Mr Mrs Cook

Mr Mrs Cook www.mrmrscook.com has a massive collection of recipes that are submitted, rated and reviewed. Explore the best of cooking
"Taste Feels Hungry"

29/03/2020

മാമ്പഴ പുഡിങ്

നാലു മാമ്പഴം തൊലി കളഞ്ഞു കഷണങ്ങളാക്കി വയ്ക്കുക. ഇതിൽ കാൽ കപ്പ് ഫ്രെഷ് ക്രീമും അരക്കപ്പ് കട്ടിത്തേങ്ങാപ്പാലും അരക്കപ്പ് പഞ്ചസാരയും ചേർത്തു യോജിപ്പിച്ച് പാനിലാക്കി ചെറുതീയിൽ വച്ചു കുറുക്കുക. ഒരു ചെറിയ സ്പൂൺ ജെലറ്റിൻ അൽപം വെള്ളത്തി ൽ കുതിർത്ത് അടുപ്പിൽ വച്ച് ഉരുക്കണം. ഇത് പുഡിങ്ങിൽ ഒഴിച്ച് ഇളക്കി അരമണിക്കൂർ ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക. വനില ഐസ്ക്രീമോ പഴങ്ങളോ മുകളിൽ വച്ചു വിളമ്പാം.

കാരറ്റ് – ഈന്തപ്പഴം പുഡിങ്

രണ്ടു കപ്പ് പാൽ ഒരു പാനിലൊഴിച്ചു തിളപ്പിക്കുക. തിളയ്ക്കുമ്പോൾ ഒരു കപ്പ് പഞ്ചസാര ചേർത്തു നന്നായി ഇളക്കണം. ഇതിലേക്ക് ഒരു കപ്പ് കണ്ടൻസ്ഡ് മിൽക്ക് ചേർത്തു നന്നായി ഇള ക്കുക. കാരറ്റ് അരച്ചത് ഒന്നരക്കപ്പും നാല് ഈന്തപ്പഴം അരച്ചതും ചേർത്തിളക്കണം. ഇതിൽ കാൽ കപ്പ് തേങ്ങ ചേർത്തിളക്കുക. എട്ടു ഗ്രാം ചൈനാഗ്രാസ് ഉരുക്കിയത് ചെറുചൂടോടെ ചേർത്ത് ഇളക്കുക. നന്നായി കുറുകുമ്പോൾ ഒരു പാത്രത്തിൽ ഒഴിച്ചു ചൂടാറാൻ വയ്ക്കണം. ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു വിളമ്പാം.

Caramel bread popcornവീഡിയോ കാണാനായി https://youtu.be/E1rht0cLxPg1)ബ്രെഡ് ചെറുതായി കട്ട് ചെയ്തത് - 8-9 എണ്ണം2)ബട്ടർ - 2ട...
21/08/2019

Caramel bread popcorn

വീഡിയോ കാണാനായി
https://youtu.be/E1rht0cLxPg

1)ബ്രെഡ് ചെറുതായി കട്ട് ചെയ്തത് - 8-9 എണ്ണം
2)ബട്ടർ - 2ടേബിൾ സ്പൂൺ
3)പഞ്ചസാര - 3/4കപ്പ്
4)വാനില എസ്സൻസ് -1/4 ടീസ്പൂൺ
5)ബേക്കിംഗ് സോഡാ - ഒരു നുള്ള്

ഒരു പാനിൽ കട്ട് ചെയ്ത ബ്രെഡ് ചെറുതായി ഒന്ന് റോസ്റ്റ് ചെയ്ത് മാറ്റി വെക്കുക. മറ്റൊരു പാനിൽ ബട്ടറിട്ട് മെൽട്ടായാൽ ഷുഗർ ചേർത്ത് കാരമൽ സിറപ്പ് റെഡിയാക്കുക. അതിലേക്ക് എസ്സൻസ്, ബേക്കിംഗ് സോഡാ ചേർത്ത് തീ ഓഫാക്കുക. അതിലേക്ക് റോസ്റ്റ് ചെയ്ത ബ്രെഡ് നന്നായി മിക്സാക്കി പരന്ന പാത്രത്തിലേക്ക് നിരത്തുക. ഒന്നു ചൂടാറിയാൽ ഒട്ടിപിടിച്ചതൊക്കെ seperate ചെയ്തു ഉപയോഗിക്കാം

ചൈനാഗ്രാസും ജലാറ്റിനും ചേർക്കാതെ അടിപൊളി പൈനാപ്പിൾ കോക്കനട്ട് പുഡ്ഡിംഗ്വീഡിയോ കാണാനായി 👇👇https://youtu.be/fH991o4bcQYപൈന...
19/08/2019

