Al- Birr Islamic Pre School, Kalanad Jama-ath

Al- Birr Islamic Pre School, Kalanad Jama-ath Run by : Samastha kerala islam matha vidhyabhyasa board
Under: Kalanad hydhross jama-ath & UAE Kalan

20/10/2018

നമ്മുടെ പിഞ്ചോമനകൾ ദീനീചിട്ടയോടെ ചുവടുകൾ വെക്കട്ടെ... അൽ ബിർ ഇസ്ലാമിക്‌ പ്രീ സ്കൂൾ കളനാട് നേരറിവിന്റെ സ്നേഹസ്പര്ശവുമായി അവർക്ക് വഴികാട്ടി ആകുന്നു...
അടുത്ത അധ്യയനവർഷത്തേക്കുള്ള നിങ്ങളുടെ കുരുന്നിന്റെ അഡ്മിഷന് വേണ്ടി ഇപ്പോൾ തന്നെ സ്കൂളുമായി ബന്ധപ്പെടുക..

28/09/2018
അൽ ബിർ ഇസ്ലാമിക്‌ പ്രീ സ്കൂൾ കളനാടിലെ ആദ്യ ബാച്ചിലെ കുരുന്നുകൾ......
12/09/2018

അൽ ബിർ ഇസ്ലാമിക്‌ പ്രീ സ്കൂൾ കളനാടിലെ ആദ്യ ബാച്ചിലെ കുരുന്നുകൾ......

കളനാട് (www.big14news.com): കളനാട് ഹൈദ്രോസ് ജമാഅത്തിന്റെയും യു എ ഇ കളനാട് മുസ്ലിം ജമാഅത്തിന്റെയും സംയുക്താഭിമുക്യത്തിലുള...
05/09/2018

കളനാട് (www.big14news.com): കളനാട് ഹൈദ്രോസ് ജമാഅത്തിന്റെയും യു എ ഇ കളനാട് മുസ്ലിം ജമാഅത്തിന്റെയും സംയുക്താഭിമുക്യത്തിലുള്ള അൽ ബിർ ഇസ്ലാമിക്‌ പ്രീ സ്കൂൾ കെട്ടിടത്തിനുള്ള കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു. കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സമസ്ത കേരളജമിയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊ:ആലിക്കുട്ടി മുസ്‌ലിയാർ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു

സമസ്ത കേന്ദ്ര മുശാവറ അംഗം യു എം അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ, കളനാട് ഖത്വീബ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, കാസർകോട് മാലിക്ക് ദീനാർ ഖത്വീബ് മജീദ് സഖാഫി, അൽ ബിർ കാസർകോട് ജില്ല കോർഡിനേറ്റർ ജാബിർ ഹുദവി ചാനടുക്കം, കളനാട് ഹൈദ്രോസ് ജമാഅത്ത് പ്രസിഡണ്ട് ഖാദർ കുന്നിൽ, ജനറൽ സെക്രട്ടറി കോഴിത്തിടിൽ അബ്ദുള്ള ഹാജി, ട്രഷറർ ഇബ്രാഹിം ഉപ്പ്, യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കെ പി അബ്ബാസ്, ജനറൽ സെക്രട്ടറി മുജീബ് കളനാട്, കീഴൂർ സയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് ഹക്കീം ഹാജി കോഴിത്തിടിൽ, അൽ ബിർ കളനാട് മാനേജർ കെ എം അബ്ദുൽ ഖാദർ, കളനാട് ഹൈദ്രോസ് ജമാഅത്ത് ഭാരവാഹികൾ, യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് ഭാരവാഹികൾ, ഖത്തർ കളനാട് മുസ്ലിം ജമാഅത്ത് ഭാരവാഹികൾ, ജനപ്രതിനിധികൾ,സി എം ഉസ്താദ് സെന്റർ കളനാട് ഭാരവാഹികൾ, കാരുണ്യം കളനാട് ഭാരവാഹികൾ, ജമാഅത്ത് അംഗങ്ങൾ തുടങ്ങിയവർ സന്നിതരായിരുന്നു.

https://www.big14news.com/kalanad-al-birr-pre-school-building.html

കളനാട് (www.big14news.com): കളനാട് ഹൈദ്രോസ് ജമാഅത്തിന്റെയും യു എ ഇ കളനാട് മുസ്ലിം ജമാഅത്തിന്റെയും സംയുക്താഭിമുക്യത്തിലുള.....

കളനാട് ഹൈദ്രോസ് അല്‍ബിര്‍ ഇസ്ലാമിക് പ്രി സ്കൂളിന്‍െറ കുറ്റിയടിക്കല്‍ കര്‍മ്മം  സമസ്ഥ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്...
02/09/2018

കളനാട് ഹൈദ്രോസ് അല്‍ബിര്‍ ഇസ്ലാമിക് പ്രി സ്കൂളിന്‍െറ കുറ്റിയടിക്കല്‍ കര്‍മ്മം സമസ്ഥ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്ക്രട്ടറി ശൈഖുനാ ശൈഖുല്‍ ജാമിഅ പ്രാഃ ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിക്കുന്നു .

