Valanchery highschool

Valanchery highschool Valanchery High School is one of the good institutes of Kerala.Its exact address is Valanchery High School, High School Road, Valanchery, Kerala

25/12/2025

*വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ 75ാം വാർഷികാഘോഷവും*
*പൂർവ്വ വിദ്യാർത്ഥി സംഗമവും*

*ജനുവരി 09 & 10*
--------------------------------------

*ജനുവരി 09 (വെള്ളി)*

*09 AM*
-------------------------
പൂർവ്വ വിദ്യാർത്ഥി ഹസ്സൻ പാറക്കലിന്റെ പിന്തുണയോടെ പൂർവ്വ വിദ്യാർത്ഥി സംഘടന, സ്കൂളിന് വേണ്ടി സമർപ്പിക്കുന്ന *75ാം വാർഷിക കവാടം ഉത്ഘാടനം* 🏛️

*ബഹു : മന്ത്രി MB രാജേഷ്*

*MLA ആബിദ് ഹുസൈൻ തങ്ങൾ,* കൂടാതെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.

*മുഴുവൻ പൂർവ്വ വിദ്യാർത്ഥികളേയും പൊതു ജനങ്ങളെയും പ്രസ്തുത ചടങ്ങിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു*
❤️❤️❤️❤️

തുടർന്ന്, *75ാം വാർഷികാഘോഷ ചടങ്ങ് ഉത്ഘാടനവും, സ്തുത്യർഹ സേവനത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയപ്പ് ചടങ്ങും.*
🤝🤝🤝🤝🤝

വിവിധ കലാ പരിപാടികൾ,
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ *അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി.*
🎻🎼🎸🎹🎤🎷🎺

*ജനുവരി 10 (ശനി)*
*09 AM*
-------------------------------------

*മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം*
(വിവിധ വർഷങ്ങളിലായി ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളും മുൻ അധ്യാപകരും ഒരുമിക്കുന്നു)
👐 🙌 🖐️

*_ഗുരുവന്ദനം_*
(മുൻകാല അധ്യാപകരെ ആദരിക്കുന്നു)
🙏🙏🙏🙏🙏🙏🙏

അബ്ദുസ്സമദ് സമദാനി MP,
PV അബ്ദുൽ വഹാബ് MP,
KT ജലീൽ MLA,
കൈതപ്രം ദാമോദരൻ നമ്പൂതിരി,
രാഷ്ട്രീയ സാംസ്കാരിക രംഗത്തെ മറ്റു പ്രമുഖർ പങ്കെടുക്കുന്നു.

*2 PM*
-----------
ബിജേഷ് ചേളാരി, ലിനു വൈക്കം, നളിനി സരോവരം ടീമിന്റെ

_*കോമഡി ജംഗ്ഷൻ*_
😃😃😂😂😅😅😆😆

*Zee Keralam സരിഗമ* ഗ്രാൻഡ് ഫിനാലെ യിൽ മൂന്നാം സ്ഥാനം കരസ്തമാക്കിയ *കുട്ടികൃഷ്ണൻ അവതരിപ്പിക്കുന്ന സംഗീത വിരുന്ന്*
🎤 🎹 🎵 🎻

പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ.

*അശ്വമേധം*
(നൃത്ത സംഗീത നാടക ശില്പം)
അവതരണം പൂർവ്വ വിദ്യാർത്ഥികൾ.

*7 PM*
-------------
പ്രശസ്ത ഗസൽ ഗായകൻ *RAAZA* യുടെ നേതൃത്വത്തിൽ *ഗസൽ സന്ധ്യ*
❤️ 🎤 🎹 🎻 🎼 ❤️

*ഏവർക്കും ഹൃദ്യമായ സ്വാഗതം......*

ALUMNI ASSOCIATION
VHSS
VALANCHERY

കൂടുതൽ വിവരങ്ങൾക്ക് :

Mujeeb PM (Secretary)
9447144864

Rjeev (Treaure)
98471 25206

29/05/2015
നിര്‍ഭയമായി ജീവിക്കുക, ഉദ്ദേശ്യത്തോടെ പ്രയത്‌നിക്കുക, നേട്ടത്തിനായി ആഗ്രഹിക്കുക കെ.പി.കേശവമേനോന്‍ ഒരു ദിവസം ജനിക്കുന്നു,...
10/01/2014