ചൈനാഗ്രാസും ജലാറ്റിനും ചേർക്കാതെ അടിപൊളി പൈനാപ്പിൾ കോക്കനട്ട് പുഡ്ഡിംഗ്

വീഡിയോ കാണാനായി 👇👇
https://youtu.be/fH991o4bcQY

പൈനാപ്പിൾ ചെറുതായി cut ചെയ്തത് -1കപ്പ്
പാൽ-2 1/2കപ്പ്
തേങ്ങാപ്പാൽ-1കപ്പ്
പഞ്ചസാര- 7 tbsp( total)
കോൺഫ്ലോർ-3tbsp
ഫ്രഷ് ക്രീം-100ml
പൈൻആപ്പിൾ എസ്സൻസ്-1/4സ്‌പൂൺ

ഒരു പാനിൽ പൈനാപ്പിൾ,3 tbsp പഞ്ചസാര ചേർത്ത് വേവിച്ചു എടുക്കുക. വെള്ളം വറ്റുന്നതാണ് കണക്ക്. അത് മാറ്റി വെക്കുക.
അര കപ്പ് പാലിൽ കോൺഫ്ലോർ കലക്കി വെക്കുക.
ഒരു പാനിൽ 2 കപ്പ് പാലും തേങ്ങാപ്പാല് ഒഴിച്ച് തിളപ്പിക്കുക. 4tbsp പഞ്ചസാര ചേർക്കുക. തിളച്ചു വരുന്ന സമയത്തു കോൺഫ്ലോർ കലക്കിയത് ഒഴിച്ച് കൊടുത്തു മീഡിയം തീയിൽ ഇട്ട് ഇളക്കി കൊടുക്കുക. കുറുകി വരുന്ന സമയത്തു അടുപ്പിൽ നിന്ന് വാങ്ങി വെക്കാം. ചെറിയ ചൂടുപോയ ശേഷം ഫ്രഷ് ക്രീം,എസ്സൻസ്,ചേർത്ത് നന്നായി മിക്സ് ചെയ്യുക.അവസാനം വേവിച്ച പൈൻആപ്പിൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചൂടോടെ പൈനാപ്പിൾ ചേർത്താൽ പാൽ പിരിഞ്ഞു പോകും. ഓരോ സെർവിങ് ഗ്ലാസ്സിൽ ഒഴിച്ച് മുകളിൽ തേങ്ങ ഷുഗർ ചേർത്ത് ഫ്രൈ ചെയ്തതും ഇട്ടു കൊടുത്തു അലങ്കരിച്ചു തണുപ്പിച്ചു വിളമ്പാം....

തേങ്ങ ഫ്രൈ ചെയ്യാൻ ഞാൻ 1/2 cup തേങ്ങ ചിരകിയതും 1 1/2 tbsp ഷുഗറും ആണ് എടുത്തത് . ബാക്കിയുള്ളത് നമുക്ക് പിന്നീട് use ചെയ്യാം .

വീഡിയോ കണ്ടു ഇഷ്ടമായാൽ ലൈക്‌ ചെയ്യണേ .. അതുപോലെ ചാനൽ subscribe ചെയ്യണേ ...

https://youtu.be/5L2d1yRJ69M MARBLE CAKE or ZEBRA CAKE--------------------------------നല്ല സോഫ്റ്റായ മാർബിൾ കേക്ക് ഇനി ന...
28/07/2019

https://youtu.be/5L2d1yRJ69M

MARBLE CAKE or ZEBRA CAKE
--------------------------------
നല്ല സോഫ്റ്റായ മാർബിൾ കേക്ക് ഇനി നിങ്ങൾക്കും തയാറാക്കാം

തയാറാക്കിയത്: സിതാര

INGREDIENTS
----------------------
Cake flour - 100 gram
Sugar -100 gram
Oil -50 ml
Egg -2 nos
Baking powder -3/4 tsp
Baking soda -1/4 tsp
Cocoa powder -1 1/2 tbsp
Salt-a pinch
Vanila essence -1/2 tsp
തയാറാക്കുന്ന വിധം
--------------------------------
ആദ്യം egg beat ചെയ്യുക തുടർന്ന് Sugar ആഡ് ചെയ്ത് നന്നായി beat ചെയ്യുക. വാനില എസ്സൻസ് ചേർക്കുക. തുടർന്ന് ഓയിലും ചേർത്ത് കൊടുക്കുക.
caKe flour ചേർത്ത് കൊടുക്കുക തുടർന്ന് batter 2 Part ആയി തിരിച്ച് ഒന്നിൽ Cocoa Powder mix ചെയ്യുക ശേഷം Caketin ൽ ഒഴിച്ച് 180° യിൽ bake ചെയ്തെടുക്കുക

