അൽപ നേരം

അൽപ നേരം for your entertainment

ട്രെയിൻ യാത്രക്കാർക്ക് തങ്ങളുടെ കോച്ച് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ഇന്ത്യൻ റെയിൽവേ പ്രത്യേക ആൽഫാന്യൂമെറിക് കോഡുകളാണ...
05/04/2026

ട്രെയിൻ യാത്രക്കാർക്ക് തങ്ങളുടെ കോച്ച് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ഇന്ത്യൻ റെയിൽവേ പ്രത്യേക ആൽഫാന്യൂമെറിക് കോഡുകളാണ് ഉപയോഗിക്കുന്നത്. സ്ലീപ്പർ ക്ലാസിനെ സൂചിപ്പിക്കുന്ന 'S' (S1-S12) മുതൽ എസി കോച്ചുകളായ 'B' (തേർഡ് എസി), 'A' (സെക്കൻഡ് എസി), 'H' (ഫസ്റ്റ് എസി) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഓരോ കോഡിനും പിന്നിൽ കൃത്യമായ അർത്ഥമുണ്ടെന്നും, ഇത് യാത്രക്കാർക്ക് റിസർവേഷൻ സമയത്തും പ്ലാറ്റ്ഫോമിലും കോച്ചുകൾ കണ്ടെത്തുന്നത് ലളിതമാക്കുന്നുവെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു.

സാധാരണക്കാരായ യാത്രക്കാർക്ക് ഏറ്റവും ഉപകാരപ്രദമായ ജനറൽ കോച്ചുകളെ 'GS' എന്നും, റിസർവ് ചെയ്ത്‌ സെക്കൻഡ് സിറ്റിംഗിനെ 'D' എന്നുമാണ് അടയാളപ്പെടുത്തുന്നത്. ഇവയ്ക്ക് പുറമെ ട്രെയിനിന്റെ സുരക്ഷയ്ക്കും വൈദ്യുതീകരണത്തിനുമായി ഗാർഡ് റൂമും ലഗേജ് സൗകര്യവുമുള്ള 'SLR' കോച്ചുകളും, രാജധാനി അല്ലെങ്കിൽ ശതാബ്‌ദി പോലുള്ള ട്രെയിനുകളിൽ വൈദ്യുതി വിതരണത്തിനായി 'EOG' (എൻഡ്-ഓൺ ജനറേറ്റർ) കോച്ചുകളും റെയിൽവേ സജ്ജീകരിച്ചിട്ടുണ്ട്. ഈ കോഡുകളെക്കുറിച്ചുള്ള അറിവ് യാത്ര കൂടുതൽ സുഗമമാക്കാൻ സഹായിക്കും.

സഞ്ജു സാംസണെന്ന കളിക്കാരന്റെ  വിമർശകരിൽ  ഒരാളായിരുന്നു ഞാൻ.മറ്റു പലരെയും പോലെ സ്ഥിരതയില്ലായ്മയും കിട്ടുന്ന അവസരങ്ങൾ മുതല...
15/03/2026

സഞ്ജു സാംസണെന്ന കളിക്കാരന്റെ വിമർശകരിൽ ഒരാളായിരുന്നു ഞാൻ.മറ്റു പലരെയും പോലെ സ്ഥിരതയില്ലായ്മയും കിട്ടുന്ന അവസരങ്ങൾ മുതലാക്കുന്നില്ല എന്ന തോന്നലും മൂലം സഞ്ജു ഇന്ത്യൻ ടീമിൽ കളിക്കാൻ അർഹതയുള്ള ഒരാളായി തോന്നിയിരുന്നില്ല.വെറും പ്രാദേശിക വികാരത്തിന്റെ പുറത്ത് കുറേപ്പേർ അന്ധമായി പിന്തുണക്കുന്ന ഒരു കളിക്കാരൻ എന്ന ധാരണ മാറുന്നത് ഒരു പാറ്റേൺ ശ്രദ്ധയിൽ പെടുന്നതോടെയാണ്.സഞ്ജുവിന് ഈ പറയുന്ന അവസരങ്ങൾ ലഭിക്കുന്നത് ഇന്ത്യൻ ടീമിലെയൊരു സ്ഥിരം അംഗമാക്കുക എന്ന ലക്ഷ്യത്തോടെയല്ലായിരുന്നു.

