01/12/2018
🙏🙏🙏🙏🙏🙏
നാം നമ്മെ കണ്ടെത്തുകയെന്നതല്ല, മറിച്ചു നാം നമ്മെ സ്വയം സൃഷ്ടിക്കുകയെന്നതാണ് ജീവിതം എന്ന് മഹദ്‌വചനം.
ഓരോ പുതിയ തീരുമാനങ്ങളിലുമാണ് നാം നമ്മെ പുനർസൃഷ്ടിക്കുന്നത്.
നമുക്ക് നമ്മെ തന്നെ മടുത്തു പോകുന്ന സന്ദർഭങ്ങളുണ്ടാവും ജീവിതത്തിൽ. അപ്പോഴെല്ലാം പുതിയ ചിന്തകൾ കൊണ്ട്, പുതിയ തീരുമാനങ്ങൾ കൊണ്ട്, പുതിയ മാറ്റങ്ങൾ കൊണ്ട് നാം നമ്മെ പുനർസൃഷ്ടിക്കണം. പ്രായത്തിനനുസരിച്ച പക്വതയുള്ള മാറ്റങ്ങൾ ആവണം എന്ന് മാത്രം.
പുതിയ ഭാഷകൾ പഠിക്കാം, വലം കൈ കൊണ്ടെഴുതുന്ന ആളാണെങ്കിൽ, ഇടം കൈ കൊണ്ടെഴുതാൻ ശീലിക്കാം, വാദ്യോപകരണങ്ങൾ വായിക്കാൻ പഠിക്കാം, ഡ്രൈവിംഗ് പരിശീലിക്കാം, സൈക്ലിംഗ് ശീലമാക്കാം, ധ്യാനം യോഗ മുതലായവ പരിശീലിക്കാം...അങ്ങനെ ഒരുപാട്...
മറ്റുള്ളവർ പറയുന്ന നമ്മിലൂടെയല്ല, നാം സ്വയം സൃഷ്ടിക്കുന്ന നമ്മിലൂടെയാണ് ആനന്ദം കിട്ടുന്നത്.
പുതിയ ചിന്തകളിലൂടെ, പുതിയ മാറ്റങ്ങളിലൂടെ, പുതിയ നമ്മിലൂടെ പുതിയൊരു ലോകം സൃഷ്ടിക്കാൻ കഴിയുന്നൊരു നല്ല ദിവസം ആശംസിക്കുന്നു.
🏋♀🚴♀⛹♀🏄🎖
🌹 ശുഭദിനം 🌹
team magic events