Faisal Moulavi Puthuparamba

Faisal Moulavi Puthuparamba Director, Jamia Al-Hind Al-Islamia, Mini Ooty, Malappuram, Kerala, India
(1)

02/08/2026

ദീൻ പഠിക്കുന്നവരെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം | Faisal Moulavi حفظه الله | Malayalam Shorts

02/08/2026

വിദ്യാർത്ഥികൾക്കുള്ള എന്റെ ഉപദേശം I Part 2 | - ഉസ്താദ് ഫൈസൽ മൗലവി حفظه الله -

02/08/2026

വിദ്യാർത്ഥികൾക്കുള്ള എന്റെ ഉപദേശം | - ഉസ്താദ് ഫൈസൽ മൗലവി حفظه الله -

آيبون تائبون لربنا حامدون ഞങ്ങൾ മടങ്ങുന്നു; പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെ ✍️ ഫൈസൽ മൗലവി (റിയാദ്, സൗദി അറേബ്യ) ജീവിതത...
02/08/2026

آيبون تائبون لربنا حامدون

ഞങ്ങൾ മടങ്ങുന്നു;
പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെ

✍️ ഫൈസൽ മൗലവി
(റിയാദ്, സൗദി അറേബ്യ)

ജീവിതത്തിൽ ധാരാളം യാത്രകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇത്രയേറെ അനുഗ്രഹങ്ങൾ പെയ്തിറങ്ങിയ യാത്ര ഇതാദ്യം.
ربنا لك الحمد

ദാറുൽ ഹദീസ് വിദ്യാർത്ഥികളോടൊപ്പം ജൂലൈ 06 നാണ് നാട്ടിൽ നിന്ന് യാത്ര പുറപ്പെട്ടത്. ഉംറ നിർവ്വഹിക്കുക, പണ്ഡിതരെ കണ്ട് ഹദീസിൽ ഇജാസ നേടുക എന്നിവയായിരുന്നു മുഖ്യലക്ഷ്യം.

എന്നാൽ, പഞ്ചാരക്കുന്നിൻമേൽ തേൻമഴ പെയ്തു എന്ന് പറയും പോലുള്ള അനുഭവമാണ് ഞങ്ങൾക്കുണ്ടായത്.

മക്ക ഹറം ഇമാം മുതൽ സൗദി അറേബ്യയിലെ ഉന്നതരായ 25 ലേറെ പണ്ഡിതരെ കാണാനും അതിൽ പലരുമായും അഭേദ്യമായ ആത്മബന്ധം സ്ഥാപിക്കാനും സാധിച്ചു.

ബുഖാരി, മുസ്‌ലിം, അബൂ ദാവൂദ്, തിർമിദി, ഇബ്നു മാജ, നസാഈ, മുസ്‌നദ് അഹ്മദ്, മുവത്വ, സുനനുദ്ദാരിമി തുടങ്ങി 15 ലേറെ ഗ്രന്ഥങ്ങൾക്ക് വിവിധ പണ്ഡിതരിൽ നിന്നായി ഇജാസ നേടാനും, ധാരാളം കിതാബുകൾ ഹദ് യയായി ലഭിക്കാനുമുള്ള മഹാ ഭാഗ്യം കിട്ടി. الحمد لله

സൗദിയിലെ വിവിധ പ്രദേശങ്ങളിലെ ചരിത്ര പ്രധാന സ്ഥലങ്ങൾ, വിവിധ പഠന-പ്രബോധന സംരംഭങ്ങൾ, മദീന ഇസ്‌ലാമിക് യൂണിവേഴ്സിറ്റി, ഖുർആൻ പ്രിൻ്റിങ്ങ് പ്രസ്സ് തുടങ്ങി നിരവധി സംരംഭങ്ങളിൽ ഔദ്യോഗിക സന്ദർശനത്തിന് അവസരം ലഭിച്ചു.

55 ലേറെ രാഷ്ട്രങ്ങളിൽ നിന്നുള്ള പണ്ഡിതരും മത വിദ്യാർത്ഥികളുമടക്കം 300 ലേറെ പേർ പങ്കെടുത്ത വൈജ്ഞാനിക വേദിയിൽ സംസാരിക്കാൻ അവസരമുണ്ടായി.

വിസ്‌ഡം ഓർഗനൈസേഷൻ്റെ വിവിധ ഇസ്‌ലാഹി സെൻ്ററുകൾ സന്ദർശിക്കാനും പ്രവർത്തകരുമായി സംഗമിക്കാനും സാഹചര്യമുണ്ടായി.

കുതിര സവാരി, സ്വിമ്മിങ് അടക്കമുള്ള വിനോദങ്ങൾക്കും പ്രവിശാലമായ ഈത്തപ്പനത്തോട്ടത്തിലെ ആനന്ദം നിറഞ്ഞ താമസത്തിനും അവസരമൊരുങ്ങി.

