മുത്ത്നബി : സ്നേഹത്തിന്റെ തിരുവസന്തം

  • Home
  • India
  • Vengad
  • മുത്ത്നബി : സ്നേഹത്തിന്റെ തിരുവസന്തം

മുത്ത്നബി : സ്നേഹത്തിന്റെ തിരുവസന്തം * قال رسول الله صل الله عليه وسلم (من صلى على عشراً حين يصبح وعشراً حين يمسى أدركته شفاعتى يوم القيامة)
*(البخيل من ذكرت عنده ولم يصلى على)

إِنَّما بُعِثْتُ لِأُتَمِّمَ مَكَارِمَ الْأَخْلَاقِ!സദ്സ്വഭാവത്തിൻ്റെ സമ്പൂർണ്ണ സാക്ഷാത്കാരമായി അവതരിച്ച തിരുനബി ﷺ യുടെ ...
28/09/2023

إِنَّما بُعِثْتُ لِأُتَمِّمَ مَكَارِمَ الْأَخْلَاقِ!
സദ്സ്വഭാവത്തിൻ്റെ സമ്പൂർണ്ണ സാക്ഷാത്കാരമായി അവതരിച്ച തിരുനബി ﷺ യുടെ അനുയായികൾ, ഹബീബ് പകർന്ന സ്വഭാവ മഹിമ ചേർത്ത് വെക്കുക.
يسِّروا ولا تعسِّروا، وبشِّروا ولا تنفِّروا
എളുപ്പമുള്ള ദീനിനെ നാം കുടുസ്സാക്കരുത്, സന്തോഷ വാർത്ത അറിയിക്കേണ്ടവർ വെറുപ്പിൻ്റെ വിധാതാക്കൾ ആവരുത്!

ഉൾകൊള്ളലിൻ്റെ ദീനാണ് ഇസ്‌ലാം.
സഹിഷ്ണുതയുടെ പ്രചാരകരാവുക, സമഭാവനയുടെ സ്നേഹ റസൂലാവുക, മുഹമ്മദീയ സ്വഭാവ മഹിമയുടെ സന്ദേശ വാഹകരാവുക!
അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.

#عيدميلادالنبي ﷺ
صلى الله عليك يا سيدي يارسول الله

നാമെല്ലാവരും പുതിയ ഒരു വത്സരത്തിലേക്ക് - ഹിജ്റ 1445 ലേക്ക് -  പ്രവേശിച്ചിരിക്കുകയാണ്.ഓരോ പുതുവർഷവും പുതിയ പുതിയ തീരുമാനങ...
19/07/2023

നാമെല്ലാവരും പുതിയ ഒരു വത്സരത്തിലേക്ക് - ഹിജ്റ 1445 ലേക്ക് - പ്രവേശിച്ചിരിക്കുകയാണ്.

ഓരോ പുതുവർഷവും പുതിയ പുതിയ തീരുമാനങ്ങൾ എടുക്കാനും പ്രതിജ്ഞകൾ നടപ്പിലാക്കാനും കൂടിയാണല്ലോ നാം ഉപയോഗപ്പെടുത്താറുള്ളത്. ഇത്തവണ, ശൈഖ് സഈദ് റമളാൻ ബൂത്വി തൻ്റെ പ്രിയപ്പെട്ട ശിഷ്യന്മാർക്ക് നൽകാറുള്ള പത്തു കൽപനകൾ (അൽ ഉഹൂദുൽ അശ്റ) ഓർത്തുവച്ച് പ്രാവർത്തികമാക്കാൻ ശ്രമിക്കാം നമുക്ക്. അവ ഇങ്ങനെയാണ്:

(1) എല്ലാ ദിവസവും പള്ളിയിൽ പോയി സുബ്ഹ് നിസ്കരിക്കുക. ശേഷം, സൂര്യോദയം വരെ അവിടെ ഇരുന്ന് ദിക്റിലും പ്രാർഥനയിലും മുഴുകുക.

