ABVP ssmptc

ABVP ssmptc Official facebook Page Of ABVP SSMPTC UNIT
അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്

07/10/2018

OUR CANDIDATES VOTE FOR ABVP
02/10/2018

OUR CANDIDATES VOTE FOR ABVP

രക്ഷാബന്ധൻ ABVP SSMPTC
07/09/2018

രക്ഷാബന്ധൻ ABVP SSMPTC

03/08/2018


03/08/2018


ഒരു കൂട്ടം ചെറുപ്പക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച,പോരാടാൻ പഠിപ്പിച്ച,പ്രവർത്തിക്കാൻ പഠിപ്പിച്ച ,വിപ്ലവത്തിന്റെ ഓർമ്മപ്പെ...
09/07/2018

ഒരു കൂട്ടം ചെറുപ്പക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച,
പോരാടാൻ പഠിപ്പിച്ച,
പ്രവർത്തിക്കാൻ പഠിപ്പിച്ച ,
വിപ്ലവത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഇന്നത്തെ പുലരി..

1949 ജൂലൈ മാസം ഒൻപതാം തിയ്യതി ഒരു കൂട്ടം വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഡൽഹിയിൽ ആരംഭിച്ചു വെച്ച പ്രസ്ഥാനം ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാർഥി പ്രസ്ഥാനമായി പടർന്ന് പന്തലിച്ചിരിക്കുന്നു. യശ്വന്ത്റാവോ ഖേൽക്കർ എന്ന വീറും വാശിയുമുള്ള അധ്യാപകൻ നീര് കൊടുത്ത വളർത്തിയ സംഘടന ഇന്ന് ഭാരതത്തിന്റെ മുക്കിലും മൂലയിലും ശക്തി പ്രാപിച്ചിരിക്കുന്നു.

കേവലം വിദ്യാർഥി പ്രശ്നങ്ങൾ മാത്രമായിരുന്നില്ല, ദേശീയതയ്‌ക്കെതിരെ ഉയർന്ന കമ്മ്യൂണിസ്റ്റ്, മാവോയിസ്റ്, ഇസ്ലാമിക് തീവ്രവാദങ്ങൾക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുക്കൊണ്ട് വിദ്യാർഥി ഹൃദയങ്ങളിലേക്ക് ഇറങ്ങി ചെന്നു. ഒന്നും രണ്ടുമല്ല, നിരവധി അനവധി പ്രശ്നങ്ങൾ ഏറ്റെടുത്തു വിജയിപ്പിച്ചു. "വിദ്യാർഥികൾ നാളത്തെ പൗരനല്ല, ഇന്നത്തെ പൗരനാണ്" എന്ന് ഓർമ്മപ്പെടുത്തി വിദ്യാർഥി ശക്തി ആണ് രാഷ്ട്ര ശക്തി എന്ന മുദ്രാവാക്യം ഉയർത്തി വ്യക്തി നിർമ്മാണത്തിലൂടെ ലക്ഷ കണക്കിന് വിദ്യാർഥികളെ കൈപിടിച്ചുയർത്തിയ പ്രസ്ഥാനമാണ് എ ബി വി പി.

