SSF BOY

SSF BOY ഇതൊരു ഔദ്യോഗിക പേജ് അല്ല.

ചോറ്റൂർ ത്വരീഖത്ത്, കൊരൂർ ത്വരീഖത്ത്, ശംസിയ്യ ത്വരീഖത്ത്, നൂരിഷ ത്വരീഖത്ത്, ആലുവ ത്വരീഖത്ത്, വേങ്ങാട് ത്വരീഖത്ത്, ആലും ത...
01/08/2026

ചോറ്റൂർ ത്വരീഖത്ത്, കൊരൂർ ത്വരീഖത്ത്, ശംസിയ്യ ത്വരീഖത്ത്, നൂരിഷ ത്വരീഖത്ത്, ആലുവ ത്വരീഖത്ത്, വേങ്ങാട് ത്വരീഖത്ത്, ആലും തറ ത്വരീഖത്ത്, തുടങ്ങി നിരവധി കള്ള ത്വരീഖത്തുകൾ സമസ്തയുടെ രൂപീകരണ കാലംമുതൽ മുളച്ചു പൊങ്ങിയതാണ്.....അവയൊക്കെയും പടർന്നു പന്തലിക്കാൻ അവസരം കൊടുക്കാതെ സമസ്തയുടെ പണ്ഡിതൻ ഇരുത്തേണ്ടിണ്ടത് ഇരുത്തിയിട്ടുമുണ്ട്...

മാത്രമല്ല മേൽ പറഞ്ഞ ത്വരീഖത്തുകാർ ശരീഅത്തിൽ വെള്ളം ചേർക്കുകയും ആരാധന കർമ്മങ്ങളിൽ പാളിച്ച വരുത്തുകയും ചെയ്യുന്നവരാണെങ്കിലും അവർ എല്ലാ മഹാന്മാരെയും ആദരിക്കുകയും വസീലയായി സ്വീകരിക്കുകയും അവരെ തവസ്സുൽ ചെയ്തു അല്ലാഹുവിനോട് ദുആ ചെന്നവരും ആയിരുന്നു..
എങ്കിൽ ഏറ്റവും പുതിയ കള്ള ത്വരീഖത്ത്കാരായ കുരൂവട്ടൂർ ത്വരീഖത്തുകാർ തൊട്ടുകളിച്ചത് തൗഹീദിനെ വികൃതമാക്കാനാ ണ്....ആരാധന കർമങ്ങളിൽ പാളിച്ചകൾ കുറവാണെങ്കിലും വിശ്വാസത്തിൽ അണികളെ പിഴപ്പിക്കാൻ ശ്രമം നടത്തുകയാണ്....

CM മടവൂരിനെ (ഖ: സി )എല്ലാ മഹാന്മാരേക്കാളും പോരിശ കൊടുത്ത് സ്വാഹാബത്തിനേക്കാൾ മുകളിലാക്കി പ്രവാചകന്മാരെക്കാളും മുത്ത്‌ നബിയെക്കാളും മേലെയാക്കി അല്ലാഹുവിനു സമമാക്കി അല്ല അള്ളാഹു തന്നെയാക്കി ചിത്രീകരിക്കുന്ന തനിച്ച കുഫ്ർ ഒരുളുപ്പുമില്ലാതെ പറഞ്ഞുനടക്കുകയാണ് അവർ..
എന്നിട്ട് സുന്നീ പണ്ഡിതന്മാരെ വെല്ലുവിളിക്കുകയാണ് കവലകൾ തോറും ഈ പച്ച കുഫ്ർ പ്രസംഗിക്കുന്നർ ആരെയാണ് തോൽപ്പിക്കുന്നത്..
മുന്നിലിരിക്കുന്ന നാല് ഊച്ചാളികളുടെ പിൻബലത്തിൽ എന്തെല്ലാം തോന്നിവാസങ്ങളാണ് പറഞ്ഞുനടക്കുന്നത്..പൊന്മള ഉസ്താദിനെ പോലെ പേരോട് ഉസ്താദിനെ പോലെ ഹഖ് തുറന്നു പറയാൻ മടിക്കാതെ പണ്ഡിതന്മാരെ അവർ വഹ്ഹാബികളാക്കി..
95 വയസ്സായ കാന്തപുരം ഉസ്താദിന് സുന്നത്ത് ജമാഅ ത്ത് അല്ലെന്നാണ് ഇപ്പോൾ പറഞ്ഞു നടക്കുന്നത്..
ഒന്നിലും പെടാത്ത ഖലീൽ തങ്ങളെ നാടുനീളെ തെറി പറഞ്ഞു നടക്കുകയാണ്...

