ABVP GEC THRISSUR

ABVP GEC THRISSUR

Share

Official page of AKHIL BHARATIYA VIDYARTHI PARISHAD - Govt. Engineering College Thrissur Unit ABVP drew its inspiration from the Rashtriya Swayamsevak Sangh.

MOTTO : Gyan-Sheel-Ekta (Knowledge-Character-Unity)
Akhil Bharatiya Vidyarthi Parishad(ABVP) (Hindi: अखिल भारतीय विद्यार्थी परिषद), is an All-India student organization working in the field of education. Founded in 1948 and formally registered on July 9, 1949; 61 years ago, ABVP is the largest student organization in the world.

Photos 08/05/2020

KTU B.Tech ഒന്നാം സെമസ്റ്റർ പരീക്ഷയിൽ 10 ഗ്രേഡ് പോയിന്റ്‌ നേടിയ Ananya M (EC Department ) എബിവിപി യൂണിറ്റിന്റെ അഭിനന്ദനങ്ങൾ

Photos from ABVP GEC THRISSUR's post 14/02/2020

പ്രാണൻ കൊടുത്താണവർ പ്രണയം പറഞ്ഞത്. ഹൃദയം പകുത്താണ് നാം യാത്രാമൊഴി ചൊല്ലിയത്. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര സൈനികർക്കു abvp gec യൂണിറ്റിന്റെ പ്രണാമം
@ Government Engineering College, Thrissur

Photos 13/02/2020

പുൽവാമയിലെ രാജ്യത്തിന് വേണ്ടി വേണ്ടി ജീവൻ ബലി അർപ്പിച്ച ധീര ജവാന്മാരുടെ ഓര്മകള്ക്ക് ഇന്ന് ഒരു വയസ്സ്.

Photos 26/01/2020

റിപ്പബ്ലിക്ക് ദിനാശംസകൾ

Photos from ABVP GEC THRISSUR's post 18/01/2020

പിന്നെന്തോ വേണമായിരുന്നു സഖാക്കളെ.. ABVP യും നിങ്ങളെപ്പോലെ കലക്കവെള്ളത്തിൽ മീൻ പിടിക്കണമായിരുന്നോ...!!
തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളുമായി കളം നിറഞ്ഞു കളിക്കുന്ന നിങ്ങൾക്കൊപ്പം ചൂട്ടും പിടിച്ച് അരക്കിലോ മീറ്റർ മുന്നേ നടക്കണോ...?? ABVP അന്നും ഇന്നും എന്നും CAA യെ അനുകൂലിച്ചിട്ടേ ഉള്ളൂ.. നിന്നെയൊന്നും പോലെ ന്യൂനപക്ഷപ്രീണനം അജണ്ടയായി കൊണ്ടു നടന്നിട്ടില്ല. 'സബ്കാ സാത്ത് സബ്കാ വികാസ്' (development for all) എന്ന ആപ്തവാക്യവുമായി ഭരണത്തിൽ കയറിയ കേന്ദ്ര സർക്കാരിനെ മുസ്ലീം വിരുദ്ധരായി ചിത്രീകരിച്ച്, ഭയം വിറ്റ് സൃഷ്ടിച്ച യുദ്ധത്തിൽ പടത്തലവൻ ചമയാറുമില്ല.. നിന്റെ ഒക്കെ നേതാക്കൾ ഖജനാവിലെ പൈസയും കളഞ്ഞ് ഭരണത്തലവനായ ഗവർണറെ പോലും കാണിക്കാതെ അയച്ച പ്രഹസന ഹർജി അടക്കം അറുപതിനടുത്ത് ഹർജികളിൽ സുപ്രീംകോടതി (വിധി വന്നുകഴിഞ്ഞാൽ സംഘികോടതിയിൽ..!!) ഈ വരുന്ന 22 ന് വാദം കേൾക്കുന്നുണ്ടല്ലോ..അവിടെ തീരുമാനമാനിക്കപ്പെടട്ടെ. അതിന് മുന്നേ ഭരണഘടന ലംഘനമെന്ന് വിധി എഴുതി പ്രമേയവും പാസ്സാക്കി SFI GEC UNIT മിനി സുപ്രീംകോർട്ട് ചമയണ്ട..
അതിന് ABVP പ്രതിനിധിയുടെ പിന്തുണ പ്രതീക്ഷിക്കുകയും വേണ്ട.
ഇന്ത്യയിലെ ഒരു പൗരനും CAA മൂലം ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന ഉറപ്പിലും, ഭരണഘടന ലംഘനം നടന്നിട്ടില്ലെന്ന വിശ്വാസത്തിലുമാണ് ഈ നിലപാട്.
നിങ്ങൾ നോക്കുക.. രാഷ്ട്രപതി ഒപ്പിട്ട് പൗരത്വബിൽ നിയമമായിട്ട് ഒരു മാസത്തോളമായി. ഇടതനും വലതനും മത്സരിച്ച് പ്രചരിപ്പിച്ച പോലെ ഏതെങ്കിലും മുസ്ലീമിനെ പുറത്താക്കിയോ.. ഏതെങ്കിലും ഇന്ത്യൻ പൗരന് ബുദ്ധിമുട്ടുണ്ടായോ..???CAA ആരെയെങ്കിലും പുറത്താക്കാനുള്ളതോ, ഇന്ത്യൻ പൗരൻമാരെ ബാധിക്കുന്നതോ ആണെന്ന് വിശ്വസിക്കുന്നവർ ഇനിയെങ്കിലും ആ ബില്ലൊന്ന് വായിച്ചു നോക്കണം. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന ഇവരുടെ പൂർവികർ പണ്ട് പാർലമെന്റിലും പാർട്ടി പ്ലീനത്തിലുമെല്ലാം പ്രസംഗിച്ച് നടന്നിരുന്നതെന്താണെന്ന് കൂടെ നിങ്ങൾ അന്വേഷിക്കണം. ഇനി,CAA ഭരണഘടന ലംഘിക്കുന്നില്ല എന്നു സുപ്രീം കോർട്ട് വിധിച്ചാൽ, കള്ള പ്രചരണങ്ങൾ നടത്തി രാജ്യം കത്തിക്കാൻ ശ്രമിച്ച ഇടത് വലത് നേതൃത്വത്തിനെതിരെ SFI ഭരിക്കുന്ന നമ്മുടെ കോളേജ് യൂണിയൻ മറ്റൊരു പ്രമേയം അവതരിപ്പിക്കാൻ തയ്യാറാവുമോ എന്ന് കൂടി നിങ്ങൾ ചോദിക്കണം.....!! @ Government Engineering College, Thrissur

