A L P S Kuruvattoor north

A L P S Kuruvattoor north 1896 ഫെബ്രുവരി മാസത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ ഇന്ന് 130 വർഷം പിന്നിട്ടിരിക്കുന്നു......

1896 ഫെബ്രുവരി മാസത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ ഇന്ന് 125 വർഷം പിന്നിടുകയാണു.പള്ളത്ത് തറവാട്ടിലെ കാരണവരായ മന്നാടിയാരുടെ ആവശ്യപ്രകാരം അനുവദിച്ചു കിട്ടിയ സ്ഥലത്ത് ഈ പ്രദേശത്തെ വിദ്യാർഥികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാൻ കരുമാനാംകുർശ്ശി കുർശ്ശിത്തൊടിയിൽ കുട്ടൻ എഴുത്തച്ചൻ തയ്യാറായി
ആദ്യം കുടിപ്പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയം കുറുവട്ടൂരിലെ താഴത്തേതിൽ നായർ തറവാട്ടുകാർ സൌജന്യമായി

അനുവദിച്ചു നൽകിയ 50 സെൻറ് സ്ഥലത്താണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.
വെള്ളിനേഴി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡുൾപ്പെടുന്ന പിന്നോക്ക പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . കർഷക തൊഴിലാളികളും പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആളുകളും താമസിക്കുന്ന ഈ പ്രദേശം സാമ്പത്തികമായി വളരെ പിന്നോക്ക)വസ്ഥയിലാണ് . 125വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൽ പഠിച്ചു പോയ പൂർവ വിദ്യാർ ഥികളിൽ പലരും കലാ - സാംസ്കാരിക-രാഷ്ട്രീയ രംഗത്തും അധ്യാപന,ആതുര സേവന രംഗത്തും സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരാണ്.കഥകളിയുടെ ഈറ്റില്ലമായ വെള്ളിനേഴി കലാഗ്രാമത്തിലെ കഥകളി ആചാര്യനായ ചുവന്ന താടി "നാണുനായർ" ഈ വിദ്യാലയത്തിന്റെ സന്തതിയാണ്.മൃദംഗം , ചെണ്ട ,ചുട്ടി,വേഷം,മദ്ദളം എന്നിങ്ങനെ കഥകളിയുടെ കലാകാരന്മാരായ ഒട്ടനവധി പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ് .
ഈ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളുടെ കുറവും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരവും കുട്ടികളുടെ എണ്ണത്തെ കാര്യമായി ബാധിച്ചിരിക്കുന്നു..125 വർഷങ്ങല്ക്കിപ്പുറവും ഈ വിദ്യാലയം കുറുവട്ടൂർ ഗ്രാമത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തെ ഏക സ്ഥാപനമായി നിലനില്ക്കുന്നു.
നിരവധി വിദ്യാർഥികൾ ഉന്നത വിജയം കരസ്ഥമാക്കി വിവിധ രംഗങ്ങളിൽ തിളങ്ങിനില്ക്കുന്നു.
125 വർഷത്തെ കാലപ്പഴക്കമുള്ള ഈ വിദ്യാലയത്തെ .മാനേജുമെന്റിന്റെയും നാട്ടുകാരുടെയും പൂർവ വിദ്യാർഥികളുടെയും നിർലോഭവും നിസീമവുമായ സഹായ സഹകരണങ്ങൾ കൊണ്ട് ഭൗതിക സാഹചര്യങ്ങൾ ആകർഷകമാക്കാൻ സഹായിച്ചിട്ടുണ്ട്. കെട്ടിട നവീകരണം കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

31/10/2025
31/10/2025
സബ്ബ് ജില്ലാ സ്പോർട്സ്
19/10/2025

സബ്ബ് ജില്ലാ സ്പോർട്സ്

Address

ALPS KURUVATTOR(NORTH), THIRUNARAYANAPURAM POST
Vellinezhi
679514

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm

Telephone

+919633327621

Website

Alerts

Be the first to know and let us send you an email when A L P S Kuruvattoor north posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to A L P S Kuruvattoor north:

Shortcuts

Share