നിര്‍ഭയമായി ജീവിക്കുക, ഉദ്ദേശ്യത്തോടെ പ്രയത്‌നിക്കുക, നേട്ടത്തിനായി ആഗ്രഹിക്കുക

കെ.പി.കേശവമേനോന്‍






ഒരു ദിവസം ജനിക്കുന്നു, ഒരു ദിവസം മരിക്കുന്നു, ജനനത്തിന്നും മരണത്തിന്നും ഇടയിലുള്ള കാലം ഓരോ ദിവസമായി കഴിയുന്നു. ഒരു സൂര്യോദയം കഴിഞ്ഞ് മറ്റൊരു സൂര്യോദയത്തിന്നിടയിലുള്ള ആ 24 മണിക്കൂറാണ് ഒരു ദിവസമെന്നു പറയുന്നത്. നമ്മുടെ ജീവിതത്തെ കെട്ടിപ്പടുക്കാനുള്ള ഒരു ഇഷ്ടിക. ഓരോ ഇഷ്ടികയുടേയും ഉറപ്പിന്നും ഭംഗിക്കും ആകൃതിക്കും അനുസരിച്ചായിരിക്കും എടുപ്പിന്റെ ഒട്ടാകെയുള്ള ഗുണവും ഭംഗിയും. ചില ഇഷ്ടികകള്‍ വളഞ്ഞും മുറിഞ്ഞും ഉറപ്പ് കുറഞ്ഞും ഉള്ളവയായാല്‍ എടുപ്പിന്റെ ഉറപ്പും ആകൃതിയും അത്രകണ്ട് മോശമായിത്തീരും. ഓരോ ഇഷ്ടികയും സൂക്ഷ്മമായി പരിശോധിച്ചെടുത്താല്‍പിന്നെ എടുപ്പിന്റെ ഉറപ്പിനെക്കുറിച്ച് ആശങ്കയ്ക്ക് അവകാശമില്ല. അതുപോലെത്തന്നെ ഓരോ ദിവസവും വേണ്ടപ്രകാരം ഉപയോഗപ്പെടുത്തിയാല്‍ ജീവിതവിജയത്തെപ്പറ്റി ഒട്ടും ഭയപ്പെടേണ്ടതില്ല.

ഒരു ദിവസത്തെ ആലോചനകളും പ്രവൃത്തികളും നിയന്ത്രിക്കുന്നതിന്നു നമുക്കും സാധിക്കുകയില്ലേ? അത് സാധിച്ചാല്‍ ജീവിതത്തെ നിയന്ത്രിക്കുവാനും സാധിക്കും. നമ്മുടെ ജീവിതത്തിലെ പല ഭാഗങ്ങളാണ് ഓരോ ദിവസവും-രണ്ട് സൂര്യോദയത്തിന്നിടയിലുള്ള 24 മണിക്കൂര്‍ നേരം. അതില്‍ മൂന്നില്‍ ഒരുഭാഗം ഉറക്കത്തിന്നായി പോകുന്നു. ആ സമയം നാം ശരിയായി ജീവിക്കുന്നുണ്ടെന്ന് പറഞ്ഞുകൂടാ. യാതൊരു കര്‍മവും അപ്പോള്‍ സാധ്യമല്ല. ഭക്ഷണത്തിന്നും ദേഹസൗകര്യങ്ങള്‍ക്കാവശ്യമായ മറ്റു കാര്യങ്ങള്‍ക്കുമായി ആ 24 മണിക്കൂറിന്റെ മറ്റൊരു ഭാഗം വിനിയോഗിക്കുന്നു. അത് മൂന്ന് മണിക്കൂറാകുമെന്നു കണക്കാക്കുക.

