Jesus Youth Thrissur

Jesus Youth Thrissur

Share

Jesus Youth is an international Catholic youth movement with a Charismatic spirituality. It had its beginnings in Kerala

General Information
Jesus Youth is an international Catholic youth movement with a Charismatic spirituality. It had its beginnings in Kerala (India), but is now active in many different countries throughout the world. Jesus Youth is an initiative of young people themselves, who, filled with the Holy Spirit try to reach out toother
young people. The strength of the movement is its special focus on

23/08/2026

🤎 The First Saint of the New World
🤎 A Life of Prayer & Sacrifice — St. Rose of Lima dedicated her life to Jesus, embracing prayer, penance, and loving service to the poor and suffering.
🤎 A Daughter of the Immaculate Conception — Deeply devoted to the Blessed Virgin Mary, she sought to imitate Mary’s humility and love.
🤎 Patroness of the Americas & the Philippines — Her profound love for Christ and her hidden life of holiness continue to inspire people around the world.

--------------------------------------

🤎 പുതിയ ലോകത്തിലെ ആദ്യ വിശുദ്ധ
🤎 പ്രാർത്ഥനയുടെയും ത്യാഗത്തിന്റെയും ജീവിതം — ഈശോയോടുള്ള ആഴമായ സ്നേഹത്തിൽ പ്രാർത്ഥനയ്ക്കും ത്യാഗത്തിനും ദരിദ്രരെയും ദുരിതമനുഭവിക്കുന്നവരെയും സ്നേഹപൂർവ്വം ശുശ്രൂഷിക്കുന്നതിനുമായി തന്റെ ജീവിതം സമർപ്പിച്ചു.
🤎 അമലോത്ഭവ മാതാവിന്റെ പുത്രി — പരിശുദ്ധ കന്യകാമറിയത്തോട് ആഴമായ ഭക്തിയുണ്ടായിരുന്ന വിശുദ്ധ, മറിയത്തിന്റെ വിനയവും സ്നേഹവും തന്റെ ജീവിതത്തിൽ അനുകരിക്കാൻ ശ്രമിച്ചു.
🤎 അമേരിക്കകളുടെയും ഫിലിപ്പീൻസിന്റെയും മധ്യസ്ഥ — ക്രിസ്തുവിനോടുള്ള അഗാധമായ സ്നേഹവും വിശുദ്ധിയുടെ നിശ്ശബ്ദ ജീവിതവും ഇന്നും ലോകമെമ്പാടുമുള്ള അനേകർക്ക് പ്രചോദനമാണ്.

«Jesus Youth Thrissur»

15/08/2026

🤍 ASSUMPTION OF BLESSED VIRGIN MARY 🤍

Jesus Youth Thrissur

14/08/2026

🤎 Martyr of Charity
🤎 A Knight of the Immaculata — St. Maximilian Kolbe dedicated his life to spreading devotion to the Blessed Virgin Mary and bringing souls closer to Jesus.
🤎 Apostle of Mass Communication — Through publications and media, he boldly proclaimed the Gospel and the message of the Immaculata.
🤎 Witness of Selfless Love — In the midst of great suffering, he offered his life for another prisoner, becoming a powerful witness to Christ-like charity.

--------------------------------------------

🤎 സ്നേഹത്തിന്റെ രക്തസാക്ഷി
🤎 അമലോത്ഭവ മാതാവിന്റെ ധീരസൈനികൻ — പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനും ആത്മാക്കളെ ഈശോയിലേക്ക് അടുപ്പിക്കുന്നതിനുമായി വിശുദ്ധ മാക്സിമില്യൻ കോൾബെ തന്റെ ജീവിതം സമർപ്പിച്ചു.
🤎 മാധ്യമ പ്രേഷിതൻ — പ്രസിദ്ധീകരണങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും സുവിശേഷവും അമലോത്ഭവ മാതാവിന്റെ സന്ദേശവും ധൈര്യപൂർവ്വം പ്രചരിപ്പിച്ചു.
🤎 നിസ്വാർത്ഥ സ്നേഹത്തിന്റെ സാക്ഷി — തന്റെ സഹതടവുകാരനുവേണ്ടി ജീവൻ സമർപ്പിച്ചുകൊണ്ട് ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ശക്തമായ സാക്ഷിയായി മാറി.