Photos 11/01/2020

Left terror in JNU unmasked. They led mobs of mayhem, destroyed public properties, disallowed new students from being enrolled, used the campus as a political battleground. becomes public knowledge as releases evidence.




NB : (ഈ പോസ്റ്റ്‌ പ്രൊമോട്ട് ചെയ്യാനും സഖാക്കൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു....Come on everybody)

Photos from ABVP GEC THRISSUR's post 06/01/2020

വർത്തമാന കാലത്തു ഈ കല്ലുവെച്ച നുണക്കു പകരം ഇടതു പ്രസ്ഥാനം സത്യം പറഞ്ഞു നടക്കുമെന്ന് കരുതിയോ നിഷ്കളങ്കരെ!!
JNUSU president Aishe Ghosh മുഖംമൂടി അക്രമികളുടെ കൂടെ നടക്കുന്ന video --> JNU വിഷയങ്ങളുടെ തുടക്കം

നവംബർ 24 നു JNU സ്റ്റുഡന്റ് യൂണിയൻ പരീക്ഷകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നു. എന്നാൽ പരീക്ഷ എഴുതാൻ താല്പര്യമുള്ള വിദ്യാർത്ഥികളെ ഇടതു വ്ദ്യാർത്ഥി സംഘടന പ്രവർത്തകർ കൈകാര്യം ചെയ്യുന്നു , ക്‌ളാസുകൾ അടപ്പിക്കുന്നു

ഓൺലൈൻ ആയിട്ട് പരീക്ഷ നടക്കുകയും ധാരാളം പേര് പരീക്ഷ അറ്റന്റ് ചെയ്യുകയും ചെയ്യുന്നു

അടുത്ത സെമസ്റ്റർ ഫീ പിഴ ഇല്ലാതെ അടക്കാനുള്ള തീയതി ജനുവരി 1-5 വരെ ആണെന്ന് നോട്ടിഫികേഷൻ വരുന്നു