2008 ൽ കിഷൻഗഞ്ചിലെ റൂയദാസ ഗ്രൗണ്ടിൽ അൻപതിനായിരം വിദ്യാർഥികൾ കൂട്ടം ചേർന്നു. ബംഗ്ലാദേശി നുഴഞ്ഞു കയറ്റത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളുടെ പ്രതിഷേധ സമരം.
സൈനികർക്ക് നേരെ കല്ലെറിയുന്ന, പരസ്യമായി പാക് പതാക ഉയർത്തുകയും, ദേശീയ പതാക കത്തിക്കുകയും ചെയ്യുന്ന കാശ്മീരിന്റെ മണ്ണിൽ ദേശസ്നേഹത്തിന്റെ കാവി വിത്തുകൾ വിതച്ചത് എ ബി വി പി ആണ്.
വിശ്വ വിദ്യാലയങ്ങളിൽ നിന്നുയർന്ന ദേശ വിരുദ്ധ മുദ്രാവാകങ്ങൾക്കും, പരിപാടിക്കും എതിരെ മാസങ്ങളോളം പോരാടിയ സംഘടന.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷങ്ങളെ അണിനിരത്തിയ ചലോ കേരള റാലി..
വിദ്യാഭ്യാസ വാണിജ്യ വൽക്കരണത്തിനെതിരെ ഇന്ന് വരെയും പോരാടുന്ന,
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള സംഘടന..
ദളിത്, പിന്നോക്ക വിഭാഗക്കാരുടെ സ്കോളർഷിപ്പ് വർധിപ്പിക്കാനുള്ള, ഹോസ്റ്റൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള, അവരുടെ ഉന്നമത്തിനായുള്ള പോരാട്ടത്തിന് തുടക്കം കുറിച്ച സംഘടന.
സ്ത്രീ ഉന്നമനം - സംഘടനയിൽ നേതൃനിരയിൽ സ്ത്രീകളെ കൊണ്ട് വന്ന് സമൂഹത്തിനു മാതൃകയായ സംഘടന.
നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇന്ത്യയുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തിയ സംഘടന.
തിങ്ക് ഇന്ത്യ, മെഡിവിഷൻ, അഗ്രിവിഷൻ, ജിഗ്നാസ തുടങ്ങി ഒട്ടേറെ ചെറു ഗ്രൂപ്പുകളെ രൂപീകരിച്ചു വിദ്യാർഥികൾക്ക് കൂടുതൽ ശ്രദ്ധ നൽകിയ സംഘടന.
ഭാരതത്തിലെ 90 % വിദ്യാഭ്യാസ സ്ഥാപങ്ങളിലും യൂണിറ്റുകൾ തുടങ്ങി, ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു വിജയം നേടിയ സംഘടന.

ഇന്ന് ഈ നാട്ടിലെ വിദ്യാർഥികൾ, അവരുടെ ഇത്തിരി പ്രശ്നങ്ങൾ പോലും ചെന്ന് പറയുന്നത് അഖിൽ ഭാരാതീയ വിദ്യാർഥി പരിഷത്തിന്റെ പ്രതിനിധികളോടാണ്. അവരുടെ പ്രതീക്ഷകൾക്ക് ഒപ്പം വളർന്ന സംഘടന വന്ന വഴികൾ അത്ര എളുപ്പമുള്ളതായിരുന്നില്ല.

കേരളത്തിൽ മാത്രം എത്ര പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
പമ്പയാറ്റിലെ അനുവിന്റെയും, സുജിത്തിന്റെയും, കിം കരുണാകരന്റെയും നിലവിളികൾ ഒടുങ്ങിയിട്ടില്ല.
ബിംബിയുടെയും, ദുർഗാദാസിന്റെയും, മുരുകാനന്ദന്റെയും നെഞ്ചിലെ കനൽ അണഞ്ഞിട്ടില്ല.
ചെങ്ങന്നൂരിലെ വിശാലിന്റെയും, കണ്ണൂരിലെ സച്ചിന്റെയും രക്തം ഉണങ്ങിയിട്ടില്ല..

ഓരോ കാമ്പസുകളിലും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും, ഇസ്‌ലാമിക തീവ്രവാദികളും അഴിച്ചു വിടുന്ന അക്രമങ്ങളെ ഒറ്റയ്ക്ക് നിന്ന് പോരാടാൻ നിശ്ചയിച്ചിറങ്ങിയവർ.
കൈയ്യും, കാലും, തലയും പൊട്ടി ആശുപത്രി കിടക്കയിൽ ബോധമില്ലാതെ മാസങ്ങളോളം കിടക്കേണ്ടി വന്നപ്പോഴും ആരോടും പരാതി പറയാത്തവർ.
പോക്കറ്റിലെ ഊണ് കഴിക്കേണ്ട കാശ് കൊണ്ട് സംഘടന പ്രവർത്തനം നടത്താൻ ഊക്കുള്ളവർ.
പേരിന് ഒന്നും രണ്ടും പേരും മാത്രമുള്ള ക്യാമ്പസുകളിൽ കാവിക്കൊടി ഉയർത്താൻ ചങ്കൂറ്റമുള്ളവർ..

