19/05/2020
*അക്ഷരമുറ്റത്ത് കൂട്ടായ്മയിലെ പ്രിയ സഹപാഠികളെ,*
വാഴക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1998 - 99 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ 'അക്ഷര മുറ്റത്ത്' അഭിമാനകരമായ അടിത്തറ സൃഷ്ടിച്ചെടുത്ത് മുന്നേറുകയാണ്. നമ്മുടെ കൂട്ടായ്മയുടെ ഒരു വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് ഇവിടെ അവതരിപ്പിക്കുന്നു.
*പൂര്‍വവിദ്യാര്‍ത്ഥി സംഗമം*
നമ്മുടെ വിവിധ വാട്‌സ്അപ്പ് ഗ്രൂപ്പുകളില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 2019 ഫെബ്രുവരി 03 ന് എടവണ്ണപ്പാറ ക്രിസ്റ്റല്‍ ട്യൂഷന്‍ സെന്ററില്‍ നടന്ന യോഗത്തിന്റെ തുടര്‍ച്ചയായി വിവിധ യോഗങ്ങള്‍ ചേരുകയും ഏപ്രില്‍ 25 ന് വിപുലമായ രീതിയില്‍ തന്നെ പൂര്‍വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സംഗമത്തിന് സഹപാഠികളില്‍ നിന്ന് നാമ നിര്‍ദ്ധേശങ്ങള്‍ സ്വീകരിച്ച് അക്ഷരമുറ്റത്ത് ഇത്തിരി നേരം എന്ന നാമകരണം ചെയ്തു.
പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന്‍റെ ഭാഗമായി ബശീര്‍ കുഞ്ഞിമണി, അശ്റഫ് വാഴയില്‍, നിസാര്‍ മുണ്ടുമുഴി എന്നിവരുടെ നേതൃത്വത്തില്‍ തീം സോംഗ് പുറത്തിറക്കി. സ്കൂളിന്‍റെ ചരിത്രത്തില്‍ തന്നെ ഏറെ ശ്രദ്ദേയമായ ആ ഗാനം അദ്ധ്യാപകര്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഏറെ സ്വീകാര്യത നേടി.
2019 ഏപ്രില്‍ 25 ന് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സംഗമം ടി.വി ഇബ്രാഹീം എം.എല്‍.എ യുടെ അസാന്നിദ്ധ്യത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ബാസിത്ത് അദ്ധ്യക്ഷത വഹിച്ചു. പഴയകാല അദ്ധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. വിഭവ സമൃദമായ സദ്യയും പ്രമുഖ കോമഡി ആര്‍ട്ടിസ്റ്റ് പ്രദീപ് ബാലന്‍ അവതരിപ്പിച്ച ചിരിസല്ലാപം, കലാഭവന്‍ അനില്‍ ലാല്‍ ടീമിന്റെ ഗാനമേള എന്നിവയും കോമഡി ഉത്സവം ഫെയിം ഷാഹുലിന്റെ സാന്നിദ്ധ്യവും പരിപാടിക്ക് മാറ്റുകൂട്ടി. പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ മുറ്റത്ത് ഫലവൃക്ഷതൈ വെച്ചുപിടിപ്പിച്ചു. നൂറ്റിഅന്‍പതില്‍ പരം സഹപാഠികള്‍ സംഗമത്തില്‍ ഒത്തുകൂടി. 20 വര്‍ഷത്തിന് ശേഷമുള്ള ഈ ഒത്തുകൂടല്‍ ഏറെ ഹൃദ്യമായി. പ്രസ്തുത വേദിയില്‍ വെച്ച് ബാച്ചിന് അക്ഷരമുറ്റത്ത് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നമ്മുടെ ബാച്ചിലെ തന്നെ ഒരു സുഹൃത്ത് നല്‍കിയ നല്ലൊരു സംഖ്യ അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം നമ്മുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചു.
*അക്ഷരമുറ്റത്ത് കമ്മിറ്റി രൂപീകരണം*
പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിന്റെ ഭാഗമായി തന്നെ 2019 മെയ് ആദ്യ വാരത്തില്‍ നമ്മുടെ കൂട്ടായ്മക്ക് ജനാധിപത്യ രീതിയില്‍ തന്നെ പ്രഥമ കമ്മിറ്റി രൂപീകരിച്ചു.
