Illuuus

Illuuus � തൂവൽ �

ഏഷ്യൻ പാരാ ഗെയിംസിൽകനോയിംഗ് വനിതാ VL2 ഫൈനലിലെ ശ്രദ്ധേയമായ വെള്ളി മെഡൽ 🥈സഹോദരി പ്രാചി യാദവിന് അഭിനന്ദനങ്ങൾ!പരിമിതികളിലെ ഈ...
28/10/2023

ഏഷ്യൻ പാരാ ഗെയിംസിൽ
കനോയിംഗ് വനിതാ VL2 ഫൈനലിലെ ശ്രദ്ധേയമായ വെള്ളി മെഡൽ 🥈
സഹോദരി പ്രാചി യാദവിന് അഭിനന്ദനങ്ങൾ!
പരിമിതികളിലെ ഈ പ്രകടനം ഓരോ ഇന്ത്യക്കാരനും
പ്രചോദനത്തിന്റെതാണ്.

അഞ്ചു സ്വർണ്ണമുൾപ്പടെ
17 മെഡലുമായി ഭാരതം നാലാം സ്ഥാനത്താണ്.. 😘😘
അഭിനന്ദനങ്ങൾ ഈ നേട്ടത്തിന്
💓🌹💓🌹💓🌹💓🌹🎉💕🎉💕🎉💕

28/10/2023
കഴിഞ്ഞ ആഴ്ച വരെ അമ്പലമണികൾ മുഴങ്ങുമ്പോൾ നെല്ലിക്കോട് മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നിൽ കൂപ്പുകൈകളുമായി നിന്നിരുന്ന വിഷ്ണുവ...
20/10/2023

കഴിഞ്ഞ ആഴ്ച വരെ അമ്പലമണികൾ മുഴങ്ങുമ്പോൾ നെല്ലിക്കോട് മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നിൽ കൂപ്പുകൈകളുമായി നിന്നിരുന്ന വിഷ്ണുവിന്‍റെ ഹൃദയം ഇനി മടവൂർ പള്ളിയിൽ ബാങ്കോലികൾ ഉയരുമ്പോൾ ചക്കാലക്കല്‍ വീട്ടിൽ നമസ്കാര പായിൽ സുജൂദ് ചെയ്യും.

അപ്പോൾ ആയിരിക്കും യഥാർത്ഥ ദൈവം പ്രസാദിക്കുക എന്നാണ് ഇപ്പോൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്നത് .

ബൈക്ക് അപകടത്തിൽ മരണപ്പെട്ട പോയ വിഷ്ണുവിൻറെ ഹൃദയം കെ,പി സിദ്ധീഖ് ഷെറീന ദമ്പതികളുടെ മകള്‍ ഫിനു ഷെറിന് കൈമാറുമ്പോൾ ഹിന്ദുവായ എൻറെ മകൻറെ ഹൃദയം ഒരു മുസ്ലിം പെൺകുട്ടിക്ക് നൽകില്ല എന്ന് വിഷ്ണുവിന്റെ മാതാപിതാക്കൾ പറഞ്ഞില്ല.
ഇസ്ലാമികമായി ജീവിക്കുന്ന തൻറെ മകൾക്ക് ഒരു ഹിന്ദുവിന്റെ ഹൃദയം വേണ്ട എന്ന് ഷെറിന്റെ മാതാപിതാക്കളും പറഞ്ഞില്ല.

മതത്തിന്റെ പേരിൽ പോരടിക്കുന്ന ഈ കെട്ടകാലത്ത് കണ്ട നല്ലൊരു കാഴ്ച

*ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂൾതല മത്സങ്ങൾ - 2023 ഒക്ടോബർ 17 ന് ഉച്ചക്ക് 2 മണിക്ക്**കുട്ടികൾ തയാറാവുക*_2023 ജൂൺ മുത...
10/10/2023

*ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂൾതല മത്സങ്ങൾ - 2023 ഒക്ടോബർ 17 ന് ഉച്ചക്ക് 2 മണിക്ക്*

*കുട്ടികൾ തയാറാവുക*

_2023 ജൂൺ മുതൽ സെപ്റ്റംബർ വരെ പത്രങ്ങളിൽ വരുന്ന വാർത്തകളേയും പൊതുവിജ്ഞാനത്തെയുംഅടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും സ്കൂൾ തല ക്വിസ് മത്സരത്തിലുണ്ടാവുക._

