MockTEST

MockTEST The best methodology that you can opt to get selected in various competitive exams is by attempting MockTEST !

ആടിനെന്താ വയ്യെ..ഫുൾ ടൈം ഓഫ്‌ സൈഡിൽ ആണല്ലോ നിൽക്കണേ...
17/06/2026

ആടിനെന്താ വയ്യെ..ഫുൾ ടൈം ഓഫ്‌ സൈഡിൽ ആണല്ലോ നിൽക്കണേ...

16/06/2026

എന്താണ് സനാതന ധർമ്മം ?

സനാതന ധർമ്മം എന്നത് ഭാരതീയ ചിന്താധാരകളിൽ, പ്രത്യേകിച്ച് ഹിന്ദുധർമ്മത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാന സങ്കൽപ്പമാണ്. ഇതിന്റെ അർത്ഥം ലളിതമായി പറഞ്ഞാൽ "ശാശ്വതമായ ധർമ്മം" അല്ലെങ്കിൽ "എന്നും നിലനിൽക്കുന്ന ജീവിതരീതി" എന്നാണ്.

​'സനാതനം' എന്നാൽ തുടക്കമോ ഒടുക്കമോ ഇല്ലാത്തത് (ശാശ്വതമായത്) എന്നും, 'ധർമ്മം' എന്നാൽ ധരിക്കപ്പെടുന്നത് അല്ലെങ്കിൽ പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് ആധാരമായ നീതിശാസ്ത്രം, കടമകൾ, ശരിയായ ജീവിതരീതി എന്നൊക്കെയാണ് അർത്ഥം.

​സനാതന ധർമ്മത്തിന്റെ പ്രധാനപ്പെട്ട ചില സവിശേഷതകൾ താഴെ പറയുന്നവയാണ്:
■​ഒരു പ്രത്യേക സ്ഥാപകനില്ല: ഒരു വ്യക്തി സ്ഥാപിച്ച മതമല്ല ഇത്. കാലാകാലങ്ങളായി ജീവിച്ചിരുന്ന ഋഷിമാരുടെയും ദാർശനികരുടെയും അനുഭവങ്ങളിലൂടെയും ചിന്തകളിലൂടെയും രൂപപ്പെട്ടുവന്ന ഒരു ജീവിതരീതിയാണിത്.
■​കർമ്മവും പുനർജന്മവും: നാം ചെയ്യുന്ന പ്രവർത്തികൾക്ക് (കർമ്മം) അനുസരിച്ചുള്ള ഫലം നമുക്ക് ലഭിക്കുമെന്നും, ആത്മാവ് അമർത്യമാണെന്നും അത് ഒരു ശരീരത്തിൽ നിന്ന് മറ്റൊരു ശരീരത്തിലേക്ക് മാറിക്കൊണ്ടിരിക്കുമെന്നും സനാതന ധർമ്മം വിശ്വസിക്കുന്നു.
■​പുരുഷാർത്ഥങ്ങൾ: മനുഷ്യജീവിതത്തിന് നാല് ലക്ഷ്യങ്ങളുണ്ടെന്നാണ് ഇതിൽ പറയുന്നത് — ധർമ്മം (നീതിപൂർവ്വമായ വഴി), അർത്ഥം (സമ്പത്ത്), കാമം (ആഗ്രഹങ്ങൾ), മോക്ഷം (ആത്മീയമായ മുക്തി).
■​സഹിഷ്ണുതയും വൈവിധ്യവും: ഈശ്വരനിലേക്ക് എത്താൻ പല വഴികളുണ്ടെന്ന് ഇത് പഠിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വ്യത്യസ്തമായ ആരാധനാക്രമങ്ങളെയും വിശ്വാസങ്ങളെയും ഇത് ഉൾക്കൊള്ളുന്നു.

​ഒരു പ്രധാന വാക്യം:
"വസുധൈവ കുടുംബകം" (ലോകം മുഴുവൻ ഒരു കുടുംബമാണ്) എന്ന ഉദാത്തമായ ചിന്താഗതിയാണ് സനാതന ധർമ്മത്തിന്റെ കാതൽ.
​വ്യക്തിപരമായ കടമകൾ കൃത്യമായി നിർവ്വഹിച്ചുകൊണ്ട്, പ്രകൃതിയോടും മറ്റ് ജീവജാലങ്ങളോടും ഇണങ്ങി ജീവിക്കാനുള്ള ഒരു സമഗ്രമായ മാർഗ്ഗരേഖയായാണ് സനാതന ധർമ്മം കണക്കാക്കപ്പെടുന്നത്.

