06/08/2018
*പൂർവ വിദ്യാർത്ഥികൾക്ക് സ്വാഗതം.... വണ്ടൂർ ഗേൾസിലേക്ക് വീണ്ടും...*..... ---............... -...............
നമ്മുടെ വിദ്യാലയം വളരുകയാണ്... അന്താരാഷ്ട്ര നിലവാരത്തിലേക്ക്..
ഒരു പാട് സ്വപ്നങ്ങളുമായി ഇവിടെ നിന്നും ലോകത്തിന്റെ നാനാഭാഗത്തേക്കും ചിറകുവിരിച്ചു പറന്നു പോയവർക്കൊക്കെയും ഒരുനാൾ ഒരു കുടക്കീഴിൽ ഒത്തുകൂടാൻ വേദിയൊരുങ്ങുന്നു... ഈ വിദ്യാലയം പുരോഗതിയുടെ ഔന്നത്യത്തിലേക്കു് കുതിയ്ക്കുകയാണ്... സർക്കാരും സമൂഹവും അതിനായി കൈകോർക്കുന്നു.''.... പ്രിയപ്പെട്ട പൂർവവിദ്യാർത്ഥികളെ നിങ്ങളും ഉണ്ടാവണം കൂടെ.... സഹകരണ മനോഭാവത്തോടെ ഈ മുന്നേറ്റത്തിനൊരു കൈത്താങ്ങായി ..... ഞങ്ങൾ പ്രതീക്ഷയുടെ നിറവിലാണ്.... ഒഴിവാക്കരുത് നിങ്ങളുടെ സ്നേഹ സാന്നിദ്ധ്യം. ഓർമിക്കുക *ആഗസ്റ്റ് 10 വെള്ളിയാഴ്ച 3 മണി....*
പ്രൈമറി തലം വരെ ഇവിടുത്തെ പൂർവ വിദ്യാർത്ഥികളായിരുന്ന ആൺകുട്ടികളെയും ക്ഷണിയ്ക്കുന്നു... സ്നേഹപൂർവം...