ഖാദിമു സ്വലാത്ത്

ഖാദിമു സ്വലാത്ത് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ഖാദിമു സ്വലാത്ത്, Religious school, Calicut Road, Tirur.

{اَللَّهُمَّ صَلِّ عَلَى رُوحِ مُحَمَّدٍ فِي الْأَرْوَاحِ وَعَلَى جسَدِهِ فِي الْأَ جْسَادِ، وَعَلَى قَبْرِهِ فِي القُبُ...
09/01/2025

{اَللَّهُمَّ صَلِّ عَلَى رُوحِ مُحَمَّدٍ فِي الْأَرْوَاحِ وَعَلَى جسَدِهِ فِي الْأَ جْسَادِ، وَعَلَى قَبْرِهِ فِي القُبُورِ}

അല്ലാഹുവിന്റെ മുത്ത് റസൂൽ ഹബീബായ നബി (صَلَّى اللهُ عَلَيهِ وَسَلَّم) തങ്ങൾ പറയുന്നു : മുകളിൽ കാണുന്ന ഈ സ്വലാത്ത് ആരെങ്കിലും ചൊല്ലിയാൽ അവൻ എന്നെ സ്വപ്നത്തിൽ കാണുന്നതാണ് എന്നെ ആരെങ്കിലും സ്വപ്നത്തിൽ കണ്ടാൽ അന്ത്യനാളിൽ അവൻ എന്നെ കാണുന്നതാണ് അന്ത്യനാളിൽ എന്നെ ആരെങ്കിലും കണ്ടാൽ ഞാൻ അവനുവേണ്ടി ശുപാർശ ചെയ്യുന്നതാണ് ഞാൻ ആർക്കെങ്കിലും ശുപാർശ ചെയ്താൽ എന്റെ ഹൌളിൽ കൗസറിൽ നിന്നും അവൻ കുടിക്കുന്നതാണ് അവന്റെ ശരീരം നരകത്തിന്റെ മേൽ അല്ലാഹു നിഷിദ്ധമാക്കുകയും ചെയ്യുന്നതാണ്.

(അദുർറുൽ മൻളൂദ് /51/52)

19/11/2024

സ്വർഗ്ഗത്തിന്റെ വാതിൽ വളരെ വിശാലമാണ്. അല്ലാഹുവിൻ്റെ കാരുണ്യത്തിന്മേൽ ഉപരോധം ഏർപ്പെടുത്തരുത്. അവന്റെ അനുഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കുകയുമരുത്.

 #സ്വലാത്തിന്റെ_പ്രചാരകരാവുക -----------------------------------------------------------------------തിരുനബി സ്വല്ലല്ലാഹു...
19/11/2024

#സ്വലാത്തിന്റെ_പ്രചാരകരാവുക
-----------------------------------------------------------------------

തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ മേലുള്ള സ്വലാത്ത് പ്രചരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നവർ തിരുനബിയോട് ഏറ്റവും അടുത്തവരിൽ ഉൾപ്പെടുന്നു, കാരണം അവരുടെ പ്രയത്നത്തിൻ്റെ ഫലമായി തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുന്ന എല്ലാവരുടെയും പ്രതിഫലം അവർക്കും നൽകപ്പെടും. അല്ലാഹുവിൻ്റെയും അവൻ്റെ ദൂതൻ്റെയും അടുക്കൽ അവർക്ക് ഉയർന്ന പദവിയുണ്ട്.

~ ശൈഖ് ഹബീബ് ഉമർ ഹാഫിസ്

https://www.facebook.com/share/p/1CqEdhoEkc/

"തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളിൽ നിന്നുമുള്ള അനുവാദമില്ലായിരുന്നെങ്കിൽ  നിങ്ങൾ അവിടുത്തെ മേലിൽ സ്വലാത്ത് ചൊല്ല...
19/11/2024

"തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളിൽ നിന്നുമുള്ള അനുവാദമില്ലായിരുന്നെങ്കിൽ നിങ്ങൾ അവിടുത്തെ മേലിൽ സ്വലാത്ത് ചൊല്ലുകയില്ല. അതിനാൽ, നിങ്ങൾ അവിടുത്തെ മേൽ ധാരാളം സ്വലാത്ത് ചൊല്ലുന്നതിൽ ഏർപ്പെട്ടിരിക്കുന്നതായി നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾ തിരുനബിയുടെ പരിചരണത്തിലും ദൃഷ്ടിയിലുമാണെന്ന് നിങ്ങൾ ഉറപ്പായും മനസ്സിലാക്കുക. "

