01/11/2023
ഏവർക്കും ഓക്‌ലാൻഡ് മലയാളീ സമാജം ആദ്യാക്ഷര മലയാളം മിഷന്റെ കേരള പിറവി ആശംസകൾ
ഓക്‌ലാൻഡ് മലയാളീ സമാജവും , മലയാളം മിഷ?
01/11/2023
ഏവർക്കും ഓക്‌ലാൻഡ് മലയാളീ സമാജം ആദ്യാക്ഷര മലയാളം മിഷന്റെ കേരള പിറവി ആശംസകൾ
ആദ്യാക്ഷര മലയാളം മിഷനിൽ മലയാളം ഇഷ്ട്ടപ്പെടുന്ന അത് കുട്ടികളിലേക്ക് പകർന്നുകൊടുക്കാൻ താല്പര്യമുള്ള അദ്ധ്യാപകരെ ആവശ്യമുണ്ട്. മലയാള ഭാഷ കൈകാര്യം ചെയ്യാവുന്ന ആർക്കും അദ്ധ്യാപകരാവാം. ക്ലാസ്സുകൾ ഓൺലൈൻ ആയതിനാൽ ന്യൂ സീലാണ്ടിൽ താമസിക്കുന്ന ആർക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാം. കൂടുതൽ വിവരങ്ങൾക്ക് Contact Reneesha 021 965594 / Leyana 02108171675
05/11/2022
മലയാള ഭാഷാവാരത്തിൽ ഓക്‌ലാൻഡ് മലയാളി സമാജവും കേരള സർക്കാരിന്റെ മലയാളം മിഷനും ഒന്നിച്ചു നടത്തുന്ന ആദ്യാക്ഷരയുടെ പുസ്‌തക വിതരണം ഇന്നലെ നടന്നു. AMS ആദ്യകാല മലയാളം ക്ലാസ്സുകൾക്ക് നേതൃത്വം നൽകിവന്ന വിശ്വംഭരൻ മാഷ് അതിഥിയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും മലയാള ഭാഷാ പ്രതിജ്ഞയെടുത്തു. മലയാളഭാഷാ പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പഴയകാല ക്ലാസ്സുകളെ കുറിച്ചും വിശ്വംഭരൻ മാഷ് പ്രസംഗിച്ചു. ഓൺലൈൻ ആയി സ്‌ക്രീനിൽ കണ്ടിരുന്ന പുസ്തകങ്ങൾ കയ്യിൽ കിട്ടിയപ്പോൾ കുട്ടികളുടെ സന്തോഷം 🙂 അതായിരുന്നു ഇന്നലത്തെ പരിപാടിയുടെ വിജയം. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കുന് ഒരുപാട് നന്ദി. വരാത്ത കുട്ടികൾക്കുള്ള പാഠപുസ്‌തകങ്ങൻ കോഓർഡിനേറ്റർ വഴി അറേഞ്ച് ചെയ്യേണ്ടതാണ്.
Thank you Malayalikada for organising our shipping and also distributing children's Malayalam magazines to children to start their interest in reading Malayalam.
Auckland Malayali Samajam Incorporated Auckland Malayali Samajam Youth Group
05/11/2022
മലയാള ഭാഷാവാരത്തിൽ ഓക്‌ലാൻഡ് മലയാളി സമാജവും കേരളം സർക്കാരിന്റെ മലയാളം മിഷനും ഒന്നിച്ചു നടത്തുന്ന ആദ്യാക്ഷരയുടെ പുസ്‌തക വിതരണം ഇന്നലെ നടന്നു. AMS ആദ്യകാല മലയാളം ക്ലാസ്സുകൾക്ക് നേതൃത്വം നൽകിവന്ന വിശ്വംഭരൻ മാഷ് അഥിതിയായിന്നു. വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും മലയാള ഭാഷാ പ്രതിജ്ഞയെടുത്തു. മലയാളതഭാഷാ പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പഴയകാല ക്ലാസ്സുകളെ കുറിച്ചും വിശ്വംഭരൻ മാഷ് പ്രാസംഗിച്ചു. ഓൺലൈൻ ആയി സ്‌ക്രീനിൽ കണ്ടിരുന്ന പുസ്തകങ്ങൾ കയ്യിൽ കിട്ടിയപ്പോൾ കുട്ടികളുടെ സന്തോഷം അതായിരുന്നു ഇന്നലത്തെ പരിപാടിയുടെ വിജയം. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കുന് ഒരുപാട് നന്ദി. വരാത്ത കുട്ടികൾക്കുള്ള പാഠപുസ്‌തകങ്ങൻ കോഓർഡിനേറ്റർ വഴി അറേഞ്ച് ചെയ്യേണ്ടതാണ്.
Thank you Malayalikada for organising the shipment for us and also giving out the kalikudukka (magazine) to our children to start their interst in reading malayalam.
07/09/2022
ആവണിമാസത്തിൽ പൂവിളികളുമായ് ഓണമെത്തുമ്പോൾ മനസ്സിൽ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം..
എല്ലാവർക്കും ഓക്‌ലാൻഡ് മലയാളി സമാജം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിറവാർന്ന ഓണാശംസകൾ നേരുന്നു.
ഒരുമയുടെ ഈ ഓണാഘോഷം സമാജത്തോടൊപ്പം. നമുക്ക് ഒന്നിച്ചാഘോഷിക്കാം പൊന്നോണം 2022, ഈ വരുന്ന ശനിയാഴ്ച്ച (10 September), Mahatma Gandhi Centre, 145 New North Rd, Newton, Auckland, 4PM onwards.
08/05/2022
“അമ്മ” “ എന്റെ 'അമ്മ ഭക്ഷണം ഉണ്ടാക്കും, ജോലിക്ക് പോകും. നവീട്ടിലെല്ലാവരെയും നോക്കും” Michu 🥰
അമ്മയെ പോലെ 'അമ്മ മാത്രം . മാതൃദിനാശംസകൾ.
Auckland Malayali Samajam Incorporated
24/04/2022
നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ വീരമൃത്യു വരിച്ച സൈനികരെ സ്മരിക്കുന്ന ദിനം.
21/04/2022
ന്യൂ സിഅലാൻഡ് ചാപ്റ്ററിന്റെ ആദ്യ കണിക്കൊന്ന അധ്യാപക പരിശീലനമായിരുന്നു ഇന്ന്. വളരെ വിജ്ഞാനപ്രദമായ ഒരു ക്ലാസ്സായിരുന്നു. ഉണ്ണി മാഷ് വളരെ രസകരമായി ഒരു അധ്യാപികയുടെ കുറിപ്പിനെ ഒരു കവിതയാക്കിയാണ് ക്ലാസ് തുടങ്ങിയത്. പിന്നീടെവിടെയോ ഇതൊരു സംവാദമായി മാറി. നമ്മളെ എല്ലാവരെയും ഒരുപാടു ചിന്തിപ്പിച്ചു രസകരമായി നമ്മളോരുമിച്ചൊരു കവിതയുണ്ടാക്കി. പരിചിതമായ സാഹചര്യത്തിൽ നിന്നും എങ്ങനെ കുട്ടികളെ സിലബസ്സിലേക്ക് കൂട്ടികൊണ്ടുപോകും എന്ന് നമ്മെ കാണിച്ചു തന്നു. ഭാഷ കൊണ്ട് എങ്ങനെ രസിപ്പിക്കാം, എങ്ങനെ ക്രിയാത്മകമായി ചിന്തിപ്പിക്കാം എന്ന് നമ്മെ കാണിച്ചു തന്നു.
ഞങ്ങൾ ഒരുപാട് ആസ്വദിക്കുകയും ഒരുപാട് പഠിക്കുകയും ചെയ്തു. ഈ പരിശീലനം ഒരുക്കിയ മലയാളം മിഷനും, ഭാഷാധ്യാപകനായ ഉണ്ണി അമ്മയമ്പലം മാഷിനും ഓക്‌ലാൻഡ് മലയാളി സമാജത്തിന്റെ നന്ദി രേഖപെടുത്തുന്നു.
Auckland Malayali Samajam Incorporated
പാട്ടുപാടി പഠിക്കാം നമുക്ക് നമ്മുടെ മലയാളം. നമ്മുടെ കൊച്ചു കൂട്ടുകാരി എന്ത് നന്നായാണ് പാടുന്നത്.
Auckland Malayali Samajam Incorporated