ഇത് എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കുമെന്നു പറഞ്ഞുകൂടാ. ചിലര്‍ക്ക് അതില്‍ പകുതിയുണ്ടായാല്‍ മതി. കുളിക്കുവാന്‍ ഒരു മണിക്കൂറിലധികം സമയമെടുക്കുന്ന ഒരാളെ ഈ ലേഖകന്‍ അറിയും. ഭക്ഷണത്തിന് ആ സമയം വേണ്ടിവരുന്ന മറ്റൊരു സുഖിയനേയും പരിചയമാണ്. അങ്ങനെയുള്ളവരെപ്പറ്റിയല്ല ഇവിടെ പറയുന്നത്. സാധാരണക്കാരനെപ്പറ്റിയാണ്. ഉറക്കത്തിന്നു വേണ്ടിവരുന്ന സമയമൊഴിച്ച്, ദേഹസംബന്ധമായ ആവശ്യങ്ങള്‍ക്കെല്ലാംകൂടി 3 മണിക്കൂര്‍ മതിയെന്നാണ് കരുതേണ്ടത്. അങ്ങനെ കണക്കാക്കിയാല്‍ ഒട്ടാകെയുള്ള 24 മണിക്കൂറില്‍ 11 മണിക്കൂറും പോയ്ക്കഴിഞ്ഞു. ബാക്കിയുള്ളത് 13 മണിക്കൂര്‍ മാത്രമാണ്. അത് വേണ്ടുംപ്രകാരം വിനിയോഗിക്കുന്നതിന്നനുസരിച്ചിരിക്കും ജീവിതത്തിലെ സുഖവും ദുഃഖവും, ജയവും അപജയവും,

ലാഭവും നഷ്ടവും.
നമ്മുടെ മാസംതോറുമുള്ള വരവ് ഒരു ക്ലിപ്തസംഖ്യയാണെന്നു കരുതുക. അതുകൊണ്ട് ആവശ്യമായ ചെലവുകളെല്ലാം നിവര്‍ത്തിക്കണമെങ്കില്‍ നാം എന്തു ചെയ്യണം? അത്യാവശ്യങ്ങളായ ചെലവുകള്‍ ആദ്യം കണക്കാക്കണം. അതിന്നുള്ള പണം ഒന്നാമതായി നീക്കിവെക്കണം. ബാക്കിയുള്ളതുകൊണ്ട് ആവശ്യത്തിന്റെ തിടുക്കത്തിന്നനുസരിച്ച് ചെലവു നിയന്ത്രിക്കണം. എന്നാല്‍ മാത്രമെ വരവുകൊണ്ട് ചെലവുനടത്താന്‍ സാധിക്കയുള്ളൂ. സമയത്തിന്റെ കഥയും അതുപോലെത്തന്നെയാണ്. ഇത്ര സമയമേ ഉള്ളുവെന്നറിഞ്ഞാല്‍ അതില്‍നിന്നും ഏറ്റവും ഗുണമുണ്ടാക്കത്തക്കവിധത്തില്‍ അതിനെ എങ്ങനെയാണ് ഉപയോഗപ്പെടുത്തേണ്ടതെന്ന് ആലോചിച്ചു തീര്‍ച്ചപ്പെടുത്തണം. സമയം പണമാണ് എന്ന് പറയാറുണ്ടല്ലോ. എന്നാല്‍ സമയവും പണവും തമ്മില്‍ വലിയൊരു വ്യത്യാസമുണ്ട്; പണത്തിന്റെ വരവ് ചിലപ്പോള്‍ കൂടിയെന്നുവരാം. ചിലപ്പോള്‍ കുറഞ്ഞു എന്നും. സമയത്തെ സംബന്ധിച്ചിടത്തോളം അതിന്നു തരമില്ല. അത് എന്നും ഒരുപോലെയാണ്. ഒരു ദിവസത്തില്‍ 24 മണിക്കൂറില്‍ അധികം ഒരിക്കലും കിട്ടുകയില്ല. പണം തല്‍ക്കാലം ഇല്ലെങ്കില്‍ കടം വാങ്ങാം- ജാസ്തിയുണ്ടെങ്കില്‍ മേലില്‍ ആവശ്യത്തിന്നായി സൂക്ഷിച്ചുവെക്കാം. സമയത്തെ അങ്ങനെ ചെയ്യുവാന്‍ തരമില്ല. നാളത്തെ സമയത്തിലെ ഒരു ഭാഗം ഇന്നത്തെ ആവശ്യത്തിന് കടം വാങ്ങുവാന്‍ തരമില്ല. ഇന്നത്തെ സമയം നാളത്തെ ആവശ്യത്തിനായി സൂക്ഷിച്ചുവെക്കാനും തരമില്ല. അന്നന്നു കിട്ടുന്ന സമയം അന്നന്നു ഉപയോഗപ്പെടുത്തണം. പണം ചെലവു ചെയ്യുന്നതിനേക്കാള്‍ അധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു സമയം ചെലവു ചെയ്യുന്ന കാര്യത്തില്‍.