ജാമിഅയുടെയും വിസ്‌ഡം കൂട്ടായ്മയുടെയും മുന്നോട്ടുള്ള പ്രയാണത്തിന് സഹായകമാകുന്ന ധാരാളം കവാടങ്ങൾ തുറക്കപ്പെട്ടു. അൽഹംദുലില്ലാഹ്.

എല്ലാം പടച്ച റബ്ബിൻ്റെ മഹത്തായ അനുഗ്രഹം മാത്രം. റബ്ബേ നീ സ്വീകരിക്കണേ അല്ലാഹ് 🤲

എല്ലാ അർത്ഥത്തിലും അനുഗ്രങ്ങൾ പെയ്തിറങ്ങിയ ഒരു യാത്ര.
അതെ,
رحلة علمية مباركة بإذن الله

വിശുദ്ധ ക്വുർആനിൻ്റെയും ഹദീസിൻ്റെയും സേവന രംഗത്ത് സൗദി അറേബ്യ ചെയ്യുന്ന അനുപമമായ സേവനങ്ങളുടെ ആഴം നേരിട്ടറിയാൻ ഈ യാത്ര നിമിത്തമായി.

ലോക ചരിത്രത്തിൽ തന്നെ തുല്യതയില്ലാത്ത അത്ര വൈജ്ഞാനിക സംരംഭങ്ങളാണ് ഇരു ഹറമുകളിൽ, വിശിഷ്യാ മദീനാ പള്ളിയിൽ ഇന്ന് നടക്കുന്നത് .
ആയിരക്കണക്കായ ഹദീസുകളും നൂറ് കണക്കായ ഗ്രന്ഥങ്ങളും ഹൃദിസ്ഥമാക്കിയ ലക്ഷക്കണക്കിന് മത വിദ്യാർത്ഥികളെയാണ് ഈ രാജ്യം വാർത്തെടുക്കുന്നത്. ഈ രാജ്യത്തെക്കുറിച്ച് എതിരാളികൾ പ്രചരിപ്പിക്കുന്ന വാർത്തകൾക്കപ്പുറത്ത് സൗദി അറേബ്യയുടെ ശരിയായ മുഖം തിരിച്ചറിയുന്നവർ ഈ രാജ്യത്തിനും ഇവിടുത്തെ ഭരണാധികാരികൾക്കും വേണ്ടി അറിയാതെ പ്രാർത്ഥിച്ച് പോകും - തീർച്ച !
أللهم وفقهم لما تحب وترضى

ഈ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ പല തരത്തിൽ സഹായിച്ചവർ നിരവധിയാണ്; ദമാം, കോബാർ, ജുബൈൽ, ജിദ്ദ, മക്ക, മദീന, ബുറൈദ, റിയാദ് തുടങ്ങിയ വിവിധ ഇസ്‌ലാഹി സെൻ്ററുകളിലെ പ്രവർത്തകരും ഭാരവാഹികളും, സാമ്പത്തികമായി പിന്തുണച്ച നിരവധി പേർ, താമസ-ഭഷണ-യാത്രാ സൗകര്യങ്ങൾ ഒരുക്കിത്തന്നവർ, തുടങ്ങി വിവിധ മേഖലകളിലായി സഹായം ചൊരിഞ്ഞവർ നിരവധി. سبحان الله

ആരും നൽകിയ സഹായങ്ങൾ വൃഥാവിലാവില്ല എന്ന് പ്രതീക്ഷിക്കാം. എല്ലാവരിലും റബ്ബ് അനുഗ്രഹങ്ങൾ വർഷിക്കട്ടെ آمين

ഭാവിയിലെ ഉന്നത പണ്ഡിതരായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഈ വിദ്യാർത്ഥി സംഘത്തിന് മുന്നോട്ടുള്ള പ്രയാണത്തിന് വലിയ വെളിച്ചമാണ് ഈ യാത്രിലൂടെ ലഭിച്ചത്. ആ വെളിച്ചത്തിൽ അവർ മുന്നേറുമെന്ന് പ്രതീക്ഷിക്കാം.
اللهم كن لهم خير معين

ഞങ്ങൾ മടങ്ങുന്നു;
നിറഞ്ഞ മനസ്സോടെ, മനസ്സറിഞ്ഞ നന്ദിയോടെ, പ്രാർത്ഥനാ നിർഭരരായി, ജീവിതത്തിൽ പുതിയ അദ്ധ്യായങ്ങൾ തുന്നിചേർത്ത്, ഉറച്ച ചില തീരുമാനങ്ങളോടെ. റബ്ബ് തുണക്കട്ടെ.

