Library. GBHSS TIRUR

Library. GBHSS TIRUR reading, writing

17/02/2025
05/12/2024

പ്രിയപ്പെട്ട അധ്യാപകരെ, രക്ഷിതാക്കളെ,കേരളത്തിലെ ഏറ്റവും മികച്ച സ്കൂൾ ലൈബ്രറികളിൽ ഒന്നാണ് നമ്മുടെ സ്കൂൾ ലൈബ്ര...

റാഷിദ. ജാക്വിലിൻ വിൽസൻ എന്ന ഇംഗ്ലീഷുകാരിയായ എഴുത്തുകാരിയെ എനിയ്ക്ക് പരിചയപ്പെടുത്തിയത് റാഷിദയാണ്. ഞാൻ ഇംഗ്ലീഷ് ബാലസാഹിത്...
24/07/2024

റാഷിദ. ജാക്വിലിൻ വിൽസൻ എന്ന ഇംഗ്ലീഷുകാരിയായ എഴുത്തുകാരിയെ എനിയ്ക്ക് പരിചയപ്പെടുത്തിയത് റാഷിദയാണ്. ഞാൻ ഇംഗ്ലീഷ് ബാലസാഹിത്യം വായിച്ചിട്ടില്ല. പുസ്തകങ്ങൾ ശേഖരിക്കാൻ തുടങ്ങിയപ്പോൾ ഷോപ്പുകാരൻ്റെ നിർദ്ദേശമാണ് ചെവിക്കൊണ്ടത്. അങ്ങനെ ശേഖരിച്ച പുസ്തകങ്ങളിൽ നിന്നാണ് ജാക്വിലിൻ്റെ മൂന്നു പുസ്തകങ്ങൾ റാഷിദ കണ്ടെത്തി വായിക്കുന്നത്. അതിനു ശേഷം അവരുടെ പുസ്തകങ്ങൾ വേണം എന്ന് റാഷിദ പറഞ്ഞു. ഒരു ദിവസം റാഷിദ ഇക്കാര്യം പറയുമ്പോൾ പഴയ ശിഷ്യനും ഇപ്പോഴത്തെ സുഹൃത്തുമായ സദർ എന്നെ കാണാൻ ലൈബ്രറിയിൽ വന്നിട്ടുണ്ടായിരുന്നു, അവൻ ഉടനെ 3000 രൂപ വിലയുള്ള ജാക്വിലിൻ കൃതികൾ ആമസോണിൽ ഓർഡർ ചെയ്തു. റാഷിദ അതെല്ലാം വായിച്ചു. പിന്നീട് പുസ്തകങ്ങൾ വാങ്ങിയപ്പോഴെല്ലാം ജാക്വിലിൻ വിൽസൻ്റെ പുസ്തകങ്ങൾ ഉൾപ്പെടുത്തി ഇപ്പോൾ ഒരു അലമാരയുടെ രണ്ട് തട്ടുകൾ നിറയെ ജാക്വിലിൻ വിൽസൻ്റെ പുസ്തകങ്ങളാണ് ഒരു വിധം എല്ലാ പുസ്തകങ്ങളും റാഷിദ വായിച്ചു. ഇന്ന് ലൈബ്രറിയിൽ വന്നപ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട ജാക്വിലിൻ പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ റാഷിദ തെരഞ്ഞെടുത്ത പുസ്തകങ്ങളാണ് ഇവ. അത് ഞാൻ മാറ്റിവെച്ചിട്ടുണ്ട്, മറ്റ് കുട്ടികളെ കൊണ്ട് അവ വായിപ്പിക്കാൻ. റാഷിദയ്ക്ക് നന്ദി🙏

ഏറ്റവും ആധുനികവും കാര്യക്ഷമവുമായ സോഷ്യൽമീഡിയ പ്രചാരണ മാർഗ്ഗം ഇൻസ്റ്റഗ്രാം ആണെന്ന് തോന്നുന്നു. മലയാളത്തിലിറങ്ങിയ ഏറ്റവും ...
20/07/2024

