LP School Kattikkunuu

LP School Kattikkunuu Ente vidhyalayam...........

19/06/2020
15/04/2020

Hi

09/02/2020

ഓഫീസിലെ തിരക്കിനിടയിലാണ് ഭാര്യയുടെ ഫോൺ വന്നത് , " മോനെ നമ്മൾക്ക് ട്യൂഷനയച്ചാലോ , നല്ലതല്ലേ ?

"എപ്പോഴാ ടൂഷന് സമയമുള്ളത് " ഞാൻ അവളോട് ചോദിച്ചു

"വൈകീട്ട് നാല് മുതൽ ഏഴു വരെ"

അവളുടെ മറുപടി കേട്ട് ഞാൻ ഞെട്ടി !!!😳

"അത് മോന് കളിക്കാനുള്ള സമയമല്ലേ , കളിക്കാനുള്ള സമയം അപഹരിച്ചുള്ള ഒരു പഠനവും വേണ്ട".

"അടുത്തുള്ള കുട്ടികളൊക്ക പോകുന്നുണ്ട് " അവൾ മറുപടി പറഞ്ഞു

"അവനെ അടുത്തുള്ള കുട്ടിയാക്കുകയല്ല, അവനെ അവനാക്കുകയാണ് .. പഠിക്കാൻ സമയം കുറഞ്ഞാലും പ്രശ്നമില്ല .. കളിക്കാനുള്ള സമയം കുറയാൻ പാടില്ല " അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു

നമ്മുടെ കുട്ടികൾക്ക് പതിനഞ്ചു വയസ്സുവരെ എങ്കിലും കളിക്കാൻ മതിയായ സമയം കിട്ടുന്നുണ്ട് എന്ന് നാം ഉറപ്പു വരുത്തണം , പഠിക്കാൻ സമയം കുറഞ്ഞു പോയാലും വലിയ പ്രശ്നമൊന്നും ഇല്ല .. പ്രൈമറിയിൽ കുട്ടികൾ വാങ്ങുന്ന റാങ്കും മാർക്കും ഒന്നുമല്ല കുട്ടിയുടെ ഭാവി നിശ്ചയിക്കുന്നത് .

കുട്ടികൾ വലുതായാലും അവര്‍ക്ക് വേണമെങ്കിൽ പഠിക്കാൻ ധാരാളം സമയം കിട്ടും , പക്ഷെ കളിക്കാൻ , മതിമറന്നു കളിക്കാൻ പതിനഞ്ചു വയസ്സ് വരെയേ ഒരു കുട്ടിക്ക് കഴിയൂ.

പഠിക്കാൻ ചിലവഴിച്ചതിലേറെ സമയം കളിക്കാൻ ചിലവഴിച്ച വ്യക്തികൾ ആണു നല്ല മനുഷ്യർ ആയിട്ടുള്ളത്, ചെറിയ ക്ലാസ്സുകളിൽ പരീക്ഷ നേരത്തെ കഴിഞ്ഞാൽ ബാക്കിയുള്ള സമയം ഗ്രൗണ്ടിലേക്കാണ് ഓടിയിരുന്നത്.

ചുറ്റുപാടുകൾ , പ്രകൃതി , സാമൂഹ്യ ജീവിതം , ലീഡർഷിപ്പ് , കായിക ക്ഷമത , മാനസിക ഉല്ലാസം ഇതെല്ലാം ധാരാളം കിട്ടിയിട്ടുണ്ട് . തിരിഞ്ഞു നോക്കുമ്പോൾ വർണ്ണ ശബളമായ ഒരു കുട്ടിക്കാലം ഉണ്ട് എന്നത് തന്നെയാണ് വലിയ സന്തോഷം .

കുട്ടികളെ പഠിപ്പിക്കേണ്ട എന്നല്ല , പഠിപ്പിക്കണം , അവർ എന്തിനാണ് പഠിക്കേണ്ടത് എന്ന് അവരെ ബോധ്യപ്പെടുത്തണം , മാർക്കിനോടൊപ്പം, ജീവിത മൂല്യം , ധാർമികത , പ്രതിസന്ധികളെ അതിജയിക്കാനുള്ള കഴിവ് , നേതൃത്വ ഗുണം , കുടുംബ സാമൂഹ്യ ബന്ധങ്ങൾ , എല്ലാം കുട്ടികൾക്ക് പകർന്നു കൊടുക്കണം . പലപ്പോഴും കുട്ടികളെ വലിയവരാക്കുന്നത് അവർക്കു ലഭിക്കുന്ന മൂല്യങ്ങളാണ്, മാർക്കുകളല്ല.

കുട്ടികളുടെ പഠനം ഒരിക്കലും മാതാപിതാക്കളുടെ അഭിമാന പ്രശ്നം ആയി മാറരുത് .

കുട്ടികളുടെ അഭിരുചി കണ്ടെത്തി അതിനെ പരിപോഷിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം ,

ഓർക്കുക ലോകത്തിലെ എല്ലാ ഹീറോസും ഹീറോകൾ ആയിത്തീർന്നത് അവരുടെ കഴിവിനെ പരിപോഷിപ്പിച്ചിട്ടാണ് , മാര്‍ക്ക്ഷീറ്റിലെ നമ്പറുകൾ അല്ല.

പരീക്ഷയിൽ തോറ്റവരും ജീവിതത്തിൽ വിജയിച്ചിട്ടുണ്ട് , ജീവിതത്തിൽ ജയിക്കാൻ കഴിയാത്തവൻ എത്ര പരീക്ഷ ജയിച്ചിട്ടും കാര്യമില്ല.

അത് കൊണ്ട് നമ്മുടെ കുട്ടികൾ കളിക്കട്ടെ , അവരുടെ ബാല്യം അവര്‍ക്ക് തന്നെ കൊടുക്കാം , അദ്ധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ ബാല്യം അവരിൽ നിന്നും മോഷ്ടിക്കരുത്.

(കടപ്പാട്)

*നല്ലവരായ രക്ഷകർത്താക്കൾക്ക് വേണ്ടി..........

24/01/2019

വൈക്കം

14/08/2018

സ്വാതന്ത്ര ദിനാശംസകൾ

01/06/2018
01/04/2017

അങ്ങനെ വീണ്ടുമൊരു അവധിക്കാലം കൂടി.. ഇന്നിന്റെ ബാല്യത്തിന് നഷ്ട്ടമായ ഒരുപിടി അനുഭവങ്ങളും ... ഓർമകളിൽ കൂടി ഈ കവിതയും

11/12/2015

Address

Kattikkunnu
Vaikam
686615

Website

Alerts

Be the first to know and let us send you an email when LP School Kattikkunuu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category