Bookmyshow യിലെ ബുക്കിംഗ് വച്ച് മാത്രം ഒരു പടത്തിന്റെ ട്രെൻഡ് നിശ്ചയിക്കാൻ പറ്റില്ല കാരണം ഇപ്പൊ ഒരുപാട് സ്ഥലങ്ങളിൽ Distr...
26/05/2026

Bookmyshow യിലെ ബുക്കിംഗ് വച്ച് മാത്രം ഒരു പടത്തിന്റെ ട്രെൻഡ് നിശ്ചയിക്കാൻ പറ്റില്ല കാരണം ഇപ്പൊ ഒരുപാട് സ്ഥലങ്ങളിൽ District ൽ മാത്രമേ ബുക്കിങ് ഉള്ളൂ...

ദൃശ്യം 3 കണ്ടു. ഒരുപാട് നെഗറ്റീവ് കമെന്റ്സ് ഫേസ്ബുക്കിൽ കണ്ടിട്ടാണ് പോയത്. ഇതൊരു നല്ല സിനിമയാണ് പാട്രിയറ്റ് വച്ച് നോക്കി...
21/05/2026

ദൃശ്യം 3 കണ്ടു. ഒരുപാട് നെഗറ്റീവ് കമെന്റ്സ് ഫേസ്ബുക്കിൽ കണ്ടിട്ടാണ് പോയത്. ഇതൊരു നല്ല സിനിമയാണ് പാട്രിയറ്റ് വച്ച് നോക്കിയാൽ ബഹുദൂരം മുന്നിൽ നിൽക്കുന്ന പടം. എനിക്ക് ഒരിടത്തും ബോറടിച്ചില്ല. താല്പര്യമുള്ളവർ പോയി കണ്ട് നോക്കൂ ഇത് worth watch ആണ്.

20/05/2026

സിൽവർ ലൈൻ ആവശ്യമാണ്...ആരോട് പറയാൻ...സർക്കാർ ചെയ്യേണ്ടിയിരുന്നത് എൻ എച്ച് ഭൂമി ഏറ്റെടുക്കൽ പോലെ മുഴുവൻ പണവും അക്കൗണ്ടിൽ വന്നിട്ട് ഇറങ്ങിയാൽ മതി എന്ന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. എൻ എച്ചിൽ എവിടെയേലും സമരം നിങ്ങൾ കണ്ടോ കാരണം കേന്ദ്ര സർക്കാർ പണം വാരി എറിഞ്ഞിട്ടുണ്ട്. രണ്ട് ആൾക്കാരുടെ കാര്യം നേരിട്ട് എനിക്കറിയാം കിട്ടിയ തുക എത്രയെന്ന്. ഒറ്റയടിക്ക് തുടങ്ങാൻ പറ്റിയില്ലേലും ഘട്ടം ഘട്ടമായി തുടങ്ങുന്നതിന് പകരം റദ്ദ് ചെയ്തിരിക്കുന്നു. മോശം എന്ന് പറഞ്ഞാൽ വളരെ മോശം. 💯💯💯

15/05/2026

🤣

15/05/2026

🤩

15 ലക്ഷം ചോദിച്ചു വരുന്ന പൊട്ടൻമ്മരോട് ഹിന്ദി അറിയില്ലേൽ സബ്ടൈറ്റിൽ മലയാളത്തിൽ കൊടുത്തിട്ടുണ്ട്. മലയാളവും അറിയില്ലേൽ പറഞ...
15/05/2026

15 ലക്ഷം ചോദിച്ചു വരുന്ന പൊട്ടൻമ്മരോട് ഹിന്ദി അറിയില്ലേൽ സബ്ടൈറ്റിൽ മലയാളത്തിൽ കൊടുത്തിട്ടുണ്ട്. മലയാളവും അറിയില്ലേൽ പറഞ്ഞിട്ട് കാര്യമില്ല.

15/05/2026

അടുത്ത അടി ആഭ്യന്തരത്തിന് വേണ്ടിയായിരിക്കും എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ആയതിനാൽ സർക്കാർ എന്ന് രൂപീകരിക്കും എന്ന് ഇപ്പൊ പറയാൻ പറ്റില്ല. എല്ലാ അടിപിടിയും കഴിഞ്ഞ് മാത്രമേ സർക്കാർ രൂപീകരിക്കൂ അതിന് ശേഷം മാത്രമേ ബസിൽ ഫ്രീ യാത്ര ഉണ്ടായിരിക്കുകയുള്ളൂ...കേട്ടോടാ...ഹല്ല പിന്നെ..!!!

Address

Tirur
676101

Website

Alerts

Be the first to know and let us send you an email when MockTEST posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MockTEST:

Shortcuts

Share

Category