«Jesus Youth Thrissur»

10/08/2026

In loving memory of Fr Abraham Pallivathukal SJ
Our beloved Palliachan 🤍✨

Mass

> Jesus Youth Irinjalakuda, Thrissur, Palakkad

04/08/2026

🤍 The Patron of Parish Priests & Shepherd of Souls
🤍A Life of Radical Asceticism — He embraced extreme poverty, fasting, and tireless prayer to win back lost souls for Christ.
🤍The Apostle of the Confessional — Spending up to 18 hours a day in confession, he healed broken hearts through God's mercy.
🤍A Witness of Supernatural Discernment — Blessed with the gift to read souls, he guided thousands to true conversion and holiness.
______________________

🤍ഇടവക വൈദികരുടെ മധ്യസ്ഥനും ആത്മാക്കളുടെ ഇടയനും
🤍ആത്മത്യാഗത്തിന്റെ തീക്ഷ്ണജീവിതം — നഷ്ടപ്പെട്ടുപോയ ആത്മാക്കളെ ക്രിസ്തുവിലേക്ക് തിരികെ കൊണ്ടുവരാൻ അദ്ദേഹം കഠിനമായ ഉപവാസവും പ്രാർത്ഥനയും ദാരിദ്ര്യവും തിരഞ്ഞെടുത്തു.
🤍പാപസങ്കീർത്തന കൂടാരത്തിലെ അപ്പോസ്തലൻ — ദിവസവും 18 മണിക്കൂറോളം കുമ്പസാരക്കൂട്ടിൽ ചിലവഴിച്ച്, ദൈവകാരുണ്യത്താൽ അദ്ദേഹം തകർന്ന ഹൃദയങ്ങളെ സൗഖ്യമാക്കി.
🤍ദിവ്യജ്ഞാനത്തിന്റെ സാക്ഷി — ഹൃദയരഹസ്യങ്ങൾ വായിക്കാനുള്ള ദൈവീകദാനത്താൽ അനേകരെ യഥാർത്ഥ മാനസാന്തരത്തിലേക്കും വിശുദ്ധിയിലേക്കും അദ്ദേഹം നയിച്ചു.

Jesus Youth Thrissur

28/07/2026

🤎 A Daughter of Kerala & First Indian Woman to Be Canonized
🤎 A Life of Faith and Sacrifice — St. Alphonsa embraced suffering with deep faith and offered her life completely to Jesus.
🤎 A Witness of Purity and Love — Her life reflected unwavering trust in God, humility, and selfless love.
🤎 The Patroness of India — She continues to inspire millions through her life of holiness, suffering, and faithful surrender to Christ.

------------------------------------------

🤎 കേരളത്തിന്റെ വിശുദ്ധ പുത്രിയും വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിതയും
🤎 വിശ്വാസത്തിന്റെയും സഹനത്തിന്റെയും ജീവിതം — ആഴമായ വിശ്വാസത്തോടെ സഹനങ്ങളെ സ്വീകരിക്കുകയും തന്റെ ജീവിതം പൂർണ്ണമായും ഈശോയ്ക്ക് സമർപ്പിക്കുകയും ചെയ്ത വിശുദ്ധ.
🤎 വിശുദ്ധിയുടെയും സ്നേഹത്തിന്റെയും സാക്ഷി — ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും വിനയവും നിസ്വാർത്ഥ സ്നേഹവും അവളുടെ ജീവിതത്തിൽ നിറഞ്ഞുനിന്നു.
🤎 ഇന്ത്യയുടെ മധ്യസ്ഥ — വിശുദ്ധിയുടെയും സഹനത്തിന്റെയും ക്രിസ്തുവിലുള്ള പൂർണ്ണ സമർപ്പണത്തിന്റെയും ജീവിതത്തിലൂടെ ഇന്നും അനേകർക്ക് പ്രചോദനമായി തുടരുന്നു.