സഞ്ജു കരിയറിലെ ആദ്യത്തെ 12 ഏകദിനം കളിക്കാൻ രണ്ടര കൊല്ലം എടുത്തപ്പോൾ 16 ടി ട്വന്റി കളിക്കാൻ 8 കൊല്ലമെടുത്തു.ഏകദിന ലോകകപ്പ് വരുമ്പോൾ ടി ട്വൻറി ടീമിലെടുക്കും ടി ട്വൻറി ലോകകപ്പ് വരുമ്പോൾ ഏകദിന ടീമിലെടുക്കും.ലോകകപ്പ് സ്‌ക്വാഡിൽ എടുക്കാതെയിരിക്കാൻ പറ്റാത്ത അവസരങ്ങളിൽ ടീമിലെടുക്കും പക്ഷെ ബെഞ്ചിലിരുത്തും.ഏകദിനത്തിൽ 55 ശരാശരിയുള്ള തനിക്ക് മീതെ കൂടെ അന്ന് 24 മാത്രം ശരാശരിയുള്ള സൂര്യകുമാർ യാദവ് ഏഷ്യാ കപ്പ് ടീമിലെക്കും പിന്നെ ലോകകപ്പ് ടീമിലേക്കും കയറിപ്പോകുന്നത് കണ്ടുനിന്ന സഞ്ജു സാംസണ് ടി ട്വൻറി എന്ന ഫോർമാറ്റിനു യോജിക്കാത്ത ശൈലിയുള്ള ഗില്ലിനെ ഈ ലോകകപ്പിൽ കളിപ്പിക്കാൻ വേണ്ടി തന്നെ നിഷ്കരുണം വെട്ടിക്കളയുന്നതും കണ്ടു നിൽക്കേണ്ടി വന്നിരുന്നു. കൂടുതൽ വിശദീകരിക്കുന്നില്ല, എല്ലാത്തിനും കൃത്യമായ ഒരു പാറ്റേൺ ഉണ്ടായിരുന്നു.

ഋഷഭ് പന്തിനേയും ഗില്ലിനെയും വളർത്തിയെടുക്കാനും ഫോമില്ലായ്മയിൽ നിന്ന് തിരികെ വരാനും ബോർഡ് അനുവദിച്ച സമയം , അവർക്ക് ലഭിച്ച പ്രിവിലേജ് എല്ലാം നമ്മുടെയൊക്കെ മുന്നിലാണ് സംഭവിച്ചു കൊണ്ടിരുന്നത്.പലരുമത് വായിച്ചെടുക്കാൻ വൈകിയെന്നേയുള്ളൂ.പ്രാദേശിക വികാരം എന്ന ഘടകത്തിനപ്പുറത്തേക്ക് പ്രതിഭയുള്ള,അർഹതയുള്ള ഒരു കളിക്കാരന് അവസരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ സ്വാഭാവികമായും ഉണരുന്ന പ്രതിഷേധത്തിന്റെ സ്വരങ്ങളെ പി.ആർ വർക്കെന്നു വിലയിരുത്തുന്നത് മുൻവിധി മാത്രമാണ്.

