11/01/2026
അൽഹംദുലില്ലാഹ്...
ഹിക്മയുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു.
2025 ജൂൺ അവസാനവാരത്തിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ തറക്കല്ലിട്ട ക്യാമ്പസ് മെയിൻ ബിൽഡിംഗിന്റെയും, പിന്നീട് തുടക്കം കുറിച്ച മസ്ജിദിന്റെയും വർക്കുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
18000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള മെയിൻ ബിൽഡിംഗിന്റെ ഗ്രൗണ്ട് ഫ്ലോറിന്റെ ആദ്യ ഘട്ടവാർപ്പ് അടുത്ത ദിവസം നടക്കുകയാണ്.
വിശുദ്ധ റമദാനിന് ശേഷം പണി പൂർത്തിയാകുന്ന മുറക്ക് ഹിക്മ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഥമ സംരംഭമായ ഹിഫ്ള് ബാച്ച് ആരംഭിക്കേണ്ടതുണ്ട്. മാർച്ച് അവസാനത്തോടെ ക്യാമ്പസ് വിദ്യാർത്ഥികളുടെ സാന്നിധ്യത്താൽ സജീവമാകണം. ദയാലുവായ റബ്ബ് അതിനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ.
കാതങ്ങൾക്കപ്പുറം കേരളത്തിൽ നിന്ന് ഇന്ത്യൻ മുസ്‌ലിംകളുടെ മത - സാമൂഹിക - വൈജ്ഞാനിക പുരോഗതി സ്വപ്നം കണ്ട ക്രാന്തദർശികളായ പൂർവികരുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ നമുക്ക് ചേർന്നു നിൽക്കാം. മൗഖാലിയിലെ തരിശു ഭൂമിയിൽ നിന്ന് അറിവിന്റെ പൂക്കൾ വിടരുന്നത് കാണാൻ നമുക്ക് കാത്തിരിക്കാം.
ഒരു മാസക്കാലമായി ഹിക്മയെ പരിചയപ്പെടുത്താൻ നടത്തിയ യാത്രയിലൂടെ ഒരുപാട് സുമനസ്കരായ ആളുകളെ പരിചയപ്പെടാനായി. ഈ പദ്ധതിക്കായി സാമ്പത്തിക സഹായങ്ങൾക്കു പുറമേ നല്ല പ്രായോഗിക ആശയങ്ങളും പ്രാർത്ഥനകളോടെയുള്ള ചേർത്തുപിടിക്കലുകളും പലരിൽ നിന്നായി ലഭിച്ചു.
ഒട്ടേറെ പ്രതീക്ഷകളുമായി മൗഖാലിയിലെ ക്യാമ്പസ് വർക്ക് സൈറ്റിൽ വീണ്ടും സജീവമാവുകയാണ്.
കൂടെയുണ്ടാവണം...
നമ്മൾ ഒന്നിച്ചുകാണുന്ന നല്ല സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ആവശ്യമായ എല്ലാ പിന്തുണകളുമുണ്ടാകണം..
കൂടെ നിന്നതിന് കൃതജ്ഞതയോടെ ربنا تقبل منا