11/08/2026
ഇത്ഖാൻ: ഖുർആൻ ഇനീഷ്യേറ്റീവ് കേരള 📖✨
(വിശുദ്ധ ഖുർആന്റെ ആഴത്തിലുള്ള വിശകലനത്തിനും ഗവേഷണത്തിനുമുള്ള പണ്ഡിത കൂട്ടായ്മ )
▫️സംഘാടനം: അസ്രി അക്കാഡമി, മണ്ടലിപ്പാറ, ബണ്ടിച്ചാൽ, പി.ഒ. തെക്കിൽ, കാസർകോഡ്.
വിശുദ്ധ ഖുർആനെ ആഴത്തിൽ പഠിക്കാനും ഗവേഷണം നടത്താനും താല്പര്യമുള്ള പണ്ഡിതന്മാർക്കായി ഇത്ഖാൻ ഖുർആൻ ഇനീഷ്യേറ്റീവ് ആവിഷ്കരിക്കുന്ന 30 മാസം ദൈർഘ്യമുള്ള പ്രത്യേക പഠന-ഗവേഷണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
പ്രധാന സവിശേഷതകൾ:
🔘 *ഐക്യത്തിന്റെ പ്ലാറ്റ്ഫോം:* വ്യത്യസ്ത മുസ്ലിം സംഘടനകളിൽപ്പെട്ട, ഖുർആൻ പഠനത്തിൽ താല്പര്യമുള്ള കഴിവുറ്റ പണ്ഡിതന്മാരുടെ അപൂർവ്വ കൂട്ടായ്മ.
🔘 *30 മാസത്തെ പാഠ്യപദ്ധതി:* പ്രമുഖ പണ്ഡിതന്മാരുടെ മേൽനോട്ടത്തിൽ വിശുദ്ധ ഖുർആനിലെ ഓരോ ജുസ്ഉം പ്രമുഖ തഫ്സീറുകളെ അവലംബമാക്കി ആഴത്തിൽ പഠിക്കാനുള്ള അവസരം.
🔘 *പഠന രീതി:* പ്രമുഖ തഫ്സീറുകൾ പഠനവിധേയമാക്കുകയും, മാസത്തിൽ രണ്ടുദിവസം ഒരു കേന്ദ്രത്തിൽ ഒത്തുചേർന്ന് ഭാഷാപ്രയോഗങ്ങൾ, ഉള്ളടക്കം, വിവിധ തഫ്സീറുകളിലെ പ്രധാന പോയിന്റുകൾ എന്നിവ പരസ്പരം പങ്കുവെക്കുകയും ചെയ്യുന്ന ചർച്ചാരീതി.
🔘*സർഗ്ഗാത്മക ചർച്ചകൾ:* അനാവശ്യ തർക്കവിഷയങ്ങൾക്കപ്പുറം സന്ദേഹങ്ങളില്ലാത്ത ആയത്തുകളുടെ സൂക്ഷ്മ വിശകലനത്തിനും, പണ്ഡിതന്മാരുടെ ചിന്താപരവും സർഗ്ഗാത്മകവുമായ വളർച്ചയ്ക്കും മുൻഗണന.
🔘 *സമകാലിക വായന:* ഖുർആനുമായി ബന്ധപ്പെട്ട സമകാലിക വിഷയങ്ങൾ, ഖുർആൻ ദുർവ്യാഖ്യാനങ്ങൾ, ഹദീസ് നിഷേധ പ്രവണതകൾ, ഇസ്ലാമോഫോബിക് വിമർശനങ്ങൾ എന്നിവയെ കൃത്യമായി പ്രതിരോധിക്കാനുള്ള പരിശീലനം.
🔘*നവോത്ഥാന ദൗത്യം:* അഭിപ്രായവ്യത്യാസങ്ങൾ കുറച്ച് ഖുർആനിക അടിത്തറയിൽ ഉമ്മത്തിനെ ഏകീകരിക്കാനുള്ള കാലഘട്ടത്തിന്റെ കാൽവെപ്പ്.
`പഠന മേഖലകളും ഉദ്ഘാടനവും:`
🔻പഠന കേന്ദ്രങ്ങൾ:
ഒക്ടോബർ മുതൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ 3 മേഖലകൾ കേന്ദ്രീകരിച്ച് ക്ലാസുകളും ചർച്ചകളും നടക്കും.
🔻 ഗ്രാൻഡ് ഉദ്ഘാടനം:
*ഓഗസ്റ്റ് 29 രാവിലെ 9:30-ന് ആലുവ ടൗണിലെ ഫ്ലോറ കരിഷ്മ ഓഡിറ്റോറിയത്തിൽ* പ്രമുഖ പണ്ഡിതന്മാരുടെ പങ്കാളിത്തത്തിൽ നടക്കുന്ന ചടങ്ങോടെ പദ്ധതിക്ക് തുടക്കമാകും.
വിശുദ്ധ ഖുർആൻ പഠന-ഗവേഷണ രംഗത്ത് സജീവമാകാൻ ആഗ്രഹിക്കുന്ന പണ്ഡിതന്മാർ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്കിൽ ജോയിൻ ചെയ്യുമല്ലോ. 👇🏻
Register now 🔽
https://forms.gle/uHf2emdgATY4GGzF9
രജിസ്റ്റർ ചെയ്യാനായി ഫോം പൂരിപ്പിക്കുകയും അതിൽ നൽകിയിട്ടുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകയും ചെയ്യുക