07/08/2025
ശ്രീ സരസ്വതി വിദ്യാനികേതൻ, ചക്കരപ്പാടം
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ശ്രീ സരസ്വതി വിദ്യാനികേതൻ, ചക്കരപ്പാടം, School, ചക്കരപ്പാടം, പെരിഞ്ഞനം ഈസ്റ്റ്, പെരിഞ്ഞനം പി ഒ , ത്രിശൂര് ജില്ല, Thrissur.
07/08/2025
18/12/2023
പിടിച്ചു നിൽക്കാനുള്ള പോരാട്ടത്തിലും ജയിച്ചു മുന്നേറാനുള്ളപോരാട്ടത്തിലും പിന്നിലല്ല ഒരുപടി മുന്നിലാണ്. ശ്രീ സരസ്വതി വിദ്യാനികേതൻ പെരിഞ്ഞനം ചക്കരപ്പാടം ജില്ലാകലോത്സവത്തിൽ കൃത്യമായ ചുവട് വെപ്പോടെ പടിപടിയായി വിജയകുതിപ്പിലേക്ക്
തൃശൂർ ജില്ലാ കലോത്സവത്തിൽ ശ്രീ സരസ്വതി വിദ്യാനികേതൻ വേണ്ടി പങ്കെടുത്ത പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും അവരെ പ്രാപ്തരാക്കിയ ചേച്ചിമാർക്കും അണിയറ പ്രവർത്തകർ ക്കും ഹൃദയം നിറഞ്ഞ നന്ദി
മുന്നോട്ടു പോകാൻ പ്രതിസന്ധികൾ ഏറെയുണ്ട് പക്ഷെ തളർത്താനാവില്ല ഒരു ശക്തിക്കും
തീയിൽ മുളച്ചത് കൊണ്ട് ഇളം വെയിലിനെ ഭയമില്ല
തോല്പിക്കാനാണ് ഭാവമെങ്കിലും തോൽക്കാൻ മനസ്സില്ല
സംഘമെന്ന മഹത്തായ പ്രസ്ഥാനത്തിന്റെ മൂശയിൽ സ്വാർത്ഥതയുടെ കൂർത്തു മൂർത്ത അരികുകൾ രാകി മിനുക്കി മൃദുലമാക്കി
ഞാനെന്ന മനോഭാവത്തിൽ നിന്നും നാമെന്ന മനോഭാവം വളർത്തിയെടുത്തു വളർന്നു പന്തലിച്ചു പെരിഞ്ഞനത്തിന്റെ സാംസ്കാരിക കേന്ദ്രമായി ശ്രീ സരസ്വതി വിദ്യാനികേതൻ മാറിക്കഴിഞ്ഞു
കാലം കോറി വരച്ച ചില കറുത്ത പാടുകൾ അലട്ടുന്നുണ് മറ്റെല്ലാ സ്ഥാപനങ്ങളും പോലെ സാമ്പത്തിക പ്രതിസന്ധികളും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എല്ലാവരും കൂടെ ഉണ്ടാകണം
ആത്മാഭിമാനത്തോടെ തലയുയർത്തി നടക്കാൻ നമുക്ക് സാധിക്കണം
നമസ്തേ
ബാലഗോകുലം ഇരിഞ്ഞാലക്കുട ജില്ല സമ്മേളനം പെരിഞ്ഞനത്തിന്റെ സാംസ്കാരിക കേന്ദ്രമായ ശ്രീ സരസ്വതി വിദ്യാനികേതൻ ചക്കരപ്പാടം സ്കൂളിൽ 11-06- 23 ന് ഹരിതം ഗ്രൂപ്പ് ചെയർമാൻ ശ്രീഹരിദാസ് പാപ്പുള്ളി ദീപ പ്രോജ്വലനം നടത്തി
ചടങ്ങിൽ വെച്ച് പ്രശസ്ത സീരിയൽ, സിനിമ നടൻ ശ്രീ മനോമോഹൻ ശ്രീകൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തി ഉത്ഘാടനം ചെയതു ,
