Bcom CA 2015-18

Bcom CA 2015-18 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bcom CA 2015-18, Education, St Mary`s Island, Off Malpe Beach Udupi, Udupi.

 ആൺകുട്ടികളുടെ എണ്ണം കൊണ്ടും വണ്ണം കൊണ്ടും സാത്താൻസിലെ മുന്നിലാണ് bca,എല്ലാത്തരം vibez ഉം ഉള്ള ഒരു അടിപൊളി ക്ളാസ്സ്‌റൂം....
12/02/2018


ആൺകുട്ടികളുടെ എണ്ണം കൊണ്ടും വണ്ണം കൊണ്ടും സാത്താൻസിലെ മുന്നിലാണ് bca,എല്ലാത്തരം vibez ഉം ഉള്ള ഒരു അടിപൊളി ക്ളാസ്സ്‌റൂം.
സാത്താൻസിന്റെ ബോബ്മാർളി ജിബിൻ സാമാധാനത്തിന്റെ പുതിയ ലോകങ്ങൾ തേടി പറക്കുകയാണ്.കൊച്ചുവിനും കോട്ടക്കും കടവനും കൊയിലാണ്ടിക്കും കൂടി ഇപ്പോൾ പറക്കാനുള്ള കഴിവ് കിട്ടിയിട്ടുണ്ട്.അവസാന വർഷത്തെ ക്ലാസ് ടൂര് കഴിഞ്ഞതോടെ ക്‌ളാസ്സിലെ കുടിയന്മാരുടെ എണ്ണം കൂടി.കൊച്ചുവും കടവനും കൊയിലാണ്ടിയും ജിബിനും ബിജുവും ചാർളിയും കോട്ടയും മുസ്താക്കും കട്ടപ്പനും അടിക്കാരായപ്പോഴും കൊതുക് ചോര കുടി നിർത്തി വെള്ളമടി തുടങ്ങിയപ്പോൾ uuc ഫണ്ടിൽ കട്ടപ്പൻ കൊണ്ട് വന്ന പേരക്കയുടെ മണമുള്ള odkkaയുടെ case തികയാതെ വന്നു.
സെറ്റായതിന്റെ നാലാം ദിവസം ബിജുന്റെ കുട്ടി നെയ്സിങ് പഠിക്കാൻ കോഴിക്കോട്ടക്ക് വണ്ടി കയറി.അഞ്ചാം സെമെസ്റ്ററിൽ ഇത്‌വരെ കിട്ടിയ 21 സപ്പ്ലിയുമായി മനു ഫീൽഡ് നിർത്തി കച്ചോടം നിർത്തി.സച്ചിതാന്ദനെ പോലെ അറിയപ്പെടുന്ന കവിയാവാൻ മോഹിച് സെക്കന്റ്ഇയർ ആയപ്പോൾ ബികോം നിർത്തി മണപ്പാട്ട് മലയാളത്തിന് ഫാറൂഖ് കോളേജിൽ ചേർന്നു.ആളിപ്പോൾ അറിയപ്പെടുന്ന മസാല കവിയാണ്.അരപ്പട്ടയും നിക്കറും ഒക്കെ ആണ് ഓന്റെ ഇഷ്ട്ടപ്പെ വിഷയം.ആലപ്പുഴക്കാരൻ അനന്തു കബഡി നിർത്തി നാട്ടിലേക്ക് പോയിട്ട് 2 വർഷമായി.കൂടെയുള്ള രതീഷ് ഇപ്പോഴും കബഡി കളിച്ചോണ്ടു നടക്കണ്.റെജിൽ ക്ലാസ്സിലെ പഴയ വെറുപ്പിക്കൽ ഇല്ല.ഹിസ്റ്ററി ബ്ലോക്കിലൂടെയുള്ള അവന്റെ നടത്തം ഇതിനകം അവനെ ഒരു ചരിത്രകോയി ആക്കിയിരിക്കുന്നു.ഫെമിനിസ്റ്റ് ആദിൽ ഇപ്പോഴും ഫോട്ടോ എട്ത് നടക്കാണ്.ഓൻ വല്ല്യ ക്യാമറാമാൻ ആണെന്നാണ് ഓന്റെ വിചാരം.ഏതായാലും ഓൻഉണ്ടായൊണ്ട് കോളജ് ലൈഫിൽ കളറായിട്ട് നാല് ഫോട്ടോ കിട്ടിക്കണ്.തിരക്കേറിയ ncc ലൈഫിൽ നിന്ന് മോചിതനായ ആഷിഖ് ക്ലാസ്സിൽ കേറാൻ തുടങ്ങിക്കണ്.ജുറൈജ് ഓന്റെ കോയിത്തരം തുടരുന്നു.ലുക്ക് കൊണ്ട് കട്ടപ്പനും വർക്ക് കൊണ്ട് മാമ്മച്ചനും ആയ ഷിയാസ് പുതിയ മെച്ചങ്ങൾ തേടി നടക്കുന്നു.uuc ആകാൻ പറ്റാത്ത വിഷമത്തിൽ നിഹാൽ ജിമ്മിൽ ചേർന്നു.