അസ്സലാമു അലൈക്കും.. കളനാട് ഹൈദ്രോസ്  ജമാഅത്തിന്റെയും  യു എ ഇ കളനാട് മുസ്ലിം  ജമാഅത്തിന്റെയും സുംയുക്താഭിമുഖ്യത്തിൽ ഈ അധ്...
31/08/2018

അസ്സലാമു അലൈക്കും..
കളനാട് ഹൈദ്രോസ് ജമാഅത്തിന്റെയും യു എ ഇ കളനാട് മുസ്ലിം ജമാഅത്തിന്റെയും
സുംയുക്താഭിമുഖ്യത്തിൽ ഈ അധ്യായന വർഷം ആരംഭിച്ച അൽ ബിർ ഇസ്ലാമിക്‌ പ്രീ സ്കൂളിന് വേണ്ടിയുള്ള കെട്ടിട കുറ്റിയടിക്കൽ കർമ്മം ശൈഖുൽ ജാമിഅഃ ആലിക്കുട്ടി മുസ്‌ലിയാർ അവർകൾ നിർവഹിക്കുകയാണ്. ഇന്ഷാ അല്ലാഹ് ..
01/09/2018ശനിയാഴ്ച രാവിലെ 11. 30 കളനാട് ഹൈദ്രോസ് സ്കൂൾ അങ്കണത്തിൽവെച്ചു നടക്കുന്ന കുറ്റിയടിക്കൽ കർമ്മത്തിലേക്ക് മുഴുവൻ ജമാഅത്ത് അംഗങ്ങളെയും നാട്ടുകാരെയും വിനയപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു..
മഹത്തായ ലക്ഷ്യം മുൻനിർത്തിയുള്ള ഈ ചുവടുവെപ്പിന് മുഴുവൻ ജമാഅത്ത് അംഗങ്ങളുടെയും നാട്ടുകാരുടെയും സഹായ സഹകരങ്ങൾ അഭ്യർത്ഥിച്ചു കൊണ്ട് ...

കളനാട് ഹൈദ്രോസ് ജമാഅത്ത്
&
യു എ ഇ കളനാട് മുസ്ലിും ജമാഅത്ത്,

അൽബിർ കോഡിനേറ്റേഴ്സ് മീറ്റും ഡോ. അബ്ദുൽ ഗഫൂർ സാഹിബ് അനുസ്മരണവുംകോഴിക്കോട്: സംസ്ഥാനത്തുടനീളം പ്രവർത്തിച്ചു വരുന്ന അൽബിർ സ...
29/06/2018

അൽബിർ കോഡിനേറ്റേഴ്സ് മീറ്റും
ഡോ. അബ്ദുൽ ഗഫൂർ സാഹിബ് അനുസ്മരണവും
കോഴിക്കോട്: സംസ്ഥാനത്തുടനീളം പ്രവർത്തിച്ചു വരുന്ന അൽബിർ സ്ഥാപനങ്ങളിലെ കോഡിനേറ്റർമാരുടെ സംഗമവും എ. ഡി ഡോ. അബ്ദുൽ ഗഫൂർ സാഹിബ് അനുസ്മരണവും പ്രാർത്ഥനാ സദസും 30/6/18 ശനി രാവിലെ 9.30 ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ നടക്കും. അൽബിർ ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയുടെ അധ്യക്ഷതയിൽ എം. ഐ ഷാനവാസ് എം. പി ഉദ്ഘാടനം ചെയ്യും. ഉമർ ഫൈസി മുക്കം, നാസർ ഫൈസി കൂടത്തായ്, ടി.കെ പൂക്കോയ തങ്ങൾ ചന്തേര, ഡോ. പി. എ കരീം,നടുക്കണ്ടി അബുബക്കർ, സി. പി. ചെറിയ മുഹമ്മദ്, റഷീദ് മണിയൂർ,തുടങ്ങിയവർ അനുസ്മരണഭാഷണം നടത്തും. തുടർന്ന് അൽ ബിർ അഡ്മിനിസ്ട്രേഷൻ എന്ന വിഷയത്തിൽ ഫൈസൽ ഹുദവിയും, അക്കാദമികം;ഒരു മാർഗരേഖ എന്ന വിഷയത്തിൽ ഇസ്മായിൽ മുജദ്ദിദിയും ക്ലാസെടുക്കും. ചർച്ചകൾക്ക് ഹസൻ മാസ്റ്റർ നേതൃത്വം നൽകും. ഫാക്കൽറ്റി അംഗങ്ങൾ,ജില്ലാ കോഡിനേറ്റർമാർ, ട്രൈനിങ്ങ് ആർ. പിമാർ, സ്കൂൾ കോഡിനേറ്റർമാർ എന്നിവർക്കു പുറമെ കോഴിക്കോട് ജില്ലയിലെ അൽബിർ സ്ഥാപന ഭാരവാഹികളിൽ നിന്ന് രണ്ട് പേർ വീതവും പങ്കെടുക്കും. രജിസ്ട്രേഷൻ 9 മണിക്ക് ആരംഭിക്കും. കോഡിനേറ്റർ