13 മണിക്കൂറാണ് മറ്റ് ആവശ്യങ്ങള്‍ കഴിച്ച് ബാക്കിയുള്ളതെന്നു കണ്ടുവല്ലോ. ഈ 13 മണിക്കൂറും അവനവന്റെ ഇഷ്ടത്തിന്നനുസരിച്ച് ചെലവു ചെയ്യാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടോ? ചിലര്‍ക്ക് ഉണ്ടായി എന്നു വന്നേക്കാം. അവരുടെ എണ്ണം എത്രയും ചുരുങ്ങിയിരിക്കും. അധികം ആളുകള്‍ക്കും അത് സാധിക്കുകയില്ല. അവര്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗങ്ങള്‍ തേടണം; കുടുംബത്തെ പുലര്‍ത്തണം. അതിന്നു വല്ല ജോലിയും എടുക്കണം. ആ ജോലി അവര്‍ക്ക് ഇഷ്ടമുള്ളതായിരിക്കാം! ഒരുപക്ഷേ, തീരെ ഇഷ്ടമില്ലാത്തതാവാനും മതി. ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും അത് എടുക്കാതെ നിവൃത്തിയില്ല. ജോലി എടുക്കാതിരുന്നാല്‍ ചെലവു നടത്താന്‍ വഴിയില്ല. അതുകൊണ്ട് ഇഷ്ടമില്ലാത്ത പണി എടുക്കുന്നതിന് അവര്‍ നിര്‍ബന്ധിതരാവും. ഒരാള്‍ക്ക് സംഗീതത്തിനായിരിക്കും വാസന. ആ വാസനയ്ക്കനുസരിച്ച് ജോലി അയാള്‍ക്ക് കിട്ടിയില്ലെന്നു വരാം. കിട്ടിയത് ഒരു ക്ലാര്‍ക്കിന്റെ ജോലിയായിരിക്കും. തനിക്കിഷ്ടമില്ലെങ്കില്‍കൂടി അത് സ്വീകരിക്കുന്നതിന്ന് അയാള്‍ നിര്‍ബന്ധിതനാകുന്നു. മറ്റൊരാള്‍ക്ക് പുതിയ യന്ത്രങ്ങളെ സംബന്ധിച്ച് ഗവേഷണങ്ങള്‍ നടത്തുക ഇഷ്ടമായിരിക്കും. ഊണും ഉറക്കവുമില്ലാതെ അതില്‍ പ്രവര്‍ത്തിക്കുന്നതിന്ന് അയാള്‍ക്ക് യാതൊരു മടിയും ഇല്ല. വളരെ സന്തോഷമാണുതാനും. എന്നാല്‍ ഉപജീവനത്തിനു വേറെ മാര്‍ഗം കാണാത്തതുകൊണ്ട് അയാള്‍ ഒരു ടിക്കറ്റ് കലക്ടറുടെ ഉദ്യോഗം നോക്കേണ്ടിവന്നു. ഇഷ്ടത്തിന്നനുസരിച്ച് ജോലി എടുക്കുന്നതിന്നുള്ള സൗകര്യം ചിലര്‍ക്ക് ലഭിച്ചു എന്നുവരാം. എന്നാല്‍ അധികം ആളുകളും ഏര്‍പ്പെട്ടിരിക്കുന്നത് തങ്ങള്‍ക്കിഷ്ടമില്ലാത്ത പണിയിലായിരിക്കും. ഇഷ്ടമില്ലെങ്കില്‍കൂടി അത് എടുക്കാതെ തരമില്ല. മറ്റൊരാളുടെ ചൊല്പടിക്കോ ആവശ്യത്തിന്നോ ഇഷ്ടപ്രകാരമോ ആ സമയം ഉപയോഗിക്കേണ്ടിവരും. ഇങ്ങനെ ഉപജീവനത്തിന്നുവേണ്ടി പണിയെടുക്കുന്ന സമയം മുഴുവനും അവരുടേതാണെന്നു പറഞ്ഞുകൂടാ. അതിന്ന് ഏഴു മണിക്കൂറെങ്കിലും വേണം. 24 മണിക്കൂറില്‍നിന്ന് അതുകൂടി കഴിച്ചാല്‍ ബാക്കിയുള്ളത് 6 മണിക്കൂര്‍ മാത്രമാണ്. ഒരു ദിവസത്തില്‍ 6 മണിക്കൂര്‍ മാത്രമേ നമുക്ക് ഇഷ്ടപ്രകാരം ചെലവു ചെയ്യാന്‍ കിട്ടുന്നുള്ളൂ എന്നു വിചാരിക്കുമ്പോള്‍ ആശ്ചര്യം തോന്നിപ്പോകും. അതാണ് വാസ്തവം. അതുകൂടി പലര്‍ക്കും കിട്ടിയെന്നു വരില്ല. 6 മണിക്കൂര്‍ നേരം നമ്മുടെ ഇഷ്ടപ്രകാരം ചെലവു ചെയ്യുന്നതിന്നു സൗകര്യമുണ്ടെങ്കില്‍ അതുപയോഗപ്പെടുത്തേണ്ട സമ്പ്രദായത്തെപ്പറ്റി നമുക്കൊന്ന് ആലോചിച്ചുനോക്കുക.