വിശ്വരാജ് & വേദവി നയകുമാർ എന്നിവർ സോപാന സംഗീതാർച്ചന നടത്തി ജില്ല അധ്യക്ഷൻ സോമനാഥൻ അധ്യക്ഷത വഹിച്ചു - സംസ്ഥാന സമിതി അംഗം PN സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി, സംസ്ഥാന സെക്രട്ടറി പ്രഭ മാഷ്, മേഖല കാര്യകർത്താക്കളായ ഗോപു മാഷ്, ശിവദാസൻ മാഷ് എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു
ജില്ല ഉപാധ്യക്ഷൻ സുനിൽ കുമാർ സ്വാഗതവും തൃക്കണ്ണമതിലകം താലൂക്ക് കാര്യദർശി പുഷ്പാംഗദൻ നന്ദിയും പറഞ്ഞു
09/06/2023
01/06/23 ശ്രീ സരസ്വതി വിദ്യാനികേതൻ പ്രവേശനോത്സവത്തിന്റെയും. വിദ്യാഗോപാല പൂജയുടെയും ഭക്തി നിർഭരമായ ആനന്ദനിർവൃതിയിൽആയിരുന്നു
നീണ്ട വേനൽക്കാലഅവധിക്ക് ശേഷം. കൂട്ടുകാരോടൊപ്പം ചേച്ചിമാരോടൊപ്പം അവർ സന്തോഷങ്ങളും സങ്കടങ്ങളും പങ്കു വച്ചു
പ്രധാന അദ്യാപികയായ ധന്യ ചേച്ചിയുടെ പാദങ്ങളിൽ നമസ്ക്കരിച്ചു മധുരപലഹാരങ്ങൾ വാങ്ങി നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ചു നിൽക്കുമ്പോൾ
ശ്രീ സരസ്വതി വിദ്യാനികേതൻ എന്ന മഹത്തായ വിദ്യാഭ്യാസ രീതിയുടെ പടവുകൾ ചവുട്ടി കയറുന്ന രക്ഷിതാക്കൾക്ക് കുട്ടികളുടെ നല്ല ഭാവിയെ കുറിച്ചുള്ള അതിരില്ലാത്ത സന്തോഷം ആത്‍മവിശ്വാസവും പ്രതീക്ഷ കളും അവരുടെ മുഖങ്ങളിൽ പ്രത്യക്ഷമായിരുന്നു
രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ തുടങ്ങിയ ആഘോഷങ്ങളും. 8 30 ന് തുടങ്ങിയ വിദ്യാഗോപാല പൂജയും സ്‌കൂളിന്റെ. കുട്ടികളുടെപ്രാർത്ഥന സഭയും മന്ത്രോചാരണങ്ങളും അഗ്നി ദേവനിൽ അർപ്പിക്കുമ്പോൾ ആദ്യമായി കുട്ടികളുമായി സ്‌കൂളുകളിൽ വന്നു രക്ഷിതാക്കൾ. മഹത്തായ സംസ്കാരത്തിന്റെ ഭാഗമായി.
ശ്രീ സരസ്വതിവിദ്യാനികേതൻ ഇന്ന് വളരെ വെല്ലുവിളികൾ നേരിടുന്ന.സമയമാണ് ഈ വേളയിലും മുന്നോട്ടു പോകാനുള്ള പ്രേരണയും പ്രചോദനവും ഈശ്വരാനുഗ്രഹവും സംഘമെന്ന മഹാപ്രസ്ഥാനത്തിന്റെ ഉള്ളിലുള്ള ഊർജ്ജവും മാത്രമാണ്
അത് കൊണ്ട് മാത്രം ഒരു വിദ്യാലയം കൊണ്ടു പോകുക അസാധ്യമാണ്
സാമ്പത്തിക പ്രതിസന്ധി ഒരുപാട് അലട്ടുന്നുണ്ട്. കുട്ടികളുടെ വാഹന സൗകര്യങ്ങൾ ചേച്ചിമാർക്ക് വേണ്ട ശമ്പളം എന്നിവ ഓരോ മാസവും. നമ്മെ പേടിപ്പെടുത്തുന്ന തുകയാണത്.