വിദ്യാർത്ഥികളുടെ അടിപിടി തടയുന്നതിനിടയിൽ ചൂരൽ പ്രയോഗിച്ചതിന്റെ ഭാഗമായി രണ്ട് ദിനങ്ങൾ പോലീസ് സ്റ്റേഷൻ വരാന്തയിലും, പിന്നീ...
05/10/2023

വിദ്യാർത്ഥികളുടെ അടിപിടി തടയുന്നതിനിടയിൽ ചൂരൽ പ്രയോഗിച്ചതിന്റെ ഭാഗമായി രണ്ട് ദിനങ്ങൾ പോലീസ് സ്റ്റേഷൻ വരാന്തയിലും, പിന്നീട് 15000 രൂപ നഷ്ടപരിഹാരവും നൽകേണ്ടി വന്ന വയനാട് വിജയ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകന്റെ പോസ്റ്റ്:

"തിരിച്ചറിവുകളുടെ രണ്ട് ദിനങ്ങൾ!!....,
ഇത്രയും വർഷങ്ങൾ കൊണ്ട് നേടാനാവാത്ത തിരിച്ചറിവുകൾ രണ്ട് ദിവസങ്ങൾ കൊണ്ട് സമ്മാനിച്ച വിദ്യാർഥിസമൂഹത്തിനും, രക്ഷിതാക്കൾക്കും, രാഷ്ട്രീയ നേതാക്കൾക്കും നന്ദി... അധികാരങ്ങളും അവകാശങ്ങളും ഇല്ലാത്ത, ഉത്തരവാദിത്തങ്ങൾ മാത്രം പേറേണ്ട കോമാളിവേഷമാണ് അധ്യാപകന്റേത് എന്ന തിരിച്ചറിവ് നൽകിയ രണ്ട്‌ ദിനങ്ങൾ... കുട്ടികൾ തമ്മിൽതല്ലുന്നതു കണ്ടാലും, വഴി തെറ്റി പോകുന്നത് കണ്ടാലും, പഠിച്ചാലും പഠിച്ചില്ലെങ്കിലും, കോപ്പിയടിച്ചാലും, സ്കൂൾ തല്ലിപ്പൊളിച്ചാലും, കഞ്ചാവ് വലിച്ചാലും, കരണംകുത്തി മറിഞ്ഞാലും...,കണ്ണും കാതും അടച്ച് ഒരു ഗൂഢസ്മിതത്തോടെ ശമ്പളം എണ്ണിനോക്കി വീട്ടിൽ പോയാൽ മതി പുതിയ യുഗത്തിലെ അധ്യാപകൻ എന്ന പുതിയ പാഠം പകർന്നു കിട്ടിയ രണ്ട്‌ ദിനങ്ങൾ....
എടുക്കുമ്പോൾ ഒന്നും, തൊടുക്കുമ്പോൾ പത്തും, കൊള്ളുമ്പോൾ നൂറുമാകുന്ന അർജുനന്റെ അസ്ത്രം പോലെ, കുട്ടികൾക്ക് നൽകിയ ശിക്ഷയുടെ എണ്ണവും തീവ്രതയും ഓരോ മണിക്കൂറിലും പെരുകിപ്പെരുകി വരുന്ന സുന്ദരമായ കാഴ്ച്ചയും കണ്ടു.ഉത്തരവാദിത്തങ്ങളുടെ സമ്മർദ്ദവും പ്രതിബദ്ധതയും ഇല്ലാതെ, പുസ്തകം ഛർദിച്ചു വീട്ടിൽ പോകുന്നതിന്റെ സുഖം അനുഭവിക്കാൻ കുറെ വർഷങ്ങളുടെ അധ്യാപന ജീവിതം കൂടി ബാക്കിയുള്ളത് ആശ്വാസം നൽകുന്നു.
ആയതിനാൽ, ഈ ആട് ഇനി ഒരു ഭീകരജീവിയല്ല എന്ന് ചോര കുടിക്കാൻ കാത്തിരിക്കുന്ന സമൂഹത്തോടും എന്റെ പ്രിയപ്പെട്ട വിദ്യാർഥികളോടും ഉറക്കെ ഉറക്കെ പ്രഖ്യാപിക്കുമ്പോൾ ഒരു റിലാക്സേഷൻ ഒക്കെയുണ്ട്..... ശുഭം...."