(2) ഏതു സ്ഥലത്താണെങ്കിലും അഞ്ചു നേരവും ബാങ്കു കേട്ടാൽ ഏറ്റവും അടുത്തുള്ള പള്ളിയിൽ പോയി ആദ്യ ജമാഅത്തിൽ പങ്കെടുക്കുക.

(3) നമ്മുടെ മുഴുവൻ സമയവും വല്ല സൽകർമം ചെയ്യുന്നതിനോ അല്ലെങ്കിൽ ദീൻ അനുവദിച്ച അധ്വാനത്തിനോ അതുമല്ലെങ്കിൽ അനുവദനീയമായ വിനോദത്തിനോ വേണ്ടി മാത്രം ഉപയോഗിക്കുക.

(4) ഓരോ ദിവസവും ഉറങ്ങാൻ പോകുമ്പോൾ ഒരു പക്ഷേ, നാളെ രാവിലെ ഞാൻ ഉണർന്നേക്കില്ല എന്നു ചിന്തിച്ചു ഉറങ്ങാൻ പോകുക. അങ്ങനെ ഇസ്തിഗ്ഫാറും ആത്മവിചാരണയും ദിക്റുകളും ഉരുവിട്ട് കിടക്കുക. തസ്ബീഹിലും പ്രാർഥനയിലും ആവാതെ ഉറങ്ങുകയേ ചെയ്യരുത്.

(5) നന്മയോ തിന്മയോ ആവട്ടെ, ദുൻയാവിൽ നിന്ന് നിനക്ക് എന്തു കിട്ടിയാലും അതെല്ലാം അല്ലാഹുവിൽ നിന്നാണെന്ന് മനസ്സിലാക്കുക. അങ്ങനെ നന്മകൾക്ക് നന്ദിയുള്ളവനും തിന്മകൾക്ക് ക്ഷമിക്കുന്നവനും ആവുക.

(6) എപ്പോൾ നിസ്കരിച്ചാലും അല്ലാഹുവിൻ്റെ മുമ്പിലേക്ക് കൈകൾ നീട്ടാതെ എഴുന്നേറ്റു പോവരുത്.

(7) ജനങ്ങൾ നിന്നെ വെറുക്കുകയോ അകറ്റുകയോ ചെയ്യാം. പക്ഷേ, പരമപ്രധാനം അല്ലാഹുവിൻ്റെ പൊരുത്തവും ഇഷ്ടവുമാണെന്ന് മനസ്സിലാക്കുക.

(8) മറ്റുള്ള ആളുകളുടെ കുറ്റവും കുറവും പറയാൻ നിൻ്റെ മനസ്സ് വെമ്പുന്നപക്ഷം ആദ്യം നീ നിൻ്റെ പോരായ്മകൾ ഓർക്കുക.

(9) നാളെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ നിൻ്റെ കയ്യിലുള്ള പാഥേയം ശുദ്ധവും കളങ്കരഹിതവുമായ ഹൃദയമായിരിക്കട്ടെ.

(10) അവസാനമായി, വല്ല തെറ്റും ചെയ്യാൻ നിൻ്റെ മനസ്സ് നിന്നെ പ്രേരിപ്പിച്ചാൽ ഉടനടി മരണത്തെ സ്മരിക്കുക.


Courtesy

10/07/2023
11/05/2023
റമളാൻ 3; സയ്യിദത്ത് ഫാത്വിമ ബീവി (റ) വഫാത് ദിനം*********      ************    *************തിരുനബി(സ്വ)യുടെ ഏറെ പ്രിയപ്പ...
25/03/2023

റമളാൻ 3; സയ്യിദത്ത് ഫാത്വിമ ബീവി (റ) വഫാത് ദിനം
********* ************ *************