സ്‌കൂൾ പൂട്ടുകയാണ് എന്നു പറഞ്ഞു കുട്ടികളിലും രക്ഷിതാക്കളെയും ഭയപ്പെടുത്തി സ്‌കൂളിൽ കുട്ടികൾതുടർന്ന് പഠിക്കാതിരിക്കാനും.പുതിയ അഡ്മിഷനുകൾ കിട്ടാതെതിരിക്കാനുമുള്ള ഒട്ടനവധി കുൽസിത പ്രവർത്തനങ്ങൾ ചില ശ്രമങ്ങൾ സ്‌കൂൾ കമ്മിറ്റി യുടെ ശ്രദ്ധയിൽ പെട്ട നിമിഷം തന്നെ തക്കതായ സ്വീകരിച്ചു മുന്നോട്ടു പോകാൻ കഴിഞ്ഞത് നിലവിലുള്ള കമ്മിറ്റിയുടെയും അദ്യാപികമാരുടെയും ഏകീകൃത മനോഭാവവും ദീര്ഘ വീക്ഷണം കൊണ്ടും മാത്രമാണ്
ഒളിഞ്ഞും തെളിഞ്ഞും നിന്നുകൊണ്ടുള്ള ഒരുപാട് ഹിഡൻ അജണ്ടകളും വെല്ലുവിളികളെയും തരണം ചെയ്തു മുന്നോട്ടു പോകണം പോയേ പറ്റൂ. അതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തിയെപറ്റൂ.
പ്രതിവിധി ഒന്നേയുള്ളൂ സംഘ പരിവാർ സംഘടനയെന്ന മഹാ പ്രസ്ഥാനത്തിന്റെ പരിവാർ സംഘടനയായ പെരിഞ്ഞനത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ശ്രീ സരസ്വതി വിദ്യാനികേതൻ നില നിർത്തുക എന്നത്. ഓരോ സ്വയംസേവകന്റെയും കാര്യകർത്താക്കളുടെയും ഉത്തരവാദിത്തമായി ഏറ്റെടുക്കുക. സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്കായി.ഫണ്ട് കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ്. നല്ലരീതിയിൽ ഉള്ള സാമ്പത്തിക സ്ഥിതിക്കൊത്ത തുകകൾ നൽകി.നമ്മുടെ സ്ഥാപനം നില നിർത്തേണ്ടത്. മുഴുവൻ സമജത്തിന്റെയും ആവശ്യമാണ്
പ്രതിസന്ധി തരണം ചെയ്യാൻ ഒപ്പം ഉണ്ടാകുമെന്ന പ്രതീക്ഷകളോടെ.
27/05/2023
ശ്രീ സരസ്വതി വിദ്യാനികേതൻ ചക്കരപ്പാടം സ്‌കൂളിലെ 2022- 2023 പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഞങ്ങളുടെ പ്രിയ പൂർവ്വ വിദ്യാർത്ഥികൾ
ഉന്നത വിജയം കൈവരുമ്പോഴും. ആദ്യം അവർ അന്വേഷിക്കുന്നത് സ്നേഹത്തോടെ വാത്സല്യത്തോടെ. തങ്ങളെ തങ്ങളാക്കിയ ശ്രീസരസ്വതി വിദ്യാനികേതനിലെ ഗുരുക്കന്മാരേയാണ് അവരുടെ സ്വന്തം ചേച്ചിമാരെയാണ്
ഗുരുക്കന്മാരെ കാണാനും ആ. പാദങ്ങൾ തൊട്ടു വന്ദിക്കാനും. അവർക്ക് മധുര പലഹാരങ്ങൾ പങ്കുവെക്കുവാനും. കുട്ടികളായ അവർ കാണിക്കുന്ന സ്നേഹ പ്രകടനങ്ങൾ മാത്രം മതി. അവിടുത്തെ ഗുരുകുല സമ്പ്രദായത്തിന്റെ. മഹിമയറിയൻ
ശ്രീ സരസ്വതി വിദ്യാനികേതനിലെ അവർ പഠിച്ചപ്പോൾ അവർ കളിച്ചപ്പോൾ അവർ നടന്നപ്പോൾ ചവിട്ടിയരച്ചു പോയ തരിമണലുകൾക്ക് ആത്മ നിർവൃതിയേകാൻ.
