11/01/2025
വിദ്യാനഗർ യൂണിറ്റ് എസ് വൈ എസിന് പുതിയ നേതൃത്വം.
പതിനാറുങ്ങൽ വിദ്യാനഗർ യൂണിറ്റ് എസ് വൈ എസിന് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. സോൺ വൈസ് പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദ് ജിഫ്‌രി ഭാരവാഹികളെ പ്രഖ്യാപിച്ചു. സോൺ സാംസ്കാരിക വിഭാഗം സെക്രട്ടറി പി നൗഫൽ ഫാറൂഖ് അനുമോദന ഭാഷണം നടത്തി. ചെമ്മാട് സർക്കിൾ സെക്രട്ടറി അബ്ദുറഹ്‌മാൻ ആശംസകൾ നേർന്നു. നേരത്തെ നടന്ന ചടങ്ങിൽ മുസ്‌ലിം ജമാഅത്ത് നേതാക്കളിൽ നിന്ന് പ്രസിഡണ്ട് ഇസ്ഹാഖിന്റെ നേതൃത്വത്തിൽ പതാക ഏറ്റുവാങ്ങി.
ഭാരവാഹികൾ:
ഇസ്ഹാഖ്.ഒ (പ്രസിഡണ്ട്), കെ. നൗഫൽ അഹ്‌സനി ( ജനറൽ സെക്രട്ടറി), അനസ് വി.പി (ഫിനാൻസ് സെക്രട്ടറി), അൽഫാസ് റഹ്‌മാൻ സഖാഫി, കെ.എം ഫള്ൽ (വൈസ് പ്രസിഡണ്ട്), സലാഹ് ഒറ്റത്തിങ്ങൽ, പി.അമീർ സുഹൈൽ (ജോയിന്റ് സെക്രട്ടറി).