RALP School Ullanoor

RALP School Ullanoor R A L P SCHOOL ULLANOOR. Trithala.

05/04/2025

ആർ എ എൽ പി സ്കൂൾ ഉള്ളനൂർ.
പുകയില വിരുദ്ധ റാലി.
പുകയില രഹിത വിദ്യാലയം.
തൃത്താല പഞ്ചായത്ത്.

തൃത്താല പഞ്ചായത്തിലെ ആദ്യ   To***co free educational institution ആയ ഉള്ളനൂർ  ആർ എ എൽ പി സ്കൂളിന്,  മികവിന്റെ സാക്ഷ്യപത്ര...
05/04/2025

തൃത്താല പഞ്ചായത്തിലെ ആദ്യ
To***co free educational institution ആയ ഉള്ളനൂർ ആർ എ എൽ പി സ്കൂളിന്, മികവിന്റെ സാക്ഷ്യപത്രം ചാലിശ്ശേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക്‌ മെഡിക്കൽ സൂപ്രണ്ട് പക്കൽ നിന്ന് ഏറ്റു വാങ്ങുന്നു.
ഡോ. മൊയ്‌തീൻ, പ്രധാനധ്യാപിക ടി. വഹീദ, ഡോ.രാജലക്ഷ്മി.( ഇ _സഞ്ജീവനി ജില്ലാ നോഡൽ ഓഫീസർ.), തൃത്താല ഹെൽത്ത്‌ ഇൻസ്‌പെക്ടർ മധു & PHC സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു.

ഉള്ളനൂർ  ആർ  എ  എൽ  പി സ്കൂൾ വാർഷികാഘോഷം സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ്, ശ്രീമതി ബീന ആർ ചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. പ്ര...
14/02/2025

ഉള്ളനൂർ ആർ എ എൽ പി സ്കൂൾ വാർഷികാഘോഷം സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ്, ശ്രീമതി ബീന ആർ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പ്രധാനധ്യാപിക ടി. വഹീദ സ്വാഗതം പറഞ്ഞു. തൃത്താല ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ദീപ അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ജേണലിസം ഒന്നാം റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥിനി ടി. പി. വരദക്ക് ഉപഹാരം നൽകി.
എൽ എസ് എസ് വിജയികളെ അനുമോദിച്ചു, എൻഡോവ് മെന്റ് വിതരണം നടത്തി.
ഗ്രാമപഞ്ചായത്ത് അംഗം പി. പി. വിജേഷ്. മുൻ വാർഡ് മെമ്പർ
കെ വി മുഹമ്മദ് ഉണ്ണി, മുൻ പ്രധാന അധ്യാപകരായ എം കെ കൃഷ്ണൻകുട്ടി മാസ്റ്റർ, എ. സൈത് മൊയ്തീൻഷ മാസ്റ്റർ, സാഹിത്യകാരൻ ആര്യൻ കണ്ണനുർ, PTA വൈസ് പ്രസിഡന്റ് സദാശിവൻ, സ്റ്റാഫ് സെക്രട്ടറി മുജീബ് മാസ്റ്റർ,
പൂർവവിദ്യാർത്ഥികളായ ബാലസുബ്രഹ്മണ്യൻ മേലെപ്പാട്ട്, രാജേഷ്, എം ടി എ പ്രസിഡണ്ട് ബിനി എന്നിവർ ആശംസകൾ അറിയിച്ചു.
പിടിഎ പ്രസിഡണ്ട്, സി. പി. ബിനേഷ് നന്ദി പറഞ്ഞു.
പ്രശസ്ത നാടക ചലച്ചിത്ര നടി ബീന ടീച്ചറുടെ, ഏകപാത്രനാടകം ഒറ്റ ഞാവൽ മരം അവതരിപ്പിച്ചു. അംഗനവാടി കുട്ടികളുടെയും, സ്കൂൾ കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി.
സമ്മാനങ്ങൾ വിതരണം ചെയ്തു.

ഉള്ളനൂർ R A L P സ്കൂൾ വാർഷികാഘോഷം,  വിപുലമായ പരിപാടികളോടെ 2025 ഫെബ്രുവരി 13 ന്,  വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് സ്കൂൾ അങ...
10/02/2025

ഉള്ളനൂർ R A L P സ്കൂൾ വാർഷികാഘോഷം, വിപുലമായ പരിപാടികളോടെ 2025 ഫെബ്രുവരി 13 ന്, വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് നടത്തുന്നു.
ഏവർക്കും സ്വാഗതം...
പങ്കെടുക്കുക.... 🤝

ഉള്ളന്നൂർ ആർ എ എൽ പി സ്കൂളിൽ...വയോജന ദിനത്തോടനുബന്ധിച്ച്, 88 വയസ്സുള്ള സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി, കാർത്യായനി അമ്മയെ ...
01/10/2024

ഉള്ളന്നൂർ ആർ എ എൽ പി സ്കൂളിൽ...
വയോജന ദിനത്തോടനുബന്ധിച്ച്, 88 വയസ്സുള്ള സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി, കാർത്യായനി അമ്മയെ ആദരിച്ചപ്പോൾ,
പരിപാടിയിൽ എ ഇ ഒ, പ്രസാദ് മാഷ്,
ബി പി സി, ശ്രീജിത്ത് മാഷ് എന്നിവർ പങ്കെടുത്തു.

