07/07/2026
കഴിഞ്ഞ 22 വർഷങ്ങളായി GVHSS കൽപ്പകഞ്ചേരിയുടെ നെടുംതൂണുകളായി പ്രവർത്തിച്ച 3 പേർ HM പ്രമോഷൻ ലഭിച്ച് പുതിയ സ്കൂളുകളിലേക്ക് കുടിയേറുമ്പോൾ...
ഏറെ വിഷമത്തോടെ അവർക്ക് എല്ലാവിധ അഭിനന്ദനങ്ങളും..
പുതിയ സ്കൂളുകളുടെ അമരത്തിരുന്ന് പുതിയ ചരിത്രങ്ങൾ തീർക്കാൻ നിങ്ങൾക്കാകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.
CV ബഷീർ മാസ്റ്റർ, സുനിത ടീച്ചർ, ജിബി മാസ്റ്റർ,
പ്രിയപ്പെട്ടവരേ,
മറക്കാനാകില്ല ഈ സ്കൂളിന്റെ പുരോഗതിയിൽ നിങ്ങൾ നിർവഹിച്ച സേവനങ്ങൾ🙏🙏🙏
UP വിഭാഗത്തിൽ അധ്യാപകരായി 2004 ലാണ് മൂന്നുപേരും നമ്മുടെ സ്കൂളിൽ എത്തിയത്.
UP വിഭാഗം തലവൻ, PTA യിലെ സ്റ്റാഫ് പ്രതിനിധി, സ്കൂൾ ബസ് പൊതുമരാമത്ത്, നൂൺ മീൽസ്, സ്കൂൾ ടൂർ, എസ് ആർ ജി, ഇങ്ങനെ വ്യത്യസ്തങ്ങളായ ചുമതലകൾ ഏറ്റെടുത്ത് നിർവഹിച്ച പ്രിയപ്പെട്ട ബഷീർ സാർ സാമൂഹ്യശാസ്ത്രമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്. തിരൂരങ്ങാടി PSMO കോളേജിൽ നിന്നും ബിരുദം നേടിയ അദ്ദേഹം പൊളിറ്റിക്സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കോട്ടക്കൽ GUPS ലെ പ്രധാനാധ്യാപകൻ ആയാണ് സ്ഥാനക്കയറ്റം.
ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയായ സുനിത ടീച്ചർ യുപി വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപികയായാണ് കുട്ടികളുടെ മുമ്പിൽ കൂടുതലും എത്തിയത്. ആവശ്യമാകുമ്പോൾ പത്താം ക്ലാസുകാർക്ക് വരെ ഇംഗ്ലീഷ് പാഠങ്ങളുമായി ടീച്ചർ എത്തി.
PTA സ്റ്റാഫ് പ്രതിനിധി, സ്റ്റാഫ് ഡെപ്യൂട്ടി സെക്രട്ടറി എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നതോടൊപ്പം. ടീച്ചർ ഇക്കഴിഞ്ഞ ജൂലൈ 1 മുതൽ പൊന്നാനി ഉപജില്ലയിലെ GLPS കാഞ്ഞിരമുക്കിലെ പ്രധാനാധ്യാപികയാണ്.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ജിബി സാർ സയൻസ്, സോഷ്യൽ സയൻസ് അധ്യാപകൻ എന്ന നിലയിൽ മാത്രമല്ല കുട്ടികൾക്ക് പരിചയമുള്ളത്. സ്കൗട്ട്, ഗൈഡ്സ് കുട്ടികളോടൊപ്പം പദയാത്രകളിലും ക്യാമ്പുകളിലും ഊർജ്ജസ്വലനായി ഓടിനടന്ന ജിബി സാർ നമ്മുടെ സ്കൂളിലേക്ക് വരുന്നതിനുമുമ്പ് 5 വർഷം കല്ലത്തിച്ചിറ ജി എൽ പി സ്കൂളിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ സ്കൗട്ട് തിരൂർ DOC കൂടി ആണ്. എൻജിനീയറിങ് ഡിപ്ലോമയും MCA യോഗ്യതയുമുള്ള അദ്ദേഹം ദീർഘകാലമായി സ്കൂളിലെ UPSITC ആയിരുന്നു. ഇപ്പോൾ വേങ്ങര സബ് ജില്ലയിലെ ചെറുകുന്ന് GLP സ്കൂളിലാണ് പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റിട്ടുള്ളത്.
ഒരിക്കൽ കൂടി പ്രിയപ്പെട്ട 3 പ്രധാന അധ്യാപകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ പ്രാർത്ഥനകൾ🙏🙏🙏