COLOUR KITES

COLOUR KITES an unique platform for children

26/02/2024
ഡിസംബർ 5 ലോക മണ്ണ് ദിനംആരോഗ്യകരമായ മണ്ണിന്റെ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണ് വിഭവങ്ങളുടെ സുസ്ഥിര പരി...
05/12/2023

ഡിസംബർ 5 ലോക മണ്ണ് ദിനം

ആരോഗ്യകരമായ മണ്ണിന്റെ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണ് വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിന് വേണ്ടി വാദിക്കുന്നതിനുമായി എല്ലാ വർഷവും ഡിസംബർ 5 ന് ലോക മണ്ണ് ദിനം (WSD) ആചരിക്കുന്നു.
മണ്ണ് ആഘോഷിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര ദിനം 2002-ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് സോയിൽ സയൻസസ് (IUSS) ശുപാർശ ചെയ്തു. FAO കോൺഫറൻസ് 2013 ജൂണിൽ ലോക മണ്ണ് ദിനം ഏകകണ്ഠമായി അംഗീകരിക്കുകയും 68-ാമത് യുഎൻ ജനറൽ അസംബ്ലിയിൽ ഇത് ഔദ്യോഗികമായി അംഗീകരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. 2013 ഡിസംബറിൽ യുഎൻ ജനറൽ അസംബ്ലി പ്രതികരിച്ചു, 2014 ഡിസംബർ 5 ന് ആദ്യത്തെ ഔദ്യോഗിക ലോക മണ്ണ് ദിനമായി പ്രഖ്യാപിച്ചു.
സസ്യങ്ങൾക്ക് ആവശ്യമായ 18 പോഷകങ്ങളിൽ 15 എണ്ണം മണ്ണിൽ നിന്നും 3 എണ്ണം പ്രകാശസംശ്ലേഷണത്തിലൂടെ സസ്യങ്ങൾ ആഗിരണം ചെയ്യുന്നു.
ഒരു ടേബിൾസ്പൂൺ മണ്ണിൽ ഭൂമിയിലെ മനുഷ്യരേക്കാൾ കൂടുതൽ ജീവജാലങ്ങൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? സസ്യവളർച്ചയിലൂടെ മനുഷ്യർക്കും മൃഗങ്ങൾക്കും ഭക്ഷണം നൽകുന്ന ജീവജാലങ്ങളും ധാതുക്കളും ജൈവ ഘടകങ്ങളും ചേർന്ന ഒരു ലോകമാണ് മണ്ണ്.
നമ്മെപ്പോലെ, മണ്ണിനും ആരോഗ്യമുള്ളതായിരിക്കാൻ ഉചിതമായ അളവിൽ പോഷകങ്ങളുടെ സമീകൃതവും വൈവിധ്യപൂർണ്ണവുമായ വിതരണം ആവശ്യമാണ്. ഓരോ വിളവെടുപ്പിലും കാർഷിക സമ്പ്രദായങ്ങൾക്ക് പോഷകങ്ങൾ നഷ്ടപ്പെടുന്നു, മണ്ണ് സുസ്ഥിരമായി കൈകാര്യം ചെയ്തില്ലെങ്കിൽ, ഫലഭൂയിഷ്ഠത ക്രമേണ നഷ്ടപ്പെടും, മണ്ണിൽ പോഷകക്കുറവുള്ള സസ്യങ്ങൾ ഉത്പാദിപ്പിക്കപ്പെടും.
പരിസ്ഥിതിയെ മലിനമാക്കുകയും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്ന് നാം വിട്ടുനിൽക്കണം.

ജോസഫ് മുണ്ടശ്ശേരി അഥവാ മുണ്ടശ്ശേരി മാസ്റ്റർ മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട...
25/10/2023

