06/04/2025
UBAID SAQAFI
ഹദീസ് പഠിക്കുക! ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കുക! പരമാവധി ഷെയർ ചെയ്യുക
06/04/2025
#തിരുമൊഴി
തിരുനബി ﷺ പറയുന്നു." എല്ലാ പ്രവാചകർക്കും ഉത്തരം ലഭിക്കുമെന്ന് ഉറപ്പുള്ള ഒരു പ്രാർത്ഥന ഉണ്ട്. മുഴുവൻ പ്രവാചകരും ആ അവസരം ഉപയോഗപ്പെടുത്തി. എന്നാൽ അന്ത്യനാളിൽ എന്റെ സമുദായത്തിന് വേണ്ടി ശഫാഅത്ത് (ശുപാർശ) ചോദിക്കാനായി ഞാൻ ആ അവസരം സൂക്ഷിച്ചു വെച്ചിരിക്കുന്നു."
(ബുഖാരി, മുസ്‌ലിം)
8/7/2023
+971507091679
തിരുനബി ﷺ യുടെ ശഫാഅത്തിന് ഞങ്ങളെയും അർഹരാക്കണേ അല്ലാഹ്
#തിരുമൊഴി
ഒരിക്കൽ തിരുനബി ﷺ സ്വഹാബികളോട് ചോദിച്ചു. "പാപങ്ങളെ മായ്ക്കുന്നതും (സ്വർഗ്ഗത്തിൽ) ഉന്നത സ്ഥാനം ലഭിക്കുന്നതുമായ കാര്യങ്ങൾ ഞാൻ നിങ്ങളെ അറിയിക്കട്ടെ." "അതെ,നബിയെ," അനന്തരം അവിടുന്ന് വിശദീകരിച്ചു. "(പ്രയാസ ഘട്ടങ്ങളിൽ) 'വുളു' പൂർണ്ണമായും ചെയ്യുക. ഒരു നിസ്കാര ശേഷം അടുത്ത നിസ്കാരത്തിനായി (മനസ്സ് കൊണ്ട്) കാത്തിരിക്കുക. പള്ളിയിലേക്കുള്ള നടത്തം വർദ്ധിപ്പിക്കുക. ഇവ സത്യമാർഗ്ഗത്തിലേക്കുള്ള സന്നദ്ധതയാണ് . സത്യമാർഗ്ഗത്തിലേക്കുള്ള സന്നദ്ധതയാണ്."
(صحيح مسلم-1/151)
23/08/2024
അല്ലാഹു നമ്മെ ഇരുലോകത്തും വിജയിപ്പിക്കട്ടെ
#തിരുമൊഴി
അബൂഖതാദ(റ)പറയുന്നു."ഞങ്ങൾ തിരുനബി ﷺയോടൊന്നിച്ച് നിസ്കരിക്കുമ്പോൾ ആളുകൾ ധൃതിപ്പെടുന്ന ശബ്ദം കേട്ടു . നിസ്കാരം കഴിഞ്ഞപ്പോൾ അവിടുന്ന് ചോദിച്ചു."എന്തായിരുന്നു കാര്യം?" "നിസ്കാരത്തിനായി ഞങ്ങൾ ധൃതി കൂട്ടിയതായിരുന്നു." തങ്ങൾ പറഞ്ഞു "അങ്ങനെ നിങ്ങൾ ചെയ്യരുതേ, നിസ്കാരത്തിന് വരുമ്പോൾ സമാധാനം മുറുകെ പിടിക്കുക. ഇമാമിനോടൊപ്പം ലഭിച്ചത് നിസ്കരിക്കുക, നഷ്ടപ്പെട്ടത് പൂർത്തിയാക്കുക"
( صحيح البخاري- ١/ ٢٢٨)
27-08-2024
തിരുചര്യ മുറുകെ പിടിക്കാൻ റബ്ബ് തുണക്കട്ടെ
#തിരുമൊഴി
തിരുനബിﷺ പറയുന്നു. "ഞാൻ ഇന്ന ആയത് മറന്നു, എന്ന് പറയൽ വളരെ മോശം. എന്നാൽ (ഓത്തിലും, ഖുർആൻ പഠനത്തിലും ശ്രദ്ധയില്ലാത്തതിനാൽ ഉണ്ടാകുന്ന) മറവി കാരണം അവനെ ശിക്ഷിക്കപ്പെടുന്നതാണ്. ഖുർആൻ പാരായണം നിത്യവും പതിവാക്കുക. കാരണം മനുഷ്യ ഹൃദയങ്ങളിൽ നിന്നും അവ ഒട്ടകത്തേക്കാൾ വേഗതയി ൽ ഓടുന്നതാണ്."