Jesus Youth Thrissur

27/07/2026

പ്രിയപ്പെട്ടവരെ,

ജീസസ് യൂത്ത് ഫുൾടൈമറായി ഒരു വർഷം ഈശോയ്ക്കായി മാറ്റി വെച്ച നമ്മുടെ തൃശ്ശൂർ സോണിലെ പ്രിയപ്പെട്ട

1. നെൽവിൻ ഷാജു
2. മെറിൻ സി ജെ

എല്ലാ പ്രാർത്ഥനാശംസകളും

കർത്താവിന്റെ വിളിക്ക് "Yes" പറഞ്ഞ്, ഒരു വർഷം മുഴുവൻ സുവിശേഷ പ്രഘോഷണത്തിനും യുവജന ശുശ്രൂഷയ്ക്കുമായി സ്വയം സമർപ്പിക്കാൻ തയ്യാറായ നെൽവിനും മെറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

"ഇതാ ഞാൻ, എന്നെ അയച്ചാലും" എന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകൾ നിങ്ങളിലും പൂർത്തിയാകട്ടെ. ഈ ഒരു വർഷം കർത്താവ് നിങ്ങളെ ശക്തിപ്പെടുത്തട്ടെ, നയിക്കട്ടെ, അനേകർക്ക് അനുഗ്രഹമാക്കട്ടെ.

ഞങ്ങളുടെ പ്രാർത്ഥനകളും സ്നേഹവും എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും.

ജീസസ് യൂത്ത് തൃശ്ശൂർ

26/07/2026

🤎 Parents of the Blessed Virgin Mary
🤎 The Grandparents of Jesus — St. Anne and St. Joachim lovingly raised Mary, who was chosen by God to become the Mother of Jesus.
🤎 A Model of Faithful Parenthood — Their lives remind us of the beauty of faith, prayer, and family.
🤎 Patron Saints of Grandparents & Families — They are honored as powerful intercessors for grandparents, parents, and families.

-------------

🤎 പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കൾ
🤎 ഈശോയുടെ മുത്തശ്ശനും മുത്തശ്ശിയും — ദൈവത്താൽ ഈശോയുടെ അമ്മയായി തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ കന്യകാമറിയത്തെ വിശ്വാസത്തിലും സ്നേഹത്തിലും വളർത്തിയ മാതാപിതാക്കളാണ് വിശുദ്ധ യോവാക്കിമും വിശുദ്ധ അന്നയും.
🤎 വിശ്വാസപൂർണ്ണമായ മാതാപിതൃത്വത്തിന്റെ മാതൃക — വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും കുടുംബജീവിതത്തിന്റെയും മഹത്വം അവരുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
🤎 മുത്തശ്ശീമുത്തശ്ശന്മാരുടെയും കുടുംബങ്ങളുടെയും മധ്യസ്ഥർ — മുത്തശ്ശീമുത്തശ്ശന്മാർക്കും മാതാപിതാക്കൾക്കും കുടുംബങ്ങൾക്കും വേണ്ടി ശക്തരായ മധ്യസ്ഥരായി അവർ വണങ്ങപ്പെടുന്നു.

Jesus Youth Thrissur

25/07/2026

St. James the Great
🤎The First Apostolic Martyr.
🤎The Inner Circle of Jesus.Selected as one of the three closest apostles, alongside Peter and John, to witness the Transfiguration and the Agony in Gethsemane.
🤎Son of Thunder & Patron of Spain
🤎Nicknamed "Son of Thunder" for his fiery zeal.
__________________
🤎ഒന്നാമത്തെ അപ്പോസ്തല രക്തസാക്ഷി
🤎ഈശോയുടെ പ്രിയപ്പെട്ട ശിഷ്യന്മാരിൽ ഒരാൾ.പത്രോസിനും യോഹന്നാനുമൊപ്പം ഈശോയുടെ ഏറ്റവും അടുത്ത മൂന്ന് ശിഷ്യന്മാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെടുകയും, അവിടുത്തെ രൂപാന്തരീകരണത്തിനും ഗെത്സെമനിയിലെ തീവ്രവേദനയ്ക്കും സാക്ഷിയാകുകയും ചെയ്തു
🤎ഇടിമിന്നൽ പുത്രനും സ്പെയിനിന്റെ മധ്യസ്ഥനും
🤎തന്റെ തീക്ഷ്ണമായ ദൈവസ്നേഹത്താൽ "ഇടിമിന്നൽ പുത്രൻ" എന്ന് ഈശോയാൽ വിളിക്കപ്പെട്ടു.

Jesus Youth Thrissur

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Address


Thrissur
680001