27/05/2023
പെരിഞ്ഞനത്തിന്റെ സാംസ്കാരിക കേന്ദ്രമായ ശ്രീ സരസ്വതി വിദ്യാനികേതൻ. പെരിഞ്ഞനം ചക്കരപ്പാടം. 2023 ജൂണ് ഒന്നിന്. വിദ്യാഗോപാല പൂജയും പ്രവേശനോത്സവത്തിലേക്കും ഹൃദയം നിറഞ്ഞ സ്വാഗതം.
കുത്തഴിഞ്ഞ വിദ്യാഭ്യാസ രീതികളും ഭയപ്പെടുത്തുന്ന സ്ക്കൂൾ അന്തരീക്ഷങ്ങളും ഓരോ രക്ഷിതാവിന്റെയും മനസ്സിൽ തീ പിടിക്കുമ്പോൾ
സത്യവും നീതിയും ധർമ്മവും കറകളഞ്ഞ ദേശസ്നേവും. മനസ്സിൽ നല്ല ചിന്തകളും വാക്കുകളും സ്നേഹോഷ്മളമായ ഗുരു ശിഷ്യബന്ധങ്ങളും.സഹോദരി സഹോദര കുടുംബാന്തരീക്ഷങ്ങളും. നിറഞ്ഞ പശ്ചാത്തലത്തിലെക്ക് ശ്രീ സരസ്വതി.വിദ്യാനികേതൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു
നമ്മുടെ കുട്ടികൾ പഠിച്ചു മിടുക്കാരാകാൻ നമ്മുടെ കുട്ടികൾ. വളർന്നു വലുതായി. നാടിന്റെ അഭിമാനങ്ങളാകാൻ നമ്മളുടെ മക്കളുടെ ഭാവി ശോഭനമാകാൻ. ആരാണ് ആഗ്രഹിക്കാത്തത്.
വരൂ മക്കളുടെ ഭാവി സുരക്ഷിതമാക്കൂ.
കഴിഞ്ഞ 26 വർഷങ്ങളായി. പെരിഞ്ഞനത്തിന്റെ. മണ്ണിൽ ചക്കരപ്പാടത്തെ ദേശസ്നേഹികളായവരുടെ. ഭാവനയിൽ വിടർന്ന സ്വപ്നം അവരുടെ സഹനം ത്യാഗം മനോവീര്യം. അവരുടെ വിയർപ്പും കണ്ണീരും കൊണ്ട്. കല്ലിലും മണ്ണിലും ചാലിച്ചു പടുത്തുയർത്തിയ സരസ്വതി വിദ്യാനികേതൻ. ഇന്നും കാത്തിരിക്കുന്നു.സ്നേഹവായ്പോടെ
03/03/2023
പ്രൊഫ: സ്വർഗ്ഗീയ ശ്രീ K V സുബ്രഹ്‌മണ്യൻ (ബേബി മാഷ് ) അനുസ്മരണo 3.3.2023 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ശ്രീ സരസ്വതീ വിദ്യാനികേതൻ സ്കൂളിൽ
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
ചക്കരപ്പാടം, പെരിഞ്ഞനം ഈസ്റ്റ്, പെരിഞ്ഞനം പി ഒ , ത്രിശൂര് ജില്ല
Thrissur
680686