( صحيح البخاري- ٤٧٤٤)
02-07-2023
+971507091679
ഖുർആനിലൂടെ വിജയിച്ചവരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ
#തിരുമൊഴി
തിരുനബിﷺ പറയുന്നു."നിശ്ചയം പിശാച് കഠിന ഗ്രാഹ്യശേഷിയുള്ളവനും നക്കി തുടക്കുന്നവനു മാണ്. അതിനാൽ നിങ്ങളുടെ കാര്യത്തിൽ അവനെ ഭയപ്പെടുക.(ഭക്ഷണ ശേഷം നന്നായി കൈ കഴുകുക.) ഒരാൾ അന്തിയുറങ്ങുമ്പോൾ തന്റെ കൈയിൽ മാംസ/നെയ്യ് വാസനയുണ്ടാവു കയും തദ്വാരാ (ഭ്രാന്ത്, വെള്ളപ്പാണ്ട് തുടങ്ങിയ) വല്ല പ്രയാസവും ഉണ്ടായാൽ അവനെയല്ലാതെ മറ്റാരെയും അവൻ കുറ്റപ്പെടുത്തേണ്ടതില്ല."
( سنن الترمذي- ٤/ ٢٨٩)
30-06-2023
+971507091679
പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്നും അല്ലാഹു നമ്മെ രക്ഷിക്കട്ടെ
#തിരുമൊഴി
ഒരിക്കൽ ഒരു സ്വഹാബി തിരുനബിﷺയോട് പറഞ്ഞു.“തിരുദൂതരേ, കുറഞ്ഞ വാക്കിൽ അർത്ഥ സമ്പൂർണ്ണമായ ഒരു ഉപദേശം അങ്ങ് എനിക്കു തന്നാലും.” അവിടുന്ന് പറഞ്ഞു. “ നീ നിസ്കരിക്കാൻ നിൽക്കുമ്പോൾ അവസാനമായി വിട പറയുന്നവനെ പോലെ നിസ്കരിക്കുക. (മറ്റൊരുത്തനുമായുള്ള നിന്റെ സംസാരം മോശമായതിനാൽ) പിന്നീട് കാരണം ബോധിപ്പിക്കേണ്ട വിധം സംസാരിക്കാതിരിക്കുക. ജനങ്ങളുടെ കയ്യിലുള്ളത് ആശിക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക.”(المُعْجَمُ الْكَبِير -3987)
13/6/2023
+971507091679
തിരുനബി ﷺ യുടെ ഉപദേശങ്ങൾ ശിരസാവഹിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ
#തിരുമൊഴി
ഒരാൾ നബിﷺയോട് ചോദിച്ചു."അന്ത്യനാൾ എന്നാണ്?" "നീ എന്താണ് അതിന് വേണ്ടി ഒരുക്കി വെച്ചത്?" ആഗതൻ പറഞ്ഞു. " ഒന്നുമില്ല, പക്ഷേ ഞാൻ അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നു." അവിടുന്ന് പറഞ്ഞു. "നീ സ്നേഹിച്ചവരുടെ കൂടെയാണ് ഉണ്ടാവുക. "അനസ്(റ) പറയുന്നു. ഈ തിരുവചനം കേട്ടപ്പോൾ ഉണ്ടായ സന്തോഷം എനിക്ക് മറ്റൊരിക്കലും ഉണ്ടായിട്ടില്ല. തിരുനബിﷺ യെയും സ്വിദ്ദീഖ് (റ)യെയും ഉമർ(റ)നെയും സ്നേഹിക്കുന്നത് കൊണ്ട് ഞാൻ അവരോട് കൂടെയാകുമെന്ന് ആശിക്കുന്നു."