അവരുടെ സ്വഹിബുൽ ബക്കറ്റിനും മൂന്ന് അടുപ്പ് കല്ലിനും മാത്രമാണ് ഇപ്പോൾ സുന്നത്ത് ജമാഅത്ത് ഉള്ളതെന്നും പറഞ്ഞു നടക്കുന്നത്...
ചന്ദ്രനെ കണ്ടപ്പോൾ ശുനകൻ കുരക്കുന്ന ചിത്രം പലയിടത്തും കണ്ടിട്ടുണ്ട് അതാണ് ഓർമ്മവരുന്നത്...

കടപ്പാട്.

29/07/2026
നമ്മുടെ നാട് എങ്ങോട്ടേക്കാണ് പോകുന്നത്?.വിദ്യാർത്ഥികൾക്ക് അറിവും സംസ്കാരവും പഠിപ്പിക്കേണ്ട, ഒരമ്മയുടെ സ്ഥാനത്തിരുന്ന്മക്...
29/07/2026

നമ്മുടെ നാട് എങ്ങോട്ടേക്കാണ് പോകുന്നത്?.
വിദ്യാർത്ഥികൾക്ക് അറിവും സംസ്കാരവും
പഠിപ്പിക്കേണ്ട, ഒരമ്മയുടെ സ്ഥാനത്തിരുന്ന്
മക്കളെ പോലെ കണ്ട് വിദ്യാർത്ഥികളെ നേർവഴിക്ക്
നടത്തേണ്ട അധ്യാപികമാർ വരെ മയക്കുമരുന്നിൻ്റെ മൊത്ത ക്കച്ചവടക്കരായി മാറുന്ന ഭീതിപ്പെടുത്തുന്ന വാർത്തകളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. കുട്ടോത്ത് നീഷ്മ (30), ചെറുകാട് കാവ്യ (29),
മരുതോങ്കര കീർത്തന (28) എന്നീ മഹിളകളാണ്
അറസ്റ്റ് ചെയ്യപ്പെട്ട അധ്യാപികമാർ!. ഇവർക്ക് വേണ്ടി ഇടപാട് നടത്തിക്കൊടുക്കുന്ന കൂട്ടുപുഴ സ്വദേശി
ജിജിൻ കുര്യാക്കോസിനെയും പിടികൂടിയിട്ടുണ്ട്.
ഡ്രഗ്സ്, ജാതി മത ലിംഗ രാഷ്ട്രീയ വ്യത്യാസ
മില്ലാതെ കേരളീയരുടെ അടുക്കള വരെ കീഴടക്കി
യിരിക്കുകയാണ്.നിരവധി നാഗരികതകളുടെയും
സാമ്രാജ്യങ്ങളുടെയും തകർച്ചക്ക് വില്ലനായി
പ്രവർത്തിച്ചത് മദ്യവും മയക്കു മരുന്നുമാണെന്ന്
ചരിത്രം പറഞ്ഞു തരുന്നുണ്ട്.ഇതിനെതിരെ
മനുഷ്യത്വമുള്ളവരെല്ലാം ഒന്നിച്ചു പോരാടേണ്ട
സമയമാണ്. ഇതിലും വർഗീയത തിരഞ്ഞ്
'നാർക്കോട്ടിംഗ് ജിഹാദ് 'ആരോപിച്ച് എല്ലാം മറ്റാരുടെയെങ്കിലും തലയിലിട്ട് സുഖ നിദ്ര തുടരു
ന്നവർ ഓപ്പറേഷൻ തൂഫാനിൽ പിടിക്കപ്പെട്ടവരെ
ക്കുറിച്ച് ഒരു നല്ല പഠനം നടത്തട്ടെ. അപ്പോൾ
മനസ്സിലാവും ഇത് ഇല്ലത്തേയും പള്ളിയേയും പള്ളിക്കൂടത്തെയും അരമനയേയും
അമ്പലത്തെയുമെല്ലാം ഒരു പോലെ ബാധിച്ച
സാമൂഹ്യ തിന്മയാണെന്ന്.
ജീവിക്കാൻ മാന്യമായ ശമ്പളം വാങ്ങുന്ന
ടീച്ചർമാർ പോലും കുറുക്കു വഴിക്ക് പണമുണ്ടാക്കി കൂടുതൽ ആർഭാട ജീവിതം നയിക്കാൻ ചിന്തിക്കുന്ന സാമൂഹ്യ പരിസരമാണ് നമ്മുടേത്. ഇത്തരുണത്തിൽ സമസ്ത സെൻ്റിനറിയുടെ ഭാഗമായി കാന്തപുരം ഉസ്താദിൻ്റെ ഒരു അറബി ഗ്രന്ഥം നാട്ടു ദർസ്
എന്നപേരിൽ അഞ്ചു ലക്ഷം പേർ പഠിക്കുന്നുണ്ട്.
അതിലെ ഒരു അധ്യായം ഏറെ ശ്രദ്ധേയമായി
തോന്നി. അൽ ഖനാഅ: ( മിനിമലിസം) എന്നാണ്
ആ അധ്യായത്തിൻ്റെ തല വാചകം.എങ്ങനെ
ലഭ്യമായത് കൊണ്ട് സംതൃപ്ത ജീവിതം നയിക്കാ
മെന്ന് വിശകലനം നടത്തുന്ന ഈ അദ്ധ്യായം
കേരളീയർ എല്ലാവരും പഠിക്കണമെന്നാണ്
തോന്നുന്നത്. എങ്കിലേ പണത്തോടുള്ള ആർത്തിയും
ഏതു വഴിക്കും പണമുണ്ടാക്കാനുള്ള ത്വരയും
അവസാനിക്കുകയുള്ളൂ. ഏതായാലും ഓപ്പറേഷൻ
തൂഫാൻ തുടരട്ടെ. നമുക്ക് കൂടെ നിൽക്കാം.