ജോസഫ് മുണ്ടശ്ശേരി അഥവാ മുണ്ടശ്ശേരി മാസ്റ്റർ മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായി സേവനം അനുഷ്ഠിച്ചു . കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണനിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനാണ്. സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കുവാൻ ലക്ഷ്യമിട്ട ഈ നിയമം വിമോചന സമരത്തിനും ഇ.എം.എസ്. മന്ത്രിസഭയുടെ പതനത്തിനും വഴിതെളിച്ചു.
1952 വരെ തൃശ്ശൂരിലെ സെന്റ് തോമസ് കോളേജില്‍ അന്യഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു. തൃശ്ശൂര്‍ അധ്യാപക പരിശീലന കേന്ദ്രത്തില്‍ വിശിഷ്ട പ്രധാനാധ്യാപകനായും കേരള സര്‍വകലാശാല, മദ്രാസ് സര്‍വകലാശാല എന്നിവയില്‍ സെനറ്റ് അംഗമായും മദ്രാസ് ഗവര്‍ണ്മെന്റിന്റെ മലയാളം പഠനവിഭാഗത്തിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊച്ചി പ്രജാമണ്ഡലം വഴിയാണ് മുണ്ടശ്ശേരി രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. 1954-ല്‍ ചേര്‍പ്പില്‍ നിന്ന് തിരുകൊച്ചി നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1956-ലെ കേരള സംസ്ഥാന പിറവിക്കു ശേഷം അദ്ദേഹം 1957-ല്‍ മണലൂര്‍ നിന്നു കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഇ.എം.എസ്. മന്ത്രിസഭയില്‍ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു (1957-1959). 1970-ല്‍ തൃശ്ശൂര്‍ നിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

കൊന്തയില്‍നിന്നു കുരിശിലേക്ക്, പാറപ്പുറത്തു വിതച്ച വിത്ത്, കാവ്യപീഠിക, മാനദണ്ഡം, മാറ്റൊലി, മനുഷ്യകഥാനുഗായികള്‍, വായനശാലയില്‍ (മൂന്നു വാല്യങ്ങള്‍), രാജരാജന്റെ മാറ്റൊലി, നാടകാന്തം കവിത്വം, കരിന്തിരി, കുമാരനാശാന്റെ കവിത-ഒരു പഠനം, വള്ളത്തോളിന്റെ കവിത- ഒരു പഠനം, രൂപഭദ്രത, അന്തരീക്ഷം, പ്രണയം, പാശ്ചാത്യ സാഹിത്യ സമീക്ഷ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. കൊഴിഞ്ഞ ഇലകള്‍ അദ്ദേഹത്തിന്റെ ആത്മകഥയാണ്. 1977 ഒക്ടോബര്‍ 25-ന് ജോസഫ് മുണ്ടശ്ശേരി അന്തരിച്ചു.

ആദ്യാവസാനം ഞാൻ ഏറ്റവും സ്നേഹിക്കുന്നതെന്നെ ആയതു കൊണ്ടാകും എന്നിൽ നിന്നുരുവായ നിന്നെ ഞാൻ അത്രക്കു സ്നേഹിക്കുന്നത്.    നിന...
25/10/2023

ആദ്യാവസാനം ഞാൻ ഏറ്റവും സ്നേഹിക്കുന്നതെന്നെ ആയതു കൊണ്ടാകും എന്നിൽ നിന്നുരുവായ നിന്നെ ഞാൻ അത്രക്കു സ്നേഹിക്കുന്നത്. നിന്നെ ജനിപ്പിച്ച ആ നിമിഷങ്ങളെയാണ് ഞാൻ ഏറ്റവും കൂടുതൽ ശപിച്ചതെന്നു പറയുമ്പോൾ അതേറ്റവും സത്യസന്ധമായ ഒന്നാണ്. അത്രയും സത്യസന്ധതയോട് അതെനിക്കു പറയാൻ കഴിയുന്നത് ഞാൻ എനിക്ക് പ്രിയപ്പെട്ടവളായതു കൊണ്ടാണ്. ഉരുവിടുന്ന കാപട്യ വാക്കുകൾ കൊണ്ട് എന്നോട് എനിക്ക് നാണക്കേട് തോന്നാൻ പാടില്ലല്ലോ?

അപമാനിക്കപ്പെട്ടപ്പോളൊക്കെ തല ഉയർത്തി നിന്നെ ഞാൻ ചേർത്തു നിർത്തിയതു എന്നോടുള്ള ഇഷ്ടമായിരുന്നു. കാരണം നീ എന്നിൽ നിന്നായിരുന്നു ജന്മം കൊണ്ടത്.

നിന്നെയുമായി നടന്നു തീർത്ത ദൂരം ഓർക്കുമ്പോൾ എനിക്കതിശയം തോന്നും എന്തു കൊണ്ടാത്മഹത്യ ചെയ്തില്ലന്ന് ?

