25/11/2020
2020 നവംബർ 6,7,8,9 തിയ്യതികളിലായി ഓൺലൈൻ വഴി ഗൂഗിൾ മീറ്റിലൂടെ കേരളത്തിൽ ആദ്യമായി നടന്ന അന്തർജില്ലാ സ്കൂൾ യോഗാ ഫെസ്റ്റിവൽ സമാപിച്ചു.
ഓൺലൈൻ സ്കൂൾ യോഗ ഫെസ്റ്റിവലിൽ കേരളത്തിലെ 9 ജില്ലകളിൽ നിന്ന് വിവിധ കാറ്റഗറികളിലായി 115 കുട്ടികൾ പങ്കെടുത്തു. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരങ്ങൾ നടന്നു.
നവംബർ 6789 എന്നീ നാല് ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 12 വരെ ഗൂഗിൾ മീറ്റ് വഴിയാണ് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി കുട്ടികളുടെ യോഗ മത്സരം നടത്തിയത്.
സംഘാടക സമിതി ചെയർമാൻ ശ്രീ.കെ.ബാബുവിൻ്റെ അധ്യക്ഷതയിൽ നവംബർ 9 ന് തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് സൂം മീറ്റ് വഴി നടന്ന സമാപന സമ്മേളനം കോട്ടക്കൽ വൈദ്യ രത്നം പി.എസ് വാരിയർ ആയുർവേദ കോളേജിലെ പ്രൊഫസറും, കായ ചികിത്സാ വിഭാഗം മേധാവിയും, ആശുപത്രി സൂപ്രണ്ടുമായ ഡോ.ജിതേഷ്. എം ഉത്ഘാടനം ചെയ്തു.
ജൂനിയർ ചേമ്പറിൻ്റെ മുൻ ദേശീയ പ്രസിഡൻ്റും, അന്താരാഷ്ട്ര പരിശീലകനുമായ അഡ്വ.എ.വി.വാമൻ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജൂനിയർ ചേമ്പറിൻ്റെ സോൺ 19 ൻ്റെ പ്രസിഡൻ്റ് ശ്രീ. നിതീഷ്.വി.പി ആശംസയർപ്പിച്ച് സംസാരിച്ചു.
യോഗാ ഫെസ്റ്റിവലിൻ്റെ ചീഫ് റഫറി ശ്രീ വിജയകുമാർ, പാലക്കാട് വിജയികളെ പ്രഖ്യാപിച്ചു.
പ്രോഗ്രാം ഡയറക്ടർ ശ്രീ.ധനേഷ്, എടക്കാനം സ്വാഗതവും സംഘാടക സമിതി കൺവീനർ ശ്രീ.ഹരിദാസ് മാസ്റ്റർ നന്ദിയും പറഞ്ഞു.
മൂന്ന് മിനുട്ടിൽ 53 യോഗാസനങ്ങൾ തുടർച്ചയായി ചെയ്ത് ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് വിന്നറായ കുമാരി. അഭിജ്ഞ യോഗ ഡെമോ അവതരിപ്പിച്ചു.
ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ കാസർഗോഡ് ജില്ലയിലെ ശ്രീലക്ഷ്മി വെങ്കടേഷ് വിദ്യാലയം ഓവറോൾ ട്രോഫി കരസ്ഥമാക്കി.
മലപ്പുറം ജില്ലയിൽ പത്ത് വർഷമായി പ്രവർത്തിച്ചു വരുന്ന യോഗ അസോസിയേഷൻ, ഹോൾസം ചാരിറ്റബിൾ ട്രസ്റ്റ്, നാഷണൽ ആയുഷ്മിഷൻ വെൽനസ് സെൻ്റർ , ശിവ് തേജ് യോഗ & ഹെൽത്ത് ചാനൽ , ജൂനിയർ ചേമ്പ