NSS Unit SVRV Vazhoor

NSS Unit SVRV Vazhoor National Service Scheme

വനിതാ ദിനത്തിൽ വാഴൂർ ഗ്രാമപഞ്ചായത്തും വാഴൂർ എസ്സ്.വി.ആർ.വി.എൻ.എസ്സ്.എസ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്സ്.എസ്സ് യൂണിറ്റും സ...
09/03/2023

വനിതാ ദിനത്തിൽ വാഴൂർ ഗ്രാമപഞ്ചായത്തും വാഴൂർ എസ്സ്.വി.ആർ.വി.എൻ.എസ്സ്.എസ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്സ്.എസ്സ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിശീലനപരിപാടി വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.പി.റെജി ഉദ്ഘാടനം ചെയ്തു.

വാഴൂർ എസ്സ്.വി.ആർ.വി.എൻ.എസ്സ്.എസ്സ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ വാഴൂർ പത്തൊമ്പതാം മ...
16/11/2022

വാഴൂർ എസ്സ്.വി.ആർ.വി.എൻ.എസ്സ്.എസ്സ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ വാഴൂർ പത്തൊമ്പതാം മൈലിൽ പ്രവർത്തിക്കുന്ന ആകാശ പറവകളുടെ കൂട്ടുകാർ എന്ന സ്ഥാപനത്തിലെ അശരണരും ശാരീരികവും മാനസികവുമായ ക്ലേശങ്ങൾ അനുഭവിക്കുന്നവരുമായ അന്തേവാസികൾക്ക് *പൊതിച്ചോറ്* വിതരണം ചെയ്തു.വോളണ്ടിയേഴ്സ് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ശ്രീമതി.ബി.ദേവിജ, സീനിയർ അസിസ്റ്റൻറ് ശ്രീ.ജി.രാജേഷ്,പി.റ്റി.എ വൈസ്പ്രസിഡന്റ് ശ്രീമതി.സ്മിതാവിനോദ്, ശ്രീ.ശ്രീകാന്ത് റ്റി.വി, ശ്രീ.പ്രബോധ്.എൻ, ശ്രീമതി.സുജാതാമേനോൻ , ശ്രീമതി.ബിന്ദു.ബി.നായർ, ശ്രീ.സതീഷ് .എം.നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

01/11/2022

31/10/2022
NSS Day: Freedom wall  വാഴൂർ എസ്.വി.ആർ.വി.എൻ.എസ്.എസ്.ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് തയ്യാറാക്കിയ ഫ്രീഡ...
24/09/2022

NSS Day: Freedom wall വാഴൂർ എസ്.വി.ആർ.വി.എൻ.എസ്.എസ്.ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് തയ്യാറാക്കിയ ഫ്രീഡം വാളിന്റെ സമർപ്പണം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.ഗീത എസ് പിള്ള നിർവഹിക്കുന്നു. പ്രിൻസിപ്പൽ ശ്രീമതി ബി .ദേവിജ,വാഴൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി.സൗദ ഇസ്മായിൽ,പി.റ്റി.എ പ്രസിഡന്റ് ശ്രീ.വി.ആർ.മനോജ് എന്നിവർ സന്നിഹിതരായിരുന്നു

*We Care*: എൻ.. എസ്സ്.എസ്സ്. ദിനാഘോഷത്തിനോടനുബന്ധിച്ച് വാഴൂർ എൻ.എസ്സ്.എസ്സ്. ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യ...
24/09/2022

*We Care*: എൻ.. എസ്സ്.എസ്സ്. ദിനാഘോഷത്തിനോടനുബന്ധിച്ച് വാഴൂർ എൻ.എസ്സ്.എസ്സ്. ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റ നേതൃത്വത്തിൽ We Care പദ്ധതിയുടെ ആദ്യഗഡു വാഴൂർ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി സൗദാ ഇസ്മയിൽ ഏറ്റുവാങ്ങുന്നു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഗീത എസ്. പിള്ള സമീപം.

