G T H S S Edathana

G T H S S Edathana Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from G T H S S Edathana, High School, Edathana valad Thalappuzha (v)wayanad, Wayanad.

19/05/2023

എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി ഗവർമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ എടത്തന

എടത്തന:എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി ഗവർമെന്റെ ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ എടത്തന.30 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത് .ഇതിൽ 13 ആൺകുട്ടികളും 17 പെൺകുട്ടികളുമാണ് .പരീക്ഷ എഴുതിയത് .ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ എന്ന നിലയ്ക്ക് 100% വിജയം ലഭിച്ചതിൽ സന്തോഷം ഉണ്ടെന്ന്. അധ്യാപകരും സ്കൂൾ പിടിഎയും അറിയിച്ചു

Congratulations
15/07/2021

Congratulations

വയനാട്ടിലെ ഗോത്ര കോളനികളിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെറുകയിൽ എത്തുന്ന രണ്ടാമത്തെ പെൺകരുത്ത്ടെന്നീസ് ബോൾ ക്രി...
02/02/2021

വയനാട്ടിലെ ഗോത്ര കോളനികളിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെറുകയിൽ എത്തുന്ന രണ്ടാമത്തെ പെൺകരുത്ത്

ടെന്നീസ് ബോൾ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ വയനാട്ടിലെ ഗോത്ര വിദ്യാർത്ഥി ആദിത്യ👇🏻

ആദിത്യയുടെ ക്രിക്കറ്റ് വിശേഷം കാണാനായി
*താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
😎👇👇

🙏
26/10/2020

🙏

യൂട്യൂബിൽ നിന്ന് ഡാൻസും പാചകവും പഠിക്കുന്നത് വലിയ സംഭവമൊന്നുമല്ല. പക്ഷെ സ്വന്തമായി ഫോണില്ലാത്ത , വീടില്ലാത്ത,  വയനാട്ടില...
16/09/2020

യൂട്യൂബിൽ നിന്ന് ഡാൻസും പാചകവും പഠിക്കുന്നത് വലിയ സംഭവമൊന്നുമല്ല. പക്ഷെ സ്വന്തമായി ഫോണില്ലാത്ത , വീടില്ലാത്ത, വയനാട്ടിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പണിയ വിഭാഗത്തിലെ ഒരു കൗമാരക്കാരി സ്വയം നൃത്തം പഠിച്ച് തൻ്റെ ചുറ്റിലുമുള്ള കുട്ടികളെ നൃത്തം പഠിപ്പിക്കുകയാണ്. വാർത്ത കാണാം

നൃത്ത പഠിക്കാനുള്ള താല്പര്യം കൊണ്ട് സ്വന്തമായി മൊബൈൽ ഫോൺ പോലും ഇല്ലാതെ യൂട്യൂബിൽ നിന്നും കണ്ട് നൃത്തം പഠിക്ക.....

പ്രിയ വിദ്യാർത്ഥിനിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 😢
19/04/2020

പ്രിയ വിദ്യാർത്ഥിനിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 😢

26/03/2020

വയനാട്ടിലും കോറോണ ; കേരളത്തിൽ ഇന്ന് സ്ഥിരികരിച്ചത് 19 പേർക്ക്

2926 പേർ വയനാട്ടിൽ നിരീക്ഷണത്തിൽ

കൽപ്പറ്റ: ആദ്യമായി വയനാട്ടിലും കോറോണ സ്ഥിരികരിച്ചു. തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്തിലെ ഒരാൾക്കാണ് ഇന്ന് രോഗം സ്ഥിരികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.ആകെ 19 പേർക്കാണ് ഇന്ന് രോഗം കേരളത്തിൽ സ്ഥിരികരിച്ചത്.കണ്ണൂർ - 9, തൃശ്ശൂർ - 2, ഇടുക്കി - 1, വയനാട്-1,കാസർകോട് - 3, മലപ്പുറം - 3 എന്നിങ്ങനെയാണ്.1,20,003 പേർ നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ആകെ 126 പേർക്ക് കോറോണ രോഗം ബാധിച്ചിട്ടുണ്ട്.റേഷൻ കാർഡ് ഇല്ലാത്തവർക്കും ഭക്ഷൃധാന്യം നൽകും.43 സ്ഥലങ്ങളിൽ സമൂഹ അടുക്കള പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ക്ഷേമ പെൻഷനുകൾ നാളെ മുതൽ വിതരണം ചെയ്യും.കോറോണയെ നേരിടാൻ സന്നദ്ധ പ്രവർത്തകർ രംഗത്തിറക്കും.7 15 പഞ്ചായത്തുകളിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങിയിട്ടുണ്ട്.ശ്രീചിത്രയിൽ രോഗം ബാധിച്ച ഡോക്ടർക്ക് രോഗം ഭേദമായി. സാധനങ്ങൾക്ക് അമിത വില ഈടാക്കിയാൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

20/03/2020

കൊറോണ വൈറസ്; സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റി

കല്‍പ്പറ്റ:കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റി. എസ്എസ്എല്‍സി , പ്ലസ് ടു അടക്കമുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്.സര്‍വ്വകലാശാല പരീക്ഷകളും മാറ്റി വെച്ചു.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം വന്നത്.

13/03/2020

കൊറോണ പ്രതിരോധം;
തവിഞ്ഞാൽ പഞ്ചായത്ത് അറിയിപ്പ് -
പൊതുപരിപാടികൾ ഒഴിവാക്കണം

തലപ്പുഴ: കേരളത്തിൽ കൊറോണ വൈറസ് വിവിധ ജില്ലകളിൽ‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ വിവാഹം,ഗൃഹപ്രവേശം,മറ്റ് പൊതുപരിപാടികൾ ജനങ്ങളെ കൂട്ടത്തോടെ പങ്കെടുപ്പിച്ച് നടത്തുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒഴിവാക്കേണ്ടതാണ്.കൃസ്ത്യൻ, മുസ്ലീം,ഹിന്ദു ആരാധനാലയങ്ങളിൽ‍ പ്രാർഥന ചടങ്ങുകൾക്ക് മാത്രമായി നടത്തേണ്ടതും,ആളുകൾ കൂട്ടമായി പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്.പഞ്ചായത്ത് പരിധിയിലെ റിസോർട്ടുകളിൽ സന്ദർശകർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.വിദേശത്ത് നിന്ന് വരുന്നവർ അവരുടെ വിവരങ്ങൾ‍ ദിശയിലോ ഏറ്റവും അടുത്ത ആരോഗ്യ പ്രവർത്തകരെയോ അറിയിക്കേണ്ടതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Address

Edathana Valad Thalappuzha (v)wayanad
Wayanad
670644

Website

Alerts

Be the first to know and let us send you an email when G T H S S Edathana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category