എന്താണ് മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്നത്? ജ്ഞാനമല്ലേ? ജ്ഞാനസമ്പാദനത്തിന്നുള്ള ഏതു മാര്‍ഗവും ഏതു സമയവും പാഴാക്കിക്കളയുവാന്‍ തരമുണ്ടോ? കഴിഞ്ഞ കാല്‍നൂറ്റാണ്ടിന്നുള്ളില്‍ നാനാവിഷയങ്ങളിലും മനുഷ്യന്നു സമ്പാദിക്കുവാന്‍ സാധിച്ച അറിവിനെപ്പറ്റി ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നിപ്പോകും. ശാസ്ത്രം, സാഹിത്യം, ചരിത്രം, കല എന്നിങ്ങനെ ഏതു വിഷയം എടുത്തുനോക്കിയാലും നമുക്ക് വായിച്ചറിയുവാനുള്ള പുസ്തകങ്ങള്‍ എത്രയെങ്കിലുമുണ്ട്. മലയാളത്തില്‍ അവ ഇപ്പോള്‍ ചുരുക്കമാണ്. എങ്കിലും ക്രമേണ വര്‍ധിച്ചുവരുന്നുണ്ട്. ചില വിഷയങ്ങളില്‍ നമുക്കു പ്രത്യേക താത്പര്യമുണ്ടായിരിക്കാന്‍ മതി. അവയെസ്സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കുന്നതിന്നു നമുക്ക് വലിയ ഇഷ്ടമായിരിക്കും. ഏതെങ്കിലും ഒരു വിഷയത്തില്‍ പൂര്‍ണമായ ജ്ഞാനം സമ്പാദിക്കാന്‍ ശ്രമിക്കണം. മിക്ക വിഷയങ്ങളിലും സാമാന്യമായ അറിവും ഉണ്ടായിരിക്കണം. വിദ്യാലയം വിട്ടതുകൊണ്ട് വിദ്യാസമ്പാദനം അവസാനിച്ചിട്ടില്ല. അത് ജീവകാലം മുഴുവനും തുടര്‍ന്നുപോവകുതന്നെ വേണം. അതുകൊണ്ട് നമുക്ക് സ്വന്തമായി കിട്ടുന്ന ആറു മണിക്കൂറിലൊരു ഭാഗമെങ്കിലും - ഒരു മണിക്കൂറെങ്കിലും -നല്ല പുസ്തകങ്ങള്‍ വായിക്കുന്നതിന്ന് ഉപയോഗപ്പെടുത്തണം-കൈയില്‍ കിട്ടുന്നതൊക്കെ എടുത്തു വായിക്കുകയല്ല വേണ്ടത്. അറിഞ്ഞിരിക്കേണ്ടതായ വിഷയങ്ങളെ പ്രതിപാദിക്കുന്ന വിശേഷപുസ്തകങ്ങള്‍ തേടിപ്പിടിക്കണം. ഒരു കൊല്ലത്തിലിടയ്ക്ക് വായിച്ചുതീര്‍ക്കേണ്ട പുസ്തകങ്ങളുടെ ഒരു പട്ടിക മുന്‍കൂട്ടി തയ്യാറാക്കാന്‍ കഴിഞ്ഞാല്‍ അത്രയും നന്ന്. വായിക്കുവാന്‍ സമയം കിട്ടുകയില്ല എന്ന ആവലാതി അസ്ഥാനത്താണ്. സമയം ഉണ്ട്. അത് നിങ്ങള്‍ ഉപയോഗപ്പെടുത്താതിരിക്കുകയാണ്. ദിവസം ഒരു മണിക്കൂര്‍, മാസത്തില്‍ മുപ്പതു മണിക്കൂര്‍, കൊല്ലത്തില്‍ മുന്നൂറ്ററുപത് മണിക്കൂര്‍- സുഖക്കേടുകൊണ്ടോ, മറ്റ് കാരണങ്ങള്‍കൊണ്ടോ ചില ദിവസങ്ങളില്‍ വായിക്കാന്‍ സൗകര്യം കിട്ടിയില്ലെങ്കില്‍ക്കൂടി കൊല്ലത്തില്‍ മുന്നൂറ് മണിക്കൂറെങ്കിലും അതിന്നായി നീക്കിവെക്കുവാന്‍ സാധിക്കുമെന്നത് തീര്‍ച്ചയാണ്.