ഈ യാത്ര ഇനിയും തുടരുകയാണ്..
വീടും നാടും ഉപേക്ഷിച്ചു നൂറു കണക്കിന് ആളുകൾ സംഘടനയുടെ ലക്ഷ്യവും പേറി നമ്മുക്കിടയിലൂടെ നടന്നു പോകുന്നുണ്ട്..
ആ നിശബ്ദ വിപ്ലവത്തിന്റെ പേരാണ് - എ ബി വി പി

ഇന്ന് ABVP യുടെ സ്ഥാപകദിനം..
ദേശീയ വിദ്യാർത്ഥി ദിനം..

അഭിമന്യു SFIയുടെ "നിലപാടുകളുടെ" രക്തസാക്ഷി.. - ABVPABVP സംസ്ഥാന സെക്രട്ടറി Shyam Raj എഴുതുന്നു: അഭിമന്യു രക്ത സാക്ഷി ആക്...
02/07/2018

അഭിമന്യു SFIയുടെ "നിലപാടുകളുടെ" രക്തസാക്ഷി.. - ABVP

ABVP സംസ്ഥാന സെക്രട്ടറി Shyam Raj എഴുതുന്നു:
അഭിമന്യു രക്ത സാക്ഷി ആക്കപ്പെട്ടതാണ്, SFI യുടെ തല തിരിഞ്ഞ നിലപാടുകൾ കാരണം.
ക്യാമ്പസുകളിൽ തങ്ങളല്ലാതെ മറ്റൊരു വിദ്യാർത്ഥി സംഘടനയും പ്രവർത്തിക്കാൻ പാടില്ലെന്ന, ഇവരുടെ യഥാർത്ഥ ഫാസിസ്റ്റ്‌ നിലപാടിന് ഇരയാവുകയായിരുന്നു അഭിമന്യു.ഒരിക്കൽ തങ്ങൾ തന്നെ വളർത്തി വലുതാക്കിയ ക്യാമ്പസ് ഫ്രണ്ട്, മഹാരാജാസ് കോളേജിൽ പോസ്റ്റർ ഒട്ടിക്കേണ്ടെന്ന SFI യുടെ വാദത്തെ തുടർന്നാണ് സംഘർഷം നടന്നതും, അഭിമന്യുവിനെ ഒരാൾ പിന്നിൽ നിന്നു പിടിച്ചു നിർത്തിയതും, മറ്റൊരാൾ മുന്നിൽ നിന്ന് കുത്തിക്കൊലപ്പെടുത്തിയതും...

മുകളിൽ സൂചിപ്പിച്ച നിലപാടിൽ SFI ചെറിയ മാറ്റം വരുത്തും.ഏതെങ്കിലും സംഘടന ABVPയെ എതിർക്കുന്നുണ്ടെങ്കിൽ, അവർക്ക് "SFIയുടെ കീഴിൽ " ആ ക്യാമ്പസിൽ പ്രവർത്തിക്കാവുന്നതാണ്..

മഹാരാജാസ് കോളേജിൽ,ABVP യുടെ വനിത പ്രവർത്തകയെ അടക്കം SFI തടഞ്ഞപ്പോഴും ക്യാമ്പസ് ഫ്രണ്ടിനെ, അതിനകത്ത് കയ്യെഴുത്ത് പോസ്റ്റർ ഒട്ടിക്കാൻ SFI സഹായിച്ചിരുന്നു. പക്ഷേ അതിൽ, ABVP യ്ക്ക് എതിരായി തന്നെ എഴുതണം.