ആത്മാഭിമാനത്തെ ഞാൻ നിനക്കു വേണ്ടി അടിയറ വെച്ചതും ഞാൻ എന്നെ സ്റ്റേഹിച്ചതു കൊണ്ട്. നീ എന്നിൽ നിന്നുരുവായതു കൊണ്ടാണ്

പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ അമ്മയുടെ ചിറകിനുള്ളിൽ എന്നത് പരിണാമ യുക്തിയാവാം. ഒരിക്കലും പറക്കമുറ്റാത്ത ഒരു കുഞ്ഞിനെ ചേർത്തു വയ്ക്കേണ്ടി വരുക. ഏത് നീതി ശാസ്ത്രത്തിലെ ന്യായമാണ് ?

1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്...
25/10/2023

1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർത്ഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാക്കിയപ്പോഴേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട്‌ അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു.

ഇന്ന് ലോകമെമ്പാടും അന്താരാഷ്ട്ര വയോജന ദിനമായി (International Day of Older Persons) ആചരിക്കുകയാണ്. പ്രായമായവരെ ആദരിക്കുന്...
01/10/2023

ഇന്ന് ലോകമെമ്പാടും അന്താരാഷ്ട്ര വയോജന ദിനമായി (International Day of Older Persons) ആചരിക്കുകയാണ്. പ്രായമായവരെ ആദരിക്കുന്നതിനും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയാണ് ഒക്ടോബര്‍ ഒന്ന് വയോജന ദിനമായി പ്രഖ്യാപിച്ചത്. സേവനങ്ങളും അനുഭവങ്ങളും അറിവും കൈമാറുന്നതിലൂടെയും വ്യത്യസ്ത ഉത്തരവാദിത്തങ്ങളിലൂടെയും അവരവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിലൂടെയും പ്രായമായവര്‍ സമൂഹത്തില്‍ വലിയ സംഭാവനകള്‍ നല്‍കുന്നവരാണെന്ന് നമ്മള്‍ ഓര്‍ക്കണം. അവരെ നമ്മോടൊപ്പം ചേർത്ത് നിർത്തണം

17/08/2023
ആധുനിക നഴ്‌സിങ്ങിന്റെ ശില്‍പിയായ വിളക്കേന്തിയ വനിത എന്നുകൂടി അറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗ് ഗേളിന്റെ ഓർമ്മദിനമാണിന്...
13/08/2023

ആധുനിക നഴ്‌സിങ്ങിന്റെ ശില്‍പിയായ വിളക്കേന്തിയ വനിത എന്നുകൂടി അറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗ് ഗേളിന്റെ ഓർമ്മദിനമാണിന്ന്.അസംഘടിതമായി നിലനിന്നിരുന്ന ആതുരശ്രുശൂഷരംഗത്ത് ശാസ്ത്രീയമായ പരിശീലന പരിപാടികള്‍ വിഭാവനം ചെയ്ത് നഴ്‌സിങ് മേഖലയ്ക്ക് ഇന്ന് കാണുന്ന രീതിയില്‍ ഉള്ള പ്രതിച്ഛായ നല്‍കിയ കാര്യത്തില്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ സംഭാവനകള്‍ നിസ്തുലമാണ്. ലണ്ടനിലെ സെയ്ന്റ് തോമസ് ആശുപത്രിയോടനുബന്ധിച്ച് ലോകത്തിലെ ആദ്യത്തെ നഴ്‌സിങ് പരിശീലനകേന്ദ്രമായ നൈറ്റിംഗേല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ് സ്ഥാപിച്ചതില്‍ മാത്രം ഒതുങ്ങുന്നതല്ല അവര്‍ ഈ മേഖലക്ക് നല്‍കിയ സംഭാവനകള്‍. ക്രിമിയന്‍ യുദ്ധകാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശ്രുശൂഷിക്കാനായി വൈദ്യുതി പോലും ഇല്ലാതിരുന്ന സമയത്ത് കൈയ്യില്‍ ഒരു വിളക്കുമേന്തി ഓരോരുത്തരുടേയും കിടക്കയ്ക്കരികില്‍ പോയി വേണ്ട ശുശ്രൂഷകള്‍ ചെയ്തിരുന്നതിനാലാണ് ഇവരെ വിളക്കേന്തിയ വനിത എന്നു വിളിക്കുന്നത്.

