WSF Vadakara Orbit

WSF Vadakara Orbit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from WSF Vadakara Orbit, Education, Vadakara.

02/03/2023 ന് ഹമീദ് ഫൈസി തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ച വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പൊതു സമൂഹത്തില്‍ തെറ്റുധാരണ പരത്ത...
04/03/2023

02/03/2023 ന് ഹമീദ് ഫൈസി തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ച വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പൊതു സമൂഹത്തില്‍ തെറ്റുധാരണ പരത്താന്‍ സാധ്യതയുണ്ടെന്നതിനാല്‍ വസ്തുത തുറന്ന് പറയാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വസ്തുത ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ സന്നദ്ധമാണെന്നറിയിച്ചതില്‍ സന്തോഷം.

മറുപടി പറയുന്നതിന് മുമ്പ് താങ്കളോട് വെറും 2 ചോദ്യങ്ങള്‍.

1ഃ താങ്കളേയും, താങ്കളുടെ പിതാവിനെയും കുറിച്ച് ഒരു പ്രമുഖന്‍ പറഞ്ഞ വോയിസ് എല്ലായിടത്തും പ്രചരിക്കുന്നുണ്ടല്ലോ. താങ്കള്‍ കോട്ടുമല ബാപ്പു മുസ്ലിയാർക്കെതിരെ ഉന്നയിച്ച 17 പരാതികളെ കുറിച്ചും പറയുന്നു. അതിനെ കുറിച്ച് താങ്കളെവിടെയും പ്രതികരിച്ച് കണ്ടില്ല. വോയിസ് കേള്‍ക്കാത്തത് കൊണ്ടാണോ ?

2ഃ ഭരണഘടന, വിവാഹ പ്രായമടക്കമുള്ള സമസ്ത ഉന്നയിച്ച എല്ലാ കാര്യങ്ങളും സിഐസി പ്രസിഡന്റ് ബഹു.സ്വാദിഖലി ശിഹാബ് തങ്ങള്‍ അംഗീകരിച്ച് ഒപ്പിട്ടു തന്നിട്ട് പിന്നീട് അതേ വിഷയവും, ആദര്‍ശ വ്യതിയാനവും ആരോപിച്ച് പിന്നാലെ കൂടുന്നത് ഏത് മസ്ലഹത്തിന് വേണ്ടിയാണ് ?

ഇനി തിരുത്തി തുടങ്ങാം.

ആരോപണം1:
ഏറെ സന്തോഷം രേഖപ്പെടുത്തട്ടെ. വാഫി, വഫിയ്യ ഹക്കീം ഫൈസി സ്ഥാപിച്ചതാണെന്ന് സമ്മതിച്ചല്ലോ. ഇത് കൊയ്യോടുസ്താദിനുള്ള മറുപടിയാണോ, അതോ സ്വയം മറുപടി പറഞ്ഞതാണോ ?!

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ സ്ഥാപിതമായതാണോ അതല്ല ആഭിമുഖ്യത്തില്‍ സ്ഥാപിതമായതാണോ വളാഞ്ചേരി മര്‍ക്കസ്സു തര്‍ബിയത്തില്‍ ഇസ്ലാമിയ്യ എന്നുള്ളത് ഒന്നു കൂടി താങ്കള്‍ക്ക് പരിശോധിക്കാവുന്നതാണ്.

തെറ്റ്ഃ മര്‍ക്കസിന്റെ അനുമതിയോടെ നടപ്പിലാക്കി.

അങ്ങനെ മര്‍ക്കസിന്റെ അനുമതിയോടെ നടപ്പിലാക്കിയതാണെങ്കില്‍ മര്‍ക്കസിന്റെ അനുമതി പത്രമോ/ അന്നുണ്ടായിരുന്ന സ്ഥാപനങ്ങള്‍ മര്‍ക്കസിനോടാവശ്യപ്പെട്ട രേഖയോ കാണിക്കാമോ ? മാത്രമല്ല, ഈ ഹമീദ് ഫൈസി പറഞ്ഞ സ്ഥാപനങ്ങള്‍ സമ്മതിക്കാത്തത് കൊണ്ടായിരുന്നു മര്‍ക്കസിന് കീഴില്‍ എന്ന് സര്‍ട്ടിഫിക്കറ്റില്‍ എഴുതാതിരുന്നത്.

തെറ്റ്ഃ ഹക്കീം ഫൈസിയുടെ നേതൃത്വത്തില്‍ സി.ഐ.സി എന്ന പേരില്‍ കമ്മിറ്റി രൂപീകരിക്കുകയും, സ്വകാര്യമായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

2002 ലാണ് ഈ കമ്മിറ്റി നിലവില്‍ വരുന്നത്. അന്ന് അതിന്റെ കണ്‍വീനര്‍ മര്‍ഹും പി.പി മുഹമ്മദ് ഫൈസിയാണ്. മര്‍ക്കസ് കമ്മിറ്റി മെമ്പറായ അദ്ദേഹം എന്തു കൊണ്ട് മര്‍ക്കസിനു കീഴിലാക്കിയില്ല എന്നല്ലെ ചോദിക്കേണ്ടത് ? അദ്ദേഹം ഈ കമ്മിറ്റിയുടെ അംഗമാവുന്നത് പറപ്പൂരിലെ ഹൈദറൂസ് മുസ്ലിയാരുടെ പേരിലുള്ള സ്ഥാപനത്തിലെ അംഗമെന്ന നിലക്കാണ്. അപ്പോള്‍ കാര്യം വ്യക്തമായല്ലോ.

