GHSS വരവൂർ

GHSS വരവൂർ വരവൂരിന്റെ സ്വന്തം വിദ്യാലയം നൂറിന്റെ നിറവിൽ

14/08/2026
07/08/2026

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ലക്ഷ്യവുമായി എറൈസ് (ARISE - AI & Robotics Initiative for School Education) പദ്ധതിക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായ ഈ പദ്ധതി കൈറ്റിന്റെ നേതൃത്വത്തിൽ ഹൈസ്‌കൂളുകളിൽ എ ഐ, റോബോട്ടിക്സ് മേഖലകളെ സംയോജിപ്പിച്ച് മുൻനിര റോബോട്ടിക് കിറ്റുകൾ അടങ്ങിയ 'എറൈസ് ഹബ്ബുകൾ' സ്ഥാപിച്ച് കുട്ടികൾക്ക് ആധുനിക സാങ്കേതികവിദ്യയിൽ പ്രായോഗിക പരിശീലനം നൽകും. നൂതന ഉപകരണങ്ങളുടെ പ്രോട്ടോടൈപ്പുകൾ സ്വയം നിർമ്മിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കൂടുതൽ വിവരങ്ങൾക്ക് https://kerala.gov.in/articledetail/MTA4MjE2OTk5NC40/0 #

07/08/2026

സ്കൂൾ അവധി ആയതുകൊണ്ട് ഇന്ന് 7-8-26 ന് നടത്താൻ നിശ്ചയിച്ച ഫുട്ബോൾ സെലെക്ഷൻ മറ്റൊരു ദിവസം നടത്തുന്നതായിരിക്കും..

07/08/2026

ജില്ലയിൽ രാത്രിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, CBSE, ICSE സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് 07.08.2026 തീയതി , വെള്ളി അവധി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ നിയമം, 2005 സെക്ഷന്‍ 30(2) (xxix) പ്രകാരം ഇതിനാല്‍ ഉത്തരവാകുന്നു.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. മേല്‍ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസസ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്.

ജലാശയങ്ങളിൽ ഇറങ്ങരുത്: പുഴകൾ, തോടുകൾ, ക്വാറികൾ, വെള്ളക്കെട്ടുകൾ എന്നിവയ്ക്ക് സമീപത്തേക്ക് കുട്ടികൾ പോകരുത്.
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക: ശക്തമായ മഴയുള്ള സമയങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.
മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവർ തദ്ദേശ ഭരണകൂടത്തിന്റെയോ ദുരന്തനിവാരണ സേനയുടെയോ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

04/08/2026

താലൂക്കുകളിൽ നിന്നു ലഭിച്ചിട്ടുള്ള വിവരങ്ങൾ അനുസരിച്ച്; ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലും, ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, CBSE, ICSE സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 05.08.2026 തീയതി , ബുധൻ അവധി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ നിയമം, 2005 സെക്ഷന്‍ 30(2) (xxix) പ്രകാരം ഇതിനാല്‍ ഉത്തരവാകുന്നു.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. മേല്‍ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസസ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്.

ജലാശയങ്ങളിൽ ഇറങ്ങരുത്: പുഴകൾ, തോടുകൾ, ക്വാറികൾ, വെള്ളക്കെട്ടുകൾ എന്നിവയ്ക്ക് സമീപത്തേക്ക് കുട്ടികൾ പോകരുത്.
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക: ശക്തമായ മഴയുള്ള സമയങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.
മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവർ തദ്ദേശ ഭരണകൂടത്തിന്റെയോ ദുരന്തനിവാരണ സേനയുടെയോ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

01/08/2026

മക്കളെ മഴയാണ് .കളിക്കാനും ചുറ്റിനടക്കാനും മറ്റുമായിട്ട് മഴയത്ത് ഇറങ്ങല്ലേ . Safe ആയി വീടുകളിൽ കഴിയുക . പ്രേതെകിച്ചു വെള്ളക്കെട്ട് ഭാഗത്തേക്ക് കുളിക്കാനോ മീൻ പിടിക്കാൻ പോലുള്ള കാര്യങ്ങൾക്ക് പോവരുത് ...സൂക്ഷിക്കണേ

👏🏻👏🏻👏🏻
28/07/2026

👏🏻👏🏻👏🏻

Congrats 👏🏻👏🏻
28/07/2026

Congrats 👏🏻👏🏻

Address

Varavoor
Wadakanchery
680585

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when GHSS വരവൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GHSS വരവൂർ:

Shortcuts

Share

Category