~ ശൈഖ് മുഹമ്മദ് അൽ സുബൈർ ഹസാനി

https://www.facebook.com/share/p/1883HqyF4U/

24/10/2023
بِسْمِ اللهِ الرَّحْمَنِ الرَّحِيم ؛اَلْحَمْدُ لله ثُمَّ اَلْحَمْدُ لله اَلْفَ اَلْفَ مَرَّة ؛اَللَّهُمَّ صَلِّ عَلَى سَ...
07/10/2023

بِسْمِ اللهِ الرَّحْمَنِ الرَّحِيم ؛
اَلْحَمْدُ لله ثُمَّ اَلْحَمْدُ لله اَلْفَ اَلْفَ مَرَّة ؛
اَللَّهُمَّ صَلِّ عَلَى سَيِّدِنَامُحَمَّدٍ وَعَلَى اَلِهِ وَصَحْبِهِ وَسَلِّمْ

സ്വലാത്ത് അളീമിയ എന്ന
ഈ സ്വലാത്തിന്റെ ബർക്കത്ത്,
സയ്യിദ് അഹമ്മദുബ്നു ഇദ്രീസ് (رَضِيَ اللهُ عَنْهُ) വിന്റെ ഒരു ശിഷ്യൻ മക്കയിൽ വെച്ച് മരണപ്പെടുകയും ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കപ്പെടുകയും ചെയ്തു. അന്തർ ദൃഷ്ടിയും പരോക്ഷ ദർശനവുമുള്ള ഒരു സഹോദരൻ കബറടക്കുമ്പോൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ സ്വർഗ്ഗത്തിലെ ഒരു വിരിപ്പും വലിയൊരു വിളക്കുമായി അസ് റായിൽ(ْعَلَيهِ سَلَام )വന്ന് നോക്കത്താ ദൂരത്തോളം ഖബർ വിശാലമാക്കുകയും ഈ വിരിപ്പ് വിരിച്ചു കൊടുക്കുകയും വിളക്ക് വെച്ച് കൊടുക്കുന്നതായും കണ്ടു. അപ്പോൾ അയാൾ ആത്മഗതം ചെയ്തു പോയി ഞാൻ മരിക്കുമ്പോൾ എന്റെ നാഥൻ ഇത്തരം ആദരവ് കൊണ്ട് എന്നെ ആദരിച്ചെങ്കിൽ എത്ര നന്നായേനെ, അപ്പോൾ അസ് റായിൽ (عَلَيهِ سَلَام )അയാളെ തിരിഞ്ഞുനോക്കി പറഞ്ഞു ഉസ്താദ് അഹമ്മദ് ഇദ്രീസി(رَضِيَ اللهُ عَنْهُ)ന്റെ ഈ സ്വലാത്തിനെ പതിവാക്കുന്ന ആളാണ് ഇയാൾ ഈ സ്വലാത്തിനെ പതിവാക്കിയാൽ നിങ്ങളിൽ ഓരോരുത്തർക്കും ഇത്തരം ആദരവുകൾ ഉണ്ടാവുന്നതാണ്.

(ജാമിഉ കറാമത്തിൽ ഔലിയ വാള്യം 1:572)📚

അബ്ദുല്ലാഹ് ബ്നു അലവി അൽ ഹദ്ദാദ് (റ) വിന്റെ സ്വലാത്ത്
06/04/2022

അബ്ദുല്ലാഹ് ബ്നു അലവി അൽ ഹദ്ദാദ് (റ) വിന്റെ സ്വലാത്ത്

بسم الله الرحمن الرحيم തിരു നബി ﷺ തങ്ങളുടെ ജന്മ ദിനത്തിനു 10,000 സ്വലാത്ത് ചൊല്ലുക. ഈ മഹത്തായ ദിവസം ഇങ്ങനെ ആരെങ്കിലും ചെ...
13/10/2021

بسم الله الرحمن الرحيم

തിരു നബി ﷺ തങ്ങളുടെ ജന്മ ദിനത്തിനു 10,000 സ്വലാത്ത് ചൊല്ലുക.
ഈ മഹത്തായ ദിവസം ഇങ്ങനെ ആരെങ്കിലും ചെയ്താൽ മനുഷ്യ ജിന്ന് വർഗ്ഗങ്ങളുടെ ഇബാദത്തിന്റെ നന്മകൾ ചൊല്ലിയവന് എഴുതപ്പെടുകയും മരണത്തിനു മുൻപ് തന്റെ സ്വർഗ്ഗീയ ഇരിപ്പിടം ദർശിക്കാൻ സാധിക്കുകയും ഇതിനു പുറമെ മരണത്തിനു തൊട്ടു മുൻപെങ്കിലും തിരു നബി ﷺ തങ്ങളെ ഉണർവ്വിൽ തന്നെ കാണാനുള്ള മഹാഭാഗ്യം ലഭിക്കുകയും ചെയ്യും.