(മര്‍ക്കസിന്റെ പഴയ കാല മിനുട്‌സുകളുടെ കോപ്പി ആവശ്യമെങ്കില്‍ പുറത്ത് വിടും)

2004 ല്‍ ഇതേ സംഘം രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോള്‍ അതിന്റെ അഡ്വൈസര്‍മാരിലൊരാള്‍ ഹംസക്കുട്ടി മുസ്ലിയാരാണ്. അന്നൊന്നും അദ്ദേഹത്തിനില്ലാത്ത വാദമെന്തിന് ഇപ്പോള്‍ പൊക്കിക്കൊണ്ട് വരുന്നു ? അന്ന് പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു. തങ്ങളോട് പിണങ്ങി നടക്കുന്ന സമയമായതിനാലാണോ അന്ന് താങ്കളത് ശ്രദ്ധിക്കാതിരുന്നത് ?

മറ്റൊരു കാര്യം, അന്ന് ''ആരും കാണാതെ'' ഇക്കാര്യം മനോരമയില്‍ പ്രസിദ്ധീകരിച്ചിരുന്നു. നാളിതുവരെ സിഐസി മര്‍ക്കസിനെ ഹെഡ് ഓഫീസ് ആയാണ് പരിചയപ്പെടുത്തിയത്.

മർക്കസിന്റെ തന്നെ പഴയ ബ്രോഷറുകളിൽ ഈ കാര്യം നമുക്ക് കാണാമല്ലോ.

ആരോപണം 2ഃ
തെറ്റ്ഃ പുറത്തുള്ള മറ്റു ചിലരും കൂടി മര്‍ക്കസ് കോളേജിന് വേണ്ടി തയ്യാറാക്കിയ സിലബസ്.

ഏത് സിലബസിനെ കുറിച്ചാണ് ഈ പറയുന്നത് ? വാഫി സിലബസ് ആണെങ്കില്‍ അത് മര്‍ക്കസിനു വേണ്ടി മാത്രം ഉണ്ടാക്കിയതല്ല. അന്ന് അംഗങ്ങളായ എല്ലാ സ്ഥാപനങ്ങള്‍ക്കും വേണ്ടി കോര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടാക്കിയതാണ്. അത് മിനുട്‌സിലുണ്ട് താനും. (ആവശ്യമെങ്കില്‍ രേഖ പുറത്ത് വിടും)

തെറ്റ്ഃ അഫിലിയേഷന്‍ നല്‍കേണ്ടത് മര്‍കസല്ലെ ? പദവി ദുരുപയോഗം ചെയ്തു.

കോളേജുകള്‍ താല്പര്യപ്പെട്ടത് മര്‍കസില്‍ നിന്ന് അഫിലിയേഷന്‍ വാങ്ങാനല്ല; മറിച്ചു സ്വയം കൂട്ടായ്മയാവാനും അതിലേക്ക് അഫിലിയേറ്റ് ചെയ്യപ്പെടാനുമാണ്. അത് രാജ്യത്ത് വിലക്കപ്പെട്ട കാര്യമൊന്നുമല്ല. മര്‍ക്കസിലേക്ക് വന്ന അഫിലിയേഷന്‍ അപേക്ഷകള്‍ സി.ഐ.സി തട്ടിയെടുത്തതാണെങ്കില്‍ അതിന് തെളിവ് കാണിക്കണം. മാത്രമല്ല, അന്നുള്ള സ്ഥാപനത്തിന്റെ പ്രതിനിധികള്‍ ഇന്നും ജീവിച്ചിരിക്കുന്നവരാണ്. അവരെ കൊണ്ട് നിങ്ങളുടെ ഈ വാദം സത്യമായിരുന്നു എന്ന് തെളിയിക്കാന്‍ കഴിയുമോ ?

ആരോപണം 3ഃ
തെറ്റ് : ഫൈസി മര്‍ക്കസിനെ സി.ഐ.സിക്ക് കീഴിലെ ബ്രാഞ്ച് ആക്കി മാറ്റി.

മര്‍ക്കസിലെ ബോർഡിംഗും, ആര്‍ട്‌സ് കോളേജും ഒക്കെ ഫൈസി തന്റെ കീഴിലാക്കിയെന്നോ ?! മര്‍ക്കസ് കമ്മിറ്റി ഇത്ര വിവരമില്ലാത്തവരാണെന്നാണോ താങ്കളുടെ വാദം ? ഇനി അറബിക്കോളേജ് മാത്രമാണെങ്കില്‍ തന്നെ കഴിഞ്ഞ 5 വര്‍ഷം അഡ്മിഷനെടുക്കാതിരുന്നത് ഫൈസി പറഞ്ഞിട്ടാണോ ? ഫൈസി മര്‍ക്കസിനെ തന്റെ കീഴിലാക്കിയതല്ല. മര്‍ക്കസ് സി.ഐ.സിയില്‍ അംഗമായതാണ്. കാരണം, അന്നു മുതല്‍ തന്നെ സി.ഐ.സിക്ക് അംഗസ്ഥാപനങ്ങള്‍ നല്‍കേണ്ട വരിസംഖ്യ കൃത്യമായി മര്‍ക്കസ് അടക്കുന്നുണ്ട്. അതിനര്‍ത്ഥം മര്‍ക്കസറിയാതെ സി.ഐ.സിക്കുള്ള വരിസംഖ്യ അടക്കുകയായിരുന്നു എന്നാണോ ?. അതോ മര്‍ക്കസ് സി.ഐ.സിയില്‍ അഫിലിയേറ്റ് ചെയ്ത വിവരം വരിസംഖ്യ അടക്കുമ്പോള്‍ പോലും അവരറിഞ്ഞില്ല എന്നോ?.