https://youtu.be/cHre6ZjTzSM CRISPY SNACK FROM LEFT OVER RICE--------------------------------ചോറ് ബാക്കിയിരിപ്പുണ്ടോ എങ്...
26/07/2019

https://youtu.be/cHre6ZjTzSM

CRISPY SNACK FROM LEFT OVER RICE
--------------------------------

ചോറ് ബാക്കിയിരിപ്പുണ്ടോ എങ്കിൽ ഈ അടിപൊളി സ്നാക്ക് തയാറാക്കി നോക്കൂ

INGREDIENTS

1-ചോറ് - 2 Cup
2-അരിപ്പൊടി - 1 1/2 CUp
3 -ഉപ്പ് - ആവശ്യത്തിന്
4-കരിഞ്ചീരകം - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചോറും അരിപ്പൊടിയും മിക്സിയിൽ വെച്ച് അരച്ചെടുത്ത് ആവശ്യത്തിനുള്ള ഉപ്പും കരിഞ്ചീരകവും ചേർത്ത് നന്നായി കുഴച്ച് പരത്തിയെടുക്കുക ശേഷം flower Shape ൽ ആക്കുക തുടർന്ന് പൊരിച്ചെടുക്കുക്കുക If you like my video subscribe &share
molees_kitchen

sithara

ബീറ്റർ ഇല്ലാതെ ഈസി ആയി കാപ്പുച്ചിനോ ഉണ്ടാക്കിയാലോ... https://youtu.be/-i8vO-i5a7wRecipe from Curryleaves Recipe-book by ...
10/07/2019

ബീറ്റർ ഇല്ലാതെ ഈസി ആയി കാപ്പുച്ചിനോ ഉണ്ടാക്കിയാലോ...

https://youtu.be/-i8vO-i5a7w

Recipe from Curryleaves Recipe-book by suna vibhin

ആദ്യം ഒരു കപ്പ്‌ എടുക്കുക.. അതിലേക്കു ആവശ്യമായ പഞ്ചസാരയും കാപ്പി പൊടിയും ചേർത്ത് കൊടുക്കുക..... അതിലേക്കു 2 ടീസ്പൂൺ ചൂടുവെള്ളം ചേർത്ത് സ്പൂൺ വച്ചു നന്നായി മിക്സ്‌ ചെയ്യണം... അതിനു ശേഷം അതിലേക്കു ഒരു ടീസ്പൂൺ കൂടി ചൂട് വെള്ളം ചേർത്ത് സ്പൂൺ വച്ചു നന്നായി ബീറ്റ് ചെയ്യണം.. ( egg beat cheyyunna pole )... ഏകദേശം 5 മിനിട്ട് നന്നായി beat ചെയ്യുമ്പോഴേക്കും thick ആയി സ്മൂത്തായി ഒരു ക്രീമി പേസ്റ്റ് കിട്ടും... ഇതാണ് കാപ്പുച്ചിനോ പേസ്റ്റ്... ഇനി ഇതിലേക്ക് ആവശ്യമായ പാൽ തിളപ്പിച്ചെടുക്കാം.... തിളച്ച പാൽ ചൂടോടെ കാപ്പുച്ചിനോ പേസ്റ്റിലേക്കു ചേർത്ത് കൊടുക്കാം.... ഫുള്ളായി ചേർത്ത് കൊടുക്കരുത്... ആദ്യം ഏകദേശം മുക്കാൽ ഭാഗത്തോളം പാൽ ചേർത്താൽ മതി... എന്നിട്ട് നന്നായി മിക്സ്‌ ചെയ്യുക.... അതിനു ശേഷം ബാക്കിയുള്ള പാൽ കൂടി ചേർത്ത് കൊടുക്കുക... ഇനി mix ചെയ്യരുത്...ഇപ്പോൾ കാറെക്ടറായി കാപ്പുച്ചിനോ റെഡി.....

ഡിസ്ക്രിപ്ഷന് വേണ്ടി മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുട്ടോ.. ഇഷ്ട്ടായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.....