ഏറ്റവും ആധുനികവും കാര്യക്ഷമവുമായ സോഷ്യൽമീഡിയ പ്രചാരണ മാർഗ്ഗം ഇൻസ്റ്റഗ്രാം ആണെന്ന് തോന്നുന്നു. മലയാളത്തിലിറങ്ങിയ ഏറ്റവും കൂടുതൽ ആളുകൾ വായിച്ച വായിച്ചു കൊണ്ടിരിക്കുന്ന റാം c /o ആനന്ദി, ഏറ്റവും പ്രിയപ്പെട്ട എന്നോട്, പ്രേമനഗരം, നനയുവാൻ ഞാൻ കടലാകുന്നു, ജാനേ മൻ, എൻ.മോഹനൻ്റെ 25 വർഷം മുൻപിറങ്ങിയ പുസ്തകം പോലും ഇപ്പോൾ ട്രെൻ്റാണ് മുഹമ്മദ് അബ്ബാസിൻ്റെ അനുഭവം, ആത്മകഥ, പുസ്തകാനുഭവങ്ങൾ എല്ലാം കൂടുതൽ ആളുകൾ അറിയുന്നതും അത് തേടി വരുന്നതും ഇൻസ്റ്റഗ്രാമിലെ റീൽസ് എന്ന ചെറു വീഡിയോകൾ കണ്ടിട്ടാണ്. മേൽ പറഞ്ഞ പുസ്തകങ്ങളുടെ പല കോപ്പികൾ ഉണ്ടായിട്ടും കുട്ടികൾക്ക് തികയുന്നില്ല. ഇൻസ്റ്റഗ്രാമിലെ റീൽസിലൂടെ പരിചയപ്പെട്ട മാധവിക്കുട്ടിയുടെ ഒരു ചെറുകഥ അന്വേഷിച്ചു വന്നവരാണ് ഇവർ, മാധവിക്കുട്ടിയുടെ സമ്പൂർണ്ണകൃതികൾ ഉള്ളത് കൊണ്ട് കാര്യം എളുപ്പമായി. രാമദാസൻ TV എന്ന മുൻ ഗ്രാമിൺ ബാങ്ക് മാനേജർ സംഭാവന ചെയ്തതാണ് ഈ പുസ്തകം🙏

Dr:Anilkumar , St:Pious College, Rajapuram Kasargod. ഷാജി എന്ന സുഹൃത്ത് തന്ന 10000 ( പതിനായിരം ) രൂപയുമായി Kids Literatu...
14/07/2024

Dr:Anilkumar , St:Pious College, Rajapuram Kasargod. ഷാജി എന്ന സുഹൃത്ത് തന്ന 10000 ( പതിനായിരം ) രൂപയുമായി Kids Literature Section തുടങ്ങാൻ വേണ്ടി Ideal Books (കോഴിക്കോട്) ൽ നിന്ന് പുസ്തകങ്ങൾ വാങ്ങി Parcel ചെയ്ത ശേഷം അനിലിനെ വിളിച്ചു. ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ഓൺലൈനായി ചിത്രത്തിലുള്ള രണ്ട് സെറ്റ് പുസ്തകങ്ങൾ order ചെയ്ത കാര്യം പറഞ്ഞു. അയ്യായിരം രൂപയാകും സ്പോൺസർ ചെയ്യാൻ ആരെയും കിട്ടിയിട്ടില്ല എന്നും പറഞ്ഞു. അനിൽ ഉടൻ തന്നെ 5000 രൂപ അയച്ചുതന്നു. ഇതിനു മുൻപ് ആയിരക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ സ്കൂളിൽ കൊണ്ടുവന്നു തരികയും ഷെർലക് ഹോംസ് (English) സമ്പൂർണ്ണകൃതികൾ വാങ്ങാൻ വേണ്ട പണം അയച്ചു തരികയും ചെയ്തിട്ടുണ്ട്.
ചിത്രത്തിൽ കാണുന്നത് Animation Series Books ആണ്. ലൈബ്രറിയിൽ ഒരു പാടെണ്ണം ശേഖരിച്ചിട്ടുണ്ട്, കുട്ടികൾ നിരന്തരം മത്സരിച്ചു വായിക്കുന്നവയാണിവ. ഇവ ഓരോ സെറ്റിനും 12,000 മുതൽ 18,000 രൂപ വരെ വിലയുണ്ട്. ചില സമയത്ത് പെട്ടെന്ന് കുറച്ചു ദിവസത്തേക്ക് വളരെയധികം വില കുറയും അപ്പോൾ ഓർഡർ ചെയ്ത് വാങ്ങും പിന്നീട് സ്പോൺസറെ കണ്ടെത്തുകയാണ് പതിവ്. അനിലിന് നന്ദി🙏

ഇസ്മായിൽ സാർ,കൊണ്ടോട്ടി EMEA കോളേജിൽ നിന്നും റിട്ടയർ ചെയ്ത ചരിത്രാധ്യാപകൻ. പുസ്തകങ്ങൾ വാങ്ങാൻ 5,000 (അയ്യായിരം) രൂപ തന്ന...
14/07/2024

