06/01/2023
എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം...
Government Higher Secondary School Kannttaupadam is located under the foothills of Western Ghats in Thrissur District, Kerala
06/01/2023
എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം...
പുതിയ അദ്ധ്യായന വർഷത്തിൽ അറിവിന്റെ പുതിയ ലോകത്തിലേക്ക് എല്ലാ കുഞ്ഞുപഠിതാക്കൾക്കും സ്വാഗതം...
ഒപ്പം ആശംസകളും
21/07/2020
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തിയ LSS പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി സ്കോളർഷിപ്പ് കരസ്ഥമാക്കി നമ്മുടെ അഭിമാനമായ നഹ്‌ല ഫാത്തിമക്കും സന ഫാത്തിമക്കും സ്കൂളിന്റെ അഭിനന്ദനങ്ങൾ.
കന്നാറ്റുപ്പാടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ തുടർച്ചയായി SSLC പരീക്ഷയിൽ 💯നൂറ് ശതമാനം വിജയത്തിളക്കം വിജയികൾക്കും അധ്യാപകർക്കും ഇതിനായി പ്രവർത്തിച്ച നാട്ടുകാർക്കും അഭിനന്ദനങ്ങൾ... 🌹🌹🌹
01/06/2020
കൂട്ടുകാരെ നീണ്ട ഒരവധിക്കുശേഷം നാം വീണ്ടു പഠനത്തിലേക്ക് തിരിച്ചുവരികയാണല്ലോ...കഴിഞ്ഞകാലങ്ങളെപ്പോലെ പുത്തനുടുപ്പും പുതിയ ബാഗും കൂട്ടുകാരൊന്നുമില്ലാത്ത ഒരു അദ്ധ്യായനവർഷത്തിൻറെ തുടക്കം.
ഈ മഹാമാരിക്കാലത്തും നമുക്ക് തുടങ്ങിയെ മതിയാകൂ. പുതിയ രീതിയിൽ സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തി മികച്ച രീതിയിലുള്ള ഒരു വിവര കൈമാറ്റത്തിനുള്ള ഈ തുടക്കത്തിൽ ഭാഗഭാക്കാകുന്ന എല്ലാ കുട്ടികൾക്കും സന്തോഷപൂർണ്ണമായ ഒരു അദ്ധ്യായനവർഷം ആശംസിക്കുന്നു.. Stay Safe, Stay Home
25/05/2020
ഒരിടവേളക്ക് ശേഷം നാളെ മുതൽ SSLC, +2 പരീക്ഷകൾ തുടങ്ങുകയാണ്. 2 മാസമായി സ്കൂൾ അടഞ്ഞു കിടക്കുകയും കോറോണയുടെ പശ്ചാലത്തിൽ ഓരോ കുട്ടിക്കും സർക്കാർ നിർദേശിക്കുന്ന സുരക്ഷിതത്വത്തിൽ പരീക്ഷ എഴുതാനുള്ള സജ്ജീകരങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതിനായി സമയോചിതമായി ഉണർന്നു പ്രവർത്തിച്ച വരന്തരപ്പിള്ളി പഞ്ചായത്തിലെ യുവജങ്ങൾക്ക് അനുമോദനങ്ങൾ. ശുചീകരണ പ്രവർത്തങ്ങൾക്ക് പ്രിൻസിപ്പൽ ശ്രീമതി ഷീല, ഹെഡ്മാസ്റ്റർ രാജ്‌കുമാർ പിടിഎ പ്രസിഡന്റ് ഷാനവാസ്, പഞ്ചായത്തംഗങ്ങൾ ശ്രീ. മുഹമ്മദലി കുയിലൻതൊടി, സദാശിവൻ, സ്കൂൾ സ്റ്റാഫ് തുടങ്ങിയവർ നേതൃത്വം നൽകി. നാളെ പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും ആശംസകൾ.
20/02/2020
ഇത് കൊയ്ത്തുകാലം: ചേറിൽ നിന്നാണ് ചോറ് എന്ന പാഠമുൾക്കൊണ്ട് സ്കൂളിലെ കുട്ടികൾ നട്ടു നനച്ചു വളർത്തിയ നെൽച്ചെടികൾ കൊയ്തെടുത്തപ്പോൾ വിദ്യാർത്ഥികൾക്കതൊരു പുതിയ അനുഭവമായി.
08/12/2019
പാഠം ഒന്ന് പാടത്തേക്ക്: കന്നാറ്റുപാടം സ്കൂളിലെ കുട്ടികളുടെ നെൽകൃഷി 6 ആഴ്ച പിന്നിടുമ്പോൾ
23/10/2019
നാളെമുതൽ അപ്പൊ പാടത്തേക്കിറങ്ങുകയല്ലേ...
| Monday | 9:30am - 4pm |
| Tuesday | 9:30am - 4pm |
| Wednesday | 9:30am - 4pm |
| Thursday | 9:30am - 4pm |
| Friday | 9:30am - 4pm |