*പ്രഥമ ഭാരവാഹികള്‍:*
ചെയര്‍മാന്‍: ബാസിത്ത് സി.കെ (10 D)
കണ്‍വീനര്‍: സനീര്‍ പി (10 I)
ട്രഷറര്‍: നിസാര്‍ എം.പി (10 I)
വൈസ് ചെയര്‍മാന്‍:
ബഷീര്‍ മുണ്ടുമുഴി (10 H)
വൈസ് ചെയര്‍പേഴ്‌സണ്‍: റസീന (10 G)
ജോ. കണ്‍വീനര്‍മാര്‍:
ജലീല്‍ പണിക്കരപ്പുറായ (10 F)
സുഹൈന വാഴക്കാട് (10 F)
അംഗങ്ങള്‍:
ഗിരീഷ്
അനീഷ് ബാബു
സുബിന്‍ ദാസ്
ഷാഹുല്‍ അമീന്‍
സഫര്‍ ഇഖ്ബാല്‍
സമീറാബി
റഫീന
സുമിന
*പ്രവാസി വിംഗ് ഭാരവാഹികള്‍:*
ചെയര്‍മാന്‍: ഷബീറലി വാഴക്കാട് (10 D)
കണ്‍വീനര്‍: മിസ്ഫര്‍ മപ്രം (10 H)
ട്രഷറര്‍: ബശീര്‍ കുഞ്ഞിമണി (10 H)
വൈസ് ചെയര്‍മാന്‍:
അശ്‌റഫ് (10 I)
ഹബീബുള്ള എം.പി (10 C)
ജോ. കണ്‍വീനര്‍മാര്‍:
അബ്ദു റഊഫ് ചെറുവട്ടൂര്‍ (10 E)
മുജീബ് ചെറുവട്ടൂര്‍
അംഗങ്ങള്‍:
ഹബീബ്
മനാഫ് കല്‍പള്ളി
*എജ്യൂ ഹെല്‍പ് പദ്ധതി*
ബാച്ചിലെ സഹപാഠികളില്‍ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കുന്നതിനായി ആരംഭിച്ച പദ്ധതിയിലൂടെ കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ പഠനോപകരണങ്ങള്‍ നല്‍കി.
*അക്ഷരമുറ്റത്തൊരു തണല്‍മരം*
സ്‌കൂള്‍ മുറ്റത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വിശ്രമിക്കുന്നതിന്നും നല്ല അന്തരീക്ഷത്തില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി തണല്‍ മരം ഏറ്റെടുത്ത് ചുറ്റും തടം കെട്ടി ഗ്രാനൈറ്റ് പതിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാവുന്ന രീതിയില്‍ സൗകര്യപ്പെടുത്തി.
*ക്ലാസ്‌റൂമുകളില്‍ വൈറ്റ് ബോര്‍ഡുകള്‍*
സ്‌കൂളിലെ എല്ലാ ക്ലാസ്‌റൂമുകളും ഡിജിറ്റലൈസ്ഡ് ചെയ്യുന്നതിന്റെ ഭാഗമായി മൂന്ന് ക്ലാസ്‌റൂമുകളിലേക്ക് വൈറ്റ് ബോര്‍ഡുകള്‍ സംഭാവന നല്‍കി.
*പ്രവാസി സംഗമം*
പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലും മറ്റും പങ്കെടുക്കാന്‍ സാധിക്കാത്ത പ്രവാസി സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് സ്‌കൂളില്‍ വെച്ച് പ്രവാസി സംഗമം സംഘടിപ്പിച്ചു. വാഴക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞിമോയിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.
*പ്രതിഭകള്‍ക്കും സ്‌കൂളിനും ആദരം*
വിദ്യാഭ്യാസ ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടി മികച്ച മുന്നേറ്റം നടത്തിയ നമ്മുടെ സ്‌കൂളിലെയും അതോടൊപ്പം അക്ഷരമുറ്റത്ത് ബാച്ചിലെ സഹപാഠികളുടെ മക്കളില്‍ മിടുക്കരായവരെയും പ്രവാസി സംഗമ വേദിയില്‍ വെച്ച് അവാര്‍ഡ് നല്‍കി ആദരിച്ചു. വാഴക്കാട് മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് അമീന്‍ ഉള്‍പ്പെടെ പ്രമുഖര്‍ അവാര്‍ഡുകള്‍ കൈമാറി.
*സഹപാഠിക്കൊരു കൈതാങ്ങ്*
നമ്മുടെ ബാച്ചിലെ ഒരു സഹപാഠിയുടെ ഭര്‍ത്താവിന് ചികിത്സാ ആവശ്യങ്ങള്‍ക്കും നിത്യ ജീവിതങ്ങള്‍ക്കുമായി നല്ലൊരു സംഖ്യ തന്നെ സ്വരൂപിച്ച് നല്‍കാന്‍ നമുക്ക് സാധ്യമായി.
നമ്മുടെ ബാച്ചിലെ മറ്റൊരു സഹപാഠിക്ക് അത്യാവശ്യഘട്ടത്തില്‍ നിത്യജീവിതത്തിനായി ഭക്ഷണസാധനങ്ങളും ചെറിയ രീതിയിലുള്ള സാമ്പത്തിക സഹായവും നമ്മുടെ ചാരിറ്റി ഫണ്ട് ഉപയോഗപ്പെടുത്തി നല്‍കി.