ആരോപണം 4ഃ
തെറ്റ്ഃ ഈജിപ്തില്‍ ഒരു പ്രമുഖന്‍ ടൈപ് ചെയ്യുമ്പോഴാണ് ഇതറിയുന്നത്.

പ്രമുഖന്റെ പേര് പറഞ്ഞാല്‍ ഇതൊന്നും ആരും വിശ്വസിക്കില്ല എന്ന് അറിയുന്നത് കൊണ്ടാണോ പേര് പറയാത്തത് ?
ഹംസക്കുട്ടി മുസ്ലിയാരുടെ പേര് മറച്ചു വെച്ചതിലെ ദുരുദ്ദേശ്യമെന്തായാലും ഇപ്പോള്‍ ചര്‍ച്ചെക്കെടുക്കേണ്ട. വസ്തുത ഇങ്ങനെയാണ്.

മേല്‍ പ്രമുഖന്‍ ജനറല്‍ സെക്രട്ടറിയായിരിക്കെ, സി.ഐ.സിയുടെ ISO അംഗീകാര ആവശ്യാര്‍ത്ഥം സി.ഐ.സിയും മര്‍ക്കസും തമ്മില്‍ ഒപ്പുവെച്ച ധാരണയെങ്കിലും വായിച്ച് നോക്കിയിരുന്നെങ്കില്‍ ഈ പൊള്ള് വെളുപ്പിക്കാന്‍ നാല് നമ്പറിടേണ്ടി വരില്ലായിരുന്നു. അന്ന് മര്‍ക്കസ് ജനറല്‍ സെക്രട്ടറി സിഐസിക്ക് ഒപ്പിട്ടു കൊടുത്ത വാടക കരാറില്‍ (ISO ആവശ്യാര്‍ത്ഥം നല്‍കിയ രേഖ, വാടക വാങ്ങിയിട്ടില്ല) ഓഫീസ് മര്‍ക്കസില്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്നെഴുതിയിരുന്നല്ലോ. തുടക്കം മുതല്‍ 2020 വരെ സി.ഐ.സിയുടെ അഡ്വൈസറായിരുന്ന ആ പ്രമുഖനെ ഇത്രയും വിവരമില്ലാത്തവനായി ചിത്രീകരിച്ചത് ഹമീദ് ഫൈസിയെ കുറിച്ചുള്ള ടിയാന്റെ വോയ്‌സ് ലീക്കായതിലെ പ്രതികാരമാണോ?

ആരോപണം 5ഃ ഈജിപ്ത് യാത്ര.

സി.ഐ.സിയുടെ ചെലവുകള്‍ ഓരോ അംഗസ്ഥാപനങ്ങള്‍ ഏറ്റെടുത്താണ് നടത്തിയിരുന്നത്. ഉദാഃ ആദ്യകാല ഫെസ്റ്റുകള്‍ ഓരോ സ്ഥാപനങ്ങള്‍ മൊത്തം ചെലവേറ്റെടുത്താണ് നടത്തിയിരുന്നത്. 7 സ്ഥാപനങ്ങളും ചെലവ് വീതിച്ചെടുത്താണ് പബ്ലിഷിംഗ് ബ്യൂറോ ഉണ്ടാക്കിയത്. കൂട്ടത്തിലൊരു ചെലവാണ് ഈജിപ്ത് യാത്ര. അന്ന് അത് സ്പോണ്‍സര്‍ ചെയ്തത് മര്‍ക്കസ് തന്നെയാണ്. പക്ഷെ അത് മര്‍ക്കസിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വാങ്ങിയതാണെങ്കില്‍ അതിന് തെളിവ് കാണിക്കണം.
മാത്രമല്ല, സി ഐ സിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതും, അവിടുത്തെ സ്റ്റാഫിന്റെ ഭക്ഷണവും, സ്ഥലവുമൊക്കെ ഒരുപാട് കാലം മര്‍ക്കസ് തന്നെയാണ് നല്‍കിയിരുന്നത്. അവ്വിഷയം ആരും നിഷേധിക്കുന്നില്ലല്ലോ. മര്‍ക്കസിന് ഇവ്വിഷയങ്ങളിലൊക്കെ ജനറൽ ബോഡി റിപ്പോർട്ടിലൂടെ നന്ദിയും രേഖപ്പെടുത്തിയതാണ്. അതൊക്കെ രേഖകളിലുള്ളതുമാണ്.

പിന്നെ മതവിധി. ഈജിപ്തില്‍ പോയി വന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മര്‍ക്കസ് കമ്മിറ്റി ഈ ചെലവ് നല്‍കുന്നത് (രേഖകളുണ്ട്). അതായത്, നിങ്ങളുടെ ഭാഷയില്‍ ഹക്കീം ഫൈസി പോയത് മർകസിന് വേണ്ടിയായില്ല എന്ന് ബോധ്യപ്പെട്ട ശേഷം ഫണ്ടനുവദിച്ചു നല്‍കി. അപ്പോള്‍ അതിന്റെ മതവിധിയോ ?