ഇസ്മായിൽ സാർ,കൊണ്ടോട്ടി EMEA കോളേജിൽ നിന്നും റിട്ടയർ ചെയ്ത ചരിത്രാധ്യാപകൻ. പുസ്തകങ്ങൾ വാങ്ങാൻ 5,000 (അയ്യായിരം) രൂപ തന്നു. പുസ്തകങ്ങൾ വാങ്ങി, അതിനെ പറ്റി ഇത് പോലെ ഒരു പോസ്റ്റ് ഇട്ടിരുന്നു. രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹം വീണ്ടും ലൈബ്രറിയിലെത്തി 5000 (അയ്യായിരം) രൂപ കൂടി തന്നു. അതിനു വാങ്ങിയ പുസ്തകങ്ങളാണ് ചിത്രത്തിൽ. ഇനിയും പുസ്തകങ്ങൾ വാങ്ങാൻ പണം തരും എന്ന് ഭീഷണിപ്പെടുത്തിയാണ് യാത്ര പറഞ്ഞത്. പുസ്തകങ്ങൾ വാങ്ങാൻ 10,000 ( പതിനായിരം ) രൂപ നൽകിയ ഇസ്മായിൽ സാറിന് നന്ദി🙏

ഡോക്ടർ സലാം (Eye specialist Dabai) കോഴിക്കോട്ടുള്ള അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ചു നടത്തിയ ഒരു സ്നേഹ വിരുന്നിലാണ് ഞാൻ അദ്ദ...
14/07/2024

ഡോക്ടർ സലാം (Eye specialist Dabai) കോഴിക്കോട്ടുള്ള അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ചു നടത്തിയ ഒരു സ്നേഹ വിരുന്നിലാണ് ഞാൻ അദ്ദേഹത്തെ നേരിൽ പരിചയപ്പെടുന്നത്. (whatsapp വഴി നേരത്തെ പരിചയമുണ്ട്.) നല്ല വായനക്കാരനും സംഗീതാസ്വാദകനും പാട്ടുകാരനുമാണ് സലാം ഡോക്ടർ. കുറച്ചു ദിവസം കഴിഞ്ഞ് ഡോക്ടർ വിളിച്ചു. ലൈബ്രറിക്ക് എന്ത് തരണം എന്ന് ചോദിച്ചു. ഇഷ്ടമുള്ളത് മതി എന്ന് ഞാൻ മറുപടി പറഞ്ഞു. മൂപ്പര് 10,000 ( പതിനായിരം) രൂപ അയച്ചുതന്നു. ഡോക്ടർ ഖാദർ മുനീർ തന്ന പതിനായിരം രൂപക്ക് ഡോക്ടർ നിർദ്ദേശിച്ച പോലെ Amozon ൽ നിന്ന് സയൻസ് പുസ്തകങ്ങൾ വരുത്തിയിരുന്നു. എങ്കിൽ ഇതിനും കൂടി സയൻസാകട്ടെ എന്നു തീരുമാനിച്ചു. Amazon വഴി പുസ്തകങ്ങൾ വരുത്തി. ഇപ്പോൾ ലൈബ്രറിയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഒരു സയൻസ് വിഭാഗമായി. സലാം ഡോക്ടർക്ക് നന്ദി🙏

ടീച്ചർമാരുടെ കൂടെ ഓഫീസ് റൂമിലിരുന്ന് ഭക്ഷണം കഴിക്കുന്ന ഗിരീഷിൻ്റെ ചോറ്റു പാത്രം കഴുകി വൃത്തിയാക്കി കൊടുക്കാൻ തങ്കരാജ് തീ...
23/06/2024