15/08/2024
ഉള്ളനൂർ  ആർ എ എൽ  പി സ്കൂളിൽ78-)o  സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാർഡ് മെമ്പർ പി.പി.വിജേഷ്,  പ്രധാനാദ്ധ്യാപിക ടി.വഹീദ, പി....
15/08/2024

ഉള്ളനൂർ ആർ എ എൽ പി സ്കൂളിൽ
78-)o സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാർഡ് മെമ്പർ പി.പി.വിജേഷ്,
പ്രധാനാദ്ധ്യാപിക ടി.വഹീദ,
പി.ടി.എ പ്രസിഡന്റ് സി.പി.ബിനേഷ്, സദാശിവൻ, മുജീബ് മാസ്റ്റർ, സ്കൂൾ ലീഡർ അഭിരാമി തുടങ്ങിയവർ ആശംസകൾ നേർന്നു.
വയനാട് ദുരന്തത്തിന്റെ ഓർമകളിൽ വലിയ ആഘോഷങ്ങളില്ലാതെ ധീരദേശാഭിമാനികൾക്ക് പ്രണാമമർപ്പിച്ചുകൊണ്ട്, ദേശീയ പതാക ഉയർത്തി.കുട്ടികളുടെ സ്വാതന്ത്ര്യ ദിന പ്രസംഗം. മാസ്ഡ്രിൽ, വിവിധ മത്സര വിജയികൾക്ക് സമ്മാനദാനം.
ദേശഭക്തി ഗാനാലാപനം, മധുരവിതരണവും ഉണ്ടായി....

04/06/2024

RALPS Ullanoor പ്രവേശനോത്സവം

ഉള്ളനൂർ ആർ എ എൽ പി സ്കൂൾ പ്രവേശനോത്സവം...തൃത്താല ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ്  കമ്മിറ്റി ചെയർപേഴ്സൺ പി. ദീ...
03/06/2024

ഉള്ളനൂർ ആർ എ എൽ പി സ്കൂൾ പ്രവേശനോത്സവം...

തൃത്താല ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി. ദീപ ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം പി. പി. വിജേഷ് നിർവഹിച്ചു. പ്രധാനാദ്ധ്യാപിക ടി.വഹീദ സ്വാഗതം പറഞ്ഞു. പി ടി എ വൈസ് പ്രസിഡന്റ് ടി. സദാശിവൻ അദ്ധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി ടി.എ.മുജീബ് മാസ്റ്റർ, എസ് എസ് ജി മെമ്പർ ബാലസുബ്രഹ്മണ്യൻ മേലെപ്പാട്ട് ആശംസകൾ നേർന്നു. രക്ഷിതാക്കൾക്കുള്ള ശാക്തീകരണ ക്ലാസിന് ശ്രീദേവി ടീച്ചർ നേതൃത്വം നൽകി. മധുരപലഹാരം വിതരണം ചെയ്തു. സെൽഫി പോയിന്റിൽ നവാഗതരായ കുരുന്നുകൾ എത്തി .
എം ടി എ പ്രസിഡന്റ് ബിനി നന്ദി പറഞ്ഞു.

ഉള്ളന്നൂർ  ആർ എ എൽ പി സ്കൂൾ.അഭിനന്ദനങ്ങൾ...എൽ  എസ് എസ്.. വിജയികൾ.
28/04/2024

ഉള്ളന്നൂർ ആർ എ എൽ പി സ്കൂൾ.
അഭിനന്ദനങ്ങൾ...
എൽ എസ് എസ്.. വിജയികൾ.

ഉള്ളനൂർ ആർ എ എൽ പി സ്കൂളിൽ,  പഠനോത്സവം പി.പി.വിജേഷ് (വാർഡ് മെമ്പർ) ഉദ്ഘാടനം ചെയ്തു.ടി.വഹീദ  സ്വാഗതം പറഞ്ഞു.  പി.വി.സിദ്ധ...
06/03/2024

ഉള്ളനൂർ ആർ എ എൽ പി സ്കൂളിൽ, പഠനോത്സവം പി.പി.വിജേഷ് (വാർഡ് മെമ്പർ) ഉദ്ഘാടനം ചെയ്തു.
ടി.വഹീദ സ്വാഗതം പറഞ്ഞു. പി.വി.സിദ്ധീഖ് മാസ്റ്റർ (തൃത്താല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ) കുട്ടികൾക്ക് എൻഡോവ്മെന്റ് വിതരണം ചെയ്തു. കുട്ടികളുടെ മാസിക കെ.പ്രസാദ് (ബി പി.സി തൃത്താല )പ്രകാശനം ചെയ്തു.
റീന, പ്രജിഷ (ബി.ആർ.സി). മുജീബ് മാസ്റ്റർ (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസയും പറഞ്ഞു.
ബിനി (എം .ടി.എ പ്രസിഡന്റ്) നന്ദി പറഞ്ഞു.

ഉള്ളനൂർ ആർ എ എൽ പി സ്കൂളിൽ,  എൻലൈറ്റ് തൃത്താല  പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള  പരിശീലന പരിപാടി,   പി. ദീപ (വികസന ...
06/03/2024

ഉള്ളനൂർ ആർ എ എൽ പി സ്കൂളിൽ, എൻലൈറ്റ് തൃത്താല പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി,
പി. ദീപ (വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ തൃത്താല പഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു.
സി.പി.ബിനേഷ് (പി.ടി.എ പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു.
പ്രധാനാദ്ധ്യാപിക, ടി. വഹീദ സ്വാഗതം പറഞ്ഞു.
സി.കെ. ചന്ദ്രൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി.
പി എം ശ്രീദേവി ടീച്ചർ നന്ദിയും പറഞ്ഞു.

Address

Ullanoor, Trithala (PO), Palakkad (Dt)
Trithala
679534

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 9:30am - 4:30pm

Telephone

919846487235

Website

Alerts

Be the first to know and let us send you an email when RALP School Ullanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to RALP School Ullanoor:

Shortcuts

Share

Category