എൻ.എസ്സ്.എസ്സ്. ദിനാഘോഷത്തിന്റെ ഭാഗമായി ഈ വർഷത്തെ എം.ജി.യൂണിവേഴ്സിറ്റിയിലെ മികച്ച എൻ.എസ്സ്.എസ്സ്. വോളണ്ടിയർ ആയി തിരഞ്ഞെട...
24/09/2022

എൻ.എസ്സ്.എസ്സ്. ദിനാഘോഷത്തിന്റെ ഭാഗമായി ഈ വർഷത്തെ എം.ജി.യൂണിവേഴ്സിറ്റിയിലെ മികച്ച എൻ.എസ്സ്.എസ്സ്. വോളണ്ടിയർ ആയി തിരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ പൂർവ്വ എൻ.എസ്സ് എസ്സ് വോളണ്ടിയറായ ശ്രീ അമൽ ജെ യെ ആദരിക്കുന്നു.

വാഴൂർ എസ്.വി.ആർ.വി.എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് സ്വയം...
25/08/2022

വാഴൂർ എസ്.വി.ആർ.വി.എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു.

വാഴൂർ എസ്സ്.വി. ആർ വിഎൻ.എസ്സ്.എസ്സ് ഹയർസെക്കൻഡറി സ്കൂളിൽ  സ്വാതന്ത്ര്യ ചരിത്രസംഗമം ബഹു.കാഞ്ഞിരപ്പള്ളി എം.എൽ.എ യുംഗവൺമെന്...
15/08/2022

വാഴൂർ എസ്സ്.വി. ആർ വിഎൻ.എസ്സ്.എസ്സ് ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ചരിത്രസംഗമം ബഹു.കാഞ്ഞിരപ്പള്ളി എം.എൽ.എ യുംഗവൺമെന്റ് ചീഫ് വിപ്പുമായ ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു.

കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം രണ്ടാം വർ ഷ വോളന്റിയർമാർക്കായുള്ള സപ്തദിന സഹവാസ ക്യാംപ് ...
12/08/2022

കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം രണ്ടാം വർ ഷ വോളന്റിയർമാർക്കായുള്ള സപ്തദിന സഹവാസ ക്യാംപ് , സ്വാതന്ത്ര്യാമൃതം 2022 -2022 ആഗസ്റ്റ് 12-)o തീയതി മുതൽ 18ാം തീയതി വരെ നടക്കും. ‘ആസാദി കാ അമൃത മഹോത്‌സവ് ‘, എന്ന പേരിൽ ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനം ആചരിയ്ക്കുന്നതിനെ പ്രതിപാദ്യ വിഷയമാക്കിയാണ് ഈ വർഷത്തെ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം സപ്ത ദിന സഹവാസ ക്യാമ്പുകൾ സംഘടിപ്പിയ്ക്കുന്നത്.
സപ്തദിന ക്യാമ്പിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം വാഴൂർ എസ്.വി.ആർ.എൻ.എസ്സ്.എസ്സ്. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി.പി.റെജി ഉദ്ഘാനം ചെയ്തു.
ക്യാമ്പിനോട് അനുബന്ധിച്ച് നടത്തുന്ന *കൽപ്പകം* എന്ന പദ്ധതിയുടെ ഉദ്ഘാടനം നായർ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം അഡ്വ: എം എസ് മോഹൻ തെങ്ങിൻ തൈ നട്ട് നിർവ്വഹിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ബി. ദേവിജ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഇന്ദുലേഘ എം , നാഷണൽ സർവ്വീസ് സ്കീം ജില്ലാ കൺവീനർ ശ്രീ രാഹുൽ ആർ,ശ്രീ രാജേഷ് ജി, പ്രോഗ്രാം ഓഫീസർ ശ്രീമതി ബിന്ദു ബി നായർ ,ശ്രീ വി.ആർ മനോജ്, ശ്രീ ശ്രീകാന്ത് റ്റി.വി. എന്നിവർ സംസാരിച്ചു.

Address

Vazhoor

Website

Alerts

Be the first to know and let us send you an email when NSS Unit SVRV Vazhoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category