ഓഗസ്റ്റ് 13 നാണ് ലോക അവയവദാന ദിനമായി ആചരിക്കുന്നത്. പേരു പോലെ തന്നെ അവയവദാനത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തു...
13/08/2023

ഓഗസ്റ്റ് 13 നാണ് ലോക അവയവദാന ദിനമായി ആചരിക്കുന്നത്. പേരു പോലെ തന്നെ അവയവദാനത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തുകയും ഉയര്‍ത്തുകയുമാണ് ഈ ദിനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ലോകത്ത് അങ്ങോളം ഇങ്ങോളമുള്ള ജനങ്ങളില്‍ പലര്‍ക്കും അവയവദാനം എന്ന പ്രക്രിയയെ കുറിച്ച് ഇപ്പോഴും പലവിധത്തിലുള്ള ആശങ്കളും മിഥ്യാധാരണകളും നിലനില്‍ക്കുന്നു എന്നതാണ് വസ്തുത.
അതേസമയം, മറ്റു പലരും ഇന്നും അവയവദാനം എന്ന സത്കര്‍മ്മം കൊണ്ട് പല മനുഷ്യരുടെയും ജീവിതത്തില്‍ വരുത്താന്‍ സാധിക്കുന്ന മാറ്റങ്ങളെ കുറിച്ച് അജ്ഞരുമാണ്. അവയവദാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു വ്യക്തിയുടെ മരണശേഷം, ശരീരത്തില്‍ ആരോഗ്യത്തോടെയിരിക്കുന്ന അവയവങ്ങള്‍ (അതായത്, ശ്വാസകോശം, വൃക്കകൾ, കണ്ണുകൾ, കരള്‍, പാന്‍ക്രിയാസ് തുടങ്ങിയവ) ദീര്‍ഘകാലമായി രോഗങ്ങളോട് പൊരുതുന്നവര്‍ക്ക് നല്‍കുക എന്നതാണ്.അങ്ങനെ പല സാഹചര്യങ്ങളിലും, അവയവദാന പ്രക്രിയ പലരിലും പ്രത്യാശയുടെ കിരണങ്ങൾ നിറച്ചിട്ടുണ്ട്.
അവയവദാനം മഹാദാനം എന്ന് പറയുന്നത്, മാനവ രാശിയ്ക്ക് അവയവദാനത്തിലുടെ നല്‍കാന്‍ കഴിയുന്ന ദാനം ജീവനോ ജീവിതമോ ആയതിനാലാണ്. ലോകത്തിലെ ആദ്യത്തെ വിജയകരമായ അവയവദാന ശസ്ത്രക്രിയ നടത്തിയത് അമേരിക്കയിലാണ്. 1954-ല്‍ ഡോക്ടര്‍ ജോസഫ് മുറെയുടെ നേതൃത്വത്തിലായിരുന്നു ആദ്യ അവയവമാറ്റ ശസ്ത്രക്രിയ നടന്നത്.

ഇന്ന് ഓഗസ്റ്റ് 12 ലോക ഗജദിനം ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്...
12/08/2023