https://m.facebook.com/story.php?story_fbid=1061224234025632&id=286134771534586
27/06/2018

https://m.facebook.com/story.php?story_fbid=1061224234025632&id=286134771534586

ചേളാരി: അല്‍ബിറ് അക്കാദമിക് ഡയറക്ടര്‍ ഡോ.കെ.അബ്ദുല്‍ ഗഫൂറിന്റെ നിര്യാണം മൂലം വ്യാഴാഴ്ച അല്‍ബിറ് സ്ഥാപനങ്ങള്‍.....

അൽ ബിർ ഇസ്ലാമിക്‌ പ്രീ സ്കൂൾ അഡ്മിനിട്രേഷൻ ഡയറക്ടർ ഡോ:അബ്ദുൽ ഗഫൂർ സാഹിബ്‌ വിടവാങ്ങി..    കളനാട് ഹൈദ്രോസ് ജമാഅത്തിന് ഇത്ത...
27/06/2018

അൽ ബിർ ഇസ്ലാമിക്‌ പ്രീ സ്കൂൾ അഡ്മിനിട്രേഷൻ ഡയറക്ടർ ഡോ:അബ്ദുൽ ഗഫൂർ സാഹിബ്‌ വിടവാങ്ങി.. കളനാട് ഹൈദ്രോസ് ജമാഅത്തിന് ഇത്തവണ അൽ ബിർ ഇസ്ലാമിക്‌ പ്രീ സ്കൂൾ അനുവദിച്ചു കിട്ടിയതിനെ തുടർന്ന് തുടർ നടപടികളെ കുറിച്ചു ചർച്ച ചെയ്യുന്നതിനായി ദുബായ് യിൽ വെച്ച് യുഎഇ കളനാട് മുസ്ലിം ജമാഅത്തിന്റെ അടിയന്തിര ജനറൽബോഡി യോഗം വിളിച്ചു ചേർക്കുകയുണ്ടായി,
പ്രസ്തുത ദിവസം അദ്ദേഹം യുഎഇയിൽ ഉള്ളതായി മനസ്സിലാക്കിയ കമ്മിറ്റി ഭാരവാഹികൾ അദ്ദേഹവുമായി ബന്ധപ്പെടുകയും പരിപാടിയിൽ പങ്കെടുക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു, സ്വകാര്യ സന്ദർശമായിരുന്നെങ്കിലും അൽ ബിർ ഇസ്ലാമിക്‌ സ്കൂളുമായി ബന്ധപ്പെട്ട യോഗമായതിനാൽ അദ്ദേഹം സസന്തോഷം ക്ഷണം സ്വീകരിക്കുകയുണ്ടായി,
തുടർന്ന് യോഗത്തിൽ സംബന്ധിച്ച അദ്ദേഹം വിശദമായ ഒരു ക്ലാസ്സ്‌ തന്നെ നടത്തുകയുണ്ടായി, അൽ ബിർ സ്കൂളിന്റെ ഉത്ഭവത്തെ കുറിച്ചും നടത്തിപ്പിനെ കുറിച്ചും പഠനരീതികളെ കുറിച്ചും വളരെ സരസമായ രീതിയിലുള്ള അദ്ദേഹത്തിന്റെ ക്ലാസ്സ്‌ ശ്രോതാക്കളുടെ മുക്തകണ്ഠം പ്രശംസക്ക് ഇടയാക്കിയിരുന്നു,
ബഹുഭാഷ പന്ധിതനും മികച്ച സംഘടകനും അക്കാദമിക് രംഗത്തു തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ഗഫൂർ സാഹിബിന്റെ വിടവാങ്ങൽ അൽ ബിർ ഇസ്ലാമിക്‌ പ്രീ സ്കൂളിനെ സംബന്ധിച്ചു വലിയ വിടവാണ് സൃഷ്ടിക്കുന്നത്,അദ്ദേഹത്തിന്റെ മരണത്തിൽ അൽ ബിർ ഇസ്ലാമിക്‌ പ്രീ സ്കൂൾ കളനാട് മാനേജ്മെന്റും യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയും ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു,

Address

Kalanad Hydhross Jamaa-ath
Udma
671317

Opening Hours

Monday 10am - 2pm
Tuesday 10am - 2pm
Wednesday 10am - 2pm
Thursday 10am - 2pm
Friday 10am - 2pm

Telephone

914672265096

Alerts

Be the first to know and let us send you an email when Al- Birr Islamic Pre School, Kalanad Jama-ath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category