06/06/2023
മറക്കാത്ത ഉപഹാരം
_______________
കാലം പൂവിതളിൽ
നിറങ്ങളായി ചേർക്കുന്നത്
മനസ്സുനിറഞ്ഞ്
മനുഷ്യർ ഭൂമിയിൽ ചൊരിയുന്ന സ്നേഹമായിരിക്കും ..
അത്രമേൽ സൗന്ദര്യണ്ട്
മനുഷ്യർ തമ്മിൽ തമ്മിൽ
സ്നേഹിക്കുന്നതിന് ..
ദീർഘകാലം വടകര ഡെപ്യൂട്ടി തഹസിൽദാരായി സേവനമനുഷ്ടിച്ച , ജനകീയനായ ഒരാൾ സർവീസിൽ നിന്ന് വിരമിക്കുമ്പോൾ , അദ്ദേഹത്തിന് സഹപ്രവർത്തകർ ,
ഏറെ പ്രിയത്തോടെ ചില ഉപഹാരങ്ങൾ മനസ്സിൽ കരുതി വെച്ചിരുന്നു .
എന്നാൽ അതിനും മീതെ
മനസ്സിൽ ചിലത് കരുതിയിരുന്നു സർവ്വീസിൽ നിന്ന്
വിരമിക്കുന്ന ശ്രീ മാർക്കൻഡേയൻ,
നിങ്ങൾ നൽകുന്നതെന്തായാലും പണമായി നൽകാമോ എന്ന് അദ്ദേഹം സഹപ്രവർത്തകരോട് ചോദിച്ചു.
അവർ അങ്ങിനെ തന്നെ ചെയ്തു.
ആ ചോദ്യത്തിനും ഉത്തരമായി നൽകിയ പണത്തിനും വലിയ ഉദ്ദേശമുണ്ടായിരുന്നു .
ആ പണം അത്രമേൽ ഇഷ്ടത്തോടെ തന്നെ
ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന വടകര തണൽ സ്കൂളിലെത്തി അവർക്ക് സമർപ്പിക്കണമെന്ന ആഗ്രഹം ..
ചിലപ്പോൾ ചില മനുഷ്യർ
നമ്മെ അദ്ഭുതപെടുത്തും ..
പ്രിയപ്പെട്ടത് അവർ പ്രിയത്തോടെ നൽകും ..
ആരും അറിയാതെ
പണം നൽകി തിരികെ പോകാൻ വന്ന മാർക്കൻഡേയൻ സാറിന് മുമ്പിൽ തണൽ സ്കൂളിന്റെ പ്രവർത്തകർ അവരുടെ ആഗ്രഹം പറഞ്ഞു,
പ്രവേശനോൽസവത്തിന് എന്തായാലും വരണം ,
ഞങ്ങളിത് അന്ന് സ്വീകരിക്കും .
തണൽ സ്കൂൾ പ്രവേശനോത്സവത്തോടനുബസിച്ച് നടന്ന ചടങ്ങിൽ, അദ്ദേഹം ഈ വിലപ്പെട്ട ഉപഹാരം
കൈമാറി ,
കുട്ടികൾക്ക് വേണ്ടി കെ , കെ യൂനുസ് ഉപഹാരം ഏറ്റുവാങ്ങി .
നമ്മുടെ കുട്ടികൾ
പഠിക്കും
പരിശീലിക്കും..
അവരുടെ
ആകാശം കീഴടക്കും ..
തുണയായി
താങ്ങായി
ഒപ്പമുണ്ട്
ഒരായിരം മനുഷ്യർ ...
________________
പ്രവേശനോത്സവം ഉദ്ഘാടനം പ്രമുഖ സംഗീത സംവിധായകൻ ശ്രീ.ആശിർ വടകര നിർവഹിച്ചു. തണൽ സിക്രട്ടറി ടി. ഐ. നാസർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. അനശ്വര ദേവി സ്വാഗതം പറഞ്ഞു. അടിയേരി രവി, പി.ടി.എ പ്രസിഡണ്ട് സജിത്ത്, ഹമീദ് മാസ്റ്റർ ,സുനീത് മാസ്റ്റർ, ഷിബു.പി.പി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അജ്നാസ് യു. നന്ദി രേഖപ്പെടുത്തി.