29/07/26

Rahmathulla Saqafi Elamaram

ഇന്ന് സഫർ 13 മർഹൂം കളൻതോട് അബ്ദുൽ  കരീം മുസ്ലിയാർ(ന:മ)〰〰〰〰〰〰〰〰മഹാനവർകളുടെ ആണ്ടു ദിനം〰〰〰〰〰〰〰〰             *الفاتحة*     ➖...
28/07/2026

ഇന്ന് സഫർ 13

മർഹൂം കളൻതോട് അബ്ദുൽ കരീം മുസ്ലിയാർ(ന:മ)
〰〰〰〰〰〰〰〰
മഹാനവർകളുടെ ആണ്ടു ദിനം
〰〰〰〰〰〰〰〰

*الفاتحة* ➖➖➖➖➖➖➖➖
കോഴിശേരി മുഹമ്മദ് ഹാജി. എന്നിവരുടെ മകനായി ജനിച്ച കളൻതോട് അബ്ദുൽ കരീം മുസ്‌ലിയാർ ചെറുപ്രായത്തിൽ തന്നെ
മഹത്തുക്കളും ആയി ബന്ധപ്പെടാനും അതിലൂടെ ഉയരങ്ങളിൽ
എത്താനും കഴിഞ്ഞ കേരളത്തിന്റെ ആത്മീയ സാന്നിധ്യമായിരുന്നു കളൻ തോട് കരീം മുസ്ലിയാർ
ഔലിയാക്കളിൽ ശ്രേഷ്ഠ സാന്നിധ്യം മടവൂർ സി എം വലിയുള്ളാഹി നിന്നാണ്
കരിം ഉസ്താദിന്റെ ആത്മീയ പ്രയാണത്തിന് തുടക്കം
, നാഗൂര്‍ ശാഹുല്‍ ഹമീദ് വലിയുളള,അജ്മീര്‍ ഖാജാവലിയുളള,ഏര്‍വാടി ഇബ്റാഹീം ബാദുഷ വലിയുളള തുടങ്ങിയ എന്നീ ആത്മീയ കേന്ദ്രങ്ങളുമായി നിരന്തരം ബന്ധം പുലർത്തിയിരുന്ന ഉസ്താദ് അവർകൾ
മഹാന്മാരോടുളള ബന്ധവും ദൃഢമാക്കിയ മഹാനായിരുന്നു
കളൻതോട് ഭാഗത്തിലൂടെ കോഴിക്കോട്ടേക്കോ കാരന്തൂരിലേക്കോ ബസ്സിൽ പോകുമ്പോൾ ഒരുപാട് ആളുകൾ ഉസ്താദും പടി എന്ന സ്റ്റോപ്പിൽ ഇറങ്ങുന്നത് കാണാമായിരുന്നു
ജീവിതയാത്രയിൽ രോഗങ്ങളും കടങ്ങളും തുടങ്ങി നൂറായിരം പ്രയാസങ്ങളും ആയി വരുന്നവർക്ക് കരിം ഉസ്താദിന്റെ ഇടം ഒരു അത്താണിയായിരുന്നു
കരീമുസ്താദിനെ കണ്ട് തങ്ങളുടെ പ്രയാസങ്ങൾ പറഞ്ഞു തിരിച്ചു പോകുമ്പോൾ പെയ്തൊഴിഞ്ഞ ആകാശംപോലെ അവരുടെ മുഖം തെളിഞ്ഞിട്ടുണ്ടാകും.
വന്നവർക്കെല്ലാം നല്ല ഭക്ഷണവും ചായയും നൽകി വയറും മനസ്സും നിറക്കുന്ന സ്നേഹ ഭവനം.
മടവൂർ തങ്ങളുടെ ആത്മീയ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ആ ഭവനത്തിൽ മതജാതിഭേദമന്യേ ആവലാതി പറയാനെത്തുന്ന ആളുകളെ കൊണ്ട് എപ്പോഴും തിരക്കായിരുന്നു.
ഖുർആനും സുന്നത്തും ദിക്റുകളുമായി ആയിരങ്ങൾക്ക് വെളിച്ചവും സാന്ത്വനവും നൽകി വരുന്നതിനിടയിൽ (2018 ഒക്ടോബർ 23)( 1440 സഫർ 13)
തേടിയെത്തുന്ന ആയിരങ്ങളെ കണ്ണീരിലാഴ്ത്തി ആ മഹാ നമ്മളിൽ നിന്നും വിടപറഞ്ഞു
അല്ലാഹു അവരുടെ ദറജ ഉയർത്തട്ടെ
പരലോക സ്വർഗ്ഗത്തിൽ അവരെയും നമ്മെയും ഒരുമിച്ചു കൂട്ടട്ടെ ,ആമീൻ.
അവിടത്തെ ആണ്ടു ദിവസമാണ് കഴിയുന്നവർ ഫാത്തിഹ ഓതി ഹദിയ ചെയ്യുക
*الي حضرةشيخنا واستاذنا ومرشدنا ولي الله عبد الكريم حاجي رضي الله عنه الفاتحة*