താല്പര്യമുള്ള വിദ്യാർത്ഥികൾ ഫീസ് അടക്കാൻ പോകുന്നു, അവരെ ഇടതു തീവ്രവാദി കൾ തടയുന്നു

ജനുവരി 3 നു ഉച്ചക്ക് 12 മണിക്ക് ശേഷം 2017/18 കാലത്തെ JNU പ്രസിഡന്റ് ഗീത കുമാരിയുടെ നേതൃത്വത്തിൽ മുഖം മൂടി ധരിച്ച ഇടതു തീവ്ര വാദികൾ School of Biotechnology ഇൽ കയറുന്നു രെജിസ്ട്രേഷൻ തടസപ്പെടുത്തി Wifi സംവിധാനം തകർക്കുന്നു

ജനുവരി 4 നു വൈകീട്ട് 3 മണിയോടെ
എബിവിപി വിദ്യാർത്ഥികൾ അവിടെ പോകുന്നു . നേരത്തെയുള്ള ഗുണ്ട സംഘം ഇവരെ ആക്രമിക്കുന്നു. സെക്യൂരിറ്റി ഗാർഡ് അവരെ മാറ്റുന്നു.
വൈകിട്ട് 5 മണിയോടെ wifi സർവർ പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങുന്നു

ജനുവരി 5 നു വൈകിട്ട് 4 മണിയോടെ 100 ഇൽ അധികം വരുന്ന മുഖം മൂടി ധരിച്ച അക്രമകാരികൾ പെരിയാർ ഹോസ്റ്റലിൽ കയറി എബിവിപി പ്രവർത്തകരെ തിരഞ്ഞ് പിടിച്ചു തല്ലുന്നു. പിന്നെയങ്ങോട്ട് അടിയോടടി ആയിരുന്നു

വിഷയത്തിൽ കൃത്യമായ വിശദീകരണം രജിസ്ട്രാർ നൽകിയിട്ടുണ്ട്. ജെഎൻയുവിന്റെ യഥാർത്ഥഅവസ്ഥ വിശദീകരിക്കുന്നുണ്ട്.
ദിവസങ്ങൾക്കു മുൻപ് കേരളവർമ്മ,MTI കോളേജിൽ ഒരു പ്രകോപനം ഇല്ലാതെ ABVP പ്രവർത്തകരെ തല്ലിച്ചതച്ച SFI പ്രവർത്തകരാണ് ഈ സമാധാനത്തിന്റെ വെള്ളരിപ്രാവുകളാണെന്നു അവകാശപ്പെടുന്നത് എന്നോർക്കണം

Photos from ABVP GEC THRISSUR's post 11/12/2019

-->എന്താണ് CAB(Citizenship Amendment Bill)?
-->പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ന്യുനപക്ഷക്കാർക്കു കുടിയേറ്റമാണെങ്കിലും പൗരത്വം നൽകുന്ന ബിൽ.
-->ഏതെങ്കിലും ഒരു പ്രത്യേക മതക്കാർക്ക് മാത്രമാണോ വിലക്ക് ?
-->അല്ല. ശ്രീലങ്കളയിലെ തമിഴ് ഹിന്ദുക്കൾ പിന്നെ മ്യാൻമറിലെ rohingya മുസ്ലിംസ് എന്നിവർക്ക് ഇത് ബാധകം അല്ല. (കാരണം ഇവരുടെ നിസ്സഹായാവസ്ഥ ഇന്ത്യയുടെ വിഭജനം ആയിട്ട് ഒരു ബന്ധമില്ല എന്ന് Amit Shah വെക്തമാക്കിയിട്ടുണ്ട് ).
-->ഇന്ത്യയിലെ ഏതെങ്കിലും പൗരന്മാരെ ഇത് ബാധിക്കുമോ ?
-->ഒരു തരത്തിലും ഇല്ല.
-->മേല്പറഞ്ഞ രാജ്യങ്ങളിലെ ഭൂരിപക്ഷ സമൂഹത്തിനു ഇന്ത്യയിൽ പൗരത്വം എടുക്കാൻ പറ്റില്ലേ ?
-->പറ്റും. Legal ആയി പൗരത്വത്തിനു അപേക്ഷിക്കാൻ പറ്റും.