ആരോപണം 6ഃ
തെറ്റ്ഃ സര്‍ട്ടിഫിക്കറ്റില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ എന്നാക്കണമെന്ന അഭിപ്രായം ഹക്കീം ഫൈസി നടപ്പാക്കിയില്ല.

ഹകീം ഫൈസി നടപ്പാക്കിയില്ല എന്ന് പറയുന്ന ഈ തീരുമാനം സി.ഐ.സിയുടെ ഏതെങ്കിലും ബോഡി എടുത്തതാണോ ? അങ്ങനെ നടപ്പാക്കാത്ത തീരുമാനങ്ങളുണ്ടെങ്കിൽ അത് ഹൈദരലി തങ്ങൾ ചോദ്യം ചെയ്യില്ലെ ?

ഈ വിഷയത്തിൽ മര്‍ക്കസിന് കീഴിലാക്കണമെന്നായിരുന്നു വാദം. ഞങ്ങളുടെ സ്ഥാപനം മര്‍ക്കസിന്റെ കീഴിലാക്കുക എന്നത് പറ്റില്ലെന്ന് മറ്റു പ്രമുഖ സ്ഥാപനങ്ങളുടെ (റഷീദിയ്യ എടവണ്ണപ്പാറ, മജ്മഅ് കാവനൂര്‍ പോലുള്ള) ഇന്നും ജീവിച്ചിരിക്കുന്ന പ്രതിനിധികള്‍ പറഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ സമസ്തക്ക് കീഴില്‍ എന്നാക്കാമെന്ന് അഭിപ്രായം വന്നു. എന്നാല്‍ അംഗങ്ങളെല്ലാം സമസ്തക്കാരായതിനാല്‍ സമസ്തക്ക് കീഴില്‍ എന്ന് പ്രത്യേകം എഴുതേണ്ടതില്ലെന്നും, പിരിച്ച് വിടുന്ന സമയത്ത് ആസ്തികള്‍ സമസ്തക്കുള്ളതാണെന്നും, തീരുമാനമെടുക്കുന്നതിലെ ക്രമരാഹിത്യവും ഉന്നയിക്കപ്പെട്ടു. ഹക്കീം ഫൈസി ഒപ്പിട്ടാല്‍ തന്നെയും ഇവ്വിഷയം പ്രാബല്യത്തില്‍ കൊണ്ട് വരാന്‍ കഴിയില്ല. കാരണം സെനറ്റും, സിന്റിക്കേറ്റും തീരുമാനിക്കുന്ന കാര്യങ്ങളല്ലെ അദ്ദേഹത്തിന് നടപ്പിലാക്കാന്‍ കഴിയൂ. (ഒരു സംഘടനയുടെ സ്ഥാനങ്ങളിലിരിക്കുന്ന താങ്കള്‍ക്ക്, ആ സംഘടനയുടെ തീരുമാനമില്ലാതെ വല്ലതും നടപ്പിലാക്കാന്‍ കഴിയുമോ)
എന്നാല്‍ ഈ അഭിപ്രായം പിന്നീട് സി.ഐ.സിയുടെ ഒരു ബോഡിയിലും ആവശ്യക്കാര്‍ ഉന്നയിച്ചില്ല. വഫാത്ത് വരെ വാഫി, വഫിയ്യ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പു വെച്ചത് ഫൈസിയായ ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെയാണ്.

മറ്റൊരു സംവിധാനത്തിന്റെയും സര്‍ട്ടിഫിക്കറ്റില്‍ ഇല്ലാത്ത ഇക്കാര്യം വാഫിക്ക് മാത്രം നിര്‍ബന്ധമാക്കുന്നതിലെ അന്യായം ബോധ്യപ്പെട്ട ഹൈദരലി ശിഹാബ് തങ്ങള്‍ അത് വേണ്ടെന്ന് ആവശ്യപ്പെടുകയാണുണ്ടായത്.

ആരോപണം 7ഃ
ഹൈദരലി ശിഹാബ് തങ്ങള്‍ നല്‍കിയ കത്തും വസ്തുതയും.

2018 ല്‍ മര്‍ക്കസ് സെക്രട്ടറി സ്വന്തം കൈപ്പടയില്‍ എഴുതി പ്രസിഡണ്ടായ ഹൈദരലി ശിഹാബ് തങ്ങളെ കൊണ്ട് ഒപ്പ് വെപ്പിച്ച് മര്‍ക്കസ് പ്രിന്‍സിപ്പാളിന് കൊടുത്ത കത്താണിത്. അതിന് മര്‍ക്കസ് പ്രിന്‍സിപ്പാള്‍ മര്‍ക്കസ് പ്രസിഡണ്ടിന് മറുപടിയും നല്‍കിയിട്ടുണ്ട്. സി.ഐ.സി പ്രസിഡണ്ട് കൂടിയായ ഹൈദരലി തങ്ങള്‍ക്ക് ഇങ്ങനെ ഒരു നിലപാട് ഉണ്ടായിരുന്നെങ്കില്‍ സി.ഐ.സി യോഗത്തില്‍ തന്നെ തങ്ങള്‍ വിഷയം ഉന്നയിക്കുമായിരുന്നല്ലോ.

