പോൾ നാം അത് ആത്മീയ രാജ്യമായി അനുഭവിക്കുന്നു- അഥവാ ക്രിസ്തു നമ്മുടെ ഹൃദയങ്ങളിൽ രാജാവായി കർത്താവായി തന്റെ ഭരണം നമ്മുടെ ദേഹം ദേഹി ആത്മാവിൽ നടത്തിക്കൊണ്ട് ഭൂമിയിൽ തന്റെ പ്രവർത്തികളും വരാനുള്ള ലോകത്തിലേക്ക് അനേകരെ ഒരുക്കുകയും ചെയ്യുന്നു. എന്നാൽ അക്ഷരീകമായ ആയിരം ആണ്ട് വാഴ്ചയിലേക്കും പുതിയ ആകാശം പുതിയ ഭൂമിയിലേക്കും നമ്മളെ അവകാശിയാക്കി നടത്തും. സത്യത്തിൽ നമ്മൾ ഇപ്പോഴേ ഭൂമിയുടെ അവകാശികളാണ് പക്ഷേ അക്ഷരീക രാജ്യം എതിർ ക്രിസ്തുവിന്റെ ഭരണശേഷം മാത്രമേ യേശു ഈ ഭൂമിയിൽ തുടങ്ങൂ. സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ;
അവർ ഭൂമിയെ അവകാശമാക്കും.
മത്തായി 5:5ഭൂമിയിൽ ഭാഗ്യവാന്മാരായ അവർ പിന്നീട് ഭൂമിയെ കൈവശമാക്കും. ദൈവം സൗമ്യതയുള്ളവർക്ക് ഭൂമി കൈവശമായി നൽകുമ്പോൾ അത്യാഗ്രഹികൾക്കും, പിടിച്ചുപറിക്കാർക്കും, അവകാശവാദം ഉന്നയിക്കുന്നവർക്കും, അധികാരത്തിനും, സ്വത്തിനും പ്രശസ്തിക്കും വേണ്ടി അർഹത അന്വേഷിക്കുന്നവർക്കും യാതൊരു വിധ ഓഹരിയും ലഭിക്കുകയില്ല. സങ്കീ 37:1, 11. ( തുടരും)
Bethel Media Ministries
This is not a Business page. Purpose is only "Spiritual growth" and "Practical Life".
Operating as usual
*പ്രയോജനകരമായ ‘ബന്ധനങ്ങൾ’*
*_“തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമോസിനുവേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നത്; അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു. ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നേ” (ഫിലേ. 10,11)._*
അപ്പൊസ്തലനായ പൗലൊസ് റോമാനഗരത്തിൽ ഒരു തടവുകാരനായിരുന്നു. ഫിലേമോന്റെ അടിമയായ ഒനേസിമോസ് തന്റെ യജമാനനെ കൊള്ളയടിച്ച ശേഷം രക്ഷപെടേണ്ടതിന് റോമയിലേക്കു ഓടിപ്പോകുന്ന വഴിയിൽ പിടിപെട്ട് അപ്പൊസ്തലനായ പൗലൊസ് കിടന്ന അതേ കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടു എന്നു കരുതുന്നു. ആ കാരാഗൃഹവാസത്തിൽ അപ്പൊസ്തലനായ പൗലൊസിന്റെ ശുശ്രുഷയാൽ ഒനേസിമോസ് രക്ഷിക്കപ്പെട്ടു. വിദ്യാഭ്യാസമില്ലാത്തവനും മോഷ്ടാവുമായിരുന്ന അവനെ അപ്പൊസ്തലനായ പൗലൊസ് തന്റെ മകനായി ഏറ്റെടുത്തു. “ബലഹീനന്മാരെ നേടേണ്ടതിന് ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതു വിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായിത്തീരുന്നു” (1കൊരി. 9:22).
അപ്പൊസ്തലനായ പൗലൊസ് ബന്ധനസ്ഥനായിരുന്നപ്പോഴും ബന്ധനത്തിൽ ഇരുന്നവരെ അവൻ വിടിവിച്ചു. ഒരുപക്ഷേ അക്ഷരീകമായി നിങ്ങൾ ബന്ധനത്തിലോ അഥവാ കാരാഗ്രഹത്തിലോ അല്ലെങ്കിൽ നിങ്ങളുടെ ഭവനത്തിൽ, കുടുംബത്തിൽ, ജോലിസ്ഥലത്ത് ഉള്ള സാഹചര്യങ്ങൾ നിങ്ങളെ ബന്ധിച്ചിരിക്കുന്നതുപോലെ തോന്നും. അപ്പൊസ്തലനായ പൗലൊസിനു സംഭവിച്ചതുപോലെ നിങ്ങൾ മുഖാന്തരം അനേകർക്ക് വിടുതൽ ലഭിക്കേണ്ടതിനായി നിങ്ങളുടെ ‘ബന്ധനങ്ങളും’ ദൈവം അനുവദിച്ചതാകാം. ഫിലിപ്പിയയിലെ കാരാഗൃഹത്തിൽ അപ്പൊസ്തലനായ പൗലൊസ് അടയ്ക്കപ്പെട്ടപ്പോൾ സംഭവിച്ചതെന്തെന്നു നിങ്ങൾക്കു അറിയാമല്ലോ? (അ. പ്ര. 16:22-33). നിങ്ങളുടെ ‘കാരാഗൃഹപ്രമാണി’ തന്നെയും രക്ഷിക്കപ്പെട്ടേക്കാം!
‘ഒനേസിമോസ്’ എന്നതിന് ‘പ്രയോജനമുള്ളത്’ എന്നർത്ഥം. ഒരു കാലത്ത് അവൻ പ്രയോജനമില്ലാത്തവനായിരുന്നു. എന്നാൽ ഇപ്പോൾ അവൻ രക്ഷിക്കപ്പെട്ടതിനാൽ അപ്പൊസ്തലനായ പൗലൊസിനും അവന്റെ യജമാനനും പ്രയോജനമുള്ളവനായി മാറി. രക്ഷിക്കപ്പെട്ട ഒരു വ്യക്തി ആത്മീയലോകത്തിനും ഭൗമികലോകത്തിനും അനുഗ്രഹമായിരിക്കും.


സങ്കീർത്തനങ്ങൾ 76.11
യോഹന്നാൻ 14 12. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും.
ഒന്ന് ശാന്തമായാൽ പരിഹാരമാകുന്ന പല പ്രശ്നങ്ങളും ഉണ്ട്.
*ഒന്ന് ശ്രദ്ധിച്ചാൽ പ്രതിവിധി കണ്ടെത്താവുന്ന വെല്ലുവിളികളുമുണ്ട്.
ഓരോന്നിനും അത് അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകുന്നതാണ് പക്വത.
എന്നാൽ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; നിന്റെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന്നു ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.
*സങ്കീർ Psal 73:28*
Click here to claim your Sponsored Listing.
Videos (show all)
Location
Category
Contact the school
Telephone
Address
Muscat
113