(صحيح البخاري- ٣٤٨٥ )
22/08/2024
തിരുനബിﷺ യോടൊപ്പം അല്ലാഹു നമ്മെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ
#തിരുചരിതം
ബനൂ ഇസ്‌റാഈല്യരിൽ 200 വയസ് വരെ ജീവിച്ച ധിക്കാരിയായ ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോൾ ജനങ്ങൾ ആ ജനാസയെടുത്ത് മാലിന്യങ്ങൾ തള്ളുന്ന സ്ഥലത്ത് കൊണ്ടു പോയിട്ടു. അല്ലാഹു മൂസ നബി (അ)യോട് വഹ്‌യ് അറിയിച്ചു. "ആ ജനാസ എടുത്ത് നിസ്കാരം നിർവ്വഹിച്ച് മറവ് ചെയ്യുക." അല്ലാഹുവിനോട് മൂസ നബി (അ) ചോദിച്ചു. "രക്ഷിതാവേ, 200വർഷം ജീവിച്ചിട്ടും ഈ വ്യക്തി നിന്നെ ധിക്കരിച്ച് നടന്നവനാണെന്ന് ബനൂ ഇസ്‌റാഈല്യർ മുഴുവനും സാക്ഷ്യപ്പെടുത്തുണ്ടല്ലോ? ”അല്ലാഹു പറഞ്ഞു “കാര്യം അങ്ങനെയാണെങ്കിലും അദ്ദേഹം തൗറാത്ത് മറിക്കുന്ന സമയം ‘മുഹമ്മദ് ’ എന്ന നാമം കാണുമ്പോഴൊക്കെ വിരൽ ചുംബിച്ച് രണ്ട് കണ്ണിലും വെക്കുകയും തിരുനബിﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്യാറുണ്ടായിരുന്നു. അതിന് നന്ദിയായി ഞാൻ എല്ലാം പൊറുത്ത് കൊടുക്കുകയും എഴുപത് സ്വർഗീയ ഹൂറികളെ ആ വ്യക്തിക്ക് ഇണയാക്കി കൊടുക്കുകയും ചെയ്തിരിക്കുന്നു."
(تَفْسِيرُ الدُّرّ الْمَنْثُور-3/579)
27/8/2024
തിരുനബിയോടുള്ള സ്നേഹം കാരണം അല്ലാഹു നമ്മെയും ഇരുലോകത്തും വിജയിപ്പിക്കട്ടെ
#തിരുമൊഴി
തിരുനബിﷺയുടെ പാദരക്ഷ സൂക്ഷിക്കുന്നവരും തങ്ങളെ നിഴൽ പോലെ അനുഗമിക്കുന്നവരുമായ സ്വഹാബിയാണ് അബ്ദുല്ലാഹിബ്നു മസ്‌ഊദ് (റ). തിരുദൂതരോടുള്ള ആദരവ് കാരണം അദ്ദേഹം ഏറ്റവും അഴകുള്ള വസ്ത്രം ധരിക്കുകയും നല്ല സുഗന്ധം ഉപയോഗിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരിക്കൽ അറാകിന്റെ കൊമ്പ് വെട്ടാൻ അദ്ദേഹം അറാക് മരം കയറി. നന്നേ ചെറിയ ഒരു മനുഷ്യനായത് കൊണ്ട് തന്നെ കാലിന്റെ നീളം സ്വഹാബികളെ ആശ്ചര്യപ്പെടുത്തി. അവർ അത് കണ്ട് ചിരിക്കുകയാണ്. തിരുനബിﷺ ചോദിച്ചു. “എന്താണ് എല്ലാവരും ചിരിക്കുന്നത്?” “ഇബ്നു മസ്‌ഊദ് (റ) ന്റെ കാലിന്റെ വലിപ്പം കണ്ടിട്ടാണ് നബിയേ.” തിരുനബി ﷺപറഞ്ഞു. “അല്ലാഹുവാണെ സത്യം, ആ രണ്ട് കാലുകൾ അന്ത്യനാളിൽ മീസാനിൽ ഉഹ്‌ദ് മലയേക്കാൾ ഏറ്റവും ഭാരമേറുന്നതാണ്.”
(الْمُعْجَمُ الْكَبِير -8517)
11/6/2023
+971507091679
അല്ലാഹു സ്വഹാബികളോടൊപ്പം നമ്മെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
Wayanad