ആരോപണം 8ഃ
ഒരേ ഉത്തരങ്ങള്‍ ആവര്‍ത്തിക്കേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഒരേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് കൊണ്ടാണ്.
ഇതിന്റെ മറുപടി നേരത്തെ (ആറിലും, ഏഴിലും) പറഞ്ഞ് കഴിഞ്ഞു. പ്രസ്തുത കത്തിന് മര്‍ക്കസ് പ്രിന്‍സിപ്പാള്‍ മാന്യമായി തന്നെ മറുപടി നല്‍കിയിട്ടുണ്ട്; അല്ലാതെ പുച്ഛിച്ച് തള്ളിയിട്ടില്ല. ഒരു തവണ ആ മറുപടി വായിക്കുന്നത് നല്ലതാണ്.
(ആവശ്യമെങ്കില്‍ മര്‍ക്കസ് പ്രിന്‍സിപ്പാളുമായി ബന്ധപ്പെട്ടാല്‍ ആ കത്തു ലഭിക്കുന്നതാണ്).

ആരോപണം 9ഃ
ഫൈസി ബിരുദം നല്‍കാതെ സമസ്തയില്‍ നിന്ന് അടര്‍ത്തി മാറ്റി ?!

വെവ്വേറെ ബിരുദം തുടങ്ങുന്നതെല്ലാം സമസ്തയില്‍ നിന്ന് അടര്‍ത്തി മാറ്റാനാണെങ്കില്‍ എല്ലാവരും അതില്‍ പെടില്ലെ ?. ഹമീദ് ഫൈസിയുടെ നേതൃത്വത്തിലുള്ള അന്‍സ്വരിയൊക്കെ അങ്ങനെയാണോ? 2002 ല്‍ സ്വതന്ത്രമായി തുടങ്ങിയ ഒരു സംഘത്തോട് ചോദിക്കുന്ന ഇതേ ചോദ്യം അതിനും ബാധകമല്ലെ.?

ആരോപണം 10ഃ
ഭരണഘടനയിലെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലെ മാറ്റം.

ഭരണഘടനയിലെ ഈ ഭാഗം ഇങ്ങനെയല്ലല്ലോ മുമ്പ് സമസ്തയുടെ ലെറ്റര്‍ ഹെഡില്‍ വന്നത്.
https://m.facebook.com/story.php?story_fbid=569327647911391&id=100045024817612&mibextid=Nif5oz
ഏതാണ് ശരി? യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടാല്‍ തിരുത്താം എന്ന് പറഞ്ഞ സ്ഥിതിക്ക് ഇതാണോ അതാണോ കള്ളം? ഏതാണ് തിരുത്തുക ?

ഭരണഘടനയില്‍ പ്രശ്‌നങ്ങളില്ലെന്ന് എം.ടി ഉസ്താദ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയതാണ്.
https://youtu.be/cVrDEqpSVBo
ഇതില്‍ ആരെയാണ് സ്വീകരിക്കേണ്ടത് ?

സ്വാദിഖലി ശിഹാബ് തങ്ങള്‍ പരിഹരിച്ച ഈ വിഷയം വീണ്ടും ഉന്നയിക്കുന്നത് എന്ത് ദുരുദ്ദേശ്യത്തിലാണ് ?

ആരോപണം 11ഃ
അഡ്വൈസറെ മാറ്റിയത് (?)

ഭാവിയില്‍ താങ്കളൊക്കെ സമസ്ത സെക്രട്ടറിയാവുമ്പോൾ, താങ്കള്‍ക്ക് കൂടെ അഡ്വൈസറാകാവുന്ന തരത്തിലേക്കാണല്ലോ ഭരണഘടന മാറ്റിയത് ? ഇത് ബഹു.എം.ടി ഉസ്താദ് പറഞ്ഞത് പോലെ വിശാലമാക്കിയതാണ്
https://youtu.be/cVrDEqpSVBo

ബഹുമാനപ്പെട്ട സ്വാദിഖലി ശിഹാബ് തങ്ങള്‍ പരിഹരിച്ച ഈ വിഷയത്തിൽ ഹമീദ് ഫൈസിക്ക് എന്തെങ്കിലും എതിര്‍പ്പുണ്ടോ ?

ആരോപണം 12ഃ
സ്ഥാപനങ്ങള്‍ തന്റെ കീഴിലാക്കി (?)

ഒരു സ്ഥാപനവും ഹക്കീം ഫൈസിക്ക് കീഴിലല്ല. ഓരോന്നിനും അതിന്റെതായ കമ്മിറ്റികളുണ്ട്. സംശയമുള്ളവര്‍ക്ക് അടുത്തുള്ള ഏത് സ്ഥാപനത്തിലും അന്വേഷിക്കാവുന്നതാണ്. തീരുമാനങ്ങളെല്ലാം ബന്ധപ്പെട്ട കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്ത് മാത്രമാണെടുക്കുന്നത്.

ആദര്‍ശ ബന്ധം മാത്രമാക്കിയ ഹക്കീം ഫൈസിയുടെ സമസ്തക്കുള്ള കത്ത് (?)