ഇങ്ങനെ ABVPയെ തടയാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലടക്കം, SFI പോറ്റി വളർത്തിയ വിഷപ്പാമ്പ് സ്വയം വളരാൻ തുടങ്ങിയപ്പോഴാണ് SFI എതിർത്തതും, പാമ്പ് അവരെ തിരിച്ചു കൊത്തിയതും....

ഈ രണ്ടു കാര്യങ്ങളിൽ നിലപാട് മാറ്റാൻ SFI തയ്യാറായില്ലെങ്കിൽ സംഘർഷങ്ങൾ ഇനിയും കുറയില്ല..
ഒന്ന് - ക്യാമ്പസ് ഫ്രണ്ടുമായുള്ള അവിഹിത കൂട്ടുകെട്ട് SFI അവസാനിപ്പിക്കുക...
രണ്ട് - അനാവശ്യമായി മറ്റു പ്രസ്ഥാനങ്ങളെ എതിർക്കുന്ന രീതി അവസാനിപ്പിക്കുക..

SFI ക്യാമ്പസ് ഫ്രണ്ടിനെ വളർത്താതിരുന്നെങ്കിലോ, വളർന്നതിനു ശേഷം പോസ്റ്റർ ഒട്ടിക്കുന്നത് തടയാതിരുന്നെങ്കിലോ, അഭിമന്യു കൊല്ലപ്പെടില്ലായിരുന്നു..... ഉറപ്പിച്ചു തന്നെ ഇത് പറയാൻ കാരണം, എണ്ണിയാലൊടുങ്ങാത്ത കലാലയങ്ങളിൽ ABVP യുടെ ഫ്ലക്സുകളും, പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അവിടെയൊന്നും ഒരാൾക്കു പോലും മുറിവേറ്റിട്ടു കൂടിയില്ല....

'' അഭിമാനമാണ് കേരളം...ഭീകരവും, ദേശവിരുദ്ധവുമാണ് മാർക്സിസം.... '' മാർക്സിസ്റ്റ് അക്രമത്തിനെതിരെABVP മഹാറാലിനവംബർ 11തിരുവന...
24/09/2017

'' അഭിമാനമാണ് കേരളം...

ഭീകരവും, ദേശവിരുദ്ധവുമാണ് മാർക്സിസം.... ''

മാർക്സിസ്റ്റ് അക്രമത്തിനെതിരെ
ABVP മഹാറാലി
നവംബർ 11
തിരുവനന്തപുരം...


നിരാശയുടെ കൂരിരുളിൽ നിലംപതിച്ച വിദ്യാർത്ഥി സമൂഹത്തെപ്രത്യാശയുടെ പൊൻ വെളിച്ചത്തിലേക്ക് കൈ പിടിച്ചുയർത്താൻ...ഓരോ വോട്ടും A...
17/09/2017

നിരാശയുടെ കൂരിരുളിൽ നിലംപതിച്ച
വിദ്യാർത്ഥി സമൂഹത്തെ
പ്രത്യാശയുടെ പൊൻ വെളിച്ചത്തിലേക്ക്
കൈ പിടിച്ചുയർത്താൻ...
ഓരോ വോട്ടും ABVPക്ക്
എന്റെ വോട്ടും ABVPക്ക്

വാക്കിലും വാഗ്ദാനത്തിലും ഒതുങ്ങിപ്പോയവർക്കെതിരെ*നേരിന്റെ ശബ്ദമുയർത്താൻ*VOTE FOR ABVP 🚩🚩🚩🚩🚩
15/09/2017

വാക്കിലും വാഗ്ദാനത്തിലും
ഒതുങ്ങിപ്പോയവർക്കെതിരെ
*നേരിന്റെ ശബ്ദമുയർത്താൻ*
VOTE FOR ABVP
🚩🚩🚩🚩🚩

Address

Tirur
676105

Telephone

9544247276

Website

Alerts

Be the first to know and let us send you an email when ABVP ssmptc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share