وفقنا الله لما يحب ويرضى

02-08-26
ഞായർ

16/07/2026

വിദ്യാർത്ഥികൾക്കുള്ള എന്റെ ഉപദേശം | ഉസ്താദ് ഫൈസൽ മൗലവി حفظه الله

08/07/2026

THE EVIDENCE | തെളിവുകളുടെ ആദർശ വിചാരം | അഹ്‌ലുസ്സുന്ന ആദർശ പ്രയാണം

📢 ദൗറ ഇൽമിയ്യഃ - ഭാഗം 02പ്രിയ സുഹൃത്തുക്കളെ,പറമ്പിൽ പീടിക മസ്ജിദ് അൽ ഹിക്മയിൽ വെച്ച് നടക്കുന്ന അൽ ഉസൂലു സ്സലാസ എന്ന ഗ്രന...
24/06/2026

📢 ദൗറ ഇൽമിയ്യഃ - ഭാഗം 02

പ്രിയ സുഹൃത്തുക്കളെ,

പറമ്പിൽ പീടിക മസ്ജിദ് അൽ ഹിക്മയിൽ വെച്ച് നടക്കുന്ന അൽ ഉസൂലു സ്സലാസ എന്ന ഗ്രന്ഥം അടിസ്ഥാനമാക്കിയുള്ള ദൗറയുടെ രണ്ടാമത്തെ ക്ലാസിലേക്ക് നിങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

🗓️ 28 ജൂൺ 2026, ഞായർ
⏱️ 07 PM — 10 PM
🕌 മസ്ജിദ് അൽ ഹിക്മ, പറമ്പിൽ പീടിക
🔗 https://maps.app.goo.gl/5pGgxka7KULpyAej9

✅ രജിസ്റ്റർ ചെയ്യുന്നവർക്ക് ഭക്ഷണം ലഭ്യമാണ്.

🔗 രജിസ്ട്രേഷൻ ലിങ്ക്:
https://forms.gle/iNMHCkwRSfdmyuP57

☎️ +91 62351 72751

ഏവർക്കും സ്വാഗതം

10/06/2026

❓നിയ്യത്ത് ഇല്ലെങ്കിൽ എന്തുമാകാമെന്നോ..?
Niyyathu Illenkil
Enthumaakaamenno..?
═══════ ﷽ ═══════
നേർവഴി Nᴇʀᴠᴀᴢʜɪ
4️⃣0️⃣0️⃣8️⃣
10/06/2026 WEDNESDAY
▫️23-Dhul-Hijjah-1447▫️
•┈┈┈┈┈••✿❁✿••┈┈┈┈┈•
⌚ 5:10 𝑴𝒊𝒏𝒖𝒕𝒆𝒔 𝑶𝒏𝒍𝒚
🎙️ FAISAL MOULAVI
═════════════════
📧 നേർവഴി സംബന്ധിച്ച താങ്കളുടെ അഭിപ്രായങ്ങൾ താഴെ കൊടുത്ത ലിങ്കിൽ അറിയിക്കുക.
https://wa.link/etw3i3

🪀 നേർവഴി ദിവസവും ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://qr1.be/4M9V

📢 ദൗറ ഇൽമിയ്യഃപ്രിയ സുഹൃത്തുക്കളെ,പറമ്പിൽ പീടിക മസ്ജിദ് അൽ ഹിക്മയിൽ വെച്ച് നടക്കുന്ന `അൽ ഉസൂലു സ്സലാസ` എന്ന ഗ്രന്ഥം അടിസ...
09/06/2026

📢 ദൗറ ഇൽമിയ്യഃ

പ്രിയ സുഹൃത്തുക്കളെ,

പറമ്പിൽ പീടിക മസ്ജിദ് അൽ ഹിക്മയിൽ വെച്ച് നടക്കുന്ന `അൽ ഉസൂലു സ്സലാസ` എന്ന ഗ്രന്ഥം അടിസ്ഥാനമാക്കിയുള്ള ദൗറയിലേക്ക് നിങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

🗓️ 12 ജൂൺ 2026, വെള്ളി
⏱️ 07 PM — 10 PM
🕌 മസ്ജിദ് അൽ ഹിക്മ, പറമ്പിൽ പീടിക
🔗 https://maps.app.goo.gl/5pGgxka7KULpyAej9

✅ രജിസ്റ്റർ ചെയ്യുന്നവർക്ക് ഭക്ഷണവും പഠനഗ്രന്ഥവും ലഭ്യമാണ്.

🪙 രജിസ്ട്രേഷൻ ഫീ: ₹100/-
⚠️ പേയ്മെന്റ് ചെയ്ത ശേഷം സ്ക്രീൻഷോട്ട് +91 62351 72751 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക

🔗 രജിസ്ട്രേഷൻ ലിങ്ക്:
https://forms.gle/hZhReHSftvgLHAeg6
➖➖➖➖➖➖
വിസ്ഡം യൂത്ത്, പറമ്പിൽ പീടിക ശാഖ
☎️ +91 62351 72751

06/06/2026

അഹ്‌ലുസ്സുന്നയുടെ നേതാക്കൾ
ഭാഗം 03

2026 ജൂൺ 06
ശനി, മഗ്‌രിബ് ന് ശേഷം

ദാറുസ്സലാം സലഫി മസ്ജിദ്,
വേങ്ങര

Address

MLA Road Venkulam Oorakam
Vengara

Alerts

Be the first to know and let us send you an email when Faisal Moulavi Puthuparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Faisal Moulavi Puthuparamba:

Shortcuts

Share

Category