തിരുനബി(സ്വ)യുടെ ഏറെ പ്രിയപ്പെട്ട മകളും, സ്വര്‍ഗസ്ത്രീകളുടെ നേതാവും, അഹ്‌ലുബൈതിലെ സയ്യിദുമാരുടെ മാതാവുമാണ് ഫാത്വിമബീബി (റ). അവരുടെ ജന്‍മവര്‍ഷത്തില്‍ അഭിപ്രായാന്തരങ്ങള്‍ കാണുന്നുണ്ട്. പ്രബലാഭിപ്രായപ്രകാരം നുബുവ്വതിന്റെ അഞ്ച് വര്‍ഷം മുമ്പ് നബി(സ്വ)യുടെ മുപ്പത്തിഅഞ്ചാം വയസ്സില്‍ കഅ്ബയുടെ പുനര്‍നിര്‍മാണ വേളയില്‍ ഹജറുല്‍അസ്‌വദ് വെച്ച് പ്രശ്‌നപരിഹാരം നടത്തിയ സന്ദര്‍ഭത്തിലാണ് പുത്രിയുടെ ജനനസന്തോഷ വാര്‍ത്ത നബിയുടെ കാതില്‍ പതിയുന്നത്. ഫാത്വിമയെന്ന് പേര് വിളിച്ചതോടൊപ്പം സഹ്‌റാഅ് എന്ന സ്ഥാനപ്പേര് വിളിക്കുകയും ചെയ്തു.

ജ്യേഷ്ടസഹോദരിമാരുടേയും ഉമ്മയുടേയും കൂടെ സസന്തോഷം കഴിഞ്ഞിരുന്ന മഹതി സഹോദരിമാരുടെ വിവാഹങ്ങള്‍ക്ക് ശേഷം ഉമ്മയുടെ കൂടെ കഴിഞ്ഞു. ഉമ്മയുടേയും ഉപ്പയുടേയും സമ്പൂര്‍ണ പരിലാളനയും സ്‌നേഹവായ്പും വേണ്ടുവോളം ആസ്വദിക്കുവാന്‍ ഈ വേളയില്‍ അവര്‍ക്ക് സാധ്യമായി. ഹിറാഗുഹയില്‍ ഏകാന്തനായി ധ്യാനമനുഷ്ടിക്കാന്‍ തിരുനബി(സ്വ) പോകുന്നതെല്ലാം ഫാത്വിമ(റ)യുടെ മനസ്സില്‍ പച്ചപിടിച്ചുനില്‍കുന്ന ഓര്‍മകളായിരുന്നു. പ്രബോധനജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ അവിടുന്ന് അനുഭവിച്ച കുത്തുവാക്കുകളും പരിഹാസങ്ങളുമെല്ലാം ഫാത്വിമ(റ)യെ വല്ലാതെ വേദനിപ്പിച്ചു. കഅ്ബയുടെ ചാരത്ത് വെച്ച് തിരുനബി(സ്വ) നിസ്‌കരിക്കുമ്പോള്‍ ഉഖ്ബതുബ്‌നുഅബീമുഐത്വ് കൊണ്ടുവന്നിട്ട കുടല്‍മാല എടുത്തുമാറ്റിയതും കഴുകിക്കൊടുത്തതും ഫാത്വിമബീബിയായിരുന്നു.

അബൂബകര്‍(റ), ഉമര്‍(റ) തുടങ്ങിയ പ്രമുഖരെല്ലാം വിവാഹന്വേഷണം നടത്തിയെങ്കിലും അലി(റ) നാണ് പ്രിയപ്പട്ട മോളെ നബി(സ്വ) വിവാഹം ചെയ്ത്‌കൊടുത്തത്. നാനൂറ് മിസ്ഖാല്‍ വെള്ളിക്കാണ് അല്ലാഹുവിന്റെ കല്‍പനപ്രകാരം ഹിജ്‌റ ഒന്നാം വര്‍ഷം റജബില്‍ ആ വിവാഹം നടന്നത്. രണ്ടാം വര്‍ഷം മുഹര്‍റം മാസത്തില്‍ കല്യാണസദ്യയും നടത്തി. ഇരുവര്‍ക്കും അവരുടെ സന്താനപരമ്പരക്കും ബര്‍കതിന് വേണ്ടി നബി(സ്വ)ദുആ ചെയ്തു.