‬: 'സ്കൂളിലെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ കരുതി അവരെ നേർവഴിക്കു നടത്താൻ ശ്രമിച്ച ഒരു പാവം പ്രിൻസിപ്പലിനെ കുരുതി കൊടുത്ത കുട്ടികളെ, മാതാപിതാക്കളെ,
ഞങ്ങൾ അദ്ധ്യാപകർക്ക് തെറ്റുപറ്റി !! നിങ്ങളെ സ്വന്തം മക്കളായി കണ്ടത് തെറ്റ്, നിങ്ങളെ തിരുത്താൻ ശ്രമിച്ചതു് അതിലേറെ തെറ്റ്,
ആൺകുട്ടികളും പെൺകുട്ടികളും ക്ലാസ്സിലിരുന്ന് മദ്യപിച്ചതും തെറ്റായ സൗഹൃദങ്ങളിലേക്ക് പോകുന്നതും ശരിയല്ലെന്നു ബോധ്യപ്പെടുത്താനും തിരുത്താനും നടപടിയെടുത്തതു് ബാലാവകാശ മനുഷ്യാവകാശ ലംഘനമാണെന്ന് തിരിച്ചറിയാൻ ഞങ്ങൾ അദ്ധ്യാപകർക്ക് കഴിഞ്ഞില്ല. മാപ്പ്, മക്കളെ മാപ്പ്.
ഒന്നോർത്തോളൂ- ഏഴു തലമുറ രക്ഷപെടാൻ ഈശ്വരനോട് പ്രാർത്ഥിച്ചോളൂ. ഈശ്വരൻ '
()

ഇന്നത്തെ സമൂഹം വഴി തെറ്റി പോവുന്നതിൽ ഒരു പങ്ക് ശിക്ഷണം കുറയുന്നത് കൊണ്ടാണ് !

ഒരിക്കൽ ഒരു അധ്യാപകൻ ക്ലാസിൽ തന്റെയൊരു വിദ്യാർത്ഥിയോട് ചോദിച്ചു:"നമുക്ക് എത്ര കിഡ്നിയുണ്ട്?" "നാല്" - അവൻ മറുപടി പറഞ്ഞു....
27/09/2022

ഒരിക്കൽ ഒരു അധ്യാപകൻ ക്ലാസിൽ തന്റെയൊരു വിദ്യാർത്ഥിയോട് ചോദിച്ചു:
"നമുക്ക് എത്ര കിഡ്നിയുണ്ട്?"
"നാല്" - അവൻ മറുപടി പറഞ്ഞു.
ക്ലാസ്സിൽ കൂട്ട ചിരി മുഴങ്ങി. അവന് പക്ഷെ ഒരു ഭാവവ്യത്യസവുമുണ്ടായിരുന്നില്ല.
കുട്ടികൾക്ക് പറ്റുന്ന ചെറിയ തെറ്റുകൾ പോലും പർവ്വതീകരിച്ച് കാണിച്ച്അതിൽ ആനന്ദം കണ്ടെത്തിയിരുന്ന ആ അധ്യാപകൻ അതൊരു നല്ല അവസരമായിക്കണ്ടുകൊണ്ട് മറ്റു കുട്ടികളോടായി പറഞ്ഞു:
''എല്ലാവരും കേട്ടോളു നാല് കിഡ്നിയാണ് പോലും… ആരെങ്കിലും പുറത്തു പോയി കുറച്ച് പുല്ല് പറിച്ചു കൊണ്ടു വരൂ. ഈ ക്ലാസ്സിൽ ഒരു കഴുതയുണ്ട് അവന് തിന്നാനാ"
ഉടനെ അവൻ പറഞ്ഞു - "എനിക്കൊരു ചായയും''
ഈ മറുപടി കേട്ടതും ക്ലാസ്സ് വീണ്ടുമൊരു കൂട്ടച്ചിരിയിൽ മുഴുകി. അധ്യാപകൻ അപമാനം കൊണ്ട് വിളറി പോയി.
"കടക്കടാ പുറത്ത് " അയാൾ വാതിലിനു നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവന്റെ നേർക്ക് ആക്രോശിച്ചു
പുറത്തേക്ക് നടക്കുന്നതിനിടെ തിരിഞ്ഞു നിന്നു കൊണ്ടവൻ പറഞ്ഞു:
“താങ്കൾ എന്നോട് ചോദിച്ചത് നമുക്ക് എത്ര കിഡ്നിയുണ്ടെന്നാണ്. അങ്ങനെയെങ്കിൽ ഞാൻ പറഞ്ഞ ഉത്തരം ശരിയാണ്. നമുക്ക് നാല് കിഡ്നിയുണ്ട്.എനിക്ക് രണ്ടും താങ്കൾക്ക് രണ്ടും. നമുക്ക് എന്നത് ദ്വന്ദങ്ങളെസൂചിപ്പിക്കുന്ന പദമാണ്.
താങ്കൾ എനിക്കെത്രയെന്നേ '_താങ്കൾക്കെത്രയെന്നോ ചോദിച്ചിരുന്നെങ്കിൽ ഞാൻ രണ്ട് എന്ന് ഉത്തരം പറഞ്ഞേനേ. എന്റെ ഉത്തരം തെറ്റാണെങ്കിൽ സാറിന്റെ ചോദ്യവും തെറ്റാണ്. പുല്ല് കഴിച്ചു തീർന്നാൽ വെള്ളം കുടിക്കാൻ മറക്കണ്ട ദഹനക്കേടുണ്ടാവും"
ക്ലാസ്സിൽ വീണ്ടും കൂട്ടച്ചിരി!അധ്യാപകൻ ആകെ ഇളിഭ്യാനായിനിന്നു.
എപ്പോഴും മറ്റുള്ളവരെ പരിഹസിച്ചും_കുറ്റപ്പെടുത്തിയും_ആനന്ദിച്ചിരുന്ന അയാൾക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയഅടിയായിരുന്നു അത്. പിന്നീടയാൾ ഒരു വിദ്യാർത്ഥിയുടെയും മുന്നിൽ ഈ രീതിയിൽ ആളാവാൻ മുതിർന്നിട്ടില്ല.
നമുക്ക് പല കാര്യങ്ങളെക്കുറിച്ചും അറിവുണ്ടെന്ന് കരുതി അത് മറ്റുള്ളവരെ കളിയാക്കാനും പരിഹസിക്കാനുമുള്ള ലൈസൻസാക്കി എടുക്കരുത്.