ആലിക്കുട്ടി ഉസ്താദിനരികെ..
24/07/2026

ആലിക്കുട്ടി ഉസ്താദിനരികെ..

https://youtu.be/QJsqTJAnnz4
24/07/2026

https://youtu.be/QJsqTJAnnz4

ഇന്നലെ വഫാത്തായ മഹാനായ ആലിക്കുട്ടി ഉസ്താദിനെ കാണാൻ മഹാനായ ശൈഖുനാ കാ...

സുൽത്താനുൽ ഉലമ കാന്തപുരം AP ഉസ്താദ് ശൈഖുൽ ജാമിഅയേ കാണാൻ എത്തി 🤲🏻
24/07/2026

സുൽത്താനുൽ ഉലമ കാന്തപുരം AP ഉസ്താദ് ശൈഖുൽ ജാമിഅയേ കാണാൻ എത്തി 🤲🏻

2008-ൽ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ പി.ജി. പഠിക്കുന്ന കാലം. ആദരണീയനായ ആലിക്കുട്ടി ഉസ്താദ് ക്യാമ്പസിലെത്തി. ലഖ്‌നൗവ...
24/07/2026

2008-ൽ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ പി.ജി. പഠിക്കുന്ന കാലം. ആദരണീയനായ ആലിക്കുട്ടി ഉസ്താദ് ക്യാമ്പസിലെത്തി. ലഖ്‌നൗവിൽ റാബിത്വയുടെ മീറ്റിംഗിൽ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്നു ഉസ്താദ്.
അലിഗഢ് യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാർഥി സംഘടനയായ AMUMA-യുടെ നേതൃത്വത്തിൽ ഉസ്താദിന് സ്വീകരണമൊരുക്കി. ചടങ്ങ് കഴിഞ്ഞ് മർകസിൽ നിന്ന് വന്ന ഞങ്ങൾ ആറു സഖാഫികളെ ഉസ്താദിന് ഹുദവി സുഹൃത്തുക്കൾ പരിചയപ്പെടുത്തി.
വാൽസല്യപൂർവം ഞങ്ങളെ ചേർത്തുപിടിച്ച് അരികിലിരുത്തി. സുൽത്വാനുൽ ഉലമാ കാന്തപുരം ഉസ്താദിന്റെ വിശേഷങ്ങൾ തിരക്കി. വ്യത്യസ്ത സംഘടനകളിൽ പ്രവർത്തിക്കുന്നവരാണെങ്കിലും നമ്മളെല്ലാവരും അഹ്‌ലുസ്സുന്നയുടെ നന്മയ്ക്കും വളർച്ചയ്ക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ഉസ്താദ് പറഞ്ഞു. അതിനാൽ ആരോഗ്യകരമായ മത്സരം നല്ലതാണെന്നും, പരസ്പരം കുറ്റപ്പെടുത്താതെ, നല്ല കാര്യങ്ങളിൽ മാത്സര്യബുദ്ധിയോടെ മുന്നേറണമെന്നും പുഞ്ചിരിയോടെ ഓർമിപ്പിച്ചു.
തുടർന്ന് ഉത്തരേന്ത്യയിലെ തന്റെ അനുഭവങ്ങളും വിശേഷങ്ങളും ഞങ്ങളുമായി പങ്കുവെച്ചു. ആ കൂടിക്കാഴ്ചയിലെ ഓരോ നിമിഷവും ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു.
ആദരണീയനായ ആലിക്കുട്ടി ഉസ്താദിന്റെ വിയോഗവാർത്ത അറിഞ്ഞപ്പോൾ, പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തിയത് ഈ ഓർമകളാണ്.