ശൈഖ് മുഹമ്മദ് അൽ ഖൻദൂസി (റ).

വളരെ വലിയൊരു സന്തോഷ വാർത്തയാണിത്. ചില കാര്യങ്ങൾ ഇതോടപ്പം ഓർമ്മപ്പെടുത്തുന്നു

1. ശൈഖ് മുഹമ്മദുൽ ഖൻദൂസി തങ്ങൾ തനിക്കുണ്ടായ ഒരു കശ്ഫിൻ്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണിത്.

2. ബഹുമാനപ്പെട്ടവരുടെ അഭിപ്രായത്തിൽ തിരുനബിയുടെ ജനനം റബീഉൽ അവ്വൽ 7 ന് ആണ് .അത് കൊണ്ട് തന്നെ അദ്ദേഹവും ശിഷ്യരും 10000 സ്വലാത്ത് ചൊല്ലിയിരുന്നത് റബീഉൽ അവ്വൽ 7ന് ആയിരുന്നു.പക്ഷെ നമ്മളെല്ലാവരും മീലാദ് ആഘോഷിക്കുന്നത് റബീഉൽ അവ്വൽ 12 ന് ആയതിനാൽ ,നമ്മൾ റബീഉൽ അവ്വൽ 7 നും 12 നും 10000 സ്വലാത്ത് ചൊല്ലുവാൻ ശ്രമിക്കുക .
ഇവിടെ നാം അറിയേണ്ട ഒരു കാര്യമുണ്ട്
തിരുത്വാഹ നബി തങ്ങളുടെ മീലാദ് എന്നാണന്നതിൽ പണ്ഡിതർ പല അഭിപ്രായക്കാരാണ്

റബീഉൽ അവ്വൽ 1 ന് ആണ് അവിടുത്തെ മീലാദ് എന്ന് പറഞ്ഞ പണ്ഡിതരുണ്ട്
അത് പോലെ റബീഉൽഅവ്വൽ 2 ന് ആണ്
7 ന് ആണ് 8 ന് ആണ് 10ന് ആണ് 11 ന് ആണ് 12 ന് ആണ് 17 ന് ആണ് 18 ന് ആണ്
തുടങ്ങി റമളാൻ മാസത്തിലാണ് തങ്ങൾ ജനിച്ചത് എന്ന് പോലുമുള്ള അഭിപ്രായങ്ങളുണ്ട്.

പക്ഷെ റബീഉൽ അവ്വൽ 7ന് ആണ് തിരുനബി ജനിച്ചത് എന്ന് അഭിപ്രായപ്പെട്ടവരിൽ പ്രമുഖരാണ് ശൈഖ് അബ്ദുൽ അസീസ് ദബ്ബാഗ് (റ) , അത് പോലെ തന്നെ ശൈഖ് ഖൻദൂസിതങ്ങളും. നിരന്തരം തിരുനബിയെ മനാമിലും ഉണർവ്വിലും ദർശിച്ചിരിന്ന മഹത്തുക്കളാണ് ഇവരെന്നതും, തിരുനബിയിൽ നിന്ന് നേരിട്ട് കാര്യങ്ങൾ ചോദിച്ച് പഠിക്കുന്നവരായിരുന്നു എന്നതും ഇവരുടെ അഭിപ്രായത്തിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
3. ഏതൊരു സ്വലാത്തും ചൊല്ലാവുന്നതാണ്
4. റബീഉൽ അവ്വൽ 7 ഇത്തവണ ഒക്ടോബർ 13 ബുധൻ മഗ്രിബ് മുതൽ ഒക്ടോബർ 14 വ്യാഴം മഗ്രിബ് പരെയാണ്
റബീഉൽ അവ്വൽ 12 ,ഒക്ടോബർ 18 തിങ്കൾ മഗ്രിബ് മുതൽ ഒക്ടോബർ 19 ചൊവ്വ മഗ്രിബ് വരെയാണ്

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ۞ الْفَاتِحِ لِمَا أُغْلِقَ ۞ وَالْخَاتِمِ لِمَا سَبَقَ ۞ نَاصِرِ الْحَقِّ بِالْحَقِّ ۞ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ

Address

Calicut Road
Tirur
676551

Alerts

Be the first to know and let us send you an email when ഖാദിമു സ്വലാത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share