06/09/2020
സെപ്തംബർ 6
സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റു നേതാവും മുൻ തൃത്താല എംഎൽഎ (മദ്രാസ് അസംബ്ലി ) യുമായിരുന്ന ഡോ. കെബി മേനോൻ അനുസ്മരണ ദിനം ...
ലോകത്തിലെ ഒന്നാം തരം സർവ്വകലാശാലകളിൽ ഒന്നിൽ അധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് , ആ ജോലി രാജിവെച്ച് ഡോ കെബി മേനോൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമാകുന്നത്..
സോഷ്യലിസ്റ്റായിരുന്നു അദ്ദേഹം . വിപ്ലവമായിരുന്നു ആ മനസു നിറയെ . ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും ഓടിക്കുവാൻ മേനോൻെറ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കപ്പെട്ടു.
കിഴിരൂർ ബോംബ് കേസിൽ കെബി മേനോൻ ജയിലിലടക്കപ്പെട്ടു.പിന്നെ ജയിൽ വാസം .
സ്വാതന്ത്ര്യനന്തരം സോഷ്യലിസ്റ്റു പാർട്ടിയുടെ നേതാവ് .1952 ൽ മദ്രാസ് അസംബ്ലിയിലേക്കു തൃത്താലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 57 ൽ വടകരയിൽ നിന്നും പാർലമെൻറിലും അദ്ദേഹത്തിൻെറ ശബ്ദം മുഴങ്ങി.
തൃത്താല ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.പിന്നീടുളള കാലം അദ്ദേഹത്തിൻെറ വീട് , ആ വിദ്യാലയമായിരുന്നു. അവിടത്തെ ഒരു ചെറിയ മുറിയിൽ ആരോടും പരിഭവങ്ങളോ പരാതികളോ പങ്കുവെക്കാതെ അദ്ദേഹം ജീവിച്ചു.....
1967 സെപ്തംബർ 6 ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ സാധാരണ വാർഡിൽ കെടന്നു അന്ത്യശ്വാസം വലിക്കുമ്പോഴും ആ മനുഷ്യനു ആകെയുണ്ടായിരുന്ന സമ്പാദ്യം അദ്ദേഹത്തിൻെറ ചിന്തകൾ മാത്രമായിരുന്നു.
ഡോ കെബി മേനോൻ അന്ത്യ വിശ്രമം കൊളളുന്നതും അദ്ദേഹം സ്ഥാപിച്ച തൃത്താല ഹൈസ്ക്കൂൾ ( ഇപ്പോഴത്തെ ഡോ കെബി മേനോൻ ഹയർ സെക്കണ്ടറി സ്കൂൾ )
അങ്കണത്തിൽ തന്നെയാണ് .
പ്രണാമം , ആ വിപ്ലവതേജസിൻെറ ഓർമ്മകൾക്കു മുൻപിൽ ...
കടപ്പാട്:- താജിഷ് ചേക്കോട്