09/07/2019

ചിക്കൻ ഇതുപോലെ റോസ്റ്റ് ചെയ്തു നോക്കൂ.. വീഡിയോ മുഴുവൻ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://youtu.be/3yBwqgqCc5M

*ചിക്കൻ ഒരു കിലോ ( മുറിച്ചു നല്ലപോലെ വൃത്തിയാക്കി കഴുകി കത്തികൊണ്ട് വരയുക)

*ചിക്കൻ മാരിനേറ്റ് ചെയ്യാൻ
സബോള -ഒന്ന് അരച്ചത്
പച്ചമുളക് - മൂന്നെണ്ണം അരച്ചത്
വേപ്പില -ഒരു തണ്ട് അരച്ചത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -അരടീസ്പൂൺ മുളകുപൊടി -ഒരു ടീസ്പൂൺ
മല്ലിപ്പൊടി -മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി -അരടീസ്പൂൺ
ചിക്കൻ/ മീറ്റ് മസാല പൗഡർ -അര ടീസ്പൂൺ
ചെറുനാരങ്ങാനീര് -1
ഉപ്പ് -ആവശ്യത്തിന്

എല്ലാ ചേരുവകളും ചിക്കനിൽ നല്ലപോലെ പുരട്ടി രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം ചിക്കൻ ഫ്രിഡ്ജിൽ നിന്നും പുറത്തെടുക്കുക.

*വെളിച്ചെണ്ണ ചിക്കൻ പൊരിക്കാൻ ആവശ്യത്തിന്

പാൻ ചൂടായാൽ വെളിച്ചെണ്ണ ഒഴിച്ച് ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്ത ചിക്കൻ , മീഡിയം ഫ്ളേയിമിൽ ഇട്ട് ഫ്രൈ ചെയ്തെടുത്തു മാറ്റിവെക്കുക.

*മസാല തയ്യാറാക്കാൻ
സബോള അരിഞ്ഞത് -അഞ്ച്
തക്കാളി മുറിച്ചത് -രണ്ടെണ്ണം
പച്ചമുളക് നീളത്തിൽ കീറിയത് - നാലഞ്ച് കറിവേപ്പില -രണ്ടു തണ്ട്
ഉപ്പ് -ആവശ്യത്തിന് കുരുമുളകുപൊടി - ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂൺ മല്ലിപ്പൊടി -അര ടീസ്പൂൺ ചിക്കൻ/ മീറ്റ് മസാല പൗഡർ-അര ടീസ്പൂൺ

ചിക്കൻ പൊരിച്ച അതേ വെളിച്ചെണ്ണയിൽ തന്നെ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും തക്കാളിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നല്ലപോലെ വഴറ്റുക. വഴന്നുവരുമ്പോൾ ഇതിലേക്ക് കുരുമുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപൊടിയും ചിക്കൻ മസാല പൗഡർ , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒരു മിനിറ്റ് കരിയാതെ റോസ്റ്റ് ചെയ്യുക. ( ചിക്കൻ റോസ്റ്റിന് ഗ്രേവി ആവശ്യമുള്ളവർ ഈ സമയത്ത് അരക്കപ്പ് ചൂടുവെള്ളം ഒഴിക്കുക). ഇതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന ചിക്കൻ കൂടി ചേർത്ത് നല്ലപോലെ മിക്സ് ആക്കി മീഡിയം ഫ്ളേയിമിൽ ഇട്ട് മൂന്നാലു മിനിറ്റ് മൂടിവെക്കുക.

Mumthas Sadique

Sweet cutlet / crispy banana fryനമ്മുടെ പ്രിയപ്പെട്ട ചായക്കടപ്പലഹാരം പഴംപൊരിയെ ഒന്ന് മിനുക്കിയെടുത്താൽ അടിപൊളി വെറൈറ്റി ...
08/07/2019

Sweet cutlet / crispy banana fry

നമ്മുടെ പ്രിയപ്പെട്ട ചായക്കടപ്പലഹാരം പഴംപൊരിയെ ഒന്ന് മിനുക്കിയെടുത്താൽ അടിപൊളി വെറൈറ്റി സ്നാക്ക്സ് ആക്കാം...
https://youtu.be/Fq1MnneWlaI