15/06/2022 ന് സമസ്ത സി.ഐ.സിക്ക് സംഘടനാ ബന്ധം വിഛേദിച്ചു എന്ന് പറഞ്ഞ് കൊടുത്ത കത്തിനുള്ള മറുപടിയാണത്. സിണ്ടികേറ്റ് തീരുമാനങ്ങള്‍ തന്നെയാണ് മേല്‍ കത്തിലുമുള്ളത്.

അക്കാര്യം ഉസ്താദ് ഹകീം ഫൈസി എവിടെയും ഒളിഞ്ഞ് പറഞ്ഞിട്ടില്ല. എല്ലായിടത്തും തെളിച്ച് തന്നെയാണ് പറഞ്ഞിട്ടുള്ളത്.

പിന്നെ ഹക്കീം ഫൈസി പുറത്താക്കിയത്രെ?!. ആരെ?. എപ്പോള്‍?, എവിടെ?. അങ്ങനെ ഹക്കീം ഫൈസി പുറത്താക്കിയ ഏതെങ്കിലും സ്ഥാപന ഉടമകളെ കാണിച്ച് തരാമോ?

എന്നാല്‍ ഹക്കീം ഫൈസി സ്വന്തമാക്കിയ മര്‍ക്കസില്‍ നിന്ന് ഹക്കീം ഫൈസിയെ പുറത്താക്കിയത് താങ്കളറിഞ്ഞില്ലെ ? അപ്പോള്‍ ആരാണ് സ്ഥാപനങ്ങള്‍ സ്വന്തമാക്കുന്നതെന്നും, ആരാണ് പുറത്താക്കുന്നതെന്നും വ്യക്തമായില്ലെ ? എന്നിട്ടുമെന്തിന് ആരോപണമുന്നയിക്കണം ?

ആരോപണം 13ഃ
തങ്ങളല്ല, ജനറല്‍ ബോഡിയാണ് രാജി സ്വീകരിക്കേണ്ടത് (?).

രാജി ജനറല്‍ ബോഡിയില്‍ വെക്കുക എന്ന തികച്ചും സാങ്കേതികമായ കാര്യം ബഹു. പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളോട് നേരത്തെ ചര്‍ച്ച ചെയ്ത് ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് പത്ര സമ്മേളനത്തില്‍ അങ്ങനെ പറഞ്ഞത്.

സംഘടനാ മേഖലയില്‍ പാരമ്പര്യമവകാശപ്പെടുന്ന താങ്കള്‍ക്ക് ഒരു സൊസൈറ്റിയുടെ പ്രവര്‍ത്തന രീതികള്‍ അറിയില്ല എന്നാണോ, അതോ അറിഞ്ഞിട്ടും സാധാരണക്കാരെ പറ്റിക്കുകയാണോ?.

ആരോപണം 14ഃ ഹക്കീം ഫൈസി ഒഴിഞ്ഞ് പോകണമത്രെ!.

എന്തിന്റെ പേരില്‍ ? പൊതു സമൂഹത്തിനോ, അദ്ദേഹത്തിനോ ഇനിയും വ്യക്തമാകാത്ത ആദര്‍ശ വ്യതിയാനത്തിന്റെ പേരിലോ?.

എന്താണ് തെറ്റെന്ന് അദ്ധേഹത്തെ ബോധ്യപ്പെടുത്താത്തത് കൊണ്ടും, ജനറല്‍ ബോഡി അദ്ദേഹത്തോട് രാജി ആവശ്യപ്പെടാത്തത് കൊണ്ടും എന്ത് ധാര്‍മികതയുടെ പേരിലായിരുന്നു അദ്ദേഹം രാജി വെക്കേണ്ടിയിരുന്നത്?

സമസ്ത അദ്ദേഹത്തെ മാറ്റി നിറുത്തിയ ശേഷവും മുറപ്രകാരം നടക്കേണ്ട അധ്യാപക ശില്‍പശാലകള്‍, മാനേജ്‌മെന്റ് ശില്‍പശാല, ഓറിയന്റേഷന്‍ തുടങ്ങിയവയൊക്കെ നടന്നു. ഒരിടത്തും ആരും അതൃപ്തി അറിയിച്ചില്ല. മാത്രമല്ല, ബഹുമാനപ്പെട്ട പ്രസിഡന്റ് ''അവസ്ഥാന്തരങ്ങളുണ്ടാകുമ്പോള്‍ മാറി നില്‍ക്കലല്ല നേതൃത്വം, അതിനെ അതി ജീവിക്കലാണെന്നും, പൈശാചികയില്‍ നിന്ന് നാഥന്‍ നമ്മെ രക്ഷിക്കട്ടെ.
നാളിതുവരെ വാഫി പ്രസ്ഥാനവും, അതിന്റെ നേതാക്കളും സമസ്തയുടെ ആശയാദര്‍ശങ്ങള്‍ അംഗീകരിച്ചും, അനുസരിച്ചുമാണ് പ്രവര്‍ത്തിച്ചു പോന്നിട്ടുള്ളത്. ഇനി മേലിലും സിഐസിയുടെയും അതിന്റെ നേതാക്കളുടെയും നയം അതു തന്നെയായിരിക്കും'' എന്ന് പറയുകയും എഴുതുകയും ചെയ്തു. ( https://m.facebook.com/story.php?story_fbid=754519796038436&id=100044412670301&sfnsn=wiwspwa&mibextid=RUbZ1f )

രാജി വെക്കാന്‍ മനസില്ലാത്ത ഒരാളല്ല ഹക്കീം ഫൈസി. ഈ പ്രശ്‌നങ്ങളുടെ തുടക്കത്തില്‍ അദ്ധേഹം 19/02/2022 ന് ബഹു.ആലിക്കുട്ടി ഉസ്താദിനെ കാണുകയും രാജി സന്നദ്ധത അറിയിച്ചതുമാണ്. ബഹുമാനപ്പെട്ടവര്‍ തുടരാന്‍ പറഞ്ഞു.

