27/05/2023
കൊറിയ ഏഷ്യ - പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ 200 മിറ്ററിൽ വെള്ളി മെഡൽ നേടി രാജ്യത്തിന് അഭിമാനമായ ലിൻസിക്ക് 2000 - SSLC BATCH Moolankave പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്വീകരണം നൽകി.
മൂലങ്കാവ് നാഷണൽ ലൈബ്രറി ഹാളിൽ വെച്ച് നടത്തിയ സ്വീകരണ യോഗത്തിൽ 2000 - SSLC BATCH Moolankave പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് ഇന്ത്യയുടെ അഭിമാനമായ പ്രിയ കൂട്ടുകാരി ലിൻസിയെ പൊന്നാട അണിയിച്ച് സ്വീകരിക്കുകയും സ്നേഹോപഹാരം നൽകി അനുമോദിക്കുകയുംചെയ്തു. പങ്കെടുത്ത എല്ലാവരും പ്രിയപ്പെട്ട കൂട്ടുകാരിയുടെ അഭിമാന നേട്ടത്തിന് അഭിനന്ദനം അറിയിക്കുകയും ആശംസകൾ നേരുകയും ചെയ്തു.