ഈ ലോകകപ്പിന്റെ ബിസിനസ് എൻഡിൽ ഇന്ത്യയുടെ ദൗർബല്യങ്ങൾ മറ്റുള്ള ടീമുകൾ മുതലെടുത്തു തുടങ്ങിയപ്പോൾ ഗത്യന്തരമില്ലാതെയാണ് സഞ്ജുവിനെ ഓപ്പണറായി കൊണ്ട് വരുന്നത്.നിർണായക മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള ഇതിഹാസങ്ങൾ നമുക്കുണ്ട്. പക്ഷെ ഒരു കളി തോറ്റാൽ പുറത്തു പോവുമെന്ന അവസ്ഥയിൽ ഒരു ലോകകപ്പിന്റെ അതിനിർണായകമായ മൂന്നു മത്സരങ്ങളിൽ തുടരെ മാച്ച് വിന്നിംഗ്/ഇമ്പാക്ട് ഇന്നിംഗ്സുകൾ കളിച്ച മറ്റൊരു താരമുണ്ടെന്നു തോന്നുന്നില്ല.പീക് ടൈമിലെ സൂര്യകുമാർ യാദവിനപ്പുറമൊരു ടി ട്വൻറി ബാറ്ററെ ഇന്ത്യ കണ്ടിട്ടില്ല എന്ന കാര്യത്തിൽ അന്നുമിന്നും സംശയമില്ല.പക്ഷെ അയാൾക്ക് പോലും ഇതുവരെ ഒരു ലോകകപ്പിലെ ഏറ്റവും ക്രൂഷ്യൽ മത്സരങ്ങളിലൊന്നിലൊരു മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് കണക്കിലെടുക്കുമ്പോൾ സ്ഥിരത എന്നുള്ളത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമായി മാറുന്ന ഈ ഫോർമാറ്റിൽ തുടരെ 3 നിർണായക മത്സരങ്ങളിൽ മാച്ച് വിന്നിംഗ് ഇന്നിംഗ്സുകൾ കളിക്കുക എന്നതൊരു അൺ റിയൽ സംഭവമാണ്.

ലോബികളുടെ ഭാഗമല്ലായിരുന്നു എന്നത് കരിയറിൽ തിരിച്ചടിയായിട്ടുണ്ട്..പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്നകന്നു നിൽക്കുന്ന രീതിയും തന്നിലേക്കൊതുങ്ങുന്ന സ്വഭാവവും കാരണമാകാം ടീമിനകത്തും ഗ്രൂപ്പുകളുടെ ഭാഗമല്ലായിരുന്നു.ഗോഡ് ഫാദർമാരും പ്രൊമോട്ടർമാരുമില്ലാതെ കേരളത്തിൽ നിന്നൊരു ക്രിക്കറ്റർക്ക് ഇന്ത്യൻ ക്രിക്കറ്റിൽ ഇത്രയും ദൂരം സഞ്ചരിക്കാൻ സാധിച്ചു എന്നത് തന്നെയൊരു അദ്‌ഭുതമാണ്. കഴിവും പ്രതിഭയും മാത്രമാണതിന്റെ പിന്നിലുള്ളത്.

കളിയിലായാലും ജീവിതത്തിലായാലും ഒഴുക്കിനനുസരിച്ചു നീന്താനുള്ള സൗകര്യവും സാഹചര്യങ്ങളുമുള്ളവരും നീന്തേണ്ട ആവശ്യം തന്നെയില്ലാത്തവരും നിറഞ്ഞു നിൽക്കുന്നയിടങ്ങളിൽ, ഒഴുക്കിനെതിരെ മാത്രം നീന്താൻ വിധിക്കപ്പെട്ടിട്ടും തന്റെ ഇച്ഛാശക്തിയും പോരാട്ടവീര്യവും കൊണ്ട് അതിജീവനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുന്നവരോട് എന്നും സ്നേഹവും ബഹുമാനവും മാത്രമേയുള്ളൂ.