നമ്മുടെ സഹപാഠിയായ കായലം സ്വദേശിയായ ഒരു സുഹൃത്തിന്‍റെ പാതിവഴിയില്‍ നിലച്ചുപോയ വീടുപണി അക്ഷരമുറ്റത്തിന്‍റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാന്‍ നമ്മള്‍ പദ്ധതി രൂപീകരിക്കുകയും ആ വീട് സന്ദര്‍ശിക്കുകയും ചെയ്തു. നമ്മുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് അവരുടെ കുടുംബക്കാര്‍ തന്നെ ആ വീടിന്‍റെ നിര്‍മ്മാണം ഏറ്റെടുക്കുകയുണ്ടായി.
*കൊവിഡ്-റംസാന്‍ ആശ്വാസ കിറ്റുകള്‍*
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ പ്രവാസികള്‍ ഉള്‍പ്പെടെയുളള സഹപാഠികള്‍ക്ക് ആശ്വാസം പകരാന്‍ 25ല്‍ പരം അത്യാവശ്യ സാധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിറ്റുകള്‍ വിതരണം ചെയ്തു.
*പ്രതീക്ഷകള്‍:*
പുതിയ പദ്ധതികളും പരിപാടികളുമായി മുന്നോട്ട് പോകാന്‍ പുതിയ കമ്മിറ്റിക്ക് സാധ്യമാകട്ടെയെന്ന് ആശംസിക്കുന്നു. ബാച്ചിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന്ന് മാസത്തില്‍ നിശ്ചിത സ്വരൂപിച്ച് പ്രത്യേക ഫണ്ട് കണ്ടെത്തണം. ബാച്ചിലെ സഹപാഠികള്‍ക്ക് ആശ്വാസം പകരുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണം.
*കടപ്പാട്:*
2017ല്‍ ബാച്ചിന്റെ പ്രധാന വാട്‌സ്അപ്പ് ഗ്രൂപ്പ് തുടങ്ങിയത് മുതല്‍ നടന്ന ചര്‍ച്ചകളും മറ്റുമാണ് നമ്മുടെ ഇന്നത്തെ ഈ കെട്ടുറപ്പിലേക്ക് നമ്മെ നയിച്ചത്. വനിതകളുടെ കൂട്ടായ്മയായ വളകിലുക്കം ഏറെ മുന്‍പ് തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അവരുടെ കൂട്ടായ്മയും നമുക്ക് ഏറെ ഗുണകരമായിട്ടുണ്ട് എന്ന് തന്നെ പറയാം. അവരോടൊക്കെയുള്ള നന്ദിയും കടപ്പാടും ഇവിടെ രേഖപ്പെടുത്തുന്നു.
പ്രവാസികളാണ് നമ്മുടെ സാമ്പത്തികമായ കെട്ടുറപ്പിന് എന്നും കരുത്ത് പകര്‍ന്നത്. അവര്‍ക്ക് നന്ദി പറയുന്നതോടൊപ്പം നന്മകള്‍ക്കായ് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മ്മുടെ ഓരോ പരിപാടികളും വിജയിപ്പിക്കുന്നതിന് അഹോരാത്രം രംഗത്തിറങ്ങിയ എല്ലാ കമ്മിറ്റി അംഗങ്ങളോടും ഡിവിഷന്‍ പ്രതിനിധികളോടും ബാച്ച് അംഗങ്ങളോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും നമുക്ക് ലഭിച്ച സഹകരണം വിസ്മരിക്കാവുന്നതല്ല, പ്രധാനധ്യാപകന്‍, അദ്ധ്യാപകര്‍, പി.ടി.എ, എസ്.എം.സി ഭാരവാഹികള്‍ തുടങ്ങി എല്ലാവരെയും ഈ അവസരത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
വാഴക്കാട് ജി.എച്ച്.എസ്.എസിലെ 98-99 എസ്.എസ്.എല്‍.സി ബാച്ചിലെ സഹപാഠികളെ 20 വര്‍ഷത്തിന് ശേഷമെങ്കിലും ഒരുമിച്ചിരുത്താനായതും ശ്രദ്ദേയമായ രീതിയില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമവും മറ്റു പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാന്‍ കഴിഞ്ഞതിലും ഈ കമ്മിറ്റിക്കുള്ള ഏറെ അഭിമാനവും സന്തോഷവും പങ്കുവെച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് വിശദമായ ചര്‍ച്ചകള്‍ക്കായി ഈ അഡ്മിന്‍ ഗ്രൂപ്പ് മുന്‍പാകെ സമര്‍പ്പിക്കുന്നു.
സ്നേഹാദരങ്ങളോടെ,
സനീര്‍ പി Saneer Janathanet
കണ്‍വീനര്‍, അക്ഷരമുറ്റത്ത്