പിന്നീട് സമസ്ത ആദര്‍ശ വ്യതിയാനം പറഞ്ഞ് അദ്ദേഹത്തെ പുറത്താക്കുന്നതിന് തലേ ദിവസം (08/11/2022) സ്വാദിഖലി തങ്ങളോടും അബ്ബാസലി തങ്ങളോടും രാജി സന്നദ്ധത അറിയിക്കുകയും, മുശാവറയില്‍ വ്യക്തിപരമായ നടപടികള്‍ ഉണ്ടാകില്ല എന്ന് എം.ടി ഉസ്താദ് ഉറപ്പു കൊടുത്തിട്ടുണ്ടെന്ന് തങ്ങള്‍ അറിയിക്കുകയും ചെയ്തു. തങ്ങള്‍ക്ക് കൊടുത്ത ആ ഉറപ്പ് ലംഘിച്ചാണ് തൊട്ടടുത്ത ദിവസം സമസ്തയുടെ തീരുമാനം വന്നത്.

ഇനി സാമാന്യ നടപ്പുരീതികളെ കുറിച്ച് അല്‍പം പറയാം. ഒരു വ്യക്തിക്കെതിരെ താങ്കളടക്കം കവലകള്‍ തോറും, കോളേജ് സനദ് ദാന സമ്മേളനങ്ങളിലടക്കം ആദര്‍ശ വ്യതിയാനമെന്ന ആരോപണമുന്നയിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ അവ്വിഷയത്തില്‍ കേട്ടിരുന്നോ ? വിചാരണക്ക് ശേഷമാണ് വിധിപ്രഖ്യാപിക്കേണ്ടത് എന്ന സാമാന്യ നടപ്പു രീതി അവിടെ പാലിച്ചിരുന്നോ ?

കുട്ടികളും അധ്യാപകരും പഠിപ്പ് മുടക്കുന്നതും, നിവേദനങ്ങള്‍ കൊടുക്കുന്നതും വാത്സല്യ നിധിയായ ഗുരുനാഥരില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ കാണാത്തത് കൊണ്ടാണ്. അതും അദ്ദേഹത്തിന്റെ തലയില്‍ വെച്ച് കെട്ടണോ ?

ആരോപണം 15ഃ
മതരാഷ്ട്ര വാദം(?)

ആദര്‍ശ വ്യതിയാനമാണ് സമസ്ത ഹക്കീം ഫൈസിയെ പുറത്താക്കിയതിലെ പ്രധാന കാരണം. 14 കാരണങ്ങള്‍ കണ്ടെത്തിയ ശേഷമാണ് ടിയാന് ആദര്‍ശ വ്യതിയാനത്തെ പരാമര്‍ശിക്കാന്‍ തോന്നിയത് എന്നത് തന്നെ അതിലെ ആശയ പാപരത്വം വ്യക്തമാക്കുന്നുണ്ട്.

അതാണെങ്കിലോ, ജമാഅത്തെ ഇസ്ലാമിയുടെയും ബ്രദര്‍ ഹുഡിന്റെയും മതരാഷ്ട്ര വാദം ഹക്കീം ഫൈസിയിലുണ്ടെന്ന വിചിത്ര വാദവും. അത്തരമൊരു ആശയമുള്ളയാളെങ്ങനെയാണ് ഇന്ത്യന്‍ പതാകയെയും, മുസ്ലിം ലീഗിനെയും ശക്തിപ്പെടുത്താന്‍ പറയുക ? ദൈനം ദിന ജീവിതത്തില്‍ വിശ്വാസി നേരിടുന്ന സകല കാര്യങ്ങളിലും ഇസ്ലാം കടന്നു വരുന്നുണ്ട് എന്നല്ലെ ആ പറഞ്ഞതിന്റെ വിവക്ഷ ? ഈ പറഞ്ഞത് ആദര്‍ശ വ്യതിയാനമാണെങ്കില്‍ ജംഇയത്തുല്‍ ഖുതബാഅ് സെക്രട്ടറി നാസര്‍ ഫൈസിക്ക് ആദര്‍ശ വ്യതിയാനം സംഭവിച്ചില്ലെ ?. https://m.facebook.com/story.php?story_fbid=698243944993216&id=100044228511030&mibextid=Nif5oz ) അദ്ദേഹം ആ സ്ഥാനത്ത് ഇപ്പോഴും തുടരുന്നില്ലെ ? താങ്കളുടെ കൂടെ ദാറുല്‍ ഹുദയില്‍ വേദി പങ്കിട്ട ഇവരോ ?
https://m.facebook.com/story.php?story_fbid=1145410448826402&id=100000723725271&mibextid=Nif5oz
ആ ആദര്‍ശ വ്യതിയാനം ഒരാള്‍ക്ക് മാത്രം മതിയോ ? ഞമ്മന്റെ ആള്‍ക്കാര്‍ക്ക് ഇസ്മത്ത് ഉണ്ടോ ?