അവരായിരിക്കുക എന്നതൊട്ടും എളുപ്പമല്ല..❤️🫂

- സംഗീത് ശേഖർ എഴുതിയത്

ഇത് കണ്ടവർ ഉണ്ടോ.. ഇന്ന് കപ്പ് ഇന്ത്യ അടിച്ചു നമ്മുടെ സൂപ്പർസ്റ്റാർ സഞ്ജു അടിച്ചു തിമിർത്തു.. സ്റ്റോറിയും സ്റ്റാറ്റസും എ...
09/03/2026

ഇത് കണ്ടവർ ഉണ്ടോ.. ഇന്ന് കപ്പ് ഇന്ത്യ അടിച്ചു നമ്മുടെ സൂപ്പർസ്റ്റാർ സഞ്ജു അടിച്ചു തിമിർത്തു..
സ്റ്റോറിയും സ്റ്റാറ്റസും എല്ലാം അവർ അങ്ങോട്ട് തൂക്കി
എന്നാൽ ഇന്നത്തെ മത്സരത്തിലെ ഏറ്റവും മനോഹരമായ നിമിഷം ഏതാണെന്ന് ചോദിച്ചാൽ അർഷദീപ് സിംഗ് മിച്ചലിനെ നേരെ ബോൾ എറിയുന്നുണ്ട്

സ്വാഭാവികമായും സ്റ്റാമ്പിനു എറിഞ്ഞതാകാം പക്ഷേ കൊണ്ടത് കാലിലും
ദേഷ്യം പിടിച്ച മിച്ചലെ കലിപ്പിൽ തന്നെ പ്രതികരിച്ചു സിങ്ങിനെ നേരെ ബാറ്റുമായി വന്നു ഉടനെത്തന്നെ ക്യാപ്റ്റൻ സൂര്യ മിച്ചലിനെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു

അമ്പയർ ഉടനെ സിങ്ങിനെ വിളിച്ചു ഉപദേശിച്ചു
കഴിഞ്ഞ ഉടനെ തന്നെ അർഷദീപ് സിംഗ് വന്ന് മിച്ലിനെ ചേർത്തുപിടിച്ചു ഒരു ഹഗ് ചെയ്തു
Hoooooo..... അതാണ് സ്പോർട്സ്മാൻ സ്പിരിറ്റ് ആ പ്രശ്നം അവിടെ ചിരിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു . ഈ വേൾഡ് കപ്പ് ഫൈനലിലെ ഏറ്റവും ബെസ്റ്റ് മൊമെന്റ് ഏതാണെന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരങ്ങൾ ഉണ്ടാകും പക്ഷേ എല്ലാത്തിലും ഉപരി ഫ്രണ്ട്ഷിപ്പ് അതിനു മേലെ ഒന്നുമില്ല


കടപ്പാട് ഹബീബ് പുളിക്കൽ

2026 ലോക കപ്പ് സഞ്ജുവിന്റെ പേരിൽ ഓർമിപ്പിക്കപ്പെടും ഉറപ്പ് 💯
08/03/2026

2026 ലോക കപ്പ് സഞ്ജുവിന്റെ പേരിൽ ഓർമിപ്പിക്കപ്പെടും ഉറപ്പ് 💯

08/03/2026
ഹാട്രിക് ഫിഫ്റ്റി.
08/03/2026

ഹാട്രിക് ഫിഫ്റ്റി.

Sanju തൂക്കോടൂ തൂക്ക്
05/03/2026

Sanju തൂക്കോടൂ തൂക്ക്

02/03/2026

20 over keeping and 19.2 over batting 🔥
One and only sanju Samson

01/03/2026

ഇന്ന് വെസ്റ്റ് ഇൻഡീസ് ടീമിനെതിരെ മലയാളികളുടെ അഭിമാനം സഞ്ജു സാംസൺ കാഴ്ചവെച്ച ആത്മവിശ്വാസവും ക്ലാസ്സും മനസ്സ് നിറച്ചു. അവസരം കിട്ടുമ്പോൾ തന്റെ കഴിവ് തെളിയിക്കുന്ന ഒരു യഥാർത്ഥ ഫൈറ്റർ. 🔥🇮🇳

01/02/2026

കടലാമ പരിപാലന പദ്ധതി
ആമ മുട്ട 😃

25/01/2026

ഇനി സഞ്ജുവിനെ IPL ലിൽ കണ്ടാൽ മതി

Address

6
Kuwait City

Alerts

Be the first to know and let us send you an email when അൽപ നേരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to അൽപ നേരം:

Shortcuts

Share