ഇന്ന് ഓഗസ്റ്റ് 12 ലോക ഗജദിനം

ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്ചു വരുന്നു. ഏഷ്യൻ ആഫ്രിക്കൻ ആനകളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് ലോക ആനദിനം ആരംഭിച്ചത്. കനേഡിയൻ ചലച്ചിത്ര നിർമ്മാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കൽ ക്ലാർക്ക്, തായ്‌ലൻഡിലെ എലിഫന്റ് റീഇൻ‌ട്രൊഡക്ഷൻ ഫൗണ്ടഷന്റെ സെക്രട്ടറി ജനറൽ ശിവപോർൺ ദർദരാനന്ദ എന്നിവരാണ് ഈ ദിനാഘോഷങ്ങൾക്ക് പിന്നിൽ...
കരയിലെ ഏറ്റവും വലിയ സസ്തനിയിപ്പോൾ വംശനാശ ഭീഷണി നേരിടുകയാണ്. ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായി വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളും ആനകളുടെ ജീവന് ഭീഷണി ഉയർത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആനകളോടുള്ള ക്രൂരതയും ആനക്കൊമ്പിന് വേണ്ടിയുള്ള വേട്ടയാടലുമൊക്കെ തുടരുന്നതിനിടെയാണ് മറ്റൊരു ആന ദിനം കൂടിയെത്തിയിരിക്കുന്നത്.
ആനകളുടെ സംരക്ഷണം കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള പോരാട്ടം കൂടിയാണ്. ജീവിക്കുന്ന ആവാസ വ്യവസ്ഥയുടെ ജൈവവൈവിധ്യം നിലനിർത്തുന്ന ആനകളുടെ ഭക്ഷണശീലം ഇടതൂർന്ന സസ്യജാലങ്ങൾക്കിടയിൽ വിടവുകൾ സൃഷ്ടിക്കുകയും ഈ വിടവുകൾ പുതിയ സസ്യങ്ങൾക്ക് വളരാനും മറ്റ് ചെറിയ മൃഗങ്ങൾക്ക് വഴികൾ സൃഷ്ടിക്കാനും അവസരമൊരുക്കുന്നു.
ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാനും കൗതുകത്തിനായി കൊമ്പും നഖവും വാല്‍രോമങ്ങളും പിഴുതെടുക്കാനും കരിവീരനെ ഉപയോഗിക്കുമ്പോള്‍ഭൂമിയിലെ ഒന്നോര്‍ക്കാം. അതും ഒരു ജീവിയാണ്. ഭൂമിയുടെ അവകാശി. സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാന്‍ അവകാശമുള്ള, ഭൂമിയുടെ ഒരു അവകാശി.... ഭക്ഷണത്തിനായി നാടു കയറുന്ന അരിക്കൊമ്പൻമാരുടെ ദയനീയ ചിത്രം നമ്മുടെ മനസ്സിനെ വേട്ടയാടട്ടെ...

ഓഗസ്റ്റ് 12 അന്താരാഷ്ട്ര യുവജനദിനം. യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാംസ്‌കാരിക, രാഷ്ടീയ പ്രശ്‌നങ്ങളിലേക്കു വെളിച്ചം വീശുന...
12/08/2023

ഓഗസ്റ്റ് 12 അന്താരാഷ്ട്ര യുവജനദിനം. യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാംസ്‌കാരിക, രാഷ്ടീയ പ്രശ്‌നങ്ങളിലേക്കു വെളിച്ചം വീശുന്നതിനാണ് ഐക്യരാഷ്ട്രസഭ ഓഗസ്റ്റ് 12 യുവജനദിനമായി ആചരിക്കുന്നത്. 2000 മുതലാണ് ദിനാചരണം ആരംഭിച്ചത്.
രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ യുവജനങ്ങളുടെ ആവശ്യമായ പങ്കാളിത്തം കണക്കിലെടുത്ത്, ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 1999 ഡിസംബര്‍ 17 ന് 54 നെതിരെ 120 വോട്ടിന് ലോക യുവജന ദിനം അംഗീകരിച്ചു. ആഗസ്റ്റ് 12ന് അന്താരാഷ്ട്ര യുവജന ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചു.
രാജ്യത്തിന്റെ സുസ്ഥിര വികസനത്തില്‍ യുവാക്കളുടെ പങ്ക് ഉറപ്പാക്കുന്നതോടൊപ്പം തന്നെ, അവരുടെ യോഗ്യതയ്ക്കനുസരിച്ച് വിദ്യാഭ്യാസവും ജോലിയും നല്‍കുക എന്നുള്ളതാണ് അന്താരാഷ്ട്ര യുവജന ദിനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ന്, തൊഴിലില്ലായ്മ വര്‍ദ്ധിക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് യുവാക്കളാണ്. യുവാക്കളുടെ സാമൂഹികവും സാമ്പത്തികവുമായ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ആഹ്വാനമാണ് ഓരോ യുവജന ദിനവും.
യുവാക്കളുടെ വികസനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകൂ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ദിവസത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. കാരണം, ഇന്ത്യയിലെ യുവജനങ്ങളുടെ എണ്ണം ലോക ശരാശരിയെക്കാള്‍ ഉയര്‍ന്നതാണ്.

Address

Trivandrum City

Telephone

+919633667750

Website

Alerts

Be the first to know and let us send you an email when COLOUR KITES posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to COLOUR KITES:

Shortcuts

Share

Category