അമേരിക്കയിലേക്കുള്ള യാത്ര ചെന്നൈയിൽ പാതി മുടങ്ങി പോയ അമലിനെയും കൂട്ടി ഓന്റെ chunk ഷിഹാദ് പിറ്റേ ദിവസം ക്യാമ്പസ്സിലെ കുളിരണിയിക്കുന്ന കാഴ്ചകൾ കാണാൻ ഇറങ്ങി.nag ruiter പറഞ്ഞ പോലെ ചാർളി ചോർക്ക് കൂടിക്കണ്.കോളേജ് വിട്ടാൽ നാല് മണിക്ക് പോവുന്ന തുള്ളി ഇന്ന് മൂന്നരക്ക് പോയി.തംജീദ് ഇടക്കുള്ള ഗോവ പോക്ക് നിർത്തി.കൂടെയുള്ള സലീൽ,ആളിപ്പോൾ കുറച്ച കലിപ്പിലാണ്.ക്ലാസ്സിലെ തുണ്ട് സപ്പ്ലയെർ ആയിരുന്ന ഷാനിൽ ആ കച്ചോടം നിർത്തി.ആഗോള സാങ്കേതിക വിദ്യയുടെ വളർച്ചയും ജിയോ 4ജി നെറ്റ്‌വർക്ക്കളുടെ കടന്ന് വരവും ഓന്റെ ബിസിനസിനെ വല്ലാതെ ബാധിച്ചിരിക്കണം.കൊയിലാണ്ടിയെ പട്ടി കടിച്ചു.ക്ലാസ്സിൽ കേറാതെ നടക്ക്ണ ഓന്ക്ക് ഇത് മാണം.സ്ഥാന്റേർഡ് ലൈകുവിന്റെ ബെല്റ്റില് തൂക്കിയിട്ടിരിക്കുന്ന കീചെയിനിന്റെ നിറം മാറിക്കൊണ്ടിരുന്നു.കൊച്ചുവിന് തേപ്പ് കിട്ടി.സൽമാൻ തേപ്പ് കഴിഞ്ഞു വാർക്കാൻ തുടങ്ങി.കടവൻ തേക്കാൻ മണൽ ഇറക്കിക്കണ്.പാസ്പോര്ട്ട് കിട്ടില്ലെന്നറിഞ്ഞ ഊംബായ്‌ മാപ്പിള സംഗീത ലോകത്തേക്ക് കടന്നു.ചുണ്ടൻ ക്ലാസ്സിലാണ്.വയസ്സിൽ മൂപ്പനായ സുഹൈൽ തേരാപാരാ നടക്കാണ്.എടക്കര ഓനെ എടക്ക് മോട്ടോർ ആക്കുന്നുണ്ട്.ക്ലാസ്സിലെ മൊയലാളികുട്ടി,bcaയുടെ ചോർക്ക് കുനിയനെ കാണണമെങ്കിൽ ഇപ്പോൾ ക്യാന്റീനിൽ പോവണമെന്ന അവസ്ഥയായി.ഗോൾ പോസ്റ്റിലെ ഫാൽക്കൺ പക്ഷി ഗോൾ പോസ്റ്റും കടന്ന് തങ്ങളെ മേലെ വട്ടമിട്ട് പറക്കാന്.ഇതിനൊക്ക പുറമെ ക്ലാസ്സിലെ couples ആയിരുന്ന നിഷാദിന്റെയും ഷൈമയുടെയും കല്യാണം ഉറപ്പിച്ചു.ഇതൊക്കെ ഞങ്ങളുടെ ചെറിയ ക്ലാസ് റൂമിലെ വലിയ സന്തോഷങ്ങളാണ്.ഇതിൽ ഏതൊക്കെയോ റോളിൽ സുന്ദരനും സൽസ്വഭാവിയും ആയ സമീർ എന്ന ഞാനും അഭിനയിച്ചു തീർത്തു.കലാലയജീവിതം അതിന്റെ അവസാനത്തിലേക്ക് കടക്കുന്ന ഈ സമയത്ത് ഒരൽപം വിരഹത്തോടെ ഞാൻ പറയുന്നു,ഞാനും ഒരു മമ്പാട് കോളേജ്കാരനായിരുന്നു.

✍️Sameer Pilakkal


07/01/2018
Banana Ride @ St.Mary's Island
02/01/2018

Banana Ride @ St.Mary's Island

St.Mary's Island
01/01/2018

St.Mary's Island

Address

St Mary`s Island, Off Malpe Beach Udupi
Udupi
576108

Website

Alerts

Be the first to know and let us send you an email when Bcom CA 2015-18 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category