14/02/2022
*ഹിജാബ്*
പൗര്‍ണ്ണമിയുടെ നിലാവുള്ള
ഹിജാബിനെ കൈപറ്റിയതാണോ
ഞങ്ങള്‍ ചെയ്ത തെറ്റ്???
ഞങ്ങളുടെ സൗന്ദര്യത്തെ
നിനക്കുമുമ്പില്‍ തുറന്നു കാട്ടാത്തതിനാലാണോ സംഘികളേ നിങ്ങള്‍ക്കിത്ര ചൊറിച്ചില്‍,
ഹിജാബ്, ഇതൊരു തുറന്നു കാട്ടലല്ല ഞങ്ങളുടെ അവകാശമാണ്.
സര്‍വ്വാധിപനായ നാഥനും
സ്‌നേഹമെന്ന് പഠിപ്പിച്ച എന്റെ ഹബീബിനും പ്രിയപ്പെട്ട
വസ്ത്രം അതെ, ഹിജാബ്.
ശരിയാ, ഞങ്ങളില്‍
മുസ്ലിം നാമധാരികളായ
ഒരുപാട് സ്ത്രീകളുണ്ട്.
അവരൊന്നും ഹിജാബിന്
വില കല്‍പ്പിക്കുന്നില്ല.
നാട്ടുവളപ്പിലെ മാന്യന്മാര്‍ എന്ന കണ്ണിലൂടെ ആണെങ്കിലം ആലോചിക്കുമ്പോള്‍ തന്നെ
ലജ്ജ തോന്നുന്നു...
അതെ ഹിജാബ് എന്നത്
ചുറ്റിലും കാണുന്ന കഴുകന്മാരുടെ വൈറസില്‍ നിന്നും
ഞങ്ങളെ രക്ഷിക്കുന്ന ഒരു രക്ഷാകവചമാണ്.
ചേലൊത്ത വദനം കണ്ടാല്‍
മിടിക്കുന്ന ഹൃദയങ്ങള്‍ക്ക്
ഒരു കടിഞ്ഞാണ്‍ തന്നെയാണ്
#ഹിജാബ്...
✍️ Farhana. C
Fadhila Second year Student Busthanul Uloom Women’s college. Valanchery