Aksharapacha

Aksharapacha Great-little thoughts of our beloved students

Printed anthology of English poems by fifth class students is going to be released next morning.
07/09/2016

Printed anthology of English poems by fifth class students is going to be released next morning.

Jawad UK Darul Hasanath
05/09/2016

Jawad UK Darul Hasanath

By Shefin from secondary first year
01/09/2016

By Shefin from secondary first year

70th Indepedence Day celebration @ Darul Huda Islamic University, Chemmad, Kerala.
15/08/2016

70th Indepedence Day celebration @ Darul Huda Islamic University, Chemmad, Kerala.

23/12/2015
17/12/2015

സര്‍ഗവാസനയുടെ അനേകായിരം വസന്തങ്ങള്‍ തീര്‍ത്ത സര്‍ഗദീപത്തിന്റെ പുനര്‍ജനിയുടെ ദൃക്‌സാക്ഷിയാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. ചിന്തകള്‍ക്ക് ചൂടുപിടിക്കുമ്പോള്‍ അവ വാക്കുകളായി രൂപാന്തരപ്പെടുന്നു. ആയിരം കുതിരശക്തിയോടെ പതിനായിരങ്ങള്‍ക്ക് ഊര്‍ജവും ആവേശവും പകര്‍ന്നു നല്‍കുന്നു. ഉഗ്രരൂപികളായ ജ്വാലകളായി തിന്മകളുടെ കുടീരങ്ങള്‍ ദഹിപ്പിച്ച് നന്മകളുടെ ഉര്‍വ്വരമായ വിളനിലങ്ങള്‍ പാകപ്പെടുത്താനും വിത്തിട്ട് വളര്‍ത്തിയെടുക്കാനും തൂലികത്തുമ്പുകള്‍ക്കാവുംവിധം മറ്റൊന്നിനുമാവില്ലെന്ന വാക്കുകള്‍ക്ക് ഒരിക്കല്‍ കൂടി അടിവരയിടപ്പെടുകയാണിവിടെ. ഇതുവഴിയേ നടന്നുപോയ പൂര്‍വ്വഗാമികള്‍ ലോകത്തങ്ങോളമിങ്ങോളം വായിക്കപ്പെടുന്ന പുസ്തകങ്ങളുടെയും പത്രങ്ങളുടെയും അമരസ്ഥാനത്തിരുന്ന് കാറ്റും കോളും നിറഞ്ഞ പരിസരങ്ങളെ അനായാസം വകഞ്ഞുമാറ്റി മുന്നോട്ട് കുതിച്ചുകൊണ്ടേയിരിക്കുകയാണ്. ഇനിയുമെത്രയോ എഴുത്തുകാരെയും കവികളെയും ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള ശേഷിയും ശക്തിയം സര്‍ഗദീപത്തിന്റെ വരികള്‍ക്കിടയില്‍
ഒളിഞ്ഞുകിടക്കുന്നുണ്ടെന്നത് പരമമായ സത്യം. വെളിച്ചത്തിന് മേല്‍ വെളിച്ചം വിതറാന്‍ ഇതിന്റെ അണിയറ ശില്‍പികള്‍ നടത്തുന്ന കഠിന പരിശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നു. പൂതിയ ലക്കത്തിന് ഹൃദയത്തിന്റെ അകത്തട്ടില്‍ നിന്നും ഒരായിരം സ്‌നേഹപുഷ്പങ്ങള്‍.
..................................................................................................
പുതിയ സര്‍ഗദീപത്തിന്റെ സന്ദേശത്തില്‍ നിന്ന്‌

04/09/2015

രാധാകൃഷ്ണനില്‍ നിന്ന് ആധുനിക അധ്യാപകന്മാരിലേക്കുള്ള ദൂരം
ഹബീബുറഹ്മാന്‍ കൊടക്കാട്

നാളെ ദേശീയ അധ്യാപക ദിനം. ഈ ദിനം അദ്ധ്യാപക സേവനത്തിനുള്ള മാഹാത്മ്യത്തെയാണ് സൂചിപ്പിക്കുന്നത്. അത് കൊണ്ടാണ് രാധാകൃഷ്ണനെ ഈ ദിനം കൊണ്ട് ദേശീയ തലങ്ങളില്‍ സ്മരിക്കുന്നത്. ചെറിയ സൗകര്യത്താല്‍ വലിയ വിപ്ലവം സൃഷ്ടിച്ച രാധാകൃഷ്ണനെപ്പോലെയുള്ള പഴയ അധ്യാപകരില്‍നിന്ന് അതി വിദൂരമാണ് അഭിനവ കാലഘട്ടത്തിലെ അധ്യാപകന്മാര്‍. കേവലം ഒരുമാസം ഒന്നോ രണ്ടോ അക്ഷരം പഠിപ്പിച്ചതിന്റെ പേരില്‍ മാസാമാസം അമ്പതിനായിരവും മറ്റും ശമ്പളം കൈപ്പറ്റുന്നത് പൊതു സമൂഹത്തോടുള്ള വഞ്ചനയാണ്. വളരെയേറെ സൗകര്യങ്ങളുണ്ടായിട്ടും ഇന്നത്തെ അധ്യാപകന്മാര്‍ അവ ഉപയോഗപ്പെടുത്തുന്നില്ല എന്നത് ഖേദകരം തന്നെയാണ്. എല്ലാ കാലത്തും ഇന്ത്യയെന്ന മഹാരാജ്യം വിദ്യാഭ്യാസത്തിന് ഏറെ പ്രസക്തി കല്‍പ്പിച്ചിട്ടുണ്ട്. ഇതുകൊണ്ട് തന്നെ തങ്ങള്‍ക്ക് തോന്നിയപോലെ കുട്ടികളെ വിജയിപ്പിക്കുന്ന നിലപാട് അധ്യാപകന്മാര്‍ മാറ്റയെടുക്കല്‍ അനിവാര്യമാണ്.

Cover of new printed magazine
06/02/2015

Cover of new printed magazine

13/01/2015

ശാസ്ത്ര വിരോധി
എഡിസണ്‍ പ്രകാശം പകര്‍‍ന്ന ഇലക്ട്രിക്ക് പ്രഭയുടെ വലയത്തില്‍, ജോണ്‍ ബയേഡ് ലോകത്തിനു സമര്പ്പിച്ച ദൃശ്യ മാധ്യമത്തിലൂടെ പ്രേക്ഷകര്‍ അയാളെ വീക്ഷിച്ചു കൊണ്ടിരിക്കെ, റൂഡള്ഫികന്റെ സൈദ്ധാന്തിക വൈദ്യുതി തരംഗത്തിലൂടെ ശബ്ദം പുറപ്പെടുവിച്ച ഉച്ചഭാഷിണിക്കു മുന്നില്‍ നിന്ന് അയാള്‍ പറഞ്ഞു തുടങ്ങി
“ശാസ്ത്രം ലോകത്തിന് ഒന്നും നല്കിയില്ല”
-ജംഷീറലി, തവനൂര്‍

Address

Darul Huda Islamic University, Hidaya Nagar Chemmad, Malappuram
Tirurangadi
676306

Alerts

Be the first to know and let us send you an email when Aksharapacha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Aksharapacha:

Shortcuts

Share

Category