ഇരുവര്‍ക്കിടയിലും പലപ്പോഴും പിണക്കങ്ങളും മറ്റും ഉടലെടുത്തപ്പോള്‍ എല്ലാം നബി(സ്വ) രമ്യമായി പരിഹരിച്ചു. ഒരുവേള അബൂജഹ്‌ലിന്റെ പുത്രിയെ വിവാഹം കഴിക്കാന്‍ അലി(റ) ചില നീക്കങ്ങള്‍ നടത്തിയപ്പോള്‍ ഫാത്വിമബീബിക്കും നബി(സ്വ)ക്കും അത് ഇഷ്ടപ്പെട്ടില്ല. നബി(സ്വ) പരസ്യമായിത്തന്നെ അത് തന്റെ പ്രഭാഷണത്തില്‍ സൂചിപ്പിക്കുയുണ്ടായി. ''എന്റെ മകളെ ത്വലാഖ് ചൊല്ലിയശേഷമല്ലാതെ അബൂത്വാലിബിന്റെ പുത്രന് അംറുബ്‌നുഹിശാമിന്റെ പുത്രിയെ വിവാഹം ചെയ്യാന്‍ സാധിക്കുകയില്ല'' എന്ന് പോലും അവിടുന്ന് പറയുകയുണ്ടായി. അവസാനം അലി(റ) ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിയുകയുണ്ടായി.

ഫാത്വിമബീബി(റ)യെ ഏറെ സ്‌നേഹത്തോടെയും ആദരവോടെയുമാണ് നബി(സ്വ) കണ്ടിരുന്നത്. വരുമ്പോഴെല്ലാം എഴുന്നേറ്റ് നിന്ന് ചുംബിക്കുകയും, കൈപിടിച്ച് സ്ഥാനങ്ങളില്‍ ഇരിത്തുകയും ചെയ്യുമായിരന്നു.

മുത്ത്‌നബി(സ്വ)മരണരോഗത്തില്‍ കിടക്കുമ്പോള്‍ തന്നെ തന്റെ വിയോഗാനന്തരം കുടുംബത്തില്‍ നിന്ന് ആദ്യമായി പരലോകത്തേക്ക് കടന്നുവരുന്നത് ഫാത്വിമയായിരിക്കും എന്ന് മഹതിയോട് സൂചിപ്പിച്ചിരുന്നു. മുത്ത്‌നബി(സ്വ)യെ മറവ് ചെയ്ത് തിരിച്ചുവരുന്ന അനസ്(റ)കണ്ടപ്പോള്‍ ഫാത്വിമബീബി(റ) അവരോട് ചോദിച്ചു; 'മുത്ത് നബി(സ്വ)യുടെ ശരീരത്തിലേക്ക് മണ്ണ് വാരിയെറിയാന്‍ നിങ്ങള്‍ക്ക് എങ്ങിനെയാണ് മനസ്സ് വന്നത്'.

തിരുനബി(സ്വ)യുടെ വഫാതിന് ശേഷം അല്‍പകാലം കഴിഞ്ഞപ്പോള്‍ മഹതിക്ക് രോഗം ബാധിച്ചു. അബൂബകര്‍(റ) തന്റെ ഭാര്യയായിരുന്ന അസ്മാഅ് ബിന്‍തു ഉമൈസിനെ അവരെ ശുശ്രൂഷിക്കാന്‍ വേണ്ടി പറഞ്ഞയിച്ചു. ഹിജ്‌റ പതിനൊന്നാം വര്‍ഷം റമളാന്‍ മൂന്നിന് ഇരുപത്തിഒമ്പതാം വയസ്സിലാണ് മഹതി വിടപറയുന്നത്. ഹസന്‍, ഹുസൈന്‍, മുഹ്‌സിന്‍, സൈനബ്, ഉമ്മുകുല്‍സൂം എന്നീ അഞ്ച് മക്കളാണവര്‍ക്കുണ്ടായിരുന്നത്.