ടീച്ചർമാരുടെ കൂടെ ഓഫീസ് റൂമിലിരുന്ന് ഭക്ഷണം കഴിക്കുന്ന ഗിരീഷിൻ്റെ ചോറ്റു പാത്രം കഴുകി വൃത്തിയാക്കി കൊടുക്കാൻ തങ്കരാജ് തീരുമാനിച്ചത് എനിയ്ക്കു വേണ്ടിയായിരുന്നു. ഗിരീഷ് ചോറ് തിന്ന് തീരുവോളം അവൻ ഓഫീസ്റൂമിൻ്റെ മുമ്പിൽ ചുറ്റിപ്പറ്റി നിന്നു. ചോറ്റു പാത്രം കയ്യിൽ കിട്ടിയാൽ അതുമായി ചോറ്റു പുരയുടെ പുറകിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്ന എൻ്റെയടുത്തേക്ക് അവൻ ഓടി വരും
ദൈവനാമം ചൊല്ലി ഞാനാ എച്ചിൽ തിന്നും. ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്താൻ തങ്കരാജ് എനിക്ക് കാവൽ നിന്നു.
ഗിരീഷ് ബാക്കി വെച്ച മീൻതുണ്ടുകളും ഉരുളക്കിഴങ്ങും തക്കാളിയും കുത്തരിയുടെ ചോറും ഞാൻ രുചിയോടെ കഴിച്ചു. അവൻ വായിലിട്ട് ചവച്ചു തുപ്പിയ മുരിങ്ങാക്കായ ചവച്ച് ഈമ്പി അതിൻ്റെ ഒടുക്കത്തെ തരിയും നൊട്ടിനുണഞ്ഞു. എൻ്റെ മുമ്പിലെ ലോകം വിശപ്പായിരുന്നു. എൻ്റെ ആകാശം വിശപ്പായിരുന്നു. ഞാൻ കണ്ട നിറങ്ങളൊക്കെ വിശപ്പിൻ്റേതായിരുന്നു. ഞാൻ പാത്രം വടിച്ച് നക്കിക്കഴിഞ്ഞാൽ തങ്കരാജ് അത് കൊണ്ടുപോയി കഴുകി അതിൽ വെള്ളവുമായി വരും. ആ വെള്ളവും കൂടി കുടിച്ചു കഴിഞ്ഞാൽ വയറ്റിലെ തീച്ചൂടിന് കുറവ് വരും.
ഏറെദിവസമൊന്നും കുറ്റിക്കാട്ടിലെ ആ എച്ചിൽ തീറ്റ മുമ്പോട്ട് പോയില്ല. ഗിരീഷിൻ്റെ ചോറ്റു പാത്രവുമായി ഓടുന്ന തങ്കരാജിനെ മുത്തയ്യൻസാർ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിൻ്റെ ഫലമായി ഒരിയ്ക്കൽ ചോറ്റു പുരയുടെ ഇടതു വശത്തുകൂടി മുത്തയ്യൻസാർ പതുങ്ങിപ്പതുണ്ടി വന്നു. തങ്കരാജിൻ്റെ കാവൽ കണ്ണുകളെ വെട്ടിച്ച് സാർ എൻ്റെ എച്ചിൽ തീറ്റ കണ്ടുപിടിച്ചു.
ആകാശത്ത് സൂര്യൻ കത്തുന്നുണ്ടായിരുന്നു. കുറ്റിക്കാട്ടിലെ ചെറു ജീവികൾ എൻ്റെ കുപ്പായത്തിലും നിക്കറിലും പറ്റിപ്പിടിച്ചിരുന്നു. പിറകിലൂടെ വന്ന സാർ എൻ്റെ കുപ്പായക്കോളറിൽ പിടുത്തമിട്ടു. കള്ളം കണ്ടുപിടിക്കപ്പെട്ടതിൻ്റെ ഞെട്ടലോടെ ഞാൻ തിരിഞ്ഞു നോക്കി. ആ കണ്ണുകളിൽ അപ്പോൾ ഞാൻ കണ്ടത് തിരനിലച്ച കടലായിരുന്നു. സാറ് എൻ്റെ മുഖത്തേക്കും കയ്യിലെ പാത്രത്തിലേക്കും മാറി മാറി നോക്കി.തങ്കരാജ് ഓടിരക്ഷപ്പെട്ടു.
സാറിൻ്റെ അടിയും ചീത്തവിളിയും പ്രതീക്ഷിച്ച് വായിലെ മീൻ മുള്ളുമായി ഭയന്ന് ഇരുന്ന എൻ്റെ മുമ്പിൽ മരം വെട്ടിയിട്ട പോലെ സാറ് വീണു. പിന്നെ എഴുന്നേറ്റിരുന്ന് ഇരുകൈ കൊണ്ടും നെഞ്ചത്തടിച്ച് വിലപിച്ചു.
" കടവുളേ, കടവുളേ"
ദൈവങ്ങൾ ആ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. എനിയ്ക്ക് സാറിൻ്റെ കയ്യിൽ പിടിക്കേണ്ടി വന്നു. എൻ്റെ ദുർബലമായ കൈ തട്ടിമാറ്റി സാറ് വീണ്ടും നെഞ്ചത്തടിച്ചു. ഒരു കൊച്ചുകുട്ടിയെ പോലെ ആ മനുഷ്യൻ ലജ്ജയില്ലാതെ ഉറക്കെ ഉറക്കെ കരഞ്ഞു.