സ്നേഹവും സൗമ്യതയും നിറഞ്ഞ ആ വാക്കുകളും വാൽസല്യത്തോടെയുള്ള ആ ചേർത്തുപിടിക്കലും ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.
പ്രപഞ്ചനാഥൻ മഹാനായ ഉസ്താദിന്റെ ദറജ വർധിപ്പിക്കുമാറാകട്ടെ. അവിടുത്തെ സേവനങ്ങൾ സ്വീകരിക്കുമാറാകട്ടെ. പരലോക ജീവിതം സന്തോഷപൂർണമാക്കുമാറാകട്ടെ.
ആമീൻ, യാ റബ്ബൽ ആലമീൻ.....

✍️ ഖാലിദ് സഖാഫി സ്വലാത്ത് നഗർ

24/07/2026

ഏതൊരാളോടും വളരെ പെട്ടെന്ന് ഇടപഴകാനും അടുപ്പം സ്ഥാപിക്കാനും ഒരു പ്രത്യേക സാമർഥ്യമുണ്ടായിരുന്നു, ബഹുവന്ദ്യരായ ആലിക്കുട്ടി മുസ്‌ലിയാർക്ക്. സൗമ്യപ്രകൃതക്കാരനായ അദ്ദേഹം സാമൂഹിക പ്രവർത്തന മേഖലയിൽ ചെറുപ്പം മുതലേ സജീവമായിരുന്നു. പ്രായഭേദമന്യേ എല്ലാവരോടും ബഹുമാനത്തോടെ മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ അനുഭവങ്ങളിൽ നിന്നു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

ഞങ്ങൾക്കിടയിൽ വലിയൊരു ആത്മബന്ധം ഉണ്ടായിരുന്നു. പല മേഖലകളിലും ഒന്നിച്ചു പ്രവർത്തിക്കുകയും ചെയ്തു. ഡൽഹിയിലെ എൻസിപിഎൽ കമ്മിറ്റിയിൽ ഞങ്ങൾ ഇരുവരും മെമ്പർമാരായിരുന്ന കാലത്ത്, ഡൽഹി മർകസ് ഓഫീസിലും മറ്റു പലയിടങ്ങളിലും അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എസ്എസ്എഫിൽ പ്രവർത്തിക്കുന്ന കാലത്ത് രിസാല പ്രസിദ്ധീകരണത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പോയ തന്റെ പഴയകാല ഓർമ്മകൾ അന്നദ്ദേഹം എന്നോടു പങ്കുവെക്കുകയുണ്ടായി.

മർകസ് യുനാനി മെഡിക്കൽ കോളേജിന്റെ ആവശ്യങ്ങൾക്കായി എൻസിഎം കേന്ദ്രത്തിൽ പോയപ്പോൾ അദ്ദേഹവും എന്റെ കൂടെ വന്നു. മുതിർന്ന ആളുകൾ കൂടെയുണ്ടാകുന്നത് കാര്യങ്ങൾക്കു പ്രത്യേക സ്വീകാര്യത ലഭിക്കാൻ ഉപകരിക്കുമെന്ന് എന്നെ ഉണർത്തുകയും ചെയ്തു. അറിവിന്റെ വഴിയിൽ ചിലവഴിച്ച ആ ജീവിതത്തെ അല്ലാഹു സ്വീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ.

Dr. Muhammed Abdul Hakkim Al-Kandi د. محمد عبد الحكيم الكاندي

Address

Oo
Delhi
0000

Alerts

Be the first to know and let us send you an email when SSF BOY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share