ലോകസ്ത്രീകളില്‍ നാല് പേരാണ് മഹതികളായത്. ഇംറാന്‍പുത്രിമര്‍യം, ഫിര്‍ഔന്റെ ഭാര്യ മുസാഹിമിന്റെ മകള്‍ ആസിയ, ഖദീജബീബി, നബി(സ്വ)യുടെ പുത്രി ഫാത്വിമ(റ) എന്നിവരാണവര്‍. തിരുനബി(സ്വ)യുടെ വിയോഗാനന്തരം ഇവിടെ ഇട്ടേച്ചുപോയ രണ്ട് അമൂല്യനിധികളില്‍ ഒന്ന് അഹ്‌ലുബൈതാണ്. ഫാത്വിമബീബിയുടെ സന്താനങ്ങളായ ഹസന്‍, ഹുസൈന്‍ എന്നിവരിലൂടെയാണ് ആ കുടുംബം ഇവിടെ ലോകത്ത് നിലനിന്നത്. അവരുടെയെല്ലാം ഉമ്മയാണ് ഫാത്വിമബീബി(റ).

25/03/2023
24/03/2023
*തആവുൻ കാമ്പയിൻ*ഹാദിയ ദേശീയ വിദ്യാഭ്യാസ പദ്ധതി 2500 ഗ്രാമങ്ങളിലേക്ക്....പ്രാഥമിക മത പാഠശാലകൾ, ഖുർആൻ ലിറ്ററസി മിഷൻ, മുതിർ...
24/03/2023

*തആവുൻ കാമ്പയിൻ*
ഹാദിയ ദേശീയ വിദ്യാഭ്യാസ പദ്ധതി 2500 ഗ്രാമങ്ങളിലേക്ക്....
പ്രാഥമിക മത പാഠശാലകൾ, ഖുർആൻ ലിറ്ററസി മിഷൻ, മുതിർന്നവർക്ക് അനൗപചാരിക വിദ്യാഭ്യാസം, ബാക്ക് റ്റു സ്കൂൾ പ്രോഗ്രാം, വനിതാ ശാക്തീകരണം തുടങ്ങി ഓരോ ഗ്രാമത്തിന്റെയും നാനോൻമുഖ പുരോഗതിക്കാവശ്യമായ സമഗ്രമായ സംരംഭങ്ങൾ...
അനേകായിരം ഇന്ത്യൻ ഗ്രാമങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ നമുക്ക് കൈ കോർക്കാം

*Account Details*
FEDERAL BANK
Name : *HADIA CENTER FOR SOCIAL EXCELLENCE*
Branch : *MALAPPURAM*
Account No : *11020200019565*
IFSC CODE: *FDRL0001102*

GPay +919744477555

ശ്രദ്ധിക്കുമല്ലോ
22/03/2023

ശ്രദ്ധിക്കുമല്ലോ

06/01/2023
1880 ൽ ഉഥ്മാനിയ്യാ ഭരണകൂടം നിയോഗിച്ച ഫോട്ടോഗ്രാഫർ പകർത്തിയത് 🎴💚
05/01/2023

1880 ൽ ഉഥ്മാനിയ്യാ ഭരണകൂടം
നിയോഗിച്ച ഫോട്ടോഗ്രാഫർ
പകർത്തിയത് 🎴💚

05/01/2023

Address

Vengad
679338

Telephone

+919961212786

Website

Alerts

Be the first to know and let us send you an email when മുത്ത്നബി : സ്നേഹത്തിന്റെ തിരുവസന്തം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category