" സാർ, ഇനി സെയ്യമാട്ടെ സാർ... മന്നിച്ചിടുങ്കോ സാർ ." ഞാൻ പിന്നെയും ആ കൈകളിൽ പിടിച്ചു പറഞ്ഞു. എൻ്റെ വായിലെ മീൻമുള്ള് തെറിച്ചു പോയി. എൻ്റെ മുമ്പിലെ കാഴ്ച്ചകൾ മങ്ങി. കാഴ്ച്ചകളിൽ ഉപ്പ് നീറി. ചോറ്റു പുരയ്ക്കും സ്കൂൾ മുറ്റത്തിനും അപ്പുറം റോഡിലൂടെ രണ്ട് മണിയുടെ ബസ് കടന്നുപോയി.
സാറ് എഴുന്നേറ്റ് എൻ്റെ കയ്യിലെ ചോറ്റു പാത്രം വാങ്ങി ദൂരേക്ക് വലിച്ചെറിഞ്ഞു. ആ കുറ്റിക്കാട്ടിൽ നിന്ന് പുറത്തിറങ്ങി സ്കൂൾ മുറ്റവും ഗെയിറ്റും കടന്ന് സാറ് എന്നെ റോഡിലേക്ക് കൊണ്ടുപോയി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ കുട്ടികളും ടീച്ചർമാരും അന്തംവിട്ട് നിന്നു.
കുട്ടൻ നായരുടെ ഹോട്ടലിലേക്കാണ് സാറ് എന്നെ കൊണ്ട് പോയത്. വെയിലത്ത് നിന്ന് അകത്തേക്ക് കയറിയതിനാൽ എൻ്റെ മുമ്പിൽ ഇരുട്ടായിരുന്നു. കാഴ്ച്ചകൾ തെളിയും മുമ്പേ ചോറും കറികളും മീൻ പൊരിച്ചതും മുമ്പിൽ നിരന്നു.
" വേണ്ട സാർ..." ഞാൻ പറഞ്ഞു നോക്കി.
കളഭമണവുമായി സാറിൻ്റെ ദേഹം എൻ്റെ ദേഹത്തെ തൊട്ടു. "സാപ്പിട് രാസാ"
സാറിൻ്റെ ശബ്ദം ഇടറുന്നത് ഞാനറിഞ്ഞു.
ഗിരീഷ് ചവച്ചു തുപ്പുന്ന മീൻമുള്ളിനെ ഗർഭത്തിലേറ്റി വലിയൊരു അയലമീൻ എൻ്റെ മുമ്പിൽ നീണ്ട് നിവർന്നു കിടന്നു.
അതിൽ വിരൽ തൊട്ടതും എൻ്റെ നെഞ്ചാകെ കനത്തു. തൊണ്ട അടഞ്ഞു. എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് ഞാൻ ഉറക്കെയുറക്കെ കരഞ്ഞു. കുട്ടൻ നായരും ഭാര്യയും വേറെ ചിലരും ഓടി വന്നതൊന്നും ഞാൻ അറിഞ്ഞില്ല. ആ ഹോട്ടലിലെ അരണ്ട വെളിച്ചത്തിലിരുന്നാണ് ദൈവത്തിൻ്റെ ഗന്ധം കളഭത്തിൻ്റെ ഗന്ധമാണെന്ന് ഞാൻ അറിഞ്ഞത്
* വെറും മനുഷ്യർ *
മുഹമ്മദ് അബ്ബാസിൻ്റെ ആത്മകഥ

വായനദിനംജൂൺ 19 വായന ദിനമായി കേരളത്തിൽ ആചരിക്കുന്നു.1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ ...
18/06/2024

വായനദിനം
ജൂൺ 19 വായന ദിനമായി കേരളത്തിൽ ആചരിക്കുന്നു.
1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ദേശീയ വായനദിനമായി ആചരിക്കുന്നു.

പുതുവായിൽ നാരായണ പണിക്കർ
(പി.എൻ. പണിക്കർ)
ആലപ്പുഴജില്ലയിലെ നീലംപേരൂരിൽ ജനനം:1909 മാർച്ച് 1 മരണം: 1995 ജൂൺ 19 . അച്ഛൻ ഗോവിന്ദപ്പിള്ള , അമ്മ ജാനകിയമ്മ. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക" എന്ന് കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവർത്തിച്ചു.

Address

Tirur
676105

Website

Alerts

Be the first to know and let us send you an email when Library. GBHSS TIRUR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share