26/12/2013

.എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫിബ്രവരി 10 മുതല്‍
: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫിബ്രവരി പത്തുമുതല്‍ 19 വരെ നടക്കും. എല്‍.എസ്.എസ്, യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ തീയതി മാറ്റി. എല്‍.എസ്.എസ്. പരീക്ഷ ഫിബ്രവരി 22 നും യു.എസ്.എസ്. പരീക്ഷ മാര്‍ച്ച് ഒന്നിനും തുടങ്ങും.

എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 12 വരെ നടക്കും. അധ്യാപകരുടെ കുറവുമൂലം ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളുടെ മൂല്യനിര്‍ണയത്തിന് നിര്‍ബന്ധിത നിയമനങ്ങളായിരിക്കും നല്‍കുക. മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അധ്യാപകര്‍ക്ക് ഓപ്ഷന്‍ നല്‍കാം. മറ്റ് വിഷയങ്ങള്‍ക്ക് സാധാരണപോലെ അപേക്ഷ വിളിച്ചായിരിക്കും നിയമനം. ഡി.പി.ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാപരിശോധനാ സമിതിയിലാണ് തീരുമാനം.

04/11/2013

Online Master in Global Management in 1 Year from the University of Salford, England. Since 1896. Request our Free course catalogue today to start now ! Recognised Worldwide

10/10/2013

ബലിപെരുന്നാള്‍ : ഒക്‌ടോബര്‍ 15ന് വിദ്യാലയങ്ങള്‍ക്ക് അവധി ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്‌ടോബര്‍ 15 നും അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്.

പൃഥ്വി മിസൈലിന്റെ രണ്ടാം പരീക്ഷണവും വിജയം.             ഒഡീഷ: തുടര്‍ച്ചയായ രണ്ടു ദിവസങ്ങള്‍ക്കിടെ ആണവ വാഹകശേഷിയുള്ള പൃഥ്വ...
08/10/2013

പൃഥ്വി മിസൈലിന്റെ രണ്ടാം പരീക്ഷണവും വിജയം. ഒഡീഷ: തുടര്‍ച്ചയായ രണ്ടു ദിവസങ്ങള്‍ക്കിടെ ആണവ വാഹകശേഷിയുള്ള പൃഥ്വി രണ്ട് മിസൈല്‍ ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു.

ഒഡീഷയിലെ ബാലസോറില്‍ വച്ച് സഞ്ചരിക്കുന്ന വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് തന്നെയാണ് 350 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ ഉപരിതല മിസൈല്‍ രണ്ടാമതും വിക്ഷേപിച്ചതെന്ന് പ്രതിരോധകേന്ദ്രങ്ങള്‍ അറിയിച്ചു. ഇന്നലെയും ഇവിടെ വെച്ച് ഇതേ മിസൈല്‍ വീജയകരമായി പരീക്ഷിച്ചിരുന്നു.

ഇന്നത്തെ വിക്ഷേപണവും വിജയകരമായിരുന്നുവെന്ന് ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിന്റെ ഡയറക്ടര്‍ എം.വി.കെ.വി പ്രസാദ് അറിയിച്ചു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷ (ഡി.ആര്‍.ഡി.ഒ) നിലെ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തിലായിരുന്നു മിസൈല്‍ പരീക്ഷണം.

ഇന്ത്യയില്‍ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച മിസൈലാണ് പൃഥ്വി രണ്ട്. 500 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെയുള്ള പോര്‍മുന വഹിക്കാന്‍ ഈ മിസൈലിന് കഴിയും. 2013 ല്‍ ഇതേ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് ഈ മിസൈല്‍ ഒരു തവണ പരീക്ഷിച്ചിരുന്നു

Address

Valanchery
Valanchery
676552

Alerts

Be the first to know and let us send you an email when Valanchery highschool posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category