Recipe from Curryleaves Recipe-book

വളരെ ഈസി ആയി നമുക്കിത് തയ്യാറാക്കിയെടുക്കാം.. ആദ്യം ഇതിലേക്കുള്ള ഒരു batter ഉണ്ടാക്കിയെടുക്കണം... അതിനു വേണ്ടി ഒരു ബൗളിൽ കുറച്ചു മൈദയും മഞ്ഞൾപ്പൊടിയും പഞ്ചസാരയും എടുക്കുക... അതിലേക്കു ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടയില്ലാതെ കലക്കിയെടുക്കണം... പിന്നെ 5 സ്ലൈസ് ബ്രെഡ് മിക്സിയിൽ നന്നായി പൊടിച്ചു breadcrumbs ഉണ്ടാക്കിയെടുക്കാം... ഇനി ഒരു നേന്ത്രപ്പഴം എടുത്തു വട്ടത്തിൽ മുറിച്ചെടുക്കണം ....ഇതിൽ നിന്നും ഓരോ പീസ് എടുത്ത് ബാറ്റെറിൽ മുക്കി ബ്രെഡ്ക്രമ്ബസിൽ പൊതിഞ്ഞെടുക്കാം ... എന്നിട്ട് എണ്ണ നന്നായി ചൂടാക്കി നല്ല പോലെ deep fry ചെയ്തെടുക്കണം ..... അങ്ങനെ നമ്മുടെ അടിപൊളി പലഹാരം റെഡി....
വിശദമായ വിവരണത്തിന് മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്തോളൂട്ടോ.... വീഡിയോ ഇഷ്ട്ടായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ...

തയാറാക്കിയത് : സിതാര അഷ്റഫ് രണ്ടു ചേരുവകൾ മാത്രം ചേർക്കൂ വളരെ എളുപ്പത്തിൽ ആർക്കും തയാറാക്കാവുന്ന  കസ്റ്റാർഡ് ഫ്രൂട്ട് സല...
04/07/2019

തയാറാക്കിയത് : സിതാര അഷ്റഫ് രണ്ടു ചേരുവകൾ മാത്രം ചേർക്കൂ വളരെ എളുപ്പത്തിൽ ആർക്കും തയാറാക്കാവുന്ന കസ്റ്റാർഡ് ഫ്രൂട്ട് സലാഡ് പുഡിംഗ് തയാറാക്കൂ https://youtu.be/vamqN6A4tQc CUSTARD FRUIT SALAD

INGREDIENTS
MILK 3/4 LITRE
CUSTARD POWDER 2 TSP
SUGAR 1/2 CUP
FRUITS ആവശ്യത്തിന്

തയാറാക്കുന്ന വിധം

കസ്റ്റാർഡ് പൗഡർ പാലിൽ മിക്സ് ചെയ്യുക തുടർന്ന് പാൽ തിളപ്പിച്ച ശേഷം പഞ്ചസാര ചേർത്ത് ഇളക്കുക. തുടർന്ന് കസ്റ്റാർഡ് മിക്സ് ഒഴിച്ച് കൊടുക്കുക. തുടർന്ന് ഫ്രൂട്ട്സ് ചെറിയ കഷ്ണങ്ങളാക്കി അതിൽ മിക്സ് ചെയ്യുക .

only 2 main Ingredients we can easily make FRUIT SALAD if U like this video Please Share 👍 FOR SUBSCRIBTION
CLICK HERE
👇👇👇
http://www.youtube.com/moleeskitchen1?sub_confirmation=1 moleeskitchen sithara

https://youtu.be/pA6egsRNZ6M  SPECIAL EVENING SNACK WITH BREAD 5 മിനിറ്റിൽ തയാറാക്കാവുന്ന ഒരു പുതു വിഭവം If U like this ...
28/06/2019

https://youtu.be/pA6egsRNZ6M SPECIAL EVENING SNACK WITH BREAD 5 മിനിറ്റിൽ തയാറാക്കാവുന്ന ഒരു പുതു വിഭവം If U like this video Please Share 👍 തയാറാക്കിയത് : സിതാര
INGREDIENTS

BREAD 7 SLICES
EGG 1
TOMATO 1
ONION 1/2 PIECE
GREEN CHILLY 1
CURRY LEAVES
SALT
TURMERIC POWDER
RED CHILLI POWDER
OIL FOR FRYING തയാറാക്കുന്ന വിധം ആദ്യം Bread Crumpട തയാറാക്കിയെടുക്കുക, പിന്നീട് മിക്സിയുടെ ജാറിൽ തക്കാളി, കോഴിമുട്ട, പച്ചമുളക്, സവാള ,മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ് ഇവ ചേർത്ത് നന്നായി അരച്ചെടുക്കുക ; ഈ മിശ്രിതം Bread crumps ൽ ഒഴിച്ച് മാവ് തയാറാക്കുക തുടർന്ന് Shape ചെയ്ത് ഫ്രൈ ചെയ്തെടുക്കുക

INGREDIENTS BREAD 🥪-7 SLICES EGG 🥚-1 TOMATO 🍅- 1 ONION 1/2 PIECE GREEN CHILLY 1 CURRY LEAVES SALT TURMER...

Address

Ernakulam

Alerts

Be the first to know and let us send you an email when Mr Mrs Cook posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share