ചിതറിക്കിടന്ന അക്ഷരങ്ങളെ കോർത്തിണക്കി വായനയാകുന്ന മാധുര്യത്തെ നുകരുവാൻ നമ്മെ സഹായിച്ച ബഹുമാന്യരായ ഗുരുനാഥന്മാർ. എത്ര വലി...
05/09/2022

ചിതറിക്കിടന്ന അക്ഷരങ്ങളെ കോർത്തിണക്കി വായനയാകുന്ന മാധുര്യത്തെ നുകരുവാൻ നമ്മെ സഹായിച്ച ബഹുമാന്യരായ ഗുരുനാഥന്മാർ. എത്ര വലിയ ഉയരങ്ങൾ കീഴടക്കിയ മഹാരഥന്മാരുടെ ചരിത്രപുസ്തകങ്ങൾ വായിച്ച് നോക്കിയാൽ അവയിലെല്ലാം കാണാൻ സാധിക്കും *അധ്യാപകൻ* എന്ന പാഠഭാഗത്തെ. അത് വായിച്ച് തീർക്കാതെ വായനയുടെ യഥാർത്ഥ മാധുര്യം എന്താണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല.

എന്തെന്നാൽ
വ്യാഖ്യാനിക്കാൻ പറ്റാത്തതും
വർണ്ണിക്കാൻ കഴിയാത്തതും
എഴുതിയാൽ തീരാത്തതുമായ
പ്രതിഭയ്ക്ക് നൽകിയ നാമമാണ് *അദ്ധ്യാപകൻ* എന്നത്
*Happy Teachers Day*

Illuuus

❤️
09/08/2022

❤️

06/08/2022

ചിറകൊടിഞ്ഞ സ്വപ്നങ്ങൾ പതിനൊരാ
ഭൂമിതൻ മടിത്തട്ടിൽ
അമ്മതൻ കണ്ണുനീരുകൾ പറ്റിയോ
നെഞ്ചിലെ ഓർമകൾക്ക്
ഹൃദയമാം വേരുകൾ മുറിച്ചിടവെ
നിൻ്റെ ഹൃദയത്ത്തിൽ കുറിക്കാം
ഒരായിരം നോവുകൾ അവയുടെ ഒരു ..
ജീവിത നോവുകൾ ...
Illuuu 💕

Address

Vaikam

Website

Alerts

Be the first to know and let us send you an email when Illuuus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category