1955 Citizenship act പ്രകാരം നടപ്പിലാക്കിയ Citizenship Amendment Bill ഒരു വർഗീയ ബില്ല് എന്നൊക്കെ പറഞ്ഞു ഇന്ത്യയിലെ ന്യുനപക്ഷക്കാരെ പുറത്താക്കാൻ ആണെന്നും പറഞ്ഞു ഭീതി പടർത്തി തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്ഥാനങ്ങളെ സമൂഹം തിരിച്ചറിയും,ഒറ്റപെടുത്തും.
ഇനി എന്തിനു ചില മതക്കാരെ മാത്രം പരിഗണിക്കുന്നു, എന്തിനു മതത്തിന്റെ പേരിൽ പരിഗണിക്കുന്നു എന്ന ചോദ്യം.
120 അനേകം കോടി ജനസംഘ്യ ഉള്ള ഇന്ത്യയിൽ ജനസംഘ്യകൊണ്ടു പൊറുതിമുട്ടിയ അവസ്ഥയിൽ അനധികൃത കുടിയേറ്റക്കാരെ പാടെ വേണ്ട എന്ന് വെക്കാം. എന്നാൽ 1947il പാകിസ്ഥാനിൽ 24% ആയിരുന്ന ഹിന്ദു,സിഖ് സമൂഹം എപ്പോൾ കേവലം 1% ആയി കുറഞ്ഞു എന്ന വാർത്ത മാത്രം മതി അവിടുത്തെ മനുഷ്യാവകാശ ലംഘനത്തെപ്പറ്റി അറിയാൻ. ഇത്തരം സാഹചര്യങ്ങളിൽ UN നിലപാടാനുസരിച്ചു ഇത്തരം വിഭാഗത്തെ അയൽരാജ്യക്കാർക്കു സ്വീകരിക്കാം. 1947 ഇന്ത്യയുടെ വിഭജനമായി ഇവരുടെ ഈ അവസ്ഥക്ക് കാരണമാണ് എന്നറിയുമ്പോൾ ഇവരെ നമ്മൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റുമെന്ന ചോദ്യത്തിന് മൂർച്ച കൂടും .

Pakisthan,Afghanisthan, Bangladesh എന്നീ രാജ്യത്തിലെ ഹിന്ദു, ക്രിസ്ത്യൻ, സിഖ് സമൂഹം അനുഭവിക്കുന്ന ചില മനുഷ്യാവകാശ ലംഘനം ചിലത് കണ്ടോളു.

Photos 07/12/2019
Photos 23/11/2019

ഇനി ആ ക്ലാസ് മുറികളിലിരുന്ന് വിദ്യാർത്ഥികൾക്ക് ധൈര്യമായി പഠിക്കാം... വിഷമുള്ള ഒരു പാമ്പുകളും പാമ്പിനേക്കാൾ വിഷമുള്ള ഒരു അധ്യാപകരും ഇനി ആ ക്ലാസ്മുറിയിലേക്ക് കയറി വരില്ല... ഇത് വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ വാക്ക് , ABVP യുടെ വാക്ക്... ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരണപ്പെട്ട കുഞ്ഞു ഷെഹ്ല ഷെറിനിന്റെ വിദ്യാലയം എ.ബി.വി.പി ഏറ്റെടുക്കുന്നു...

Photos 17/11/2019

വർഷങ്ങളായി ശോചനീയ അവസ്ഥയിൽ ആയിരുന്ന കോളേജിനെയും മെൻസ് ഹോസ്റ്റലിനെയും ബന്ധിപ്പിച്ചിരുന്ന റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭച്ചിരിക്കുന്നു. ABVP GEC യൂണിറ്റ് ഏറെക്കാലമായി പ്രിൻസിപ്പൽ മുമ്പാകെ ഉന്നയിച്ച പ്രശ്നങ്ങളിൽ ഒന്നിനാണ് പരിഹാരം ഉണ്ടായിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ ABVP ഉന്നയിച്ച പ്രശ്നങ്ങളാണ് മെൻസ് ഹോസ്റ്റലിന്റെ ശുചിത്വത്തിന്റെ വിഷയവും അതുപോലെ തന്നെ കോളജിനു ഉള്ളിലെ തെരുവ് വിളക്കുകളുടെ കുറവും. ഈ വിഷയങ്ങളിലും ഉചിതമായ നടപടികൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

Photos 27/10/2019

ദീപാവലി ആശംസകൾ

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Address


ABVP GEC UNIT
Thrissur
680009