ഞാന്‍ മതരാഷ്ട്ര വാദിയല്ലെന്ന് ഹക്കീം ഫൈസി തുറന്ന് പറഞ്ഞിട്ടുണ്ടല്ലോ. നാവു കൊണ്ട് തുറന്ന് പറയുന്നതാണല്ലോ സ്വീകരിക്കപ്പെടേണ്ടത്.

ആരോപണം 16ഃ പുത്തനാശയക്കാരുമായി വേദി പങ്കിടല്‍(?)
2019-ഡിസംബര്‍-22 ന് ശാന്തപുരത്ത് നടന്ന പരിപാടിയില്‍ സമസ്ത സെക്രട്ടറി ആലിക്കുട്ടി ഉസ്താദിന്റെ സമ്മതത്തോടെയാണ് ഹക്കീം ഫൈസി പങ്കെടുത്തത്.

വഹാബികളുടെ നേതാവായ കുട്ടശ്ശേരിയുടെ പുസ്തക പ്രകാശനത്തില്‍ പങ്കെടുത്ത താങ്കള്‍ക്കെതിരെ എന്ത് നിലപാടാണ് താങ്കള്‍ പറയുക ?

ഗുരുതരമായ ഖുർആൻ സൃഷ്ടി വാദം ഉന്നയിച്ച ശുഹൈബുൽ ഹൈതമിക്കൊന്നും ആദർശ വ്യതിയാനം സംഭവിക്കാത്തത് ഏതെങ്കിലും 'പ്രാദേശിക ഇസ്ലാമിൻ്റെ' ആനുകൂല്യത്തിലാണോ ?
https://youtu.be/OMZNGYEbslA

ആരോപണം : 17
വിദ്യാര്‍ത്ഥികളില്‍ സംഘടനാ വിരുദ്ധത വളര്‍ത്തുന്നു.

സമസ്തയുടെ അന്തർ ദേശീയ ഘടകങ്ങളിലും, ജില്ലാ മുശാവറകളിലും,
സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന/ജില്ലാ/മേഖലാ/ക്ലസ്റ്റര്‍/യൂണിറ്റ് ഭാരവാഹിത്വങ്ങളിലും നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവര്‍ക്ക് ഈ ക്ലാസുകളൊന്നും ലഭിച്ചിട്ടില്ലെ ? സംഘടനാ വിരുദ്ധ ക്ലാസുകള്‍ കിട്ടിയത് കൊണ്ടാകും സമസ്ത 85 ാം വാര്‍ഷിക പ്രചരണത്തിന് പോയ ഞങ്ങളുടെ പ്രിയ സുലൈമാന്‍ പോസറ്ററൊട്ടിച്ച് മടങ്ങവേ നാഥനിലേക്ക് യാത്രയായത്. സംഘടനാ വിരുദ്ധ ക്ലാസുകളെടുത്തിരുന്നതും, നേതാക്കള്‍ക്കെതിരെ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നതും ആരാണെന്ന് താങ്കളെയും, താങ്കളുടെ പിതാവിനെയും ആരോപിക്കുന്ന പ്രമുഖന്റെ ശബ്ദത്തിലൂടെ നമ്മള്‍ മനസിലാക്കിയല്ലോ.

യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെട്ടല്ലോ.

സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെയും, സമസ്ത നേതാക്കളുടെയും ഇടപെടലുകൾ അപ്രസക്തമാക്കി അസത്യ പ്രചരണം തുടരുന്ന അബ്ദുൽ ഹമീദ് ഫൈസിയെ സുസമ്മതരായ മധ്യസ്ഥരുടെ സാന്നിദ്ധ്യത്തിൽ വാഫി അലുംനി സമകാലിക വിഷയങ്ങളിൽ ചർച്ചക്ക് ക്ഷണിക്കുന്നു.

03.03.2023

"CAREER CHAT"Led by:സിദ്ധീഖുൽ അക്ബർ വാഫി(SKSSF TREND STATE TRAINER, JCI TRAINER)04/MaY/2019COMMUNITY HALL, Thiruvallur
13/04/2019

"CAREER CHAT"

Led by:
സിദ്ധീഖുൽ അക്ബർ വാഫി
(SKSSF TREND STATE TRAINER, JCI TRAINER)

04/MaY/2019
COMMUNITY HALL, Thiruvallur

13/04/2019
ENTRANCE EXAMINATION 🗓മെയ്‌ 15 (വാഫിയ്യ)  🗓മെയ്‌ 16 (വാഫി)വാഫി, വടകര ഓർബിറ്റ്ആവിശ്യമായ സഹായസഹകരണങ്ങൾ  നേരിട്ട് ചെയ്തു കൊ...
23/03/2019

ENTRANCE EXAMINATION
🗓മെയ്‌ 15 (വാഫിയ്യ)
🗓മെയ്‌ 16 (വാഫി)

വാഫി, വടകര ഓർബിറ്റ്
ആവിശ്യമായ സഹായസഹകരണങ്ങൾ നേരിട്ട് ചെയ്തു കൊടുക്കുന്നു

Address

Vadakara

Alerts

Be the first to know and let us send you an email when WSF Vadakara Orbit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to WSF Vadakara Orbit:

Shortcuts

Share

Category