09/04/2025
*റാന്നി സെന്റ് തോമസ് കോളേജ് അലുമിനി അസോസിയേഷൻ കുവൈറ്റ് ഘടകത്തിന് പുതിയ നേതൃത്വം.*
2025 ഏപ്രിൽ നാലാം തീയതി കൂടിയ വാർഷിക പൊതുയോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സ്നേഹ എൽസി ജേക്കബ് രക്ഷാധികാരിയും, ശ്രീ. രഞ്ജി വർഗീസ് ഉപരക്ഷാധികാരിയായും, ശ്രീ. ടിബി മാത്യു പ്രസിഡന്റായും, ശ്രീ. ജിനു വി. ജോം ജനറൽ സെക്രട്ടറിയായും, ശ്രീ. ഷിബു സാമുവൽ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ. അനി സ്റ്റീഫൻ, ശ്രീ. അനീഷ് സി. ജേക്കബ് എന്നിവർ വൈസ് പ്രസിഡന്റുമാരായി പ്രവർത്തിക്കും, ശ്രീ. ടോണി പോത്തൻ ജോയിന്റ് സെക്രട്ടറിയായും, ശ്രീമതി. സിമി പ്രദീപ് ലേഡി സെക്രട്ടറിയായും, ശ്രീ സജിലു തോമസ് ജോയിന്റ് ട്രഷറർ ആയും, ശ്രീ. സജു ഉതുപ്പാൻ, ശ്രീ. മാത്യു വാണിയേടത്ത് എന്നിവർ ഓഡിറ്റർമാരായും തെരഞ്ഞെടുക്കപ്പെട